വണ്ടി കവാടത്തില്‍ നിന്നു നീ കൈവീശിയകന്നപ്പോള്‍
വിങ്ങുമെന്‍ ഹൃദയത്തെ വിതുമ്പലിലൊതുക്കി ഞാന്‍
കണ്ണുകള്‍ നിറഞ്ഞതറിഞ്ഞില്ലാ, ഞാനപ്പോള്‍
കാണികളേയും കണ്ടതില്ലാമകനേ…
എന്‍റ ലോകത്തില്‍ നീയും ഞാനും മാത്രമായ്
നിറഞ്ഞപ്പോള്‍.
മിന്നി മറഞ്ഞു പൊയ് പോയകാലമെല്ലാം.
എന്‍റ പിറകിലെ നിഴലായ് നീ നടന്നെന്നും
അമ്മയെന്ന രണ്ടക്ഷരം നീട്ടിവിളിച്ചെപ്പോഴും
കൊച്ചു കൊച്ചു വിശേഷങ്ങള്‍ നീ പറഞ്ഞതെല്ലാംകേട്ടു
കൊച്ചുകുട്ടിയെപ്പോലെ കളിച്ചു രസിച്ചു നിന്നോടൊപ്പം
സ്വപ്നലോകത്തിലെപ്പോലെ നടന്നു നമ്മളപ്പോള്‍
ഇത്ര നീവലുതായതറിഞ്ഞില്ലാ,യെന്‍മകനെ ..
അമ്മയ്ക്കു നീയെന്നുമെന്‍റ കുഞ്ഞുമോനായിരുന്നല്ലോ.
നിന്നെയെന്നരികിലെന്നും കിട്ടുമെന്നുധരിച്ച വിഡ് ഢിഞാന്‍
വി ഡ് ഢികള്‍ നമ്മളെല്ലാം വിധിതന്‍ പ്രപഞ്ചത്തിലെ
സ്വന്തമില്ലാ നമ്മള്‍ക്കാരും നമ്മളാരുടെ സ്വന്തവുമല്ലാ
ജനിയ്ക്കുമ്പോളുമൊറ്റയ്ക്ക്,മരിയ്ക്കുമ്പോളുമൊറ്റയ്ക്ക്.
കണ്ടു മുട്ടുന്നു നമ്മള്‍ ഈയാത്രയ്ക്കിടയിലാരെയൊക്കെയോ
പറഞ്ഞാശ്വസിച്ചിടട്ടെ ഞാന്‍ എന്നിരുന്നാലും
അമ്മമാര്‍ ക്കെന്നും മക്കള്‍ കുഞ്ഞുങ്ങളല്ലോ
പറക്കമുറ്റുമ്പോള്‍ പറന്നകന്നിടട്ടെയവര്‍!!!
This comment has been removed by the author.
ReplyDeleteഅമ്മയ്ക്കു നീയെന്നുമെന്‍റ കുഞ്ഞുമോനായിരുന്നല്ലോ.
ReplyDeleteനിന്നെയെന്നരികിലെന്നും കിട്ടുമെന്നുധരിച്ച വിഢിഞാന്‍
വിഢികള്‍ നമ്മളെല്ലാം വിധിതന്‍ പ്രപഞ്ചത്തിലെ
സ്വന്തമില്ലാ നമ്മള്‍ക്കാരും നമ്മളാരുടെ സ്വന്തവുമല്ലാ..
നല്ലൊരു അമ്മക്കിളി ഗീതം...!
ഒറ്റ
ReplyDeleteമക്കള്‍ ചിറകുകള്‍ വീശി സ്വയം പര്യാപ്തയുടെ ആകാശത്തിലേക്ക് പറന്നു പറന്നു ഉയരട്ടെ ...മാതാപിതാക്കള്‍ക്ക് അതൊക്കെ കണ്ടു ആനന്ദ ബാഷ്പം തൂകാം ..ഓര്‍ക്കുക നമ്മളും മക്കളായിരുന്നു ..
ReplyDeleteവിഡ്ഢികള്‍ എന്ന് എഴുതുന്നതാണ് ശരി ....
ReplyDeleteഅത് പോലെ പോയ് പോയ് പോയ കാലം എന്ന പ്രയോഗവും ഇരട്ടിപ്പാണ് ..പൊയ്പോയ കാലം എന്ന് പറഞ്ഞാലും മതി
തന്നോളം വളര്‍ന്നാല്‍ താന്‍ എന്ന് വിളിക്കണം എന്നൊക്കെ പഴഞ്ചൊല്ല് പറയാം. അതുവല്ലതും ഈ അമ്മമനസ്സിന് തിരിയുമോ!!!!
ReplyDeleteമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പഠിച്ച് പഴകിയതിനെ പെട്ടെന്ന് ഉപേക്ഷിക്കാന്‍ പ്രയാസം തന്നെ.
ReplyDeleteമുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.|
ReplyDeleteസി.പി.ദിനേശ്
രമേശ് അരൂര്‍
ajith
പട്ടേപ്പാടം റാംജി
സന്തോഷം കൂട്ടുകാരെെ
തെറ്റു തിരുത്തി..രമേശ്.
നല്ല കവിതട്ടോ ..
ReplyDeleteപറക്കമുറ്റുമ്പോള്‍ പറന്നകന്നിടട്ടെയവര്‍...
ReplyDeleteനല്ല കവിത...
മകനെപ്പിരിയൽ അമ്മക്ക സഹിക്കാനാവില്ലെങ്കിലും എല്ലാം കടിച്ചു പിടിച്ച് അവൾ ചരടുകൾ അയച്ചു കൊടുക്കുന്നു, എങ്ങിനെയൊക്കെയോ മനസ്സിനെ ആശ്വസിപ്പിക്കുന്നു.
ReplyDeleteഅമ്മമാര്‍ ക്കെന്നും മക്കള്‍ കുഞ്ഞുങ്ങളല്ലോ....:)
ReplyDeleteനൊമ്പരം ഉണര്‍ത്തി , ഈ കവിത. അടയ്ക്ക മടിയില്‍ വെയ്ക്കാം, പക്ഷെ അടയ്ക്കാ മരമായാലോ? അതുപോലെയേ ഉള്ളൂ മക്കളുടെ കാര്യവും. അമ്മഗീതം ഇഷ്ട്ടപ്പെട്ടു.
ReplyDeleteഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ അമ്മയ്ക്കേ കഴിയൂ...ഞണ്ടിൻ കുഞ്ഞുങ്ങൾ പിറന്നയുടനെ അമ്മയെ തിന്നു തീർക്കുമത്രേ...എത്ര മഹതിയാണു ആ അമ്മ...വിഡ്ഢിയെന്നു വിളിക്കണ്ട...
ReplyDeleteനല്ല കവിതയാ ചേച്ചി...
സ്വന്തമില്ലാ നമ്മള്‍ക്കാരും നമ്മളാരുടെ സ്വന്തവുമല്ലാ
ReplyDeleteജനിയ്ക്കുമ്പോളുമൊറ്റയ്ക്ക്,മരിയ്ക്കുമ്പോളുമൊറ്റയ്ക്ക്
നല്ല വരികള്‍
നല്ല കവിത
ആശംസകള്‍
വളരെ നല്ല കവിത. ആശംസകൾ...........
ReplyDeleteനല്ല കവിത ..എന്നാല്‍ ഒന്ന് കൂടി കാച്ചി കുരുക്കി എടുത്തൂടെ എന്നാ ഒരു തോനാല്‍
ReplyDeleteപ്രിയപ്പെട്ട കുസുമം,
ReplyDeleteവളരെ മനോഹരമായ കവിത!
മക്കള്‍ നല്ലൊരു ഭാവിക്ക് വേണ്ടിയല്ലേ ദൂരെ പോകുന്നത്?മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് എന്റെ അമ്മമ്മ എപ്പോഴും അമ്മയോട് പറയുമായിരുന്നു!വിഡ്ഢികള്‍ എന്ന് വിളിച്ചതിനോട് വിയോജിപ്പ്!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു അനു
വന്നൂട്ടോ ...കവിതയല്ലേ ...വിവരമുള്ളവര്‍ വിശദീകരികുംപോള്‍ ഒന്ന് കൂടി അടുത്തറിയാം
ReplyDeleteഒരു ദുബായിക്കാരന്‍
ReplyDeleteLipi Ranju
ശ്രീനാഥന്‍
pournamiSHANAVASസീത*കെ.എം. റഷീദ്
sm sadique
MyDreams
anupama
faisalbabu
എല്ലാവര്‍ക്കും എന്‍റ സ്നേഹം നിറഞ്ഞ നന്ദി.
കവിതയെഴുതുവാന്‍ വേണ്ടി എഴുതിയ കവിതയല്ല ഇത്.
മനസ്സ് നീറിപ്പിടഞ്ഞപ്പോള്‍
വേദനതീര്‍ക്കാന്‍ കുത്തിക്കുറിച്ചതാണ്.
ഒരിക്കലും പിരിയാതെയിരുന്ന മകനെ
20-21 വര്‍ഷം നിഴലുപോലെ കൂടെയുണ്ടായിരുന്നത്..എപ്പോഴും കൂട്ടുകാരെപോലെ .. അവന്‍റ എല്ലാ കുരുത്തക്കേടുകളും നല്ല കാര്യങ്ങളുടെയും എല്ലാം മൂകസാക്ഷിയായി കൂടെ നിന്ന് ..
ഒരുദിവസം ട്രെയിന്‍ കയറി കൈവീശിയകന്നു പോയപ്പോള്‍ ഹൃദയത്തിന് താങ്ങാന്‍ പറ്റിയില്ല.
അപ്പോള്‍ കുത്തിക്കുറിച്ച വരികളാണ്.
വളരെ സാധാരണമായ ഒരു ചിന്ത അസാധാരണമായ രീതിയിൽ എഴുതി, വായനക്കാരെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും, ഒരു നിമിഷമെങ്കിലും ചിലത് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്താൽ അതു നല്ല ഒരു രചനയായി. ‘ഞാനെന്തു കൊണ്ട് മുൻപ് ഇങ്ങനെ ചിന്തിക്കാതെ പോയി?’ എന്നു ഒരു ചോദ്യം അപ്പോൾ വായിക്കുന്നവരിൽ ഉണ്ടാകും...അവിടെ എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി വിജയിക്കുന്നു.
ReplyDeleteചിന്തകൾ നിരത്തി വെയ്ക്കുക മാത്രമെ ഇവിടെ ചെയ്തിട്ടുള്ളൂ എന്നു പറയുന്നതിൽ ചേച്ചിക്ക് വിഷമം തോന്നരുത്..കവിത ആയിട്ടില്ല എന്നാണ് എളിയ അഭിപ്രായം..
സ്നേഹത്തിനും സ്വാർത്ഥതയ്ക്കും ഇടയിൽ അതിര് വരച്ച വര, നേർത്ത് ഇല്ലാതായി പോകുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്..
ആശംസകൾ.
M.N.വിജയൻ മാഷുടെ ചില വരികൾ ഓർത്തുപോകുന്നു,
ReplyDelete.
സ്നേഹം എന്ന പേരിൽ പറയുന്ന 90% വും മനുഷ്യന്റെ വളർച്ചയെ തടയുന്ന എന്തോ ഒന്നാണ്. നാം കുട്ടിയെ ലാളിക്കുന്നത് കുട്ടിയെ കുട്ടിയായിത്തന്നെ നിലനിർത്താനാണ്. അപ്പോൾ അവർ വളരുന്നില്ല...!!
Sabu M H
ReplyDeleteponmalakkaran | പൊന്മളക്കാരന്‍
നന്ദി സുഹൃത്തുക്കളെ.
പഴമക്കാര്‍ പറയും പോലെ വയറ്റിപ്പാടു
തിരക്കി കുട്ടികള്‍ക്ക് പോകാതിരിക്കാന്‍ പറ്റില്ലാല്ലോ.
ആശംസകൾ...........
ReplyDeleteഎന്‍റ ലോകത്തില്‍ നീയും ഞാനും മാത്രമായ് നിറഞ്ഞപ്പോള്‍
ReplyDeleteമിന്നി മറഞ്ഞു പൊയ് പോയകാലമെല്ലാം.
നല്ല വരികൾ
മകനെപ്പിരിഞ്ഞ വിഷമം..ആ വിരഹം..ഒക്കെ അനുഭവഭേദ്യമാകുന്ന വരികള്‍.
ReplyDeleteഅവര്‍ എവിടെയായാലും സുഖമായിരിക്കട്ടെ.
വളർന്നുകഴിഞ്ഞ മക്കളുടെ അകൾച്ചയിൽ ഉൾക്കൊള്ളാൻ പറ്റാത്ത ഹൃദയവേദന, ‘അനുഭവത്തിൽനിന്ന്’ എന്നുകൂടി കണ്ടപ്പോൾ ശരിക്കും മനസ്സിലാക്കുന്നു. ശരീരം എവിടെയൊക്കെ സഞ്ചരിച്ചാലും, ലാളനയോടെയുള്ള ബന്ധങ്ങൾ വേർപെടുന്നില്ല. നല്ല സാക്ഷിമൊഴി,...
ReplyDeleteപറക്കമുറ്റുമ്പോള്‍ പറന്നകന്നിടട്ടെയവര്‍!!!
ReplyDeleteamme, othiri nannayittunde ....:)
ReplyDeletemayflowers
ReplyDeleteവി.എ || V.A
Kalavallabhan
soumi28
പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. ഒപ്പം എന്‍റ മകള്‍ക്കും.
പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വളർത്തി പ്രാപ്തിയാക്കി സ്വയം പറന്നു പോകുന്നതു കാണുമ്പോൾ സന്തോഷിക്കുകയല്ലെ വേണ്ടത്....?!
ReplyDeleteതാൻ ഏറ്റെടുത്ത ദൌത്യം ഭംഗിയായി കലാശിച്ചതിൽ അഭിമാനിക്കയല്ലെ വേണ്ടത്...?
valare hridaya sparshi aayittundu.............. aashamsakal....
ReplyDeleteവീ കെ-- ശരിയാണ്. സന്തോഷിയ്ക്കണം. ഇവിടെ അതിനോടൊപ്പം വേര്‍പിരിയുമ്പോളുള്ള വേദന എന്നൊന്നുണ്ട്. അത് മറക്കേണ്ട.
ReplyDeletejayarajmurukkumpuzha thank u
touching...
ReplyDeleteചേച്ചി കഴിഞ്ഞ ആഴ്ച മനോരമ വാരികയില്‍ വന്ന കഥ വായിച്ചു...നന്നായിരിക്കുന്നു....ഇത് പറയാന്‍ മെയില്‍ ഇടാന്‍ നോക്കിയതാ അപ്പോള്‍ ഐ ഡി അറിയില്ല. അങ്ങനെയ ഇവിടെ ഇടാം എന്ന് വിചാരിച്ചേ..
ReplyDeleteparayan vakukalilla.....nanayittundu....:)
ReplyDeletenammukku swanthamayum arumilla...nammalarkkum swanthavumalla...
നമ്മൾ എത്ര വല്ല്യേ ആളുകൾ ആയാലും അമ്മയുടെ കണ്ണിൽ കുന്നുങ്ങൾ തന്നെയായിരിക്കും. നാമെല്ലാം, എന്നും അവരുടെ കുടെയുണ്ടാവണം എന്ന് അവരും അവരെല്ലാം നമ്മുടെ കുടെ എന്നുമുണ്ടാവണം എന്ന് നാമും വെറുതെ സ്വപ്നങ്ങൾ കാണും. അതരം സ്വപ്നങ്ങൾ കാണന്ന്നവർ വിഡ്ഢികളല്ലാതെ മറ്റെന്താണ്. ആശംസകൾ.
ReplyDeleteOnnu paranjaal ellavarum viddikal thanne..
ReplyDeleteOradhavum illaatha enthellaam kaaryangalil veenuzhalunnu.
Kavitha nannaayi...