Thursday, August 19, 2010

ഓണസദ്യയുടെഓര്‍മ്മ

കര്‍ക്കിടകത്തിന്‍ കറുത്ത സന്ധ്യകള്‍
കടന്നുപോയല്ലൊ
, ഓഹോയ്..
കടന്നുപോയല്ലൊ
........
ഓണവെയിലെത്തീനല്ലോ
-
രോണവെയിലെത്തി
. ഓഹോയ്
ഓണവെയിലെത്തി
.

തട്ടിന്‍പുറത്തൊന്നു
കേറടിതങ്കീ,
തേങ്ങാപൊട്ടിച്ചാട്ടെടി
തങ്കീ.
ഓഹോയ്
..
കുട്ടകത്തില്‍
നെല്ലുപുഴുങ്ങി
മുപ്പറ
കുട്ടയില്‍ കോരടിതങ്കി
ഓഹോയ്
...
മുളകെടുത്തൊന്നു
വെയിലത്തിടു തങ്കി..
മല്ലീം
നല്ലോണം കഴുകെടീ തങ്കീ.
ഓഹോയ്
..
നെല്ലുണക്കി
കുത്തിയെടുക്കടീ
ഉരലിലിട്ടൊന്നു
ഞാറ്റികുത്ത്.

തുമ്പപ്പൂ
നിറമുള്ള പുത്തരിയാക്കി
തുമ്പിതുള്ളാന്‍
നീ പോകെടി തങ്കീ...
മുറ്റത്തൊരു
നല്ലപൂക്കളമിട്ട്
മൊഞ്ചത്തിലൊരു
നല്ല പാട്ടൊന്നുപാട്.

ഉണക്ക
തേങ്ങേടെ വെളിച്ചെണ്ണ കൊണ്ട്
ഉപ്പേരി
മുറുക്കു കളിയടക്ക
പരിപ്പു
പപ്പടം അവിയല്‍ തോരന്‍
അടുപ്പില്‍
വെച്ചൊരു ഓലനും സാമ്പാറും


വിളക്കിന്‍
മുമ്പില് നാക്കിലയിട്ട്
മാവേലി
തമ്പ്രാന്‍റ സദ്യതുടങ്ങി.

പുളിയിലക്കര
നേര്യതില്‍ മുത്തശ്ശി
പുത്തനുടുപ്പിട്ട
കുഞ്ഞുങ്ങളും
ചമ്രം
പടിഞ്ഞിരുന്ന് താഴത്തിലയിട്ട്
ചന്തത്തിലോണ
സദ്യതുടങ്ങി.

നാക്കിലയുടെഇടത്തേതുമ്പില്‍

ഉപ്പേരി
പപ്പടം പഴവുമാണേ..
മുമ്പിലെയറ്റത്ത്
ഓരത്തായി
അവിയലുംതോരനുംഓലനുംപച്ചടീം

ഞ്ചിക്കറിയുടെ ഇടത്തുംവലത്തും
നാരങ്ങ
മാങ്ങാ ക്കറികളും വിളമ്പി.
നാക്കിലയുടെ
നടുവിലായി
തുമ്പപ്പൂനിറമുള്ള
പുത്തരിചോറ്.
പരിപ്പു
പപ്പടം സാമ്പാറും കാളനും
പതുക്കെ
കൂട്ടിയുണ്ണണം ചോറ്.

പഴമിട്ടു
നല്ലോണം ഞെരടിക്കുഴച്ചു
പായസം
നല്ലോണം നക്കികുടിക്കണം
രസവും
മോരും മേമ്പൊടികൂട്ടി
രസിച്ചൊരുരള
അവസാനമുണ്ണെണം.

തിരുവോണയുച്ച
, സദ്യകഴിഞ്ഞുപോയ്
തിരുവാതിരക്കളി
, കാണുനിങ്ങള്‍.
ഉച്ചക്കു
പാടിയ പാട്ടൊന്നു പാടി
ഊഞ്ഞാലിലെന്നെയൊന്നാട്ടെടി
തങ്കീ...


പണ്ടത്തെയോര്‍മ്മകള്‍ നെഞ്ചിലേറ്റി
അറിയാതെ പാടിപ്പറഞ്ഞു പോയി.

നേരത്തെ പണംമുടക്കിയൊരോണസദ്യക്കായ്
നേരവും നോക്കിക്കൊണ്ടിരിപ്പു ഞങ്ങള്‍
നേരവും നോക്കിക്കൊണ്ടിരിപ്പു ഞങ്ങള്‍ !

49 comments:

  1. എവിടെയൊക്കെയോ ഇരിക്കുന്ന എന്‍റപ്രിയപ്പെട്ട കുട്ടുകാരെ..
    വീണ്ടും ഒരു ഓണം എത്തി...അതോടൊപ്പം നമ്മുടെ മുസ്ലീം സഹോദരര്‍ക്ക് പെരുന്നാളിന്‍റ
    നൊയമ്പും ആണല്ലോ....ഓണവും ,പെരുന്നാളും എല്ലാം നമുക്കൊരു നല്ല പ്രതീക്ഷ നല്‍കുന്ന
    നാളുകളാണ്.... ഒരുപ്രതീക്ഷയിലാണല്ലോ നമ്മുടെ ഈ ജീവിതം തന്നെ....
    ഇവിടെ ..ദേ....ഞാന്‍ നല്ലൊരു ഓണ സദ്യതന്നെയാണ് ഒരുക്കിയിരിക്കുന്നത്...എല്ലാവരും വിശദമായിട്ട് ഉണ്ണണം....നൊയമ്പുകാര്‍, നൊയമ്പു മുറിച്ചു കഴിഞ്ഞ് ഉണ്ടാല്‍ മതി..ഇവിടെ
    വരുന്ന എല്ലാവരും പുതിയ പോസ്റ്റിടുമ്പോള്‍ എനിക്കു ലിങ്കു തരാന്‍ മറക്കരുത്

    എല്ലാവര്‍ക്കും ഓണാശംസകള്‍

    ReplyDelete
  2. വളരെ മനോഹരമായ ഓണസദ്യ . ഉണ്ണണം, നോമ്പ് മുറിച്ചിട്ട്.
    .ഓണം സന്തോഷപ്രദമാക്കുമ്പോൾ , സ്ങ്കടപ്പെടുന്നവരെ കൂടി സ്മരിക്കുക.അത്തരക്കാർക്ക് എന്തെങ്കിലും ചെയ്യുക.
    നല്ലൊരു ഓണമാകട്ടെ പുന്നപ്രയിലുള്ളവർക്ക്. കൂടെ മലയാളികൾക്കാകെ.

    ReplyDelete
  3. ഓണസദ്യ കേമമായി ചേച്ചി. ഒരു തെറ്റുണ്ട്. ചിലപ്പോള്‍ എന്റെ അറിവുകേടാകും.

    തിരുവോണയുച്ച, സദ്യകഴിഞ്ഞുപോയ്
    തിരുവാതിരക്കളി, കാണുനിങ്ങള്‍.

    ഓണത്തിനു ഓണം കളിയല്ലേ? തിരുവാതിരക്കു തിരുവാതിരക്കളി.

    ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  4. paadi record cheithu ayachu tharu....

    ReplyDelete
  5. വിഭവങ്ങളുടെ അതിപ്രസരം
    ഓണമാകുമ്പോളിങ്ങനെ വേണം
    “തങ്കി” യെന്തോ കളികളിച്ചിട്ടുണ്ട്
    ഒരു കല്ലുകടി
    ഓണാശംസകൾ

    ReplyDelete
  6. sm sadique
    ആദ്യം വന്ന് ഓണസദ്യ ഉണ്ടല്ലോ..ഒരുപാടു സന്തോഷം..

    .ഓണം സന്തോഷപ്രദമാക്കുമ്പോൾ , സ്ങ്കടപ്പെടുന്നവരെ കൂടി സ്മരിക്കുക.അത്തരക്കാർക്ക് എന്തെങ്കിലും ചെയ്യുക

    ശരിയാണ്...അവര്‍ക്കും കൊടുക്കണം..ഇല്ലെങ്കില്‍ എന്ത് ഓണം.
    അഭയയിലെ കൂട്ടുകാര്‍ക്ക് ഓണപ്പടി കൂട്ടത്തിലെ ജയനെ ഏല്പിച്ചു.


    ഭാനു കളരിക്കല്‍
    തിരുവോണയുച്ച, സദ്യകഴിഞ്ഞുപോയ്
    തിരുവാതിരക്കളി, കാണുനിങ്ങള്‍.

    ഞങ്ങളുടെ നാട്ടില്‍ പെണ്ണുങ്ങളുടെ ജോലി ഉച്ചയൂണും കഴിഞ്ഞ് തിരുവാതിര കളി, തുമ്പി തുള്ളലും,ഊ്ാലാടലും ഒക്കയായിരുന്നു. ഇപ്പം ടി.വി.യുടെ
    മൂട്ടില്‍ കുത്തിയിരുപ്പാമ്...
    കടുവാ കളി മാത്രമുണ്ട്. ഇപ്പോഴും ഇതെല്ലാം ഉള്ള ഒരേയൊരു ഗ്രാമം ഉണ്ട്
    പേര്...കഞ്ഞിപ്പാടം....പൂക്കൈതയാറിന്‍റ കടവില്‍...ചുറ്റിനും വയലേലകള്‍...തോട്, ആറ്....

    ReplyDelete
  7. ഓണസദ്യ കെങ്കേമമായി...ശരിക്കും വയറു നിറഞ്ഞു.
    ഇത് ഇതു താളത്തിലാ പാടണ്ടത്? വഞ്ചിപ്പാട്ടോ, തിരുവാതിരപ്പാട്ടോ..??
    ചേച്ചിക്ക് ഓണാശംസകള്‍.

    പുതിയ പോസ്റ്റ്‌ ഇവിടെയുണ്ട്.

    ReplyDelete
  8. Jishad Cronic
    ജിഷാദേ...ആഗ്രഹമുണ്ട്..അതിനുള്ളഅനുസാരികളൊന്നുമില്ല...ഇവിടെ..
    കുറച്ചുകുട്ടികള്‍ക്ക് പാടി പഠിപ്പിക്കുന്നു..ഓണത്തിന് പാടാന്‍...
    സന്തോഷം..നിങ്ങള്‍ക്ക് ഇഷ്ട മുള്ള താളത്തില്‍ പാടി ആസ്വദിക്കുക

    Kalavallabhan
    പഴയകൂട്ടുകുടുംബ ത്തില്‍ ഇങ്ങനെ എല്ലാജോലീം ഓടിനടന്നു ചെയ്യാന്‍
    ഒരു തങ്കിമാരു കാണും..
    വരയും വരിയും : സിബു നൂറനാട്
    ഏതുതാളോം മേളോം ഇടാം

    ReplyDelete
  9. ഓണസദ്യ ഉഗ്രന്‍..
    ഓണാശംസകള്‍.

    ReplyDelete
  10. ഓഹോയ്....


    ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  11. രാംജി,
    ഓണസദ്യ ഉണ്ടല്ലൊ...സന്തോഷം
    .::വഴിപോക്കന്‍[Vazhipokkan]
    സന്തോഷം

    ReplyDelete
  12. ഊഞ്ഞാലിലേറി തൊണ്ടല്‍ വെട്ടി
    മാവില കടിച്ചൊരാ വീരത്വമോര്‍ത്തു പോയി

    ReplyDelete
  13. നല്ലെണ്ണ തേച്ചു കുളിക്കെടി തങ്കീ
    നല്ലോണക്കോടിയുടുക്കെടിതങ്കീ
    കുമ്പിട്ടു നിന്നിട്ടും കുമ്മിയടിച്ചിട്ടും
    കുസുമത്തിന്‍ പാട്ടുകള്‍ പാടെടി തങ്കീ.

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  14. "കര്‍ക്കിടകത്തിന്‍ കറുത്ത സന്ധ്യകള്‍
    കടന്നുപോയല്ലൊ , ഓഹോയ്..
    കടന്നുപോയല്ലൊ ........
    ഓണവെയിലെത്തീനല്ലോ -
    രോണവെയിലെത്തി . ഓഹോയ്
    ഓണവെയിലെത്തി"

    കവിത കേമം... സദ്യകെങ്കേമം. വളരെയിഷ്ടമായി. നല്ല കൈപുണ്യമുണ്ട്‌ട്ടോ. എല്ലാ കറികളും നല്ല സ്വാദുണ്ട്. ആരോ കൂടെയിരുന്ന്‌ എല്ലാം വിളമ്പി തന്നതു പോലൊരു തോന്നല്‍. നാട്ടില്‍ പോകാന്‍ പറ്റാത്ത സങ്കടം കുറഞ്ഞതു പോലെ. :)

    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. കൂടെ ഒരു ഓണസമ്മാനവും.

    ReplyDelete
  15. നല്ല സദ്യയ്ക്കു നന്ദി, കുസുമം. ഹൃദയം നിറഞ്ഞ ഓണാശംസകൾ.

    ReplyDelete
  16. എനിക്കു ഒന്ന് കിട്ടീല ..ഇവിടൊന്നും വിളമ്പിയില്ല ....ഹമ്പട

    ReplyDelete
  17. ജയിംസ് സണ്ണി പാറ്റൂര്‍
    ഊഞ്ഞാല്‍ ഇപ്പഴും ആടാമല്ലോ.
    Abdulkader kodungallur
    പുതിയ കവിത കൊള്ളാം
    അനില്‍കുമാര്‍. സി.പി.
    സന്തോഷം

    ReplyDelete
  18. മുകിലേ,
    സന്തോഷം
    വായാടീ,
    മുഴുവനും കഴിച്ചുതീര്ത്തു അല്ലെ,
    ദെ ആയിരത്തി ഒന്നാംരാവിന് ഒന്നും കിട്ടിയില്ല,പാവം
    ആയിരത്തിയൊന്നാംരാവ്
    കിട്ടാത്തവരുടെ കാര്യം പരിഗണിക്കുന്നുണ്ട്.

    ReplyDelete
  19. ഓണസദ്യ കെങ്കേമം!!
    ഇതൊക്കെ വെറും
    ഓര്മ മാത്രമായീ മാറുന്നു
    എന്നതാണ് ദുഃഖകരമായ സത്യം

    ഓണാശംസകള്‍

    ReplyDelete
  20. ഇത്തിരി ബുദ്ധി മുട്ടി എല്ലാം അതിന്‍റെ താളത്തില്‍ ഒന്ന് പാടി നോക്കാന്‍. ഹി ഹി...
    എന്തായാലും എല്ലാര്‍ക്കും ഓണാശംസകള്‍.!

    ReplyDelete
  21. ഓണക്കാലം -കുളിരുന്ന ഓര്‍മ്മ-
    ഓണാശംസകള്‍

    ReplyDelete
  22. ഓണാശംസകള്‍!

    ReplyDelete
  23. soul ,ഒഴാക്കന്‍.
    തിരിച്ചും ആശംസകള്‍
    jyo
    thank u ഓണാശംസകള്‍
    ആളവന്‍താന്‍
    താളത്തില്‍ പാടിയല്ലോ....ഒത്തിരി സന്തോഷം
    Geetha

    സന്തോഷം..സദ്യ ഉണ്ണാന്‍ വന്നുവല
    ഷിബു ഫിലിപ്പ്
    thank u

    ReplyDelete
  24. ഓണക്കവിത ആദ്യമായാണ് വായിച്ചത്.
    ഓണാശംസകള്‍ തൃശ്ശൂരില്‍ നിന്നും.
    നാലോണത്തിന് ഇവിടെ പുലിക്കളി ഉണ്ട്. വരുമല്ലോ>

    ReplyDelete
  25. ജെ പി വെട്ടിയാട്ടില്‍
    സന്തോഷം,
    പുലിക്കളി കാണാന്‍ വരാം

    ReplyDelete
  26. onasadhya gambheeramayi............... hridayam niranja onashamsakal..............

    ReplyDelete
  27. പായസം നല്ലോണം നക്കികുടിക്കണം

    ഓണസദ്യ കുശാലായി.

    ReplyDelete
  28. jayarajmurukkumpuzha

    thank u jayaraj
    puthiya post idumbol ariyikkuka

    താന്തോന്നി/Thanthonni
    സന്തോഷം
    പുതിയ പോസ്റ്റിടുമ്പോള്‍ അറിയിക്കുക

    ReplyDelete
  29. Sorry I not understand the text but pleace take a looking fotoblog Teuvo images

    www.ttvehkalahti.blogspot.com

    and yours comments pleace, than you

    Teuvo

    Finland

    ReplyDelete
  30. ഓണം കഴിഞ്ഞാലും ഓണസദ്യ ഗംഭീരമായി.

    ReplyDelete
  31. Echmukutty
    ഓണം കഴിഞ്ഞോ?പഴമക്കാര്‍ പറയുന്നത് ഇരുപത്തട്ടു ദിവസം ഓണം കൊണ്ടാടണം എന്നാണ്
    Raghunath.O
    താങ്കള്‍ മാവേലിയെപ്പോലെ ഓണത്തിനു വന്നതാണോ..ഇതിനുമുമ്പ്
    ഇവിടെ വന്നിട്ടില്ല

    ReplyDelete
  32. ഓണം കഴിഞ്ഞെങ്കിലും സദ്യയും കഴിച്ചു ഏമ്പക്കോം വിട്ടേ ഞാന്‍ പോകുന്നുള്ളൂ...
    വൈകിയ ഒരു ഓണാശംസകള്‍ പിടിച്ചോളൂ..

    ReplyDelete
  33. http://praviep.blogspot.com/2010/08/blog-post_14.html

    ചേച്ചി തെറ്റുകള്‍ എവിടെയാണെന്ന് ചൂണ്ടി കാണിക്കാമോ?
    please...

    ReplyDelete
  34. ചേച്ചി google chrome browser ആണോ use ചെയ്യുന്നത്?

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. വൈകിഎങ്കിലും ഓണാശംസകള്‍. സദ്യ കൊള്ളാലോ..

    ReplyDelete
  37. കണ്ണൂരാന്‍ വൈകിയാണെങ്കിലും വന്നുണ്ടല്ലോ സന്തോഷം.

    ReplyDelete
  38. ചേച്ചി വളരെ ഇഷ്ടമായി ഈ വരികള്‍.. താമസിച്ചു പോയി എങ്കിലും ഓണാശംസകള്‍

    ReplyDelete
  39. ഗോപീകൃഷ്ണ൯.വി.ജി
    താമസിച്ചാലും വന്നുവല്ലോ..സന്തോഷമായി.

    ReplyDelete
  40. മെഷീന്‍ കട്ടിങ്ങില്‍ പാകമായ പച്ചക്കറികളാല്‍ പാകം ചെയ്ത കാറ്ററിങ്ങുകാരുടെ ഓണസദ്യയും പൊള്ളുന്ന വില നല്‍കി വാങ്ങിയ പൂക്കള്‍ കൊണ്ടലങ്കരിച്ച ഓണ ‘തീ‘ പൂക്കളവും പിന്നെ വിഡ്ഡിപെട്ടിയില്‍ പരസ്യങ്ങള്‍ക്കിടയില്‍ അല്പാല്പം കാണിക്കുന്ന പുതുപുത്തന്‍ സിനിമകളും...ഇന്നത്തെ ഓണം. ചേച്ചിയുടെ വരികളിലെപ്പോലൊരു പൊന്നോണവും സദ്യയും കൊതിക്കുന്നു....

    ReplyDelete
  41. ഞാന്‍ എന്ന പാമരന്‍
    നന്ദി വന്നുണ്ടതില്‍

    ReplyDelete
  42. ഓണ സദ്യ കുറച്ച് പഴകിയാണ് ഞാന്‍ ശാപ്പിട്ടത്‌ :)..ന്നാലും നന്നായി ...

    ReplyDelete
  43. ooo..iviteyum eththiyo...valichchupoyo..kariyokke?
    aaa pzhamkuttanum oru swadundeee...

    ReplyDelete

Related Posts Plugin for WordPress, Blogger...