Friday, April 22, 2011

‘മുറിവുകളുടെ’ ഉടയോന്‍


ജീവിതത്തിലെ  ഏറ്റവും വലിയ ആഗ്രഹളിലൊന്നായിരുന്നു.അത്. സൂര്യകൃഷ്ണ മൂര്‍ത്തിയെന്ന വലിയ മനുഷനെ ഒന്നു കാണുകയും പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുകയെന്നത്.ഇനി ഒന്നു കൂടി ബാക്കിയുണ്ട്. എം.ടി സാറിനെ പരിചയപ്പെടുക. എന്നെങ്കിലും നടക്കും എന്ന പ്രതീക്ഷയുണ്ട്. പ്രതീക്ഷയാണല്ലോ നമ്മുടെ എല്ലാം.
രണ്ടാഴ്ചക്കു മുമ്പ് ഒരു ദിവസം സൂര്യകൃഷ്ണ മൂര്‍ത്തിസാറിന്റെ വീട്ടില്‍   പോകുവാനും പരിചയപ്പെടാനും  ഒരവസരം ലഭിച്ചു.
  മുറിവുകളില്‍ കൂടിയാണ് അത് സാധിച്ചെടുത്തത് എന്നു പറയാം. 
മുറിവുകളെപ്പറ്റി അല്‍പ്പം.
 ആ പുസ്തകം വായിക്കുന്നതു വരെ മനസ്സിലെന്തെല്ലാം    അനുമാനങ്ങളായിരുന്നു അദ്ദേഹത്തെക്കുറിച്ച് ... അതെല്ലാം തിരുത്തിക്കുറിച്ചത് ആ ഒറ്റ പുസ്തകമായിരുന്നു. ഞാനെപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമായിരുന്നു,സൂര്യ എന്ന മഹാപ്രസ്താനം ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. അതിലെ വരുമാനം മുഴുവന്‍ കൃഷ്ണമൂര്‍ത്തി സാറുള്‍ പ്പെടുന്ന അതിന്‍റെ സംഘാടകര്‍ സംമ്പാദിച്ചുകൂട്ടുകയായിരിക്കും എന്ന്.എന്‍റ തന്നെയല്ലാ ഞാന്‍ ധരിച്ചതുപോലെ തന്നെയാണ് പലരും ധരിച്ചിരിക്കുന്നതെന്നും എന്ന് എനിക്ക് മനസ്സിലാക്കാന്‍  കഴിഞ്ഞിട്ടുണ്ട്. സാറിന്‍റ മുറിവുകളിലെ തന്നെ വരികളെ കടം കൊള്ളുകയാണെങ്കില്‍ --ദൈവം കനിഞ്ഞു കൊടുത്ത സിദ്ധി കണക്കു പറഞ്ഞ് വില നിശ്ചയിക്കുന്ന ഈ കാലത്ത് --ഇങ്ങനെയുള്ള ഒരു കലാകാരനെ കേരളത്തിനു കിട്ടിയതില്‍ നമുക്കഭിമാനിയ്ക്കാം.
മുറിവുകള്‍ എന്ന പുസ്തകത്തെപ്പറ്റി എഴുതാന്‍ ഞാനൊരിക്കലും ആളല്ല. പക്ഷെ അത് എന്നിലേല്‍പ്പിച്ച മുറിവ് വാക്കുകള്‍ക്കതീതമായിരുന്നു. ശരിക്കും പറഞ്ഞാല്‍ എനിയ്ക്കു പരിചയമുള്ളവരോടെല്ലാം ആ ബുക്കു വായിക്കണം എന്നു ഞാന്‍ റെക്കമന്‍റു ചെയ്തു.കാരണം അതു വായിക്കുമ്പോള്‍, നമ്മള്‍ നമുക്കു വലുതെന്നു  കരുതിയിരിക്കുന്ന നമ്മുടെ  പ്രയാസങ്ങള്‍, നമ്മുടെ വേദനകള്‍  ഏറ്റവും നിസ്സാരമെന്നുള്ള തോന്നല്‍ നമ്മിലുളവാക്കുന്നു. അതുതന്നെയാണ് ആ പുസ്തകത്തിന്‍റെ ഏറ്റവും വലിയ മഹത്വം. പിന്നെ വേറെ ഒരു കാര്യം പറയാനുള്ളത്, ആ പുസ്തകത്തിന്റെ  വരുമാനം മുഴുവനും അഭയയിലെ  അഗതികള്‍ക്കുള്ളതാണ്  എന്നതാണ്. പുസ്തകത്തിന്റെ അടുത്ത പതിപ്പും ഈയിടെ പുറത്തിറങ്ങി.
ശരിക്കും പേടിച്ചു പേടിച്ചാണ് ഞാന്‍ ആ വീട്ടിന്‍റ പടിക്കലെത്തിയത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു കലാകാരന്‍റ വീട്ടിലോട്ട് എന്നെപ്പോലെ ഉള്ള ഒരാള്‍ ... ആ വീടിന്‍റ പടിക്കല്‍ നിന്നുകൊണ്ടു തന്നെ ഞാന്‍ ആ വീട് ആകെ കൂടിഒരു വിഹഗ വീക്ഷണം നടത്തി.ഉള്ളതു പറയാമല്ലോ, ആരുകണ്ടാലും ചൈതന്യം തുളുമ്പി നില്‍ക്കുന്ന ചൈതന്യയുടെ പുറം ചുമരുകള്‍ പോലും ആ കലാകാരന്‍റെ നൈപുണ്യം വിളിച്ചോതുന്നതാണ്. പേടിച്ചകത്തോട്ടു കേറിയ എനിയ്ക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍  അതെല്ലാം അസ്ഥാനത്തായി.തികച്ചും സാധാരണക്കാരില്‍  സാധാരണക്കാരനായി നിത്യ പരിചയം പോലെ എന്നോടു കുശലപ്രശ്നം ചെയ്തപ്പോള്‍ എത്രയോ  പുരസ്ക്കാരങ്ങള്‍ ലഭിച്ച ഒരു വലിയ മനുഷന്‍റ മുമ്പിലാണ് ഞാന്‍ ഇരിയ്ക്കുന്നതെന്ന ബോധംപോലും എനിയ്ക്കില്ലാതെയാണ്  ഞാന്‍ സംസാരിച്ചത്.എന്‍റ ചെറിയ കഴിവുകളെ ആകുവോളം പ്രോത്സാഹിപ്പിച്ച്  എനിയ്ക്കു വേണ്ടി  അദ്ദേഹത്തിന്‍റ വിലപ്പെട്ട സമയം ചിലവഴിക്കുകയും ചെയ്തപ്പോള്‍,ലോകം മുഴുവന്‍  പ്രഭവിതറി നില്‍ക്കുന്ന ആ സൂര്യ തേജസ്സിന്‍റ  നന്മയുടെ ഒരു ചെറിയ രശ്മി എന്നിലും ആവേശിച്ചതായി എനിയ്ക്കനുഭവപ്പെട്ടു.
മുറിവുകളില്‍ കൂടി വീട്ടിലെ അംഗങ്ങളെ എല്ലാം പരിചയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി    രാജിയുമായും അല്പ സമയം ചിലവിടാനും അവരുടെ സല്‍ക്കാരത്തിന് പാത്രീഭവിക്കാനും അവസരം ലഭിച്ചു എന്നുകൂടി എടുത്തു പറയട്ടെ. സ്ത്രീ പക്ഷത്തു നിന്നും നോക്കുമ്പോള്‍അദ്ദേഹത്തിന്റെ എല്ലാ വിജയത്തിനും പിന്നില്‍, ആ മഹതിയുടെയും കാണാക്കരങ്ങള്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അല്‍പ്പസമയമേ ചിലവഴിച്ചുള്ളു എങ്കിലും എനിയ്ക്കു മനസ്സിലായി
സൂര്യ തേജസ്സുപോലെ  വലിയ മനസ്സുള്ള ആ കലാകാരന് ആയുസ്സും ആരോഗ്യവും കൊടുക്കാന്‍ ഈശ്വരനോട്  പ്രാര്‍ത്ഥിച്ചു കൊണ്ട്....
                   മുറിവുകളിലെ കുറച്ചു വരികളെഴുതി ഞാനിതവസാനിപ്പിക്കട്ടെ.
ദൈവം ആഞ്ഞെറിയുന്ന മഹാ തീര്‍ത്ഥം ചിലരുടെമേല്‍ വീഴും. അവര്‍ ഭാഗ്യവാന്മാര്‍,അവര്‍ അനുഗൃഹീതര്‍,അവര്‍ കലാകാരന്മാര്‍,അവര്‍ ദൈവത്തോട് അടുത്തു നില്‍ക്കുന്നവര്‍ .ദൈവത്തിനുവേണ്ടി, ജനനന്മക്കു വേണ്ടി, പ്രവര്‍ത്തിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ . ഒരു യഥാര്‍ത്ഥ കലാകാരന്‍ സമൂഹത്തിനു വേണ്ടി ജീവിക്കുന്നവനാകണം.  എല്ലാവരും എല്ലാവരെയും സ്നേഹിക്കുന്ന ഒരു നാളേയ്ക്കുവേണ്ടി, എല്ലാവരും എല്ലാവര്‍ക്കും വേണ്ടി ജീവിക്കുന്ന ഒരു നാളേയ്ക്കു വേണ്ടി സ്വപ്നം കാണുന്നവനാകണം. ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ട്, ദൈവം കനിഞ്ഞു നല്‍കിയ വൈഭവം, വേദനിക്കുന്നവര്‍ക്ക് സ്വാന്തനമായി മാറ്റണം. ആ വൈഭവം വിറ്റു കാശാക്കാന്‍ പാടില്ല. ഏതു നിമിഷവും ദൈവത്തിന് ആ വൈഭവം തിരികെയെടുക്കാനും കഴിയുമെന്നും കലാകാരന്മാര്‍ ഓര്‍ക്കേണ്ടതു നന്ന്."


ഇന്ന് കലയ്ക്കു കണക്കു പറഞ്ഞ്  വാങ്ങി  സമ്പാദിച്ച് മതിവരാത്ത കലാകാരന്മാര്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോയി.

48 comments:

 1. -‘ദൈവം കനിഞ്ഞു കൊടുത്ത സിദ്ധി കണക്കു പറഞ്ഞ് വില നിശ്ചയിക്കുന്ന ഈ കാലത്ത് ‘ --ഇങ്ങനെയുള്ള ഒരു കലാകാരനെ കേരളത്തിനു കിട്ടിയതില്‍ നമുക്കഭിമാനിയ്ക്കാം.

  ReplyDelete
 2. നമ്മളുടെ ചില ധാരണകള്‍ പാടെ മാറിപോകും ചിലരെ നേരിട്ട് കാണുമ്പോള്‍...കുസുമം ചേച്ചി നന്നായി എഴുതി...

  ReplyDelete
 3. ഈ സന്തോഷം പങ്കുവെച്ചതിനു നന്ദി. എംടിയേയു, കാണാൻ സാധിക്കട്ടേ!

  ReplyDelete
 4. എല്ലാം കച്ചവടക്കണ്ണോടെ കാണുന്ന കലാകാരന്മാരിത് കാണേണ്ടത് തന്നെ...ചേച്ചിയുടെ സന്തോഷത്തിൽ പങ്കു ചേരുന്നു...താമസംവിനാ എം ടിയേയും കാണാൻ സാധിക്കട്ടെ

  ReplyDelete
 5. സൂര്യ കൃഷ്ണമൂര്‍ത്തി യെപ്പോലെ ഒരാളുടെ മുന്‍പില്‍ ഇരിക്കാന്‍ ഭാഗ്യം തന്നെ വേണം.അനുമോദനങ്ങള്‍.ഇനി എം.ടി.യെയും കാണാന്‍ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 6. കുസുമത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരുന്നു. ക്ര്‌ഷ്ണമൂർത്തിസാറിനു അഭിവാദ്യങ്ങൾ.

  ReplyDelete
 7. സൂര്യ കൃഷ്ണ മൂര്‍ത്തിയെ പരിചയപ്പെട്ട അനുഭവം ഫീല്‍ ചെയ്തു എഴുതിയിട്ടുണ്ട് ...നേരെ കോഴിക്കോട്ടേയ്ക്ക് വിട്ടോ എം ടി യെയും കാണാം ...

  ReplyDelete
 8. മുറിവുകളിലെ ആ വരികൾ തന്നെയാണ് ഏറ്റവും വലിയ സത്യദർശനം.അഭിനന്ദനങ്ങൾ.

  ReplyDelete
 9. ഒരു വലിയ തെറ്റിദ്ധാരണയുടെ വിഴിപ്പു
  ഭാണ്ഡം എത്ര നാളായി ഞാന്‍ വൃഥാ
  പേറുന്നു. ഇതു വായിച്ചു ഞാന്‍ വലിച്ചെ
  റിഞ്ഞെറിഞ്ഞതിനെ.കുറ്റബോധത്തോടെ
  അദ്ദേഹത്തിനു ഞാന്‍ നന്മകള്‍ നേരുന്നു.
  ശ്രീമതി കുസുമത്തിനു നന്ദി.

  ReplyDelete
 10. സന്തോഷത്തില്‍ പങ്കു ചേരുന്നു, താമസിയാതെ എം.ടി.യേയും കാണണമെന്നുള്ള ആഗ്രഹം സഫലമാകട്ടെ...

  ReplyDelete
 11. @@
  പക്ഷെ പ്രശസ്തരായ ചിലരെ കാണുമ്പോള്‍ കണ്ണൂരാന് ഓര്‍മ്മ വരിക ചങ്ങമ്പുഴയുടെ ആ നാല് വരികളാണ്. ആ വരികള്‍ താഴെയിടാം.

  "എത്ര മഹാന്മാരാവട്ടെ കാണുന്നതെപ്പോഴും
  ദൂരത്തു നിന്ന് വേണം
  കാണാതിരിക്കുന്നതാണേറ്റമുത്തമം
  കാഴ്ചയില്‍ കൌതുകം മാഞ്ഞു പോകാം.."

  (അത്രയ്ക്കുണ്ടാവും ചില 'ഫന്നി'കളുടെ ജാഡ!)


  നല്ല കാഴ്ചക്ക് നന്ദി. എന്നാലും ചേച്ചിയോട് ദാ, ഈ നിമിഷം മുതല്‍ പിണങ്ങി!
  എന്തിനെന്നോ.
  ചേച്ചീടെ ആഗ്രഹങ്ങളില്‍ കണ്ണൂരാനെ കാണണമെന്ന് ഇല്ലല്ലോ! വേണ്ട. ഇനി ഞാന്‍ കൂട്ടില്ല.

  **

  ReplyDelete
 12. സന്തോഷത്തില്‍ പങ്കു ചേരുന്നു.
  പുസ്തകം എന്തായാലും വായിക്കും.

  ReplyDelete
 13. ഫലങ്ങൾ നിറയെയുള്ള മരം കുനിഞ്ഞു നിൽക്കും. അദ്ദേഹത്തെ കാണാൻ കഴിഞ്ഞല്ലോ.

  ReplyDelete
 14. ചേച്ചിയുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.

  ReplyDelete
 15. ഗൌരവമായി വായിച്ച് കമന്റുകളും അതേ ഗൌരവത്തോടെ വായിച്ച് വരുമ്പോള്‍ ദാ കണ്ണൂരാന്റെ കമന്റ് വായിച്ച് ഒരു ചെറുപുഞ്ചിരിയോടെ ഞാനിരിക്കുന്നു.

  ReplyDelete
 16. ‘മുറിവുകൾ’ വായിച്ചിട്ടില്ലാട്ട... ഞാൻ..
  വായിക്കാനുള്ള പ്രേരണ ഈ വിശകലനത്തിലൂടെ കിട്ടുകയും ചെയ്തു...
  സൂര്യകൃഷ്ണ മൂര്‍ത്തിസാറിനൊപ്പം കുറച്ചുസമയം ചിലവഴിക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കാം കേട്ടൊ

  ReplyDelete
 17. സൂര്യകൃഷ്ണമൂര്‍ത്തിയെ പരിചയപ്പെടുത്തിയതിന് നന്ദി. അദ്ദേഹത്തെക്കുറിച്ച് ഞങ്ങളുടെ സംഘടന ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പ് 2 തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ കല ബിസിനസ്സ് ആക്കി ചിരപ്രതിഷ്ഠ നേടി, വിജയകരമാക്കി ജീവിതം നയിക്കുന്ന ഒരു വന്‍കിട മുതലാളിയുടെ രൂപമാണ് മനസ്സില്‍ വന്നിട്ടുള്ളത്. 2 വര്‍ഷം മുന്‍പ് മുല്ലയ്ക്കല്‍ ചിറപ്പുമായി ബന്ധപ്പെട്ട് ചിത്രപ്രദര്‍ശനം നടത്തുന്നതിന് ആലോചിച്ച വര്‍ഷം കൊട്ടും,കുരവയുമായി അദ്ദേഹം മറ്റൊരു പരിപാടി അവിടെ പ്ലാന്‍ ചെയ്തതറിഞ്ഞപ്പോഴാണ് ആദ്യ ചര്‍ച്ച. ഒരു ചെറിയ സംഘടനയ്ക്ക് അതിന്‍െറ മുന്‍പില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നറിഞ്ഞ് ആവര്‍ഷം ഞങ്ങള്‍ പിന്‍വാങ്ങി. പിന്നീട് തുടര്‍ച്ചയായി ഞങ്ങള്‍ പ്രദര്‍ശനവുമായി അവിടെയുണ്ട്. ആ ചര്‍ച്ചയുടെ അറിവുകള്‍ പെരുപ്പിച്ച് കാട്ടിയതായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലായി. ഇനി അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണം....സംഘാടനമിഴിവിന്‍െറ ആള്‍രൂപത്തെ... കൂടുതല്‍ പ്രചോദനത്തിനായി....

  ReplyDelete
 18. Jazmikkutty
  ശ്രീനാഥന്‍
  സീത*
  SHANAVAS
  പള്ളിക്കരയില്‍
  രമേശ്‌ അരൂര്‍
  ആറങ്ങോട്ടുകര മുഹമ്മദ്‌
  ജയിംസ് സണ്ണി പാറ്റൂര്‍
  കുഞ്ഞൂസ് (Kunjuss)
  പട്ടേപ്പാടം റാംജിsreee
  Vayady
  ajith
  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. saiCYRILS.ART.COM

  പ്രിയപ്പെട്ട് എന്‍റ കൂട്ടുകാരെ ഒരു വലിയ മനുഷന്‍റ എളിമത്തം പരിചയപ്പെടുത്താനാണ് ഞാനിതെഴുതിയത്.

  K@nn(())rAn-കണ്ണൂരാന്‍..!
  നിങ്ങളെയെല്ലാം എനിയ്ക്കു കാണണമെന്നു തന്നെയാണ് ആഗ്രഹം .ഞാനെഴുതുന്ന പൊട്ടത്തരങ്ങളൊക്കെ വായിച്ച് എന്നെ വേണ്ടും വണ്ണം പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെ എല്ലാവരേയും എന്നെങ്കിലും കാണാന്‍ ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.
  CYRILS.ART.COM ..ഇപ്പോള്‍ മനസ്സിലായല്ലൊ

  ReplyDelete
 19. സൂര്യകൃഷ്ണയുടെ ജീവിത ചരിത്രം കേരളകൌമുധിയില്‍ വന്നിരുന്നു ...അത് ഇപ്പോഴും എന്നെ പിന്തുടരുനുണ്ട്
  ഇത് വായിച്ചപോള്‍ അത് ഓര്‍മ്മ വന്നു ...

  ReplyDelete
 20. വളരെ നല്ല പരിചയപ്പെടുത്തല്‍. ഉപാധികളില്ലാത്ത സ്നേഹം തന്നെയാണ് മഹത്തരം. നന്നായി എഴുതിയിട്ടുണ്ട്.

  ReplyDelete
 21. ഡോണ മയൂര ഒരിയ്ക്കൽ എഴുതിയിരുന്നു. പക്ഷേ ഇതുവരെ പുസ്തകം വായിച്ചില്ല. എന്തായാലും സന്തോഷം, ആത്മാർത്ഥമായ ഈ സന്തോഷം കണ്ട്.

  ReplyDelete
 22. സന്തോഷത്തില്‍ പങ്കു ചേരുന്നു

  ReplyDelete
 23. തീര്‍ച്ചയായും മനസ്സിന് സന്തോഷം നല്‍കുന്ന കാര്യം. ഇതുപോലുള്ള കണ്ടുമുട്ടലുകള്‍ക്ക് ഇനിയും അവസരമുണ്ടാകട്ടെ. ആശംസിക്കുന്നു....

  ReplyDelete
 24. ഒന്‍പതാം ക്ലാസ്സില്‍ തുടങ്ങിയ ആരാധന ഡിഗ്രി ക്ലാസ്സില്‍ വച്ചു എം ടി കഥാപാത്രങ്ങളുടെ മനശാസ്ത്രം എന്ന പേരില്‍ പ്രൊജക്റ്റ്‌ ആയി. കണ്ടിഷ്ടപ്പെട്ട ജോര്‍ജ് ഓണക്കൂര്‍ സര്‍ അത് എം ടി അയച്ചു കൊടുക്കാന്‍ പറഞ്ഞു. മറുപടി ഒരു കത്തായി എത്തി. പിന്നെ കാണാനുള്ള കാത്തിരിപ്പ്‌ ആറ് വര്ഷം നീണ്ടു. ഒടുവില്‍ ജോലി കിട്ടിയ ചാനലിന്റെ ലോഗോ പ്രകാശനത്തിന് കണ്ടു മുട്ടി . എന്‍റെ കൈ പിടിച്ചു അദേഹം ചിരിച്ച മുഹൂര്‍ത്തം തന്നെ ജീവിതത്തില്‍ വിലപ്പെട്ടത്‌. അത് കൊണ്ട് ഈ പോസ്റ്റ്‌ നന്നായ് അറിയാന്‍ പറ്റി. ചേച്ചിയുടെ ആഗ്രഹവും സാധിക്കട്ടെ എത്രയും പെട്ടന്ന് തന്നെ...

  ReplyDelete
 25. ആഗ്രഹിക്കുന്നവരെ നേരില്‍ കാണുകയും സംസാരിക്കാന്‍ കഴിയുകയും ചെയ്യുക എന്നത് തീര്‍ച്ചയായും അത്യധികം സന്തോഷകരം തന്നെയാണ്.
  കുസുമത്തിന്റെ വരികളില്‍ ആ സന്തോഷം ഞങ്ങള്‍ വായനക്കാര്‍ക്കനുഭവിക്കാന്‍ കഴിയുന്നുണ്ട്.

  ReplyDelete
 26. മുറിവുകൾ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് വായിച്ചു, ബുക്ക് വാങ്ങിച്ചു. തികച്ചും അപ്രതീക്ഷിതമായി റെയിൽ വേ സ്റ്റേഷനിൽ അദ്ദേഹത്തെ കണ്ടുമുട്ടി, യാതൊരു പൊങ്ങച്ചവുമില്ലാതെ, അല്പം പോലും കൃത്രിമത്വമില്ലാതെ അദ്ദേഹം സംസാരിച്ചു, മുറിവുകളെക്കുറിച്ചു തന്നെ.....
  ഈ പോസ്റ്റിന് ഒത്തിരി നന്ദി.
  എം ടി യേയും കാണാനിടയാകട്ടെ എന്നാശംസിയ്ക്കുന്നു.  പിന്നെ കണ്ണൂരാനെഴുതിയ മറുപടി വായിച്ചപ്പോൾ സമാധാനമായി. ഞാനും പെടുമല്ലോ ആ ലിസ്റ്റിൽ എന്ന് വിചാരിച്ച് സന്തോഷിയ്ക്കുന്നു.

  ReplyDelete
 27. അടുത്ത ആഗ്രഹവും എത്രയും വേഗം നടക്കട്ടെ ..ആശംസകള്‍ ചേച്ചി

  ReplyDelete
 28. സന്തോഷത്തില്‍ പങ്കു ചേരുന്നു,
  അനുമോദനങ്ങള്...

  ReplyDelete
 29. സന്തോഷത്തില്‍ പങ്കു ചേരുന്നു, അടുത്ത ആഗ്രഹവും എത്രയും വേഗം നടക്കട്ടെ ...

  ReplyDelete
 30. MyDreams
  Shukoor
  മുകിൽ
  lekshmi. lachu
  ഷമീര്‍ തളിക്കുളം
  anju nair
  mayflowers
  Echmukutty
  ധനലക്ഷ്മി
  ബെഞ്ചാലി
  അനില്‍കുമാര്‍ . സി.പി

  എന്‍റ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന നിങ്ങളോട് ഞാന്‍ നന്ദി രേഖപ്പെടുത്തട്ടെ.

  ReplyDelete
 31. കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ.
  ‘മുറിവുകൾ’ വായിക്കണം!
  അദ്ദേഹവുമായുള്ള സംഭാഷണം വിശദമായി എഴുതാമായിരുന്നു.

  ReplyDelete
 32. ആ വലിയ മനുഷ്യനെ പറ്റി കൂടുതല്‍ അറിയാന്‍ സാധിച്ചതില്‍ സന്തോഷം.
  ആശംസകള്‍...

  ReplyDelete
 33. അറിയുന്നവ ചുരുക്കം .അറിയാതവ വളരെ ..
  അറിഞ്ഞതില്‍ സന്തോഷിക്കുക ...അറിയാത്തതിനെ
  'നന്നായി' അറിയാന്‍ ഇട വരട്ടെ ..ആശംസകള്‍ ...

  ReplyDelete
 34. ചിലര്‍ക്ക് ബഹുമതികള്‍ തലക്കനം ഉണ്ടാക്കും
  എന്നാല്‍ സുമനസ്സുകള്‍ക്ക് വിനയാധിക്യംകൊണ്ട് തല താഴുകയെ ഉള്ളൂ..
  സരളമായ വിവരണം..

  ReplyDelete
 35. ഇത് വായിച്ചപ്പോള്‍ ‘മുറിവുകൾ’ വായിക്കാന്‍ തോന്നുന്നു...
  അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ.
  അടുത്ത ആഗ്രഹവും ഈശ്വരന്‍ ഇതയും പെട്ടെന്ന് സാധിച്ചു തരട്ടെ...

  ReplyDelete
 36. Sabu M H
  Villagemaan
  ente lokam
  ഇസ്മായില്‍ കുറുമ്പടി (തണല്‍)
  Lipi Ranju
  എല്ലാവരോടും സന്തോഷം അറിയിക്കട്ടെ. മുറിവുകളുടെ അഞ്ചാമത്തെ പതിപ്പാണ് കഴിഞ്ഞയാഴ്ച ഇറങ്ങിയത് എന്നാണ് എന്‍റ അറിവ്. 2010 ലാണ് ആദ്യത്തെ പതിപ്പ്

  ReplyDelete
 37. ഇഷ്ടപ്പെടുന്ന പ്രതിഭകളെ കാണാനാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇനിയും M. T മുതല്‍ പേരെ കാണാന്‍ കഴിയട്ടെ എനാശംസിക്കുന്നു. അരുന്ധതി റോയി യെ കാണുക എന്നതാണ് എന്റെ ഔരു ആഗ്രഹം. വേറിട്ട പോസ്റ്റ്‌ തന്നെയിത്

  ReplyDelete
 38. അനുഭവം ഹ്രദ്യമായ രീതിയിൽ പങ്കുവെച്ചതിന് നന്ദി!
  കലയും സാഹിത്യവും വാണിജ്യ വൽക്കരിച്ചുകൊണ്ടിരിക്കുമ്പോൾ നന്മയുടെ വെളിച്ചം കെട്ടുപോകാതെ സൂക്ഷിക്കുന്നവർ നമുക്ക് പ്രതീക്ഷ നൽകുന്നു.
  എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 39. നല്ല പുസ്തകമാണു മുറിവുകള്‍.അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞ് എന്നറിഞ്ഞതില്‍ സന്തോഷം.ആഗ്രഹങ്ങളെല്ലാം നടക്കട്ടെ എന്നാശംസിക്കുന്നു.

  ഡൊ.വി.പി ഗംഗാധരന്റെ ജീവിതമെന്ന അല്‍ഭുതം വായിച്ചിട്ടുണ്ടോ?
  ഇല്ലെല്‍ വായിക്കൂ,നമ്മുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും.
  ആശംസകളോടേ

  ReplyDelete
 40. മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
  മുല്ല
  നന്ദി സുഹൃത്തുക്കളേ..
  മുല്ല വായിക്കാന്‍ ശ്രമിക്കാം.

  ReplyDelete
 41. ഇദ്ദേഹത്തിന്‍റെ സ്വകാര്യദു:ഖങ്ങളെക്കുറിച്ചോരു അനുഭവം ഈയിടെ വായിക്കുകയുണ്ടായി.
  ഒരു കമ്പ്യൂട്ടര്‍ മൂലം അദ്ദേഹത്തിനുണ്ടായ നഷ്ട്ടങ്ങളുടെയും വേദനകളുടെയും കഥ.
  മകന്‍റെ വരവും കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന സൂര്യകൃഷ്ണമൂര്‍ത്തി എന്ന അച്ഛന്‍റെ കഥ,
  നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങള്‍.

  ReplyDelete
 42. നല്ല എഴുത്ത്.
  ആശംസകള്‍.

  ReplyDelete
 43. കണ്ണൂരാന്റെ കമന്റു വായിച്ചപ്പോള്‍ രോഗ ചികിത്സ പഠിക്കാത്ത ഒരു ഡോക്ടറെയാണ് ഓര്‍മ്മ വന്നത്.

  ReplyDelete
 44. anubhavangal vayicharinju valare santhosham thonni...... aashamsakal.....

  ReplyDelete
 45. ~ex-pravasini* s
  മനോജ്‌ വെങ്ങോല
  ശങ്കരനാരായണന്‍ മലപ്പുറം
  jayarajmurukkumpuzha
  നന്ദി സുഹൃത്തുക്കളെ.

  ReplyDelete
 46. chechi M T sirine kanano???vazhiyundakkam!

  ReplyDelete
 47. പുസ്തകം വായിച്ചിരുന്നു.ജീവിതത്തെ വ്യത്യസ്തമായി കാണുന്ന ഒരാള്‍ ആണെന്ന് തോന്നി..പലതും മായാതെ നില്‍ക്കുന്നു മനസ്സില്‍.ചേച്ചി നന്നായി എഴുതി

  ReplyDelete
 48. ദൂരെ നിന്നു കാണുക എന്നല്ലാതെ ഇവരെയൊക്കെ അടുത്തു ചെന്ന് പരിചയപ്പെടാന്‍ എനിക്കു മടിയാണ്.... ഇവിടെ കോഴിക്കോട്ട് പലവേദികളിലും നിറ സാന്നിദ്ധ്യമാണ് എം.ടി... സൂര്യകൃഷ്ണമൂര്‍ത്തിയെയും ദൂരെ നിന്നു കണ്ടത് കോഴിക്കോട്ടു വെച്ചു തന്നെ... പഴയ കാല നടി കമലത്തെ കേന്ദ്രീകരിച്ച് അദ്ദേഹം ഇവിടെ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ചെയ്തിരുന്നു....

  നന്നായി അവതരിപ്പിച്ചു...

  ReplyDelete

Related Posts Plugin for WordPress, Blogger...