പണ്ടൊക്കെ ഗ്രാമ
പ്രദേശങ്ങളില്‍ പാതിരാപ്പടം… എന്നു പറഞ്ഞാല്‍ സെക്കന്‍ ഷോ കാണാന്‍ നല്ല തിരക്കായിരിക്കും.കൂടുതലും
പുരുഷന്മാരാണ് പോകുന്നതും. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍
വീടും കുടിയുമായി താമസിയ്ക്കുന്നവര് പോകാറില്ല. കാരണം പടത്തിന്‍റ പകുതി
ഷോകഴിയുമ്പോള്‍ പിന്നെ ബാക്കി പകുതിയില്‍ ഒരു നീലചിത്രത്തിന്‍റെ ഭാഗങ്ങളായിരിക്കും. അതും
ഡോസു വളരെ കുറച്ചു മാത്രം.
പക്ഷെ ഇപ്പോള്‍ നമ്മുടെ സ്വീകരണ മുറിയിലെപ്പോഴും
നമ്മള്‍ കണ്ടും കേട്ടും ഇരിയ്ക്കുന്നതത്രയും ഈ നീലപ്പട വിശേഷങ്ങളാണ്. നമ്മുടെ
സംസ്ക്കാരം ഇത്രയ്ക്കും അധഃപ്പതിച്ചു പോയതില്‍ ലജ്ജ തോന്നുന്നു.
കിടപ്പറ
രഹസ്യങ്ങളുടെ ചിത്രങ്ങളും ന്യൂസുകളും കൊണ്ട് നമ്മുടെ ചാനലുകള്‍
സമ്പന്നമായിരിക്കുന്നു.കേരളം സംസ്ക്കാരസമ്പന്നമായ ദൈവത്തിന്‍റെ സ്വന്തം നാട്.
നമ്മുടെ പിഞ്ചു കുട്ടികള്‍ വരെഇതു കണ്ടു
കൊണ്ടിരിക്കുന്നതാണ്ഏറെ കഷ്ടം.
കഴിഞ്ഞ ദിവസംഎന്‍റെഅയല്‍ക്കാരി
എന്നോടു പറഞ്ഞത് “ ചേച്ചി ചാനലുകള്‍
കണ്ടും കേട്ടും എന്‍റെ കുട്ടികള്‍ അനാട്ടമി
തിയറി മുഴുവനും പഠിച്ചു കഴിഞ്ഞു. ഇനി മെഡിസിനു പോകുകയാണെങ്കില്‍
പ്രാക്ടിക്കലുമാത്രം ചെയ്താല്‍ മതിയെന്നാണ്.”
പൂമ്പാറ്റ തേന്‍
കുടിയ്ക്കാന്‍ പൂവിനു ചുറ്റും പറക്കുന്നതു പോലെയാണ് കുട്ടികളിപ്പോള്‍ ചാനലുകള്‍
മാറ്റി മാറ്റി കിടപ്പറ രഹസ്യങ്ങള്‍ കണ്ടും കേട്ടും രസിയ്ക്കുന്നത്.
അതുപോലെ തന്നെ
വെട്ടിപ്പിന്‍റെയും തട്ടിപ്പിന്‍റെയും
നൂതന വശങ്ങളും.
പണ്ട്
രാജഭരണകാലത്ത് ശത്രുരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിയ്ക്കാന്‍
പറ്റാത്ത അവസ്ഥ വരുമ്പോള്‍ വിഷകന്യകമാരെ
അയച്ച് ദംശിപ്പിച്ച് കൊല്ലുന്ന ഒരു പതിവ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.അതിന് സൌന്ദര്യമുള്ള മദാലസകളെ തിരഞ്ഞെടുത്ത്
വിഷകന്യകമാരാക്കി പരിശീലനം നല്‍കിയിരുന്നത്രേ.
കേരളത്തില്‍
ഇപ്പോള്‍ ആ ഒരു സ്ഥിതി വിശേഷമാണ് കാണുന്നത്.
സര്‍ക്കാര്‍
ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാതെ
ഗ്രൂപ്പു വഴക്കും ഫോണ്‍ ചോര്‍ത്തലുമായി അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി
എറിയുന്നു. അതിനകത്ത്
ജയം നേടുവാനായി
വിഷ കന്യകമാരേയും ഉപയോഗിക്കുന്നു. വിഷ കന്യകമാര്‍ ഭരണം കയ്യാളിയ ദയനീയചിത്രം
ആണല്ലൊ നമ്മള്‍ കണ്ടു കൊണ്ടിരിയ്ക്കുന്നത്.
സര്‍ക്കാര്‍
മറക്കുന്നതുപോലെ തന്നെ മാധ്യമങ്ങളും
അവരുടെ ധര്‍മ്മം പാടേ മറക്കുന്നു.
മാധ്യമങ്ങള്‍
റേറ്റിംഗ് കൂട്ടുവാന്‍ പൊടിപ്പും തൊങ്ങലും വെച്ച് തട്ടിപ്പും വെട്ടിപ്പും പീഡനവും
കിടപ്പറ രംഗങ്ങളും ഒക്കെ പ്രധാന വാര്‍ത്തയാക്കുമ്പോള്‍ ഭരണ യന്ത്രം ജനങ്ങളോടുള്ള
കടമ നിറവേറ്റാതെ നിശ്ചലാവസ്ഥയില്‍ . ജീവിയ്ക്കുവാനുള്ള തത്രപ്പാടില്‍ നെട്ടോട്ടം
ഓടുന്ന ഇവിടുത്തെ സാധാരണക്കാരനാണ് വലയുന്നത് എന്ന് ഈ രണ്ടു കൂട്ടരും മറന്നു
പോകുന്നു.
മഴവെള്ളക്കെടുതിയില്‍ ജനം പൊറുതിമുട്ടുന്നു. മഴ
വന്നതോടുകൂടി റോഡുകളെല്ലാം കുണ്ടും കുഴിയുമായി ജീവഹാനി വരെ സംഭവിയ്ക്കുന്നു.
കടലോരത്ത് കടല്‍ ക്ഷോഭം, കുട്ടനാട്ടില്‍ മലവെള്ളവും ദുരിതം വിതച്ചിരിക്കുന്നു. മലമ്പ്രദേശത്ത്
പ്രകൃതിക്ഷോഭത്തിന്‍റെയും ഉരുള്‍
പൊട്ടലിന്‍റെയും തീരാക്കെടുതി. ഇതൊന്നും
ഇപ്പോള്‍ നമ്മുടെ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും വാര്‍ത്തയേ അല്ല.
ഒരു കിലോചെറിയ ഉള്ളി 95 രൂപാ.(ഒട്ടും അതിശയോക്തി
അല്ല.) സവാള38 രൂപ.ഒരു കിലോ ഗോതമ്പു പൊടി 49 രൂപാ 25 പൈസ അരി 45നും 50നും ഇടയ്ക്ക്. പച്ചക്കറിയ്ക്ക് തീ
വില.
ഇതൊന്നും വാര്‍ത്തയേ
അല്ല.
സപ്ലെക്കോയില്‍
സാധനങ്ങള്‍ കിട്ടാനില്ല.
. പൂര്‍ണ്ണമായും മൂലധന ശക്തികളുടെ പിടിയിലായ ആരോഗ്യ
മേഖല. ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും സാധാരണക്കാരന് സ്വപ്നം കാണാനെ തരമുള്ളു.
അട്ടപ്പാടിയിലും വയനാട്ടിലും പട്ടിണി മരണങ്ങളും
പോഷകാഹാരക്കുറവും മൂലമുള്ള ശിശുമരണങ്ങളും വ്യാപകമായിരിക്കുമ്പോള്‍ അതിനൊന്നും
പ്രാധാന്യം നല്‍കാതെ ഭരണവും പത്ര മാധ്യമങ്ങളും വിഷകന്യകമാരുടെ
ദംശനങ്ങളേറ്റുവാങ്ങിയ നേതാക്കന്മാരുടെ
കണക്കെടുപ്പ് ഉത്സവം പൊടിപൊടിയ്ക്കുന്നു.
കേരളം ഇനി
എങ്ങോട്ട്. ഇതു കണ്ടും കേട്ടും പഠിയ്ക്കുന്ന നമ്മുടെ അടുത്ത തലമുറ എന്തു ചെയ്യുന്നതിനും
ഒരു ഉളുപ്പും ഇല്ലാത്തവരായി വളര്‍ന്നു
വരും എന്ന് നിസ്സംശയം പറയാം.
“ നാണംകെട്ടും പണം
നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തു കൊള്ളും.”
കുസുമംജി പറഞ്ഞതു പലരും പറയാനൊരുങ്ങിയതാണ്,പലരും മറവി നടീച്ചിരിക്കുന്നതുമാണ്, സരിതോർജ്ജവും, വി -ശാലു ഐ,എ ഗ്രൂപ്പുകൾ.ഭരണം നടത്തുന്ന ഒരു കാലഘട്ടത്തിലൂടെയാ നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.. റ്റി.വി ചാനലുകൾ തുറക്കാൻ വയ്യ.ഇത്തരം വിഷകന്യകമരുടെ ‘അഴിഞ്ഞാട്ടം അതിനു പൊടിപ്പും തൊങ്ങലും വച്ചുള്ള വാർത്തകളും...എന്നാൽ ഇവളുമാരുടേയൊക്കെ കൂടീ അന്തിയുറങ്ങിയിട്ടുണ്ടെങ്കിൽ മന്ത്രിമാർ,എം.എൽ.എ.മാർ തറപ്പിച്ചങ്ങു പറയണം ഞൻ ഇവളുടെകൂടെ കിടന്നിടന്നിട്ടുണ്ടെന്നു.അപ്പോൾ പ്രശ്നം തീരുമല്ലോ..ഇന്നലെ ഞൻ ഒരു മാസതെക്കുള്ള മരുന്നു വാങ്ങിചു 12000 രൂപ.. ഭാര്യ മാർജ്ജിൻഫ്രീ മാർക്കറ്റിൽ നിന്നും വന്നു കാറിൽ കയറിയിരുന്നു ഒരു കുപ്പി വെള്ളം കുടിച്ചു...സാധനങ്ങളുടെ വില കേട്ടു പേടിച്ചതാ...ഇതിനിടയിൽ പെട്രോളിനു 2 രൂപ കൂടീയതു വാർത്ത അല്ലാതായിരിക്കുന്നു...അറീയാതെ ചിന്തിച്ച് പോകുന്നു ഒരു രാജഭരണംവന്നിരുന്നെങ്കിൽ എന്നു....സമയോജിതമായ ഈ ലേഖനത്തിനു നമസ്കാരം............
ReplyDeleteസത്യത്തിൽ ഇന്ന് ഇതൊക്കെ കണ്ട് നാം ഇങ്ങനെ ആയിരിക്കുന്നു, ലൈവായി തട്ടിപ്പ് കാണ്ട് നമ്മൾക്ക് ഇപ്പോൾ തട്ടിപ്പിൽ ഒരു ട്വിസ്റ്റും കണ്ടെത്താൻ കഴിയാത്തെ റിമോട്ടിൽ പുതിയ ബ്രേക്കിങ്ങ് ന്യൂസുകൾ തേടികൊണ്ടേ ഇരിക്കുന്നു
ReplyDeleteഎല്ലാം സരിതമയം
ചേച്ചീ, കേരളം വിട്ടോ. അതാ നല്ലത്.
ReplyDeleteഎന്നെക്കണ്ട് പഠി. ഞാനിപ്പം മലയാളിയേ അല്ല!
ബൂർഷ്വാ ജനാധിപത്യം പന്നിക്കൂട് ആണെന്ന് ലെനിൻ പണ്ട് പറഞ്ഞത് വെറുതെയല്ല ചേച്ചി. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ച് അവരെ ഇവ ർ കാണിച്ചുകൊടുക്കുന്ന ഈ നാടകങ്ങളുടെ കാഴ്ച്ചക്കാരും അടിമകളും ആക്കുക എന്നതാണ് ബൂർഷ്വാ ജനാധിപത്യത്തിന്റെ ഹിഡൻ അജണ്ട. അക്കാര്യത്തിൽ ഭരണ പ്രതിപക്ഷമില്ലാതെ അവർ ജയിച്ചിരിക്കുന്നു. വിലക്കയറ്റം, ആദിവാസി മരണം, മഴക്കെടുതി തുടങ്ങിയ രാജ്യകാര്യങ്ങൾ ഏറ്റെടുത്താൽ ഈ കിങ്കരന്മാര്ക്ക് സമ്പാദിക്കുവാൻ ആവില്ല. ഇക്കാര്യങ്ങൾ പൊതുജനം എന്ന് മനസ്സിലാക്കുന്നോ അതുവരെ കള്ളന്മാർ കട്ടുകൊണ്ടു തന്നെ ഇരിക്കും.
ReplyDeleteഅഴിമതിയില്‍ വലതനും ഇടതനും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. ജനങളുടെ പ്രശ്നങ്ങള്‍ ഒന്ന് ശ്രദ്ധിക്കാന്‍ പോലും സമയമില്ല. പാളയത്തില്‍ പോലും പട നടക്കുമ്പോള്‍ മറ്റുള്ളവ ശ്രദ്ധിക്കുന്നത് എങ്ങിനെ..
ReplyDeleteകൂട്ടത്തില്‍ കുറെ മാധ്യമങ്ങളും.. അവരെക്കുറിച്ച് ഒന്നും പറയാതെ ഇരിക്കുന്നത് ആണ് ഭേദം.
ഭക്ഷണത്തിന് ദൌർലഭ്യം ഉണ്ട് പക്ഷെ ചാനലിൽ ധാരാളം വിഭവങ്ങൾ .....എല്ലാവര്ക്കും സന്തോഷം
ReplyDeleteകേരളത്തിന്റെ ഇപ്പോഴത്തെ തനി നിറം ഈ വരികളിൽ നന്നായി വരച്ചിട്ടു
ReplyDeleteചുരുക്കത്തിൽ നേതാക്കന്മാർക്ക് ഭരണത്തിൽ ഇരിക്കുന്നിടത്തോളം കാലം
എങ്ങനെയും പത്തു പുത്തൻ സ്വരുക്കൂട്ടണം അതിനു അവർ ഏതു വൃത്തികെട്ട
കൂട്ടും കൂടും പ്രവർത്തിയും, ചെയ്യും, അതിനായി വിഷകന്യകമാരെ കൂട്ടും പിടിക്കും, ഇതിൽ എന്താണ് അതിശയിക്കാൻ!! വാർത്താ മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ തോപ്പം തോപ്പം മത്സരത്തിലും. പാവം പൊതുജനം ഇതിനിടയിൽ കിടന്നു ഞെരുങ്ങുന്നു. വിലക്കയറ്റവും മറ്റും ഇക്കൂട്ടർക്ക് ബാധകമെ അല്ല പിന്നെന്തിനതിനായി അവർ വേവലാതിപ്പെടണം. ഇതെല്ലാം സാധാരണക്കാരന്റെ പ്രശ്നം അല്ലെ. സാധാരണക്കാരനെ ഇവർക്ക് വേണ്ടിയതു ഇലക്ഷൻ കാലത്തു മാത്രമാണല്ലോ!!!!
വിനാശകാലം
ReplyDeleteനാം അര്‍ഹിക്കുന്നത് നമുക്ക് ലഭിക്കുന്നു.ചാനല്‍ ആയാലും ഭരണമായാലും ....
ReplyDeleteതങ്ങളുടെ കടമകള്‍ മറക്കുന്ന ഭരണത്തിനും നേതാക്കള്‍ക്കും എതിരെ ജനങ്ങള്‍ , പ്രത്യേകിച്ചും സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അടുത്ത തലമുറയെ രക്ഷിക്കാന്‍ വേണ്ടി ... കേരളം എന്നൊരു നാടുണ്ടായിരുന്നു എന്നു ചരിത്രത്തില്‍ എഴുതി വെക്കപ്പെടാതിരിക്കാന്‍ ... ഒരു ജനമുന്നേറ്റം ...
ReplyDeleteഇവിടെ 5 കിലോ സബോളക്ക് 1 പൌണ്ടെ ഉള്ളൂ
ReplyDeleteഅതുപോലെ തന്നെയാണ് മറ്റ് പലതിന്റേയും വില
അപ്പോൾ വിഷകന്യകമാരില്ലാത്ത ബിലാത്തി തന്നെയാണല്ലേ ജീവിക്കാൻ ഉത്തമം..!