Tuesday, March 23, 2010

കൈവഴികള്‍

വൃശ്ചികനാളിലെ സായം സന്ധ്യയില്‍ -
ഒത്തുകൂടി നമ്മള്‍ അയവിറക്കി വീണ്ടും -
നല്ല സുന്ദരസ്വപ്നലോകത്തിലേ -
യ്കറിയാതെവീണ്ടും അലിഞ്ഞുപോയി.
ഇന്നിതാ ,വാര്‍ദ്ധക്യ പടവുകള്‍ കയറി തുടങ്ങിയ -
ജീവിതയാത്രയിലാണിതെല്ലാവരും.
(തിരിഞ്ഞു നോക്കിയോ നമ്മള്‍ -
ഒരിയ്കലെങ്കിലും .)

ഒരിമിച്ചുനീന്ന കൈവഴികള്‍പോലേ -
പലരുംപലവഴിക്കായ്‌ പിരിഞ്ഞു പൊയീ ...
മലതാണ്ടി ,പുഴതാണ്ടിഉത്തുംഗ ശ്രുംഗത്തി -
ലെത്തി ചിലരതില്‍
.
കിതച്ചുംവലിച്ചും അടിവാരത്തിലെത്തിയവര്‍ -
കിതപ്പോടെ നോക്കിവഴിമുട്ടിനിന്നു .

കാടുംപടലുംപിടിച്ചചില വഴിയില്‍ -
കാട്ടാനകടുവ കരടികള്‍ മേഞ്ഞു .

ഒരുനല്ലവഴിയതില്‍ വെളിച്ചംവിതറി -
ഒരു നൂറു ജീവിതത്തിന്നര്‍ഥം കൊടുത്തു ,
ഇരുളില്‍ വെളിച്ചമായ് ജ്വലിച്ചുനിന്നു .
നമ്മളില്‍ ഒരു വഴി മാത്രംപ്രഭവിതറി നിന്നു.
അകലെ നിന്നകലെനിന്നാപ്രഭ കാണുമ്പോ -
ളറിയാതെ മനസ്സു മന്ത്രിച്ചിതെപ്പോഴും,
ആ കുഞ്ഞുവെട്ടംതെളിച്ചു നില്‍ക്കുന്ന -
താരെന്നറിയുമോ നാട്ടുകാരേ .....
ഞങ്ങള്‍തന്‍സഹപാഠിയായിരുന്നൊരുനാള്‍
നാണുംകുണുങ്ങിക്കൊണ്ടോടി മറയുന്ന -
ഞങ്ങള്‍തന്‍
സഹപാഠി
യായിരുന്നൊരുനാള്‍

Sunday, March 21, 2010

വിളിപ്പേര്‍

കാടിന്റെ മക്കള്‍ തന്‍ കണ്ണീര്‍ തടത്തിനെ
നടാടെ നാട്ടിലോട്ടൊട്ടൊന്നൊഴുക്കിയ
കാടിന്റെ മുത്തശ്ശിക്കെന്‍ പ്രണാമം .
സൈലന്ടുവാലിയും,സഹ്യാദ്രിസാനുവും
തച്ചുടയ്ക്കാന്‍ വന്ന കാട്ടു കള്ളന്മാരെ
കവിതയാല്‍ തന്റെകരളിന്റെഗദ്ഗദം
ഒരിടിമുഴക്കം പോലെമിന്നല്‍പിണര്‍പോലെ
കേട്ടു പെടിപ്പിച്ചോടിച്ചു വിട്ടൊരു
മലയാള മങ്കമാര്‍ തന്‍ ത്സാന്‍സിറാണിയായുള്ള
സുഭഗയാം സുഗതമാതാവിന്നൊരായിരം പ്രണാമം
അര്‍പ്പിച്ചിടട്ടെ ഞാന്‍ അര്‍പ്പിച്ചിടട്ടെ !
കുന്തിപ്പുഴയുടെതീരത്തുനിന്നമ്മ
കുന്തിതന്‍ ആര്‍ജമുള്‍ക്കൊണ്ടു കൊണ്ടു -
മുറിവേറ്റമുച്ചിക്കുണ്ടിന്റെ മുറിവുണക്കിപിന്നെ -
അട്ടപ്പാടിയിലന്തിയുറങ്ങിയോരമ്മ -
മൊട്ടക്കുന്നിനെ കൃഷ്ണ വനമാക്കി മാറ്റിയ
കൃഷ്ണ ഭക്തക്കായിരം പ്രണാമങ്ങള്‍
അര്‍പ്പിച്ചിടട്ടെ ! ഞാന്‍ അര്‍പ്പിച്ചിടട്ടെ.
മുച്ചിക്കുണ്ടിനെമൂന്നര നാഴികയാല്‍
മുച്ചൂടുംകട്ടു മുടുപ്പിച്ചോരാ കാട്ടു -
കള്ളന്മാരില്‍ നിന്നരുമ ക്കുഞ്ഞിനെ -
രക്ഷിച്ചപോല്‍ രക്ഷിച്ചെടുത്തോരമ്മ ,
അഭയയിലഭയും കൊടുത്തു കൊണ്ടഗതി -
കള്‍ക്കത്താണിയായോരമ്മയെ
എന്തുവിളിക്കേണ്ടുവിളിപ്പേര്‍ ഞാന്‍ ?
കാടിന്റെ മുത്തശ്ശിയെന്നോ
നാടിന്‍റെ നാഡി തുടിപ്പെന്നോ
മലരണിക്കാടിന്‍റെ മനസ്സാക്ഷിയെന്നോ ?
എന്തുവിളിക്കേണ്ടു വിളിപ്പേര്‍
മലനാടെ ചൊല്ലീടുക നീ .

Friday, March 19, 2010

സൃഷ്ടി

കവിത കാല്പനികം ആണ്.
ഒരു സൃഷ്ട്ടി തീരുമ്പോള്‍ കിട്ടുന്ന സുഖം
ഒരു കുഞ്ഞിനു ജന്മം നല്‍കും പോലെയാണ്.
ഇത് കവിതയാണോ അല്ലയോ എന്ന്
എനിക്കറിയില്ല .ഇത് ആരെങ്കിലും
വായിക്കുന്നെങ്കില്‍ അവരാണ്
അത് തീരുമാനിക്കേണ്ടത്. .
ഇതിനു വൃത്തം ഉണ്ടോ എന്നെനിക്കറിയില്ല.
ഒന്നെനിക്കറിയാം. ഇതെല്ലാം എന്റെ ഹൃദയ
തുടിപ്പാണ്

Tuesday, March 16, 2010

മൌന നൊമ്പരം

ഒരുവേള ഞങ്ങള്‍ക്കു തണലേകി നിന്നൊരാ -
വാകമരത്തിന്‍റ കണ്ണീരു കണ്ടു ഞാന്‍ .
ഒരു കൊച്ചു സ്വപ്ന ത്തില്‍ സുഗന്ധ മന്നേകിയ -
ചെമ്പക പൂവിലെ ചേംചോര കണ്ടു ഞാന്‍ .
ആത്മവിദ്യലയത്തിന്‍റ രോദനം കേട്ടു ഞാ-
ലിവോടെയൊന്നങ്ങെത്തി നോക്കി.
അടിപതറിവന്നൊരാ കാഴ്ച കണ്ടു .
അലറി
വിളിച്ചു കൊണ്ടടി വെച്ചടുത്തവര്‍
അറിയാതെ പറയുന്ന വാക്കു കേട്ടു .
ക്വട്ടേഷന്‍
സംഘമീ ഞങ്ങള്‍ !
ഇന്നുക്വട്ടേഷന്‍ സംഘമീ ഞങ്ങള്‍ ,
തലയറുത്തീടണോ , കലൊടിച്ചീടണോ ,
കൈവെട്ടിമാറ്റൊണോ ,ചൊല്ലു....
വാക്കത്തി വേണോ , വടിവാളു വേണോ ....
ബോംബും ഞങ്ങടെ പക്കലുണ്ടെ -
കഞ്ചാവു വേണോ ,ബ്രൌണ്‍ഷുഗര്‍ വേണോ -
ചരസ്സും ഞങ്ങടെ പക്കലുണ്ടെ ....
ആന്മാവു തേങ്ങിക്കരഞ്ഞുപോയ് ഞാനറിയാതെ
നാളെയിനാടിന്‍റ നാന്ദി കുറിയ്ക്കേണ്ട -
നാരായണക്കിളിക്കുഞ്ഞുങ്ങളാം നീങ്ങ -
ളെന്തേയിക്കാട്ടുന്നതെന്തേ പുലമ്പുന്നതെന്തേ ?
"ഞങ്ങള്‍തന്‍ഭാവിമെനഞ്ഞതാണല്ലോ .
ഞങ്ങള്‍ ഭാഗധേയവും മെനഞ്ഞെടുത്തല്ലോ "
എന്‍റ കലാലയത്തിന്‍ മൌനനൊമ്പരം -
ആരുമറിഞ്ഞില്ലാ... മൌനവേദന ....
അമ്മേ പൊറുക്കുക ,നിന്‍മടിത്തട്ടില്‍ വളര്‍ന്നു -
തീജ്വാലയായ് ,നാടിന്‍റയോമന -
പുത്രരിവരോടമ്മേ പൊറുക്കുക .
താരാട്ടുപാട്ടില്‍പാലൂട്ടിപോറ്റിയപെറ്റമ്മേപൊറുക്കുക
ആത്മനൊമ്പരം മറന്നേകുക മാപ്പിന്സ്നേഹം
വേതാള നൃത്തം ചവിട്ടി തിമര്‍ത്താടുമീ -
മക്കള്‍ക്കുനല്‍കണേ മാപ്പ് .
കനിവിന്‍റെ കനവൂറും മാപ്പ് .
സരസ്വതിക്ഷേത്രമേ ,മക്കളിവര്‍ക്കു-
നീ മാപ്പു നല്‍കേണമേ !

Sunday, March 14, 2010

പാഞ്ചാലപുത്രി


എന്തിനായ് പാഞ്ചാലി നീ പണയ പണ്ട മായ്‌നിന്നന്ന്
അന്നെന്തിനായ് നിന്നെയവര്‍ സദസ്സില്‍ വെച്ചവഹേളിച്ചു?
അഞ്ചു വീരന്മാര്‍തന്‍ ഭാര്യയായിരുന്നി ട്ടും,
അന്യ സദസ്സില്‍ പണയ പണ്ടമായ് നിന്നു നീ !
ധര്‍മ പുത്രര്‍ തന്‍ ധര്‍മമെവിടെപ്പോയ് മറഞ്ഞന്ന്,
എങ്ങുപോയ്‌മറഞ്ഞന്നു പാര്‍ത്ഥന്‍റെവീര്യവും,
ഭീമസേനന്‍റെ ഗദയ്ക്കന്നു ശക്തി പോരാതെപോയോ,
എന്തെ നകുല സഹദേവന്‍മാര്‍ക്കിഷ്ട മില്ലാതെ പോയോ
എന്തിനു നീ ആപല്‍ബാന്ധവനോടഭയംതേടി ,
നിന്നിലെ സ്ത്രീത്വത്തെ പണയ പണ്ടമാക്കാന്‍ മാ
ത്രം
എന്തപരാധം ചെയ്തു പാഞ്ചാല പുത്രി നീ
പാതിവ്രത്യംവെറും പാഴ്ക്കഥയാക്കി നിന്നെ
പകുത്തഞ്ചു പേര്‍ക്കായ്‌ കൊടുത്തതെന്തേ കുന്തീ ?
ഒരുവന്നുമാത്രം വരണമാല്യം ചാര്‍ത്തിയോളല്ലയോനീ ,
പകുത്തഞ്ചു പേര്‍ക്കു കൊടുത്തപ്പോളുരി യാടാഞ്ഞതെന്തേ ?
അപ്പോഴും കബളി പ്പിച്ചു നിന്നിലെ സ്ത്രീത്വത്തെ
അതിപ്പോഴും തുടരുന്നല്ലോ ഒരു തുടര്‍ക്കഥ പോലെ !
Related Posts Plugin for WordPress, Blogger...