Monday, January 23, 2012

വേട്ടമൃഗം(22-1-12 ലെ ജനയുഗം സണ്‍ഡേ സപ്ലിമെന്‍റില്‍ പ്രസിദ്ധീകരിച്ചത്)





വന്യത മൊത്തമായി ആവാഹിച്ചെടുത്ത   കാട്.ഇതു കാട്ടിത്തരാനല്ലേ  ഒരിയ്ക്കലിവിടെ കൂട്ടിക്കൊണ്ടു വന്നത്.എന്തെന്തു പ്രതീക്ഷകളായിരുന്നു. കലമാന്‍  കൊമ്പുപോലെ തലയെടുത്തു നില്‍ക്കുന്ന കുന്നിന്‍ ചെരിവുകള്‍...ഇടയില്‍ക്കൂടി വളഞ്ഞും പുളഞ്ഞും ഒഴുകുന്ന തെളിനീര്‍ ചോല.പച്ചപ്പരവതാനി വിരിച്ച പുല്‍ മേടുകള്‍
  ചിറകുകളൊതൊക്കി പതുങ്ങി കാണാമറയത്തിരിയ്ക്കുന്ന  കഴുകക്കണ്ണുകള്‍. പീലി വിരിച്ചു നൃത്തം ചെയ്ത്  മായികപ്രപഞ്ചം ഒരുക്കുന്ന മയിലുകള്‍. മഴയുടെ വരവും പ്രതീക്ഷിച്ച്  വര്‍ഷമേഘത്തിനെ  നോക്കി  മുകളിലേക്കു് ചുണ്ടും നീട്ടിയിരിയ്ക്കുന്ന  വേഴാമ്പലുകള്‍.
  എന്തെല്ലാം സ്വപ്നങ്ങള്‍  നെയ്തു കൂട്ടിയതാണ് ഇവിടെയെത്തിയപ്പോള്‍.
കാടിന്‍റെ വന്യസൌന്ദര്യം  ഒളിഞ്ഞും തെളിഞ്ഞും  ആസ്വദിച്ചു നടന്ന മാന്‍ പേട.എപ്പോഴും അവളുടെയുള്ളില്‍ ഭയമാണ്. ഏതുവശത്തുനിന്നും ആക്രമണം പ്രതീക്ഷിയ്ക്കാം. അവളോര്‍ത്തു..ഒരിയ്ക്കലെങ്കിലും ഇതിന്‍റ വന്യത നുകരാന്‍ സമാധാനത്തോടെ പറ്റിയിട്ടില്ല.ഉള്‍ക്കിടിലത്തോടെയാണ് എപ്പോഴും  നടന്നിരുന്നത്.ഭയത്തിന്‍റെ ഒരാവരണം പുറംചട്ടപോലെ എപ്പോഴും കൂടെ.

ആ പുല്‍ മേടുകള്‍ ദൂരെനിന്നു കാണാനെ യോഗമുള്ളു. ഒരിയ്ക്കല്‍ പോലും ഒന്നു നുണയാന്‍ പറ്റിയിട്ടില്ല. ഒരിയ്ക്കലവളൊന്നു കച്ചകെട്ടി നോക്കിയതാണ് ആ പുല്‍ മേടുകളെ ലക്ഷ്യമിട്ടു കൊണ്ട്. പക്ഷേ അന്ന് അവനില്‍ നിന്നും, കാട്ടിലെ ആ സര്‍വ്വാധികാരിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത് ഇന്നും ഓര്‍ക്കുമ്പോള്‍ ...പിന്നീടു സമാധാനിച്ചു.ഇതായിരിയ്ക്കും വിധി എന്നു പറയാമോ?എന്നും പറയാം.

നടക്കാറായ മാന്‍ പേടക്കുഞ്ഞിനോടവള്‍ പറഞ്ഞു.സൂക്ഷിച്ചുവേണം ഇനി ഓരോ കാലടികളും വെയ്ക്കാന്‍. വളരെ ശ്രദ്ധയോടെ പതുക്കെ പതുക്കെ ചുറ്റിനും നോക്കി നോക്കി ...
തുള്ളി തുള്ളി നടന്ന പേടമാന്‍കുഞ്ഞ്. കണ്ണുമിഴിച്ച് ചുറ്റിനും നോക്കി.
ഹാ..എത്ര സുന്ദരമായ കാട് .ഇവിടെ പിറക്കാന്‍ പറ്റിയതു തന്നെ ജന്മാന്തര സുകൃതം. കല്പാന്ത കാലത്തോളം ഇവിടെ കഴിയാന്‍ തോന്നുന്നു.
ശരിയാണ്..വളരെ സുന്ദരം ..മനോഹരം.എന്നാല്‍ ചുറ്റിനും ശത്രുക്കളാണ്.നമ്മെ തന്നെയാണ് അവരുടെ നോട്ടവും.എപ്പോഴും ചുറ്റിനും ഒരു കണ്ണു പായിയ്ക്കണം.

പേടമാന്‍കുഞ്ഞ് വീണ്ടും കൂത്താടി നടന്നു.

ഹാ..എത്ര നല്ല ചോല !എന്തു നല്ല  തെളിനീര്‍!”
അയ്യോ കുഞ്ഞേ ആ തെളിനീര്‍ ചോലയിലുമുണ്ട് നമ്മുടെ ശത്രുക്കള്‍....,അങ്ങോട്ടൊന്നും പോകരുത്.അമ്മയുടെ പിറകേ നടക്കണം.കാലടികള്‍ പിന്‍തുടര്‍ന്ന്.
മാന്‍ പേടക്കുഞ്ഞു പറഞ്ഞു:
മടുത്തു.അമ്മയുടെ പിറകേ നടന്നു നടന്ന്.ഒന്നു സ്വതന്ത്രമായി തുള്ളിച്ചാടി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ?
എന്നാണീ കാടൊന്നു നന്നായി കാണുന്നത്,എന്നാണീയരുവിയിലെ തെളിനീര്‍
വയറു നിറയെ കുടിയ്ക്കാന്‍ പറ്റുന്നത്.ആ പച്ചപുല്‍ മേടുകളില്‍ പോയി  സ്വതന്ത്രമായി മേയുന്നതെന്ന്.
ആ സിംഹക്കുട്ടിയും പുലിക്കുട്ടിയും എത്ര സന്തോഷത്തോടെ സ്വതന്ത്രരായി തുള്ളിച്ചാടി നടക്കുന്നു.
തള്ളമാന്‍  പറഞ്ഞു:
നമ്മള്‍ക്കങ്ങിനെയൊന്നും പോയിക്കൂടാ...അതു പ്രകൃതി നിയമം.കുറച്ചു കൂടി വലുതാകട്ടെ അമ്മ നല്ലൊരു കലമാനിനെ കൂട്ടിനു തരും.എന്നിട്ട് ഈകാടായ കാടൊക്കെ,ചുറ്റി ഈമേടായ മേടൊക്കെ മേഞ്ഞു നടന്നോളൂ.തെളിനീരിലെ വെള്ളം
കുടിച്ച് കുളിച്ചു നടന്നോളൂ.

കാടിന്‍റെ വന്യത നുകര്‍ന്ന് കാട്ടാറുകളിലെ വെള്ളത്തില്‍ കളിച്ചു രസിച്ച്.സിംഹക്കുട്ടികളും പുലിക്കുട്ടികളും എല്ലാംദിവസങ്ങള്‍ ആഘോഷമായി കൊണ്ടാടിയപ്പോള്‍ മാന്‍പേടക്കുഞ്ഞു മാത്രം   അമ്മയുടെ നിഴലു പറ്റി
ആ ഇട്ടാവട്ടത്തിലൊതുങ്ങിക്കൂടി..
 ഒരുദിവസം തള്ളമാന്‍ പുള്ളികളുള്ള നല്ലൊരു കലമാനിനെ കൂട്ടിനായി പേടമാന്‍കുഞ്ഞിനു നല്‍കി.
ഹാവൂ സമാധാനമായി.പേടമാന്‍കുഞ്ഞു മൊഴിഞ്ഞു.
 “എന്തു സമാധാനം ?”     കലമാന്‍.
  
 “എനിക്കിനി ഈ കാടിന്‍റ  വന്യഭംഗി ആസ്വദിയ്ക്കാം,ഈ മേടായ മേട്ടിലെല്ലാം മേഞ്ഞു നടക്കാം  അരുവിയിലെ തെളിനീരിന്‍റെ കുളിരു നുകര്‍ന്ന് കുളിച്ചു രസിയ്ക്കാം."
ആരു പറഞ്ഞു  ഈവിഡ്ഢിത്തമൊക്കെ ?”.
 “അമ്മ പറഞ്ഞു
അയ്യോ അങ്ങിനൊന്നും പാടില്ല.എന്‍റ പുറകേ എന്നും നടന്നോണം.വേണ്ടതെല്ലാം ഞാന്‍ കാണിയ്ക്കും.വേണ്ടാത്തിടത്തൊന്നും കൊണ്ടു പോകില്ല.അനുസരണയോടു കൂടി നടന്നാല്‍ ശത്രുവില്‍ നിന്നും രക്ഷപ്പെടാം.

അവളുടെ മനസ്സിലെ മയില്‍പ്പീലിത്തുണ്ടുകളുടെ വര്‍ണ്ണങ്ങള്‍ മങ്ങി.
അപ്പോളിത്രയും നാളും സ്വപ്നം കണ്ടു നടന്നത് വെറുതെയോ? എന്തെല്ലാം മോഹങ്ങളായിരുന്നു? അമ്മ തരുന്ന കൂട്ടിനെ കൂട്ടി ഈകാനനഭംഗി ആസ്വദിയ്ക്കാമെന്ന് വ്യാമോഹിച്ചു.ആനീല താഴ്വരയില്‍ ഒരിയ്ക്കല്‍ പോലും എനിയ്ക്കു പോകാന്‍ പറ്റില്ലേ.എന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞോ.. അവള്‍ക്ക് ദുഃഖം സഹിയ്ക്കാനായില്ല...അവളുടെ ഹൃദയം തേങ്ങി.
അവള്‍ക്കതു മനസ്സിലായി...അമ്മയുടെ ഭാരം മറ്റൊരാളിലേയ്ക്ക് ഇറക്കിവെയ്ക്കാന്‍ അമ്മ കണ്ട ഉപായം.....
ഈ കാനനഭംഗി ആസ്വദിയ്ക്കാന്‍ പറ്റാത്ത ജീവിതം തനിയ്ക്കു വേണ്ട.
അവള്‍ അവിടെ നിന്നും ഒറ്റക്കുതിപ്പ്...
 അതാ ഒരു വേട്ടക്കാരന്‍ വില്ലും കുലച്ചു നില്‍ക്കുന്നു.അയാളുടെ മുമ്പിലേക്കു തന്നെ.അവള്‍ നിശ്ചയിച്ചു.
 പേടമാന്‍കുഞ്ഞ്   മെല്ലെ മെല്ലെ വേട്ടക്കാരന്‍റ ലക്ഷ്യത്തിനു മുമ്പില്‍ ചെന്നു നിന്നു.
കണ്ണടച്ചു.പ്രാര്‍ത്ഥിച്ചു.ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം.അവളീ ഭൂമിയില്‍ നിന്നും യാത്രയാകും.ഈശ്വരനോട് ഒന്നു കൂടി പ്രാര്‍ത്ഥിച്ചു.അടുത്ത ജന്മമുണ്ടെങ്കില്‍ അവളെയൊരു സിംഹക്കുട്ടിയായി ഭൂമിയില്‍ ജനിപ്പിയ്ക്കേണമേയെന്ന്.
ഈ കാനനഭംഗി   ആവോളം  നുകരാന്‍. ഈ തെളിനീരിന്‍റെ നൈര്‍മ്മല്യം    മനംകുളിരെ ആസ്വദിയ്ക്കാന്‍‍.

കണ്ണടച്ചു,നിമിഷങ്ങളെണ്ണിയെണ്ണി..

പുറകിലൊരലര്‍ച്ച.
അതാ മേഞ്ഞു നടന്ന ഒരു പേടമാന്‍ അവളുടെ  പുറകില്‍ അമ്പേറ്റു പിടയുന്നു.വേട്ടക്കാരന്‍  ഓടിവന്നു.അമ്പെയ്തിട്ടതിനെ കൈക്കലാക്കാന്‍.
അവളുടെ മനസ്സ് സങ്കടവും ദേഷ്യവും കൊണ്ട് കലുഷിതമായി.അവള്‍
വേട്ടക്കാരനോടു പുലമ്പി
നിങ്ങളെന്താണീചെയ്തത്?”
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വന്ന് കണ്ണടച്ചു നിന്നിട്ട്  നിങ്ങളെന്നെ ലക്ഷ്യം വെച്ചില്ല.മറിച്ച് മേഞ്ഞു നടന്ന ആ പേടമാനിനെ എന്തിനമ്പെയ്തു?”
 അതോ, അത് നീ മരിയ്ക്കാന്‍ കച്ച കെട്ടി കണ്ണടച്ചു നിന്നു.മറ്റവള്‍ മേഞ്ഞു നടന്നു. മേഞ്ഞു നടക്കുന്നതിനെ, അതറിയാതെ അമ്പെയ്തു വീഴ്ത്തുന്ന ഒരു സംതൃപ്തി
മരിയ്ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നതിനെ ലക്ഷ്യമിട്ടാല്‍ ഒരിയ്ക്കലും ലഭിയ്ക്കില്ല.
 വേട്ടക്കാരന്‍റ വാക്‍ശരം ഹൃദയത്തിന്‍റ അടിത്തട്ടിലെവിടെയോ കൊണ്ടു.
അവിടെയുണ്ടായ മുറിവില്‍ നിന്നും രക്തം വാര്‍ന്നു...അതിന്‍റ ആഴം അളക്കാന്‍ അവള്‍ക്കായില്ല..... 

അവളുടെ   ഹൃദയത്തിന്‍റ  അടിത്തട്ടിലെ  ആശകളുടെ കൂമ്പാരത്തില്‍ നിന്നും
മറ്റൊരു പ്രാര്‍ത്ഥന  ഈശ്വരനോട് ...അടുത്ത ജന്മത്തില്‍ അവളെയൊരു വേട്ടക്കാരന്‍റ  ശരമായി   ജനിപ്പിയ്ക്കേണമേയെന്ന്.


32 comments:

  1. മേഞ്ഞു നടക്കുന്നതിനെ, അതറിയാതെ അമ്പെയ്തു വീഴ്ത്തുന്ന ഒരു സംതൃപ്തിമരിയ്ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്നതിനെ ലക്ഷ്യമിട്ടാല്‍ ഒരിയ്ക്കലും ലഭിയ്ക്കില്ല.

    ReplyDelete
  2. വേട്ടക്കാരന്റെ ശരമായി ഇരകളെ മുറിവേല്പിക്കണമെന്നോ !!! ചേച്ചി എന്താണ് അര്‍ത്ഥമാക്കുന്നത്?

    ReplyDelete
  3. നല്ലൊരു പാഠം ....വളരെ സിംബോളിക്കായി കഥ പറഞ്ഞു ..

    എന്നിരുനാലും ചില ഇടങ്ങളില്‍ ഒരു തുടര്‍ച്ച കിട്ടുന്നില്ല

    പിന്നെ ഫോണ്ട് വലിപ്പം ചെറുപ്പം എന്തിനു ?

    ശ്രദിക്കുമല്ലോ ?

    ReplyDelete
  4. അങ്ങനെ ഒരാഗ്രഹം നല്ലതാണോ ചേച്ചി? കഥ പറഞ്ഞ രീതി ഇഷ്ടമായി കേട്ടോ

    ReplyDelete
  5. രണ്ട് കാര്യങ്ങൾ,....ഒന്ന്...... അവള്‍ക്കതു മനസ്സിലായി...അമ്മയുടെ ഭാരം മറ്റൊരാളിലേയ്ക്ക് ഇറക്കിവെയ്ക്കാന്‍ അമ്മ കണ്ട ഉപായം..... രണ്ട്..... അതോ, അത് നീ മരിയ്ക്കാന്‍ കച്ച കെട്ടി കണ്ണടച്ചു നിന്നു.മറ്റവള്‍ മേഞ്ഞു നടന്നു. മേഞ്ഞു നടക്കുന്നതിനെ, അതറിയാതെ അമ്പെയ്തു വീഴ്ത്തുന്ന ഒരു സംതൃപ്തി,,,,,, ഈ രണ്ട് ചിന്തകളിലൂടെ ഒരു നല്ല കഥ പറഞ്ഞിരിക്കുന്നൂ....

    ReplyDelete
  6. വേട്ടക്കാരന്റെ ശരമാകാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ എന്നറിയില്ല. സ്വയം നിയന്ത്രണമില്ലാതെ നിരപരാധികളുടെ മേല്‍ ചെന്ന് പതിക്കാന്‍... എന്തോ, എനിക്ക് ഉള്‍ക്കൊള്ളുന്നില്ല. ബാക്കി കഥ വളരെ ആസ്വാദ്യമായി തോന്നി. ഉന്നത നിലവാരം പുലര്‍ത്തി എന്നും പറയുന്നു.

    ReplyDelete
  7. കഥ ഇഷ്ടമായി...വ്യത്യസ്തമായി തന്നെ പറഞ്ഞു..പക്ഷെ , ആ ആഗ്രഹം...അതിത്തിരി കടന്നു പോയില്ലേ???

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. വേശ്യകളുള്ളപ്പോഴും അല്ലാത്തവരെ പ്രാപിക്കാൻ നടക്കുന്ന സമൂഹം..ഇതല്ലേ ഉദ്ദേശിച്ചത്‌?..കടുത്തു പോയി..ഇത്രയ്ക്കും വേണോ?

    ReplyDelete
  10. ഇര അറിയാതെ ഇരയെ വേട്ടയാടുന്ന രീതി അല്ലെ?

    ReplyDelete
  11. പക്ഷിമൃഗാദികളുടെ മനോവ്യാപാരങ്ങളിലൂടെ കഥ പറയുന്ന രീതി ചേച്ചിയുടെ കഥകളില്‍ ഇതിനുമുമ്പും വായിച്ചിട്ടുണ്ട്.... വളരെ സിംബോളിക് ആയി വൈയക്തികവും സാമൂഹികവുമായ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ രീതിയില്‍ ചേച്ചി പൂര്‍ണമായും വിജയിക്കുന്നുണ്ട് എന്നാണ് എനിക്കു തോന്നാറുള്ളത്....

    നല്ല രീതിയില്‍ ഈ കഥ അവതരിപ്പിച്ചു എന്ന് ചേച്ചിയോട് ഞാന്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ....

    ReplyDelete
  12. ‘കഥ’ അവതരിപ്പിച്ച ശൈലിയും വളരെ അന്നായി. ‘....മാൻപേടക്കുഞ്ഞുമാത്രം അമ്മയുടെ നിഴലുപറ്റി ആ ഇട്ടാവട്ടത്തിലൊതുങ്ങിക്കൂടി....’ സ്വയം തന്റേടം വരുന്നതുവരെ മനുഷ്യരുടെ സ്ഥിതിയും ഇങ്ങനെയായിരിക്കണമെന്നും ഒരു പാഠം. അവസാ‍ാം ശരം ആകുന്നതിനേക്കാൾ ‘വേട്ടക്കാര’നായാൽ പോരേ?

    ReplyDelete
  13. Bhanu Kalarickal
    MyDreams
    ധനലക്ഷ്മി
    ചന്തു നായര്‍
    Shukoor
    SHANAVAS
    Sabu M H
    പട്ടേപ്പാടം റാംജി
    Pradeep Kumar
    വി.എ || V.A
    പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ എനിയ്ക്ക് പുതിയ വഴിത്തിരിവാണ് .അതിന് എന്നും ഞാന്‍ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു.നന്ദി കൂട്ടുകാരെ.

    ReplyDelete
  14. വേട്ടയാടപെടലിന്റെ വേദനയില്‍ പ്രാണന്‍ പിടയുമ്പോള്‍ മനസ്സറിയാതെ പ്രാര്‍ഥിച്ചു പോകും ..
    അടുത്ത ജന്മം ഞാന്‍ ഒരു വേട്ടക്കാരനോ അവന്റെ അമ്പോ ഒക്കെ ആകണമെന്ന് ...
    തെറ്റ് പറയാനാവില്ല .....
    ശൈലി നന്നായി ... ആശംസകള്‍

    ReplyDelete
  15. നല്ല ഭാഷയില്‍ ആശയം എഴുതി..വനമാലയിലൂടെ ആദ്യമായാണ്.വായിച്ചു കൊണ്ടിരിക്കുന്നു.ആശംസകളോടെ.......

    ReplyDelete
  16. വ്യത്യസ്തമായ അവതരണം.ആശംസകള്‍.

    ReplyDelete
  17. വേട്ടചെയ്യപ്പെടുമ്പോഴുള്ള ആനന്ദമോ...
    അതേൽക്കപ്പെടുന്ന ഇരയുടെ നൊമ്പരമോ...
    ഇതിൽ ഏതാണ് മുഖ്യം..അല്ലേ മേം

    ReplyDelete
  18. നല്ല സന്ദേശം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും .അടങ്ങി , ഒതുങ്ങി ജീവിച്ചാല്‍ വലിയ കുഴപ്പമില്ലാതെ അങ്ങിനെ ജീവിക്കാം . മറിച്ചു സ്വതന്ത്രമായി മേഞ്ഞു നടക്കാനാണ് ഭാവമെങ്കില്‍ എന്നെങ്കിലും കുടുങ്ങും . എളുപ്പം വളയുന്നതിനെ വളയ്ക്കാനും ഒടിക്കാനും മിടുക്കന്മാര്‍ മിനക്കെടാറില്ല . അവള്‍ക്കൊരെല്ല് കൂടുതലാ . അവളെ വളച്ചിട്ടു തന്നെ കാര്യം . കൊള്ളാം. എല്ലാം നന്നായി അവതരിപ്പിച്ചു . നല്ല ഭാഷയിലൂടെ. ഭാവുകങ്ങള്‍ .

    ReplyDelete
  19. കഥ ഇഷ്ടമായി

    ReplyDelete
  20. നല്ല സന്ദേശം നല്ല രീതിയില്‍ അവതരിപ്പിച്ചു. പക്ഷേ ആ അവസാന വാചകം. വേട്ടക്കാരന് എപ്പോഴും ഇരകളാകുന്നത് ഹിംസ്രമൃഗങ്ങളല്ലല്ലോ, മാന്‍ മുയല്‍ തുടങ്ങിയ സാധു ജീവികളല്ലേ....

    ReplyDelete
  21. വേണുഗോപാല്‍
    മനു അഥവാ മാനസി
    MINI
    മുരളീമുകുന്ദൻ ,
    Abdulkader kodungallur
    Thommy
    മനോജ് കെ.ഭാസ്കര്‍
    പ്രിയ കൂട്ടുകാരെ നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി

    ReplyDelete
  22. പ്രിയപ്പെട്ട കുസുമം,
    നല്ല അവതരണരീതി...!
    കാനന ഭംഗി വളരെ നന്നായി,കേട്ടോ.
    പക്ഷെ,ആ പേടമാന്‍കുഞ്ഞു, ജീവിക്കാന്‍ മോഹിക്കണം...!
    ഒരു പാഠം പഠിച്ചു കഴിഞ്ഞാല്‍, സന്ദേശം പോസിറ്റീവ് ആകണം...!കഥയുടെ സാരാശം അതാകണം.
    ഇത്രയും മനോഹരമായ കാനനത്തില്‍ ജീവിക്കാന്‍ ഭാഗ്യം വേണം..!
    സസ്നേഹം,
    അനു

    ReplyDelete
  23. “അവളുടെ ഹൃദയത്തിന്‍റ അടിത്തട്ടിലെ ആശകളുടെ കൂമ്പാരത്തില്‍ നിന്നും
    മറ്റൊരു പ്രാര്‍ത്ഥന ഈശ്വരനോട് ...അടുത്ത ജന്മത്തില്‍ അവളെയൊരു വേട്ടക്കാരന്‍റ ശരമായി ജനിപ്പിയ്ക്കേണമേയെന്ന്“

    ശരമായി ജനിക്കുന്നതിന്റെ ആവശ്യകതയാണ് മനസ്സിലാകാത്തത്. അതും നിഷ്ക്കളങ്കമായി കളിച്ചു നടന്ന നേരത്ത് അമ്പേറ്റ് കൊല്ലപ്പെട്ട കൂട്ടുകാരിയുടെ ആത്മാവിനെ..! മാത്രമോ‍,വികാരങ്ങളില്ലാത്തതും മറ്റൊരുവനാൽ നിയന്ത്രിക്കപ്പെടുന്നതും, ക്രൂരമായി മുറിവേൽ‌പ്പിക്കാനൊ കൊലപ്പെടുത്താനൊ മാത്രമായി ഉണ്ട്‍ാക്കപ്പെടുന്നതുമായ ശരമായി ജനിക്കണമെന്ന്.. എന്തിന്..?

    കഥ പറഞ്ഞ രീതി നന്നായിരിക്കുന്നു.
    ആശംസകൾ....

    ReplyDelete
  24. അനുപമ
    ജയരാജ്
    വീ.കെ.
    നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

    ReplyDelete
  25. ശരമാവണ്ട കേട്ടൊ........

    ReplyDelete
  26. ഒരുപാട് അർഥതലങ്ങളുള്ള നല്ല കഥ...നല്ല ഭാവന. നല്ല അവ്തരണം

    ഓ:ടോ: പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറീക്കണം. ബൂലോകം മുഴുവനും തപ്പി നടക്കുമ്പോൾ പലപ്പോഴും വളരെ വൈകുന്നു എത്താൻ. വൈകിഎത്തുമ്പോൾ ഒരു വിഷമം. ഇത്ര നല്ല പോസ്റ്റുകൾ വായിക്കാൻ കാണാൻ ഒക്കെ വൈകിയല്ലോ എന്നു. അപ്പോൾ അറിയിക്കുക വിഷമിപ്പിക്കതിരിക്ക.. കേട്ടോ .

    ReplyDelete
  27. Echmukutty
    ഉഷശ്രീ (കിലുക്കാംപെട്ടി)
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി

    ReplyDelete
  28. നനായി ഇഷ്ടമായി ഈ കഥ ,,സാബു വിന്റെ കമന്റു വായിച്ചപ്പോള്‍ അങ്ങിനെയും ഒരു അര്‍ഥത്തിലും ഇതിനെ വായിക്കാം എന്നും

    ReplyDelete
  29. കഥ അസ്സയാലെഴുതി.അതിലൂടെല ആ വലിയ യാഥാർത്ഥ്യം വായനക്കാരിലേക്കെത്തിക്കാനും കഴിഞ്ഞു.
    എന്നാലും ഈ ആഗ്രഹം ഇത്തിരിക്കൂടിപ്പോയില്ലേ..!!
    സ്വയം അറിയാതെ മറ്റുള്ളവരുടെ അന്തകനാകാനും,മേഞ്ഞുനടക്കുന്ന വമ്പന്മാരുടെ മുന്നിൽ 'മുന'യൊടിയാനും മാത്രമാവില്ലേ ആ ജന്മം..?
    ഈ നല്ലെഴുത്തിന് ആശംസകൾ..പുലരി

    ReplyDelete
  30. faisalbabu

    പ്രഭന്‍ ക്യഷ്ണന്‍

    വായിച്ചഭിപ്രായം ഇട്ട നിങ്ങളോട് എന്‍റ സന്തോഷം അറിയിക്കട്ടെ.

    ReplyDelete
  31. മൃഗങ്ങളുടെ ഭാഷയിലൂടെ ശക്തമായ സാമൂഹ്യ വിമര്‍ശനം നടത്തിയിരിക്കുന്നു... നന്നായി

    ReplyDelete

Related Posts Plugin for WordPress, Blogger...