വീണ്ടുമൊരു പുതുനാമ്പു
പൊട്ടിവിടരുവാന്‍
വെമ്പല്‍ പൂണ്ടു
നില്‍ക്കുന്നു കാലം.
എത്ര സമരങ്ങള്‍ക്കു സാക്ഷ്യം വഹിയ്ക്കണം
എത്ര പീഡനങ്ങള്‍ക്കു പശ്ചാത്തപിയ്ക്കണം
എത്ര നിഷ്ഠൂരമാം അറും കൊലകള്‍ക്കും
എത്ര ദുരന്തങ്ങള്‍ക്കും കാതോര്‍ത്തിടേണം.
നല്ലൊരു പുതു നാമ്പു പൊട്ടിവിടര്‍ന്നിടട്ടെ!
നന്മയാകും മണം പരിലസിച്ചീടട്ടെ!
നല്ലൊരുദയമായ് മാറിടട്ടെയീവര്‍ഷം!
നല്ലതു മാത്രം ചിന്തിച്ചിടാം നമുക്കെന്നും.
എന്‍ പ്രിയ കൂട്ടുകാര്‍ക്കായ്
ആശംസതന്‍ പൂച്ചെണ്ടു ഞാന്‍
ആത്മാര്‍ത്ഥമായ് അര്‍പ്പിച്ചിടട്ടെ!!