പിറ്റെന്ന് ഓഫീസിലെത്തിയപ്പോള്‍
അലക്‍സിന്‍റെ കസേര
ഒഴിഞ്ഞു കിടക്കുന്നതാണു കണ്ടത്.മനസ്സാകെ അസ്വസ്ഥമായി.
എന്താണയാള്‍
വരാത്തത്. പിന്നീടു വിചാരിച്ചു ഞാനെന്തിനാണ്
അയാളുടെ കാര്യത്തിലിത്ര ആകാംക്ഷ എടുക്കുന്നത്. പക്ഷേ എങ്ങിനെയോ ഇത്രയും
ദിവസം കൊണ്ട് അയാളെന്‍റെ അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു..
അയാളുടെ
മനസ്സിനേറ്റ ബാക്കി മുറിപ്പാടുകളും കൂടി അറിയാനെനിക്ക് ആകാംക്ഷയായി.
പറഞ്ഞു വന്നിരുന്ന ഒരു ഒഴുക്കിലായിരുന്നെങ്കില്‍
അങ്ങു ചോദിച്ചു പോകാമായിരുന്നു.ഇതിപ്പോള്‍ സ്റ്റാര്‍ട്ടാകാതെ എപ്പോഴോ
വഴിയിലിട്ടിട്ടു പോയ വണ്ടിയെ വീണ്ടും സ്റ്റാര്‍ട്ടാക്കുന്ന ഉദ്യമം ആണ്. അത്
വിജയിക്കുമോ എന്ന് കണ്ടറിയണം. വിജയിച്ചില്ലെങ്കിലും അലക്‍സ് മുഖം മുഷിഞ്ഞ് ഒന്നും പറയാതെ ഇരുന്നെങ്കില്‍ മതിയായിരുന്നു. എന്താണെങ്കിലും അയാള്‍ വരട്ടെ. അങ്ങിനെ ഇരുന്നപ്പോള്‍ അലക്‍സ് വന്ന് സീറ്റിലിരുന്നു.
ഉച്ചയാകാനായി
മനസ്സ് തിടുക്കം കൂട്ടി. അയാളെ വന്നപ്പോള്‍
മുതല്‍ ഞാന്‍
ശ്രദ്ധിക്കുകയാണ്. വന്നപാടെ ഒരേഇരുപ്പാണ്.
ജോലിയും തുടങ്ങിയിട്ടില്ല. വിദൂരതയില്‍ കണ്ണും നട്ട്. അയാളുടെ മനസ്സിലെ കാറും
കോളും എല്ലാം ആ മുഖത്തു മിന്നി മറഞ്ഞു കൊണ്ടിരുന്നു.ലഞ്ചു ബ്രേക്കിന്‍റെ
സമയമായിട്ടും അയാള്‍ ഊണു കഴിക്കാന്‍
പോകാത്തതു കണ്ടിട്ടാണ് അയാളുടെ അടുത്തു ചെന്ന് ഞാന്‍ ചോദിച്ചത്. പക്ഷേ മറുപടിയായി
അയാളുടെ കണ്ണുകളില്‍ പെയ്തൊഴിയാന്‍ നില്‍ക്കുന്ന കണ്ണുനീരാണ് കണ്ടത്. അന്ന്
ഉപവാസത്തിന്‍റെ ദിനമാണെന്നു പറഞ്ഞു.
ഞാന്‍ ചോദിക്കാതെ
തന്നെ അയാള്‍ പറയാന്‍ ബാക്കിവെച്ചത്... പറഞ്ഞു തുടങ്ങി.
“ബെന്നിച്ചന്‍
ഒരു കരപറ്റേണ്ടത് തന്‍റെ കൂടി ആവശ്യമായിരുന്നു. ജീജോയുടെ ഉറ്റസ്നേഹിതന്‍ തന്‍റെ
കുഞ്ഞനുത്തിയുടെ മനസ്സിലിടം പിടിച്ചത് താനൊഴിച്ച് ആരും അറിഞ്ഞിരുന്നില്ല.
ജീജോയെപ്പോലെ പഠിത്തത്തിലവളും മിടുക്കിയായിരുന്നു. പത്താം ക്ലാസ്സുപോലും
പാസ്സാകാത്ത അവനെക്കൊണ്ട് ഒരിയ്ക്കലും അപ്പച്ചന്‍ ജിന്‍സിമോളുടെകഴുത്തില്‍ മിന്നു
കെട്ടിയ്ക്കത്തില്ലയെന്നുള്ളത് തനിക്കു നന്നായറിയാമായിരുന്നു.
അപ്പച്ചന്‍റെ
പെട്ടിയില്‍നിന്നും ജീജോവിന്‍റെ പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റു കൈക്കലാക്കി
ബെന്നിച്ചന്‍റെ പപ്പാക്കു കൈമാറുമ്പോള്‍ ഒരേ ഒരു ചിന്ത മാത്രമേ തനിക്കുണ്ടായിരുന്നുള്ളു.
ഏഴാം കടലിനക്കരെപ്പോയി മുത്തും പവിഴവും കൊണ്ടു വന്ന് കാഴ്ചവെച്ച് ഒരു
രാജകുമാരിയെപ്പോലെ തന്‍റെ കുഞ്ഞു പെങ്ങളെ കൂട്ടിക്കൊണ്ടു പോകുമെന്ന ഒരേ ഒരാശ.”
അലക്‍സ് ചോദിക്കാതെ
തന്നെ കഥ പറഞ്ഞു തുടങ്ങിയത് ഞാനന്നു
വൈകിട്ടു ചെന്നപ്പോള്‍ ഹര്‍ഷയോടു പറഞ്ഞു.
അവള്‍ക്കും അയാളുടെ മാനസ്സികാവസ്ഥ
വല്ലാതെ പ്രയാസംഉണ്ടാക്കിയെന്നുള്ളത് അവളുടെ മറുപടിയില്‍ നിന്നും എനിക്കു
മനസ്സിലായി.
ദുഃഖ പര്യവസായിയായ ഒരു സിനിമയുടെ അവസാനഭാഗങ്ങളിലേക്കാണ്
ഞങ്ങള്‍
പൊയ്ക്കൊണ്ടിരിക്കുന്നതെന്നു് തോന്നി. പിറ്റേ ദിവസം
അയാള്‍ ചോറു
കൊണ്ടു വരുകയായിരുന്നു. ഊണു കഴിഞ്ഞ് എന്‍റെ മേശയ്ക്കരികിലേക്കു വന്ന അലക്‍സിന്‍റെ
മുഖം തലേ ദിവസത്തിനേക്കാളും അല്‍പ്പം ഉത്സാഹഭരിതമായിരുന്നു.
എനിക്കും അതു
കണ്ടപ്പോളല്‍പ്പം ആശ്വാസമായി. നമ്മളെ ഇഷ്ടപ്പെടുന്ന... നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരു
സുഹൃത്തിന്‍റെ വേദന നമ്മളിലും ചലനങ്ങളുണ്ടാക്കും എന്ന് അയാളുമായി
പരിചയപ്പെട്ടപ്പോളാണ് എനിക്കു മനസ്സിലായത്. കാടിന്‍റെ നിഴലു പോലെ ...കാട്ടാറിന്‍റെ
ഗദ്ഗദം പോലെ.. അയാളുടെ വേദനകളെല്ലാം താനും
കൂടി ഏറ്റു വാങ്ങിയതുപോലെ...
. തിരമാലകളുടെ
അലകള്‍ പോലെ
തീരത്തു
വന്നടിയുന്നത് ഹര്‍ഷയിലും.
ആ ദിവസങ്ങളില്‍ ഞാന്‍
ഭാരം ഇറക്കിവെച്ചത് ഹര്‍ഷയിലായിരുന്നു
അയാള്‍ പറഞ്ഞു
തുടങ്ങി...
“ ബന്നിച്ചന്‍
പോയി ആദ്യത്തെ കുറേ നാളുകളില്‍ .അവന്‍റെ
വീട്ടിലയക്കുന്നതിനൊപ്പം രണ്ടാഴ്ചകൂടുമ്പോളൊരു കത്തു വെച്ച് തന്‍റെ പേര്‍ക്ക്
അയച്ചിരുന്നു.ജിന്‍സിമോളുടെ വിശേഷങ്ങളെല്ലാം തിരക്കി കൊണ്ട്.
അറബിയുടെ സൂപ്പര്‍
മാര്‍ക്കറ്റിലെ നോട്ടക്കാരനായിട്ടായിരുന്നു തുടക്കം.
അങ്ങനെ ആദ്യത്തെ
അവധിക്കു് എല്ലാവര്‍ക്കും സമ്മാനപ്പൊതികളും
ഒക്കെയായി ബന്നിച്ചന്‍ വന്നു. ജിന്‍സിമോള്‍ക്കും
ആരും കാണാതെ കുറെ പ്രത്യേകം സമ്മാനങ്ങളും ഒരു കുന്നോളം സ്വപ്നങ്ങളും ഒക്കെ കൈമാറി
കടന്നുപോയി ബന്നിച്ചന്‍റെ ആ അവധിക്കാലം”.
എല്ലാവരും ഊണു
കഴിഞ്ഞ് സീറ്റിലെത്തിയതിനാല്‍ അതവിടെ വെച്ച് മുറിഞ്ഞു. അലക്‍സ് സീറ്റിലേക്കു പോയി.
അന്നു വൈകിട്ട് ഞാന്‍
ഹര്‍ഷയുടെ അടുക്കല്‍ അലക്‍സിന്‍റെ തുടര്‍ക്കഥ പറഞ്ഞു കേള്‍പ്പിച്ചു.അവള്‍ അതിന്‍റെ
പര്യവസാനം അങ്ങിനെ യായിരിക്കും ഇങ്ങനെയായിരിക്കും എന്നൊക്കെ അവളുടെ മനസ്സിലെ കുറെ
കണക്കു കൂട്ടലുകള്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു എന്തായാലും അലക്‍സ് പറയാന്‍
ബാക്കിവെച്ചതു പറഞ്ഞു തുടങ്ങി. അത് പൂര്‍ത്തിയാക്കട്ടെ.അതുവരെ
നമുക്ക് കാത്തിരിക്കാമെന്ന്.
വായന തുടരുന്നുണ്ട്
ReplyDeleteസന്തോഷം മാഷേ
Deleteവായിക്കുന്നു
ReplyDeleteമാസികയില്‍ പ്രസിദ്ധീകരിച്ച് പലരും വായിച്ച് അഭിപ്രായംപറഞ്ഞതാണെങ്കിലും നിങ്ങളുടെ അഭിപ്രായത്തിന്
Deleteഒരുപാടു വില കല്‍പ്പിക്കുന്നു മാഷേ.
ഇങ്ങനെ ഒരു നോവൽ എഴുതുന്ന കാര്യം എനിക്കറിയില്ലായിരുന്നു. ഇന്നാ കണ്ടത്. ആദ്യം മുതലേ വായിക്കാനായി പിന്നെ വരാം..
ReplyDelete.തുടരൂ .തുടർ കഥകൾ അങ്ങനെ വായിക്കാറില്ല ..എന്നാലും ഒന്നിച്ചു നാലോ അഞ്ഞോ ഭാഗം വായിക്കാം ...അഭിപ്രയം ഒന്നിച്ചു പറയാം
ReplyDelete