Saturday, April 16, 2011

വിഷുപ്പക്ഷിയുടെ രോദനം

വീണ്ടുമൊരു വിഷുപ്പുലരി കടന്നുപോയി
കണിക്കൊന്നപ്പൂവിന്നിതള്‍വീണുറങ്ങിയ
ഓര്‍മ്മകള്‍ നുള്ളിപ്പെറുക്കി ഞാനോമനിച്ചു.

ആകാശസീമകള്‍ക്കപ്പുറം നിന്നതാ
അലയാഴിതിരമാലകള്‍ നീന്തിതുടിച്ച്
ഓര്‍മ്മയാം തണ്ടിലൊരായിരം സ്നേഹദലങ്ങളും
 പറത്തിയെത്തിടുന്നാ, ആശംസകള്‍!
കാതോര്‍ത്തിരുന്ന കാതിലേക്കോതുന്നു
കണ്ണുപൊത്തിവിഷുക്കണി കാണിച്ചതും
കുഞ്ഞിളം കൈയ്യാലവര്‍
കൈനീട്ടം വാങ്ങിയൊരക്കഥകളും,
ഇക്കരെയതുകേട്ടാ കണ്ണുകളില്‍ നിന്നടര്‍ന്ന
കണ്ണുനീര്‍ തുള്ളികള്‍ ചിതറിത്തെറിച്ച്
 കത്തിയമരുന്ന ഹൃത്തിന്‍റയുള്ളിലെ
വിഷുക്കണി വിളക്കിന്‍റ നാളം കെടുന്നത്..
അകലെ നിന്നോതുന്ന മക്കളതറിയില്ല
           അവര്‍ക്കായി
വീണ്ടുമൊരു വിഷുക്കണിയൊരുക്കുവാന്‍,
വീണ്ടുമൊരു കൈനീട്ടം നല്‍കുവാന്‍,
വെമ്പുന്ന വിഷുപ്പക്ഷിതന്‍ രോദനം...


37 comments:

  1. ഓര്‍മ്മകളുടെ വിഷു കവിത നന്നായി
    വിഷു ആശംസകള്‍

    ReplyDelete
  2. ഓര്‍മ്മകള്‍ കൊണ്ടുവന്ന കണി ക്കൊന്നയും വിഷു പ്പക്ഷിയും ..

    ReplyDelete
  3. ഓർമ്മകളുടെ നൊമ്പരപ്പാട്ടാണ് വിഷുപ്പക്ഷി പാടുന്നതല്ലേ? മനോഹരമായി.

    ReplyDelete
  4. നൊമ്പരപ്പെടുത്തുന്ന വിഷുപക്ഷി...!

    ReplyDelete
  5. ‘വീണ്ടുമൊരു വിഷുക്കണിയൊരുക്കുവാന്‍,
    വീണ്ടുമൊരു കൈനീട്ടം നല്‍കുവാന്‍,
    വെമ്പുന്ന വിഷുപ്പക്ഷിതന്‍ രോദനം..‘

    പിന്നെ ഞങ്ങൾക്കിവിടെ വിഷുവൊക്കെയിങ്ങനെയൊക്കെയാണ് കേട്ടൊ

    “വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
    കമലാനേത്രനും ...
    വിഷുപ്പക്ഷിയില്ലിവിടെ
    കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍
    വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
    വിഷു വിഷെസ് മാത്രം !“

    ReplyDelete
  6. കണിക്കൊന്നതന്നെ ഓര്‍മപ്പൂക്കളില്‍ ഒന്നാം സ്ഥാനത്ത്‌.
    കൊന്നപ്പൂകൊണ്ട് കാതില്‍ റിങ്ങണിയാറുണ്ടായിരുന്നു
    ഞങ്ങള്‍ കുട്ടിക്കാലത്ത്‌.

    വിഷു ആശംസകള്‍ .........

    ReplyDelete
  7. ഓര്‍മ്മകള്‍ ഉണര്ത്തിക്കൊണ്ട് വീണ്ടുമൊരു വിഷു.

    ReplyDelete
  8. കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും

    ReplyDelete
  9. "അകലെ നിന്നോതുന്ന മക്കളതറിയില്ല
    അവര്‍ക്കായി
    വീണ്ടുമൊരു വിഷുക്കണിയൊരുക്കുവാന്‍,
    വീണ്ടുമൊരു കൈനീട്ടം നല്‍കുവാന്‍,
    വെമ്പുന്ന വിഷുപ്പക്ഷിതന്‍ രോദനം..." ഇഷ്ടമായി.

    ReplyDelete
  10. നല്ല വരികള്‍. വിഷു ആശംസള്

    ReplyDelete
  11. ഇതും ഒരു വിഷു കൈനീട്ടം

    ReplyDelete
  12. വിഷു പക്ഷി പാടുന്നു .

    ReplyDelete
  13. ചെറുവാടി
    .മുകിൽ
    .moideen angadimugar .
    രമേശ്‌ അരൂര്‍ ...
    ശ്രീനാഥന്‍ ..
    കുഞ്ഞൂസ്
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം .
    ~ex-pravasini*..
    പട്ടേപ്പാടം റാംജി .
    ajith ..
    sreee ..
    അനില്‍കുമാര്‍ . സി.പി
    Shukoor ...
    കെ.എം. റഷീദ്
    jayarajmurukkumpuzha ...
    MyDreams

    പ്രവാസികളായ മക്കള്‍ക്ക് അകലെയിരുന്ന് ഒരുആശംസ നല്‍കാനെ കഴിയു പക്ഷെ ആ ആശംസ നല്‍കുമ്പോള്‍ വീണ്ടും പഴയതുപോലെ ഒരു വിഷു ആഘോഷിക്കാന്‍ എല്ലാ മാതൃഹൃദയവും കൊതിക്കും..

    ReplyDelete
  14. >>കണ്ണുനീര്‍ തുള്ളികള്‍ ചിതറിത്തെറിച്ച്
    കത്തിയമരുന്ന ഹൃത്തിന്‍റയുള്ളിലെ
    വിഷുക്കണി വിളക്കിന്‍റ നാളം കെടുന്നത്..<<

    നല്ല വരികൾ.

    ReplyDelete
  15. നല്ലൊരു വിഷകൈനീട്ടം...!
    നല്ല വരികള്‍ക്ക് ആശംസകള്‍....

    ReplyDelete
  16. ദൂരെയുള്ള മക്കള്‍ക്കു വേണ്ടി മനസിലെന്നും
    കണിയൊരുക്കി കാത്തിരിക്കുന്ന അമ്മമാരുടെ
    വേദന... നന്നായി, ഈ ഓര്‍മ്മപ്പെടുത്തല്‍...
    വായിച്ചപ്പോള്‍ മനസിലൊരു കുറ്റബോധം...

    ReplyDelete
  17. നികു കേച്ചേരി
    ഷമീര്‍ തളിക്കുളം
    Lipi Ranju

    എല്ലാവരോടും നന്ദി അറിയിക്കട്ടെ.

    ReplyDelete
  18. അകലെ നിന്നോതുന്ന മക്കളതറിയില്ല
    അവര്‍ക്കായി
    വീണ്ടുമൊരു വിഷുക്കണിയൊരുക്കുവാന്‍,
    വീണ്ടുമൊരു കൈനീട്ടം നല്‍കുവാന്‍,
    വെമ്പുന്ന വിഷുപ്പക്ഷിതന്‍ രോദനം..


    വിഷുക്കണിയൊരുക്കി കണി കാണിക്കാൻ...നീട്ടുന്ന കൈയ്യിലൊരു കുഞ്ഞു നാണയം വച്ച് തരാൻ ഒരാളുള്ളത് തന്നെ ഭാഗ്യം.....ഇല്ലാത്തവർക്കേ അതിന്റെ മഹത്വം അറിയൂ

    ReplyDelete
  19. ഇവിടെയെന്തു വിഷു...
    വെറും ഓർമ്മകൾ മാത്രം...
    കവിതയിലെ നൊമ്പരം ഞാനുമേറ്റുവാങ്ങുന്നു...

    ആശംസകൾ...

    ReplyDelete
  20. വായിച്ചങ്ങിരുന്നുപോയി
    കവിത പകര്‍ന്ന മുറിവിനോ
    രസനനീയതയ്ക്കോയതീവ
    ശക്തി, അറിയില്ല ഹാ!

    ReplyDelete
  21. ആഘോഷങ്ങളൊന്നുമില്ലാത്ത അമ്മമാനസ്സുകള്‍ .
    നന്നായിട്ടുണ്ട്

    ReplyDelete
  22. കൈനീട്ടം നല്‍കുവാന്‍ വെമ്പുന്ന വിഷുപ്പക്ഷി.
    വെമ്പലിനെ, നോവിനെ, ഭംഗിയായവതരിപ്പിച്ചു.

    ReplyDelete
  23. കൈനീട്ടത്തിനു കിട്ടുവാന്‍ വേണ്ടി വിഷുവിനെ മാടിവിളിക്കാറുണ്ട്. കൂടാതെ പടക്കങ്ങള്‍ പൊട്ടിക്കുവാനും..!

    കവിത കലക്കി..!

    ആശംസകള്‍!

    www.chemmaran.blogspot.com

    ReplyDelete
  24. മോശമല്ലാത്ത എഴുത്ത്. എല്ലാ ഭാവുകങ്ങളും. സ്വല്പം ചിലതേ വായിക്കാനായുള്ളു. നല്ലത്. വളരെ ഏറെ വായിക്കാനുണ്ട്. സമയക്കുറവ്.ആവും വിധം പരിശ്രമിക്കാം.നന്ദി. വീണ്ടും കാണാം.

    ReplyDelete
  25. ഓര്‍മകളില്‍ വിഷു നിറഞ്ഞു. കവിത ഇഷ്ടമായി. ലളിതമായ വരികള്‍ വിഷുവിന്റെ കനവുകള്‍ നിറച്ചു

    ReplyDelete
  26. വിഷുപ്പക്ഷിയുടെ വ്യഥ ഹൃദയഭേദകം തന്നെ.കവിത കണ്ണ് നിറച്ചു.ആശംസകള്‍.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. എന്‍െറ ബ്ലോഗിലെ ആദ്യത്തെ comment കുസുമത്തിന്‍േറതാണ്. നന്ദി. ഇന്ന് dam പൊട്ടിയ കഥ വായിച്ചു. വീണ്ടും തുടര്‍ വായനയ്ക്ക് ഉണ്ടാകും.

    ReplyDelete
  29. പ്രിയപ്പെട്ട ചേച്ചീ,
    വൈകിയതില്‍ ക്ഷമാപണം.
    കണ്ണൂരാന്റെ കൈനീട്ടം സ്വീകരിക്കണെ.

    ReplyDelete
  30. സോറി കുസുമം..
    എങ്ങിനെയോ താമസിച്ചു പോയി..
    എന്നില്‍ നിന്നും അകന്നു പോയൊരു കൊന്നയ്ക്ക് വേണ്ടി ഒരിറ്റു കണ്ണീര്‍ പൊഴിച്ച് കൊണ്ട് ആശംസകളോടെ..

    ReplyDelete
  31. വിഷുക്കവിതയിലെ നൊമ്പരം ഹൃദയസ്പര്‍ശിയായി.

    ReplyDelete
  32. നഷ്ട വസന്തങ്ങളും സ്മ്രിതികളില്‍ കുളിരുകോരുന്ന അനുഭവങ്ങളും വിഷുപക്ഷിയുടെരോദനത്തോടൊപ്പം തന്മയത്വത്തോടെ വരച്ചുകാട്ടി .
    വിഷുവും ,ഓണവും എല്ലാം ഇന്ന് ഒരു നഷ്ട്ട സ്വപ്നം ആണല്ലോ .
    നല്ല ഒരു ശൈലി ,മനോഹരമായ ബ്ലോഗ്‌ ,ലാളിത്യം ,ഇതെല്ലം കൈവശമുള്ള അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .നന്മകള്‍ നേരുന്നു.

    ReplyDelete
  33. അക്ഷരങ്ങള്‍ വളരെ ചെറുതായതുകൊണ്ട് ഒന്നും വായിച്ചില്ല കേട്ടോ!

    ReplyDelete
  34. വിഷുപ്പക്ഷിയുടെ രോദനം വീണ്ടും വായിച്ചു.

    ReplyDelete

Related Posts Plugin for WordPress, Blogger...