Wednesday, December 28, 2011

പുതു നാമ്പ്



വീണ്ടുമൊരു പുതുനാമ്പു
പൊട്ടിവിടരുവാന്‍
വെമ്പല്‍ പൂണ്ടു
നില്‍ക്കുന്നു കാലം.

എത്ര സമരങ്ങള്‍ക്കു സാക്ഷ്യം വഹിയ്ക്കണം
എത്ര പീഡനങ്ങള്‍ക്കു പശ്ചാത്തപിയ്ക്കണം
എത്ര നിഷ്ഠൂരമാം അറും കൊലകള്‍ക്കും
എത്ര  ദുരന്തങ്ങള്‍ക്കും കാതോര്‍ത്തിടേണം.

നല്ലൊരു പുതു നാമ്പു പൊട്ടിവിടര്‍ന്നിടട്ടെ!
നന്മയാകും മണം പരിലസിച്ചീടട്ടെ!
നല്ലൊരുദയമായ് മാറിടട്ടെയീവര്‍ഷം!
നല്ലതു മാത്രം ചിന്തിച്ചിടാം നമുക്കെന്നും.
  
എന്‍ പ്രിയ കൂട്ടുകാര്‍ക്കായ്

ആശംസതന്‍ പൂച്ചെണ്ടു  ഞാന്‍
ആത്മാര്‍ത്ഥമായ് അര്‍പ്പിച്ചിടട്ടെ!!

8 comments:

  1. എന്‍ പ്രിയ കൂട്ടുകാര്‍ക്കായ്

    ആശംസതന്‍ പൂച്ചെണ്ടു ഞാന്‍
    ആത്മാര്‍ത്ഥമായ് അര്‍പ്പിച്ചിടട്ടെ!!

    ReplyDelete
  2. വഴിയാത്രക്കാരായ നമ്മള്‍ പരസ്പരം മംഗളം നേരുന്നതില്‍ അര്ത്മില്ല എന്ന് അറിയാം എന്നാലും ശുഭ പ്രതീക്ഷയോടെ ഒരു പുതുപുലരിക്ക് വേണ്ടി കാതോര്‍ക്കാം

    ReplyDelete
  3. നല്ലതിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ‍ അല്ലാതെ

    നമുക്ക് ഒന്നിനും ആവില്ലല്ലോ....

    പ്രബുദ്ധ കേരളത്തിന്റെ സംസ്കാരം

    ഇന്നലെയും ബെന്ഗാളി പെണ്ണിന്റെ മേല്‍

    മുദ്ര ചാര്‍ത്തിയത് വായിച്ചു ലജ്ജിച്ചു..

    ReplyDelete
  4. വനമാലയില്‍ കൊരുത്ത കാവ്യ "കുസുമ"മെത്ര-
    വശ്യ സുന്ദരം , സുരഭിലം പുതു നാമ്പുപോലെ .

    വിരിയട്ടെ , വിടരട്ടെ , വളരട്ടെ സൗഹൃദം മഴ -
    വില്ലിന്‍റെ ഭംഗിയാല്‍ വിശ്വം മുഴുവനും .

    നേരുന്നു നേരുന്നു നേരുന്നു നല്ലൊരു -
    നേരായ പുതുവര്‍ഷ മംഗളാശംസകള്‍ ....

    ReplyDelete
  5. നല്ലതിന് മാത്രമായ് ആഗ്രഹിക്കാം...

    പുതുവത്സരാശംസകള്‍.

    ReplyDelete
  6. നവവത്സരാശംസകൾ.....സഹോദരീ...

    ReplyDelete
  7. നല്ലത് മാത്രം ചിന്തിച്ചീടാം പ്രവര്‍ത്തിച്ചീടാം ഈ വര്ഷം.
    ഹൃദ്യമായ ആശംസകള്‍.

    ReplyDelete
  8. നല്ലൊരു പുതു നാമ്പു പൊട്ടിവിടര്‍ന്നിടട്ടെ!
    നന്മയാകും മണം പരിലസിച്ചീടട്ടെ!
    നല്ലൊരുദയമായ് മാറിടട്ടെയീവര്‍ഷം!
    നല്ലതു മാത്രം ചിന്തിച്ചിടാം നമുക്കെന്നും

    ReplyDelete

Related Posts Plugin for WordPress, Blogger...