ഒരുപേരിലെന്തിരിക്കുന്നു........
ശരിയാണ്.ഒരു പേരിലെന്തിരിക്കുന്നു.പ്രസക്തമായ ചോദ്യം. പക്ഷെ ഒരുപാടുകാര്യങ്ങള്‍ ഒരു പേരിലുണ്ടെന്ന് വിശ്വനാഥനു മനസ്സിലായത് ആ സംഭവത്തിനു ശേഷമാണ്.എന്താണേലും അയാള്‍ ഒരുകാര്യം തീര്ച്ച്പ്പെടുത്തി. പേരുമാറ്റുകതന്നെ. അത് അവളോടു ചോദിക്കാതെ എങ്ങനെ ചെയ്യും? അവളറിഞ്ഞാല്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.എന്നാലും പറയുകതന്നെ. ആദ്യം അവള്‍ എതിര്ത്തു പറഞ്ഞു.അവസാനം തന്റെ കൂടെ ഇനിയുള്ള കാലം ജീവിയ്ക്കണമെങ്കില്‍ പേരുമാറ്റിയേമതിയാകൂ എന്നു തറപ്പിച്ചു പറഞ്ഞു. അതിലവള്‍ വീണുപോയി.
അയാള്‍ സര്ക്കാരാഫീസുതോറും കയറിയിറങ്ങി. ഇത്രയും വയസ്സായ ആളിന്റ പേരു മാറ്റാന്‍ ചെല്ലുന്നതുകണ്ട് പരസ്പരം ആള്ക്കാ ര്‍ കുശുകുശുക്കുന്നതും തന്നെത്തന്നെ തറപ്പിച്ചു നോക്കുന്നതും കണ്ടപ്പോള്‍ വിശ്വനാഥന് ഒരു പന്തികേടുപോലെ തോന്നി.എന്നാലും അയാള്‍ പതറിയില്ല. അവനവന്റ ജീവനേക്കാള് വലുതല്ലല്ലൊ ഈ പേരുമാറ്റം.
അങ്ങനെ ചിന്തിച്ചു നിന്നപ്പോളാണ് ഒരു സര്ക്കാരു ഗുമസ്തന് അതിനിടയില്‍ നിന്നും രണ്ടും കല്പ്പിച്ച് അടുത്തു വന്നുചോദിച്ചത്. “അമ്മാവാ...ഇത്രയും വയസ്സായതുകൊണ്ട് ചോദിച്ചുപോയതാ, ഇനി ഈ വയസ്സുകാലത്ത് ഭാര്യയുടെ പേരു മാറ്റണോ?”
“ വേണം...വേണം....ഈ പേര് എന്റ” ജീവനുതന്നെ ഇനി അപകടമാണെന്നെനിയ്ക്കു തോന്നി.”
അയാള്‍ ഷര്ട്ടുമാറ്റി തോളെല്ലിലെ മുറിവിന്റ ഉണങ്ങാത്ത വടുവ് കാട്ടിക്കൊണ്ടു പറഞ്ഞു.
“ വളരെ നാളുകൂടീട്ടാ ഇറച്ചി തിന്നാനുള്ള കൊതിമുത്ത് ഇറച്ചിക്കടേ ചെന്നത്.ഏതിറച്ചിവേണമെന്ന് കടക്കാരന്‍ ചോദിച്ചു.കൂടെ വന്ന ഭാര്യയുടെ പേരു നീട്ടിവിളിച്ചു...പുറകില്‍നിന്നും തോളിലേയ്ക്കുവന്ന കത്തിയുടെ വാള്ത്തല അല്പ്പം മാറി.പിന്നീട് എപ്പോഴോ ആശുപത്രിയില്‍ വെച്ച് ബോധം വന്നു.”
വിശ്വനാഥന്റ മറുപടി കേട്ടപ്പോള്‍ ഒരുപേരിലൊരുപാടുകാര്യങ്ങളൊളിഞ്ഞിരുപ്പുണ്ടെന്ന് ആ സര്ക്കാരുഗുമസ്തനു മനസ്സിലായി.ഗസറ്റിലേയ്ക്ക് കൊടുക്കുന്നതിനു മുന്പാായി സെക്‍ഷന്‍ ക്ലര്ക്ക് ഒന്നുകൂടി പേരുനോക്കി.....ഗോ.....മതി......