രാവിലെ എണീറ്റ് അടുക്കളയിലെത്തിയാല്‍ രേവതിയുടെ വിരലുകള്‍ അവള്‍
പോലുമറിയാതെയാണ് ഭിത്തിയിലെ റേഡിയോയുടെ സ്വിച്ചിലേയ്ക്ക് അമരുന്നത്.
വര്‍ഷങ്ങളായുള്ള പതിവാണ്. വീടുവെച്ചപ്പോള്‍ ആകെ ആവശ്യപ്പെട്ടത് അടുക്കളയുടെ
വലിപ്പവും പിന്നെ കറന്‍റു മുഖാന്തിരം പ്രവര്‍ത്തിക്കുന്ന റേഡിയോയ്ക്ക് ഒരു
സ്വിച്ചും ആയിരുന്നു.
അതു രണ്ടും തന്‍റെ ഇഷ്ടത്തിനു കിട്ടിയതില്‍ അവള്‍ സന്തുഷ്ടയും ആയിരുന്നു.
ഭര്‍ത്താവും മക്കളും പോയിക്കഴിഞ്ഞാല്‍ അവളുടെ ആകെയുള്ള കൂട്ട് ആ റേഡിയോയും ആയിരുന്നു. പഴയ സിനിമാഗാനങ്ങളും
പഴയ കലാകാരന്മാരുടെ റെക്കാര്‍ഡുചെയ്ത ശബ്ദങ്ങളുടെ ഓര്‍മ്മച്ചെപ്പും പ്രസിദ്ധരായ കഥാകാരന്മാരുടെ കഥകളും ഒക്കെ
കേട്ട് രസിയ്ക്കുമ്പോള്‍ ചെറിയ ഒരു അടുക്കളത്തോട്ടമുള്ള അവള്‍ക്ക് കൃഷിപാഠത്തില്‍
കൂടി വിജ്ഞാനപ്രദമായ കൃഷിരീതികളും ഒക്കെ പകര്‍ന്നുകൊടുത്തിരുന്ന ആ പാട്ടുപെട്ടി
അവള്‍ക്ക് ഒരു പാട്ടുകേള്‍ക്കുന്ന
യന്ത്രത്തിനേക്കാളുപരി ഒരു ജീവനുള്ള കൂട്ടുകാരനെപ്പോലെയാണ് അനുഭവപ്പെട്ടത്.
വീട്ടിലുള്ള അംഗങ്ങള്‍ അവരുടേതായലോകത്ത് വ്യാപരിക്കുമ്പോള്‍ രേവതിയോട് അവള്‍ക്കു
വേണ്ടി മാത്രം സംസാരിക്കുന്ന ആ യന്ത്രംവിരസതയില്ലാതെ അടുക്കളപ്പണിചെയ്യുവാനുള്ള
ഒരു പ്രൊമോട്ടറും കൂടിയായിരുന്നു.
ചായയ്ക്ക് കടുപ്പം കൂടിയാലും കൂട്ടാന് സ്വാദു കുറഞ്ഞാലും അരിയ്ക്ക് പാകത്തിനു
വേവുകിട്ടിയില്ലേലും എല്ലാം ജീവനില്ലാത്ത ആ വസ്തു അടുക്കളയിലിരുന്ന് പ്രവര്‍ത്തിക്കുന്നതു
കൊണ്ടാണെന്നുള്ള പഴിയും കേള്‍ക്കാറുണ്ട്.
താന്‍ കേള്‍ക്കുന്ന പരിപാടിയുടെ
അഭിപ്രായം പറഞ്ഞ് ഒന്നു രസിക്കുവാന്‍ ആ
വീട്ടിലാരേയും കിട്ടാത്തതും രേവതിയുടെ സ്വകാര്യദുഃഖങ്ങളിലൊന്നായിരുന്നു.
മലക്കറിക്കാരി തങ്കി വീട്ടില്‍ വരുമ്പോള്‍
റേഡിയോയിലെ ഒരു പരിപാടിയും കേള്‍ക്കാത്ത തങ്കിയോട് അന്നു കേട്ട കഥയുടേയോ നിങ്ങളാവശ്യപ്പെട്ട
ഗാനങ്ങളുടേയോ ഒക്കെ അഭിപ്രായം ചീരയും പച്ചമുളകും ഒക്കെ എടുത്തുവെയ്ക്കുമ്പോള്‍
പറയും.
ഉപഭോക്താവിന്‍റെ ശ്രദ്ധ തന്‍റെ വില്‍പ്പനച്ചരക്കില്‍ ഇല്ലെന്നു കാണുന്ന തങ്കി
വളരെ ശ്രദ്ധയോടുകൂടി രേവതി പറയുന്നത് കേള്‍ക്കുന്നതായിട്ട് ഭാവിക്കുകയും മലക്കറിക്കുട്ടയിലെ
ചീരയിലും പച്ചമുളകിലും ഒക്കെ തന്‍റെ വില്‍പ്പനതന്ത്രം വളരെ സമര്‍ത്ഥമായി
പ്രയോഗിക്കുകയും ചെയ്യുന്നത് രേവതി അറിയുന്നില്ലായിരുന്നു.
അന്ന് ഒട്ടും പിടിച്ചു നില്‍ക്കാന്‍ പറ്റാഞ്ഞിട്ടാണ് ഒരുനല്ല കഥ കേട്ട
സന്തോഷത്തില്‍ ഭര്‍ത്താവ് തീപ്പെട്ടിയെടുക്കാന്‍അടുക്കളയിലേയ്ക്കു കയറിവന്നപ്പോള്‍ ഇടിയപ്പം സേവനാഴിയിലേയ്ക്ക് പിഴിയുന്നതിനിടയില്‍
അവളാക്കഥയുടെ കാര്യംപറഞ്ഞത്.
തനിയ്ക്കിങ്ങനെ കഥയും കേട്ട് ഇവിടിരുന്നാല്‍ മതിയല്ലൊ എന്നൊരു പറച്ചില്‍
പറഞ്ഞ് പുറത്തോട്ടിറങ്ങിയ അയാളോട് പറയേണ്ടിയില്ലായിരുന്നെന്നും അന്നു തങ്കി
വരുമ്പോള്‍ പറഞ്ഞാല്‍ മതിയായിരുന്നെന്നും അവള് വിചാരിച്ചു. തൊട്ടുപുറകേ
എട്ടാംക്ലാസ്സില്‍ പഠിയ്ക്കുന്ന മോന്‍ വന്ന് അവന്‍റെ സ്ക്കൂള്‍ യൂണിഫോം തേയ്ക്കാന്‍
കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് പോകുമ്പോള്‍
എവിടെയോ നടക്കുന്ന ഫുട്ബാള്‍ കളി ടീവീയില്‍ കണ്ടുരസിയ്ക്കുന്ന അച്ഛനോട്
മോന്‍റെ ചോദ്യം.
“ ആരാഅച്ഛാ ഗോളടിച്ചത്.”
“ ഇതുവരെയൊന്നും ആയില്ല.”
തുടര്‍ന്ന് രേവതിയോട് .
“ ഈ അമ്മ ഇതൊന്നും കാണാത്തതെന്താ. “
അപ്പോള്‍ മനസ്സു പറഞ്ഞു. മറുപടിയില്ലാത്ത രണ്ടു ഗോള്‍ അച്ഛനും മകനും കൂടി
നേടിയിരിക്കുന്നു.
വീണ്ടും അടുക്കളയാകുന്ന കോര്‍ട്ടിലേയ്ക്കിറങ്ങുമ്പോള്‍
ഗോളടിയ്ക്കാതെ കളിക്കളത്തില്‍ മനഃപ്പൂര്‍വ്വം ഫൌള്‍ ആകുന്നവരും ഉണ്ടെന്ന്
ഉച്ചത്തില്‍ വിളിച്ചുപറയുവാന്‍ തോന്നി.
പക്ഷെ കളിക്കളത്തില്‍ നിന്നും ആജീവനാന്ത വിലക്കേര്‍ പ്പടുത്തി പുറത്താക്കിയാലോ
എന്നു ഭയന്ന് മനസ്സില്‍ നിറഞ്ഞത് തൊണ്ടയില്‍ കുരുക്കി നിര്‍ത്തി.
ആദ്യമായി ഞാനൊരു ഗോളടിക്കുന്നു,, ഇതെന്റെ സ്വന്തം അനുഭവം,,, റേഡിയോവിനു പകരം എന്റെ കമ്പ്യൂട്ടർ ആണെന്ന് മാത്രം.
ReplyDeleteസന്തോഷം മിനി. ആദ്യമായി ഗോളടിച്ചതിന്
ReplyDeleteമിനിയേച്ചി കണ്ണൂര്‍ക്കാരിയാ. അതോണ്ടാ ആദ്യം ഓടിയെത്തിയത്.
Deleteമിന്യേച്ചീ, പുസ്തകത്തിന്റെ കാശ് കിട്ടിയില്ലാ.
ആജീവനാന്ത വിലക്ക്...... അതു തകര്‍ത്തു ...നല്ല പ്രയോഗം...... എകാന്തതയില്‍ ഇന്ന് ഓരോരുത്തർക്കും കൂട്ട് യന്ത്രങ്ങൾ ആണ്.... വളരെ നന്നായി കഥ..... അടുക്കളയിലെ രാജ്ഞികള്‍ അരങ്ങ് വാഴട്ടെ.....നന്മള്‍ നേരുന്നു.....
ReplyDeleteവളരെ സന്തോഷം. ഈവായനയ്ക്കും വരവിനും
Deletehttp://sooryavismayam.blogspot.com
ReplyDeleteസൂര്യ വിസ്മയത്തിലേക്ക് സ്വാഗതം.......
നല്ലോണം പറഞ്ഞു. പ്രയോഗം കിടു. നന്മ നേരുന്നു എന്റെ പുന്നാര ചേച്ചിക്ക്.
ReplyDeleteഞാനും ബ്ലോഗിലേക്ക് വരുന്നുണ്ട്ട്ടോ!
സന്തോഷം കണ്ണൂരാനെ. പോസ്റ്റിടുക വേഗം
Deleteകണ്ണൂരാൻ പോസ്റ്റ് ചെയ്യും ചെയ്യും എന്ന് പറയാൻ തുടങ്ങിയിട്ട് ആറുമാസമായി.
Deleteസുധി വിട്ടുപോയതാണ്. ക്ഷമിയ്ക്കുക
Deleteകണ്ണൂരാന്‍റെ വാക്കുകള്‍ ..... ശരിക്കും സന്തോഷമായി..... നിങ്ങളുടെ എഴുത്തിന് കാതോര്‍ത്തിരിക്കുന്നു......come back to blog....
ReplyDeleteറേഡിയോ എന്ന യന്ത്രം ഗൃഹാതുരത്വത്തിന്റെയും, സർഗ്ഗാത്മകതയുടെ
ReplyDeleteഅവശേഷിക്കുന്ന അത്താണിയുടെയുമാണ്. അതിനോടു കൂട്ടുകൂടി സംവദിക്കുന്ന രേവതി അങ്ങിനെ സർഗ്ഗാത്മകത ആവിഷ്കരിക്കാൻ ശ്രമിക്കുന്നവരുടെ പ്രതീകവുമാവുന്നു. കെട്ടുകാഴ്ചകളുടെ ടെലിവിഷൻ ലോകത്ത് അഭിരമിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവാതെയും പോവുന്നു. നന്നായി കഥ പറഞ്ഞു. ആശംസകൾ..
thank u sreejith
Deleteകഥ ഇഷ്ടപ്പെട്ടു.
ReplyDeleteറാംജീ.. സന്തോഷം
Deleteറേഡിയോ ഇന്ന് വീടുകളിൽ അന്യംനിന്നുപോവുകയാണ്. അതിനു ബദലായി പുത്തൻ മാധ്യമങ്ങളും അത് തീർക്കുന്ന സാംസ്കാരികലോകവും മനുഷ്യനെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തിരക്കുകൾക്കിടയിലും റേഡിയോവിലൂടെ തന്റെ ജീവിതസന്തോഷങ്ങൾ കണ്ടെത്തുന്ന വീട്ടമ്മ ഇന്നത്തെ മിഡിൽ ക്ലാസ് കുടുംബിനികളുടെ യഥാർത്ഥ പ്രതിനിധിയാണ്. അവരെ ഉൾക്കൊള്ളാനാവാത്ത സമൂഹവും കുടുംബവും നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴികളെ അടയാളപ്പെടുത്തുന്നു.
ReplyDeleteലളിതമായി പറഞ്ഞ കഥക്ക് പല തലങ്ങളിലുള്ള വായനകൾ സാധ്യമാണ്. എഴുത്തുകാരിയുടെ പക്വതയാർന്ന ഭാഷ കഥയെ ഉയരങ്ങളിലെത്തിക്കുന്നു.....
പ്രദീപെ ..ഇപ്പോഴുറഡിയോ കേള്‍ക്കുന്നവര്‍ ധാരാളം ഉണ്ട്. ഞാനുള്‍പ്പടെ
Deleteറേഡിയോ രണ്ടുതരം.
ReplyDeleteപഴഞ്ചന്‍ റേഡിയോ - ഗോള്‍ അടിക്കാന്‍ പറ്റാത്തത്. ഉദാ: ആകാശവാണി.
പുത്തന്‍ റേഡിയോ - ഗോളോട് ഗോള്‍.. അന്യായ ഗോള്‍. ഉദാ: ക്ലബ് എഫ്.എം, റേഡിയോ മാംഗോ എഫ്.എം..
ആയമ്മ ഒരു ആകാശവാണി പ്രേക്ഷകയാണ്.... പക്ഷെ ഇനി എഫ്.എമ്മിലെക്കൊരു കുതിചുചാട്ടം അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.
വിഷ്ണു, ആകാശവാണി ...ചെവിമാത്രം കൊടുത്താല്‍ മതിയല്ലൊ.
Delete:)
ReplyDelete?????
ReplyDeleteഞാൻ ആദ്യമായാണ് ചേച്ചിയെ വായിക്കാൻ എത്തുന്നത്. ശൈലിയും കയ്യൊതുക്കവും ഒക്കെ ഇഷ്ടപ്പെട്ടു. പക്ഷേ കഥയുടെ അവസാന ഭാഗം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. ഒന്ന് ചോദിക്കട്ടേ? "കളി കണ്ടിരുന്നാൽ വീട്ടിലെ കാര്യങ്ങൾ നടക്കില്ല" എന്ന് ഭർത്താവിനോടോ മകനോടോ പറയാൻ എന്തിനാണ് മടിക്കുന്നത്? ഒരു ആജീവനാന്ത വിലക്കിനെ ഭയന്ന് ഗോളടിക്കാതെ ഇരിക്കുന്ന വീട്ടമ്മ എന്ത് സന്ദേശമാണ് പകരുന്നത്?
ReplyDeleteകല്ലോലിനി മറുപടി തന്നത് കണ്ടുവല്ലൊ. വരവിനും വായനയ്ക്കും നന്ദി.
Deleteആദ്യായാണിവിടെ വരുന്നത്. സൂര്യവിസ്മയം വഴി..., പ്രൊഫൈലില്‍ കണ്ട നാലു ബ്ലോഗിൽ നിന്നും തിരഞ്ഞെടുത്തത് വളരെ കൃത്യമായി എന്നു തോന്നുന്നു. ഈ കഥ എനിക്കു വളരെ ഇഷ്ടമായി.. എനിക്കും റേഡിയോ വളരെ ഇഷ്ടമാണ്. ടി.വി ഒരു സമയം കൊല്ലിയാണ്. എന്നാല്‍ റേഡിയോ ഒരിക്കലും ഒരാളുടെയും സമയം അപഹരിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും കൃത്യ സമയം പാലിക്കാന്‍ സഹായിക്കുന്നു..!
ReplyDeleteകഥ അവതരണം കൊണ്ടും പ്രമേയം കൊണ്ടും വളരെ മികച്ചതാണ്ട്ടോ..
പിന്നെ കൊച്ചൂസിനൊരു മറുപടി.
കൊച്ചൂസ്.. ഇത് സന്ദേശത്തിന്‍റെയൊന്നും കഥയല്ല. പച്ചയായ യാഥാർത്ഥ്യമാണ്. സമാധാന പ്രിയരായ പലരും ഇങ്ങനെ ഗോളടിക്കാതെ ഫൗള്‍ ആകാറാണ് പതിവ്.
പിന്നെ സ്വന്തം ഭര്‍ത്താവും മകനുമല്ലേ.. അവര്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്നോട്ടേന്നേ..!!
നല്ല അഭിപ്രായത്തില്‍ സന്തോഷിയ്ക്കുന്നു. വീണ്ടും വരിക
Deleteജീവത്തായ സാധാരണ കഥ
ReplyDeleteനന്ദി സിറില്‍
Deleteകല്ലോലിനി ലിങ്ക് അയച്ചു തന്ന് വന്നതാണു.ആദ്യം ഒരു അഭിപ്രായം എഴുതിയിട്ട് പോയതാരുന്നു.അന്ന് ഫോളോ ചെയ്തിരുന്നില്ല...പോരാത്തതിനു ചേച്ചി മറുപടി ചെയ്തിരുന്നുമില്ല..
ReplyDeleteനല്ല കഥ .ഇഷ്ടായി.
ചെറുപ്പത്തിൽ റേഡിയോ ആയിരുന്നു വിനോദത്തിനുള്ള ഏക ഉപാധി...രാവിലെ എഴുന്നേൽക്കുന്നത് മുതൽ സ്കൂളിൽ പോകുന്നത് വരെയും,ഉച്ചയ്ക്ക് ഉണ്ണാൻ വരുമ്പോഴും,ക്ലാസ്സ് വിട്ട് വരുന്നത് വരെയും,പിന്നീട് ഉറങ്ങുന്നത് വരെയും മുഴങ്ങിയിരുന്ന റേഡിയൊ പിന്നീടെപ്പൊഴോ ഞങ്ങളുടെ വീട്ടിൽ നിന്നും അപ്രത്യക്ഷമായി.ഒരു വർഷം മുൻപ് വീണ്ടും റേഡിയോ വാങ്ങി....അന്നത്തെ സുന്ദരശബ്ദങ്ങളുടെ ഉടമകളായ മിക്കവരും ഇപ്പോളും അതിലുണ്ടെന്നത് സന്തോഷം ഉണ്ടാക്കുന്നു...
വല്ലാത്ത ഗൃഹാതുരത്വം ഉറപൊട്ടിയ കുഞ്ഞ്കഥ.
നന്ദി ചേച്ചീീീീീീ!!!!!
സുധി ഒരുപാടു സന്തോഷം ഈ വരവിനും നല്ല അഭിപ്രായത്തിനും
Deleteഇങ്ങിനെ ഗോളടിക്കാതെ മാറി നിൽക്കുന്ന എത്രയോ രേവതിമാർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്.... !
ReplyDeleteനന്നായി പറഞ്ഞ കഥ ഇഷ്ടമായി ചേച്ചീ ...
കുഞ്ഞു കുഞ്ഞൂസെ ഒരുപാടു നാളായല്ലൊ ഈ വഴി വന്നിട്ട്. സന്തോഷം
ReplyDeleteThis comment has been removed by the author.
ReplyDeleteടീവിയ്ക്കോ കമ്പ്യൂട്ടറിനോ പുതിയ തരം ഫോണുകൾക്കോ റേഡിയോപ്രോഗ്രാമിന്റെ ആസ്വാദ്യത നൽകാനാവില്ല. പക്ഷേ, ഇന്നെത്ര പേരുണ്ടീ റേഡിയോപ്രോഗ്രാം ശ്രദ്ധിക്കുന്നവർ?
ReplyDeleteഎന്തെ പിന്നീട് എഴുതാതിരുന്നത്???
ReplyDeleteഫൌളാവാതെ ശരിക്കും കളിക്കളത്തിൽ
ReplyDeleteനിന്നും ഗോളടിക്കുവാൻ പറ്റുമെന്ന പ്രതീക്ഷയോടെ..അല്ലേ