ഓണത്തപ്പന്‍വരവുണ്ടേ
ഓണം കേറാ മൂലയിലെല്ലാം
ഓണക്കിളിയുടെ വരവുണ്ടേ..
ഓണപ്പൂവിന്‍പരിമണംമുണ്ടേ...
കണ്ണുപൊത്തിക്കളി സാറ്റുകളി
തുമ്പിതുള്ളിക്കളി
ഊഞ്ഞാലാട്ടം
അടിച്ചോടിപ്പിടുത്തം
അരങ്ങു തകര്‍ക്കും
തലപ്പന്തു കളിയുടെ തരികിടയുണ്ടേ.
ഇരുത്തം വന്നൊരു ഇട്ടൂലിക്കളിയും
ഇനിയെങ്ങും കാണാത്ത
കുടമൂത്തുകളിയും.
പഴമക്കാരുടെ പകിടകളിയും
ഓണക്കളികളിലൊന്നാമതാണേ.
ഓണത്തപ്പനെ വരവേല്‍ക്കാന്‍
തച്ചനൊരുക്കും വള്ളത്തേലൊരു
വള്ളംകളിയുടെ ആര്‍പ്പുണ്ടേ.
വള്ള സദ്യക്കൊരു വിളിയുണ്ടേ.
ഓണക്കോടിയുടുത്തു കുട്ടികള്‍
മുറ്റം നിറയെപ്പൂക്കളമിട്ടേ.
മുത്തശ്ശി കച്ച മുറുക്കിയുടുത്തു
നടുമുറ്റത്തൊരു
വിളക്കുവെച്ചു.
വിളക്കുചുറ്റി വളകിലുക്കി
വടക്കം പാട്ടിന്റെ
ഈരടിപാടി.
ചുവടുവെച്ചൊരു കളിതുടങ്ങി.
കുമ്മിയടിപ്പാട്ടു
പാടിക്കൊണ്ട്
തിരുവാതിരക്കളി തിരുവോണത്തിന്
തനതായൊരു കളിയാണല്ലോ..
തത്തിമി തകതിമി തത്തൈയ്യം
പാടി
പാടിക്കളിക്കു കൂട്ടുകാരെ.
good one ...i like it
ReplyDeleteThis comment has been removed by the author.
Deletethank u
Deleteഓണപ്പാട്ട്.
ReplyDeleteപണ്ടു പാടിയ പാട്ടിലൊരെണ്ണം....................................
Deleteനല്ലതാണു,ട്ടോ... ഈ പാട്ടില്‍ പറയുന്നതൊക്കെ പണ്ടുണ്ടായിരുന്നു നമുക്കു കളിക്കാന്‍, എന്നോര്‍ത്തു സന്തോഷിക്കാം..
ReplyDeleteആ കളികളെല്ലാം ഇപ്പോള്‍ അന്യം നിന്നു പോയിരിക്കുന്നു.
Deleteഅപ്പോൾ അവിടെയൊക്കെ ഓണം വന്നൂ..ല്ലേ............ പാട്ട് കൊള്ളാം........
ReplyDeleteമനസ്സിലോണം വന്നു മാഷേ... മധുരിക്കുന്ന ഓര്‍മ്മകളും.
Deleteഈ സീസണിലെ ആദ്യ ഓണപ്പാട്ട്
ReplyDeleteഓണാശാംസകൾ
സന്തോഷം സുഹൃത്തേ.
ReplyDeleteആഹാ! നല്ല പാട്ടാണല്ലോ......
ReplyDeleteഎച്ചുമേ.നന്ദി.
Deleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു...
ReplyDeleteസന്തോഷം. സുഹൃത്തേ.
Deleteഗൃഹാതുരത്വം ഉണര്‍ത്തുന്ന പാട്ട്.. അന്യം നിന്ന് പോയ ഒരു സംസ്കാരത്തിന്റെ ബാക്കി പത്രം. അല്ലെ????????
ReplyDeleteസന്തോഷം. ഈ വരവിന്.
Deleteഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ് ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............
ReplyDeleteതുമ്പപ്പൂവിനെ കാണാന്‍ വരുന്നു.
Deleteആഹാ ഇത് കൊള്ളാല്ലോ :))
ReplyDeleteആശംസകള്‍................. ബ്ലോഗില്‍ പുതിയ പോസ്റ്റ്....... മലയാള സിനിമ റോക്ക്സ്....... വായിക്കണേ...............
Deleteനമുക്കിന്ന് അന്യമായ പല ഓണക്കളികളും ഓർമ്മയിലെത്തി.
ReplyDelete