Friday, October 22, 2010

അയ്യപ്പന് ഒരു അന്ത്യോപചാരം



ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ

കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ

ഹരിതമായ്, നിത്യഹരിതമായ് നിര്‍ത്തിടേണം നമുക്കതിനെ

മരണദേവത പുല്‍കിടുംനാളു മുന്നില്‍ക്കണ്ടൊരാ  കവി
കരുതിവെച്ചിരുന്നതാണാ മലര്‍  മാലോകരെ.
ഒന്നുചുംബിച്ചിടാത്തതാണാ മലര്‍ മാലോകരെ.
ഒരു സുഗന്ധം വീശിടാനായ് നമുക്കിനിയും
ഹൃത്തടത്തില്‍ കരുതി വെച്ചുകവിയാ പൂവിത്രനാളും.
നറുമണം വിതറുമിനിയാ മലര്‍നമുക്കുചുറ്റും
മറന്നിടേണ്ട നമുക്കീരഹസ്യമിനിയുള്ള നാള്‍.

ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ
കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ!

25 comments:

  1. കവിതന്നെ പറഞ്ഞ വരികള്‍

    ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ

    ReplyDelete
  2. കവി എ.അയ്യപ്പന് ആദരാഞ്ജലികള്‍.

    ReplyDelete
  3. അനുസ്മരണ കവിത ഉചിതമായി , പരേതന് ആദരാഞ്ജലികള്‍.

    ReplyDelete
  4. ഹൃദയത്തിലെ പൂവിന്റെ ഇതളുകളാല്‍ മുഖം മൂടി...

    അനന്തയിലേയ്ക്ക് യാത്രയായ കവി അയ്യപ്പന്റെ സ്മരണയ്ക്കു മുന്‍പില്‍ എന്റെ ആദരാഞ്‌ലികള്‍.

    ReplyDelete
  5. കവി എ.അയ്യപ്പന് ആദരാഞ്ജലികള്‍!

    ReplyDelete
  6. ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ
    കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ!


    ആദരാഞ്ജലികൾ.....

    ReplyDelete
  7. കവി എ.അയ്യപ്പൻ,വ്യക്തിയെക്കാൾ കവിത്വം വളർത്തിയ മനുഷ്യൻ! അദ്ദേഹത്തിനുള്ള ആദരാഞ്ജലികളിൽ ഒരുനൂറു പൂക്കളർപ്പിച്ച് ഞാനും നമിക്കുന്നു. അതിനായി മുമ്പേയെത്തിയതിന് എന്റെ ആശംസകൾ........... വരികൾ ....ഫോണ്ട്.....വ്യത്യാസം.........?

    ReplyDelete
  8. കവിയുടെ വിയോഗം കവിയുടെ തന്നെ വരികളില്‍ നിന്നുതുടങ്ങി കവയിത്രി ദ്രുതരചനയിലൂടെ അന്വര്‍ത്ഥമാക്കിയിരിക്കുന്നു .നല്ല രചന .
    കവി അയ്യപ്പന് അശ്രു പൂജ

    ReplyDelete
  9. for our poet A.Ayyappan"kaviyude maranam"
    visit and post your comments.
    www.mythoughts-alimubarak.blogspot.com

    ReplyDelete
  10. വ്യവസ്ഥക്കെതിരെ നടന്നവനാണ്‌ അയ്യപ്പന്‍. ചില്ലു മേടയില്‍ ഇരിക്കുന്ന നമുക്ക് അയ്യപ്പന്‍റെ വിരല്‍ പോലും തൊടാന്‍ അര്‍ഹതയില്ല. നന്ദി ചേച്ചി.

    ReplyDelete
  11. കവി അയ്യപ്പന് ആദരാഞ്ജലികള്‍

    ReplyDelete
  12. കവി അയ്യപ്പനോട് സര്‍ക്കാര്‍ അനീതികാട്ടി.. പക്ഷെ നമുക്കതിനാവില്ലല്ലോ.. ആദരാഞ്ജലികള്‍..

    ReplyDelete
  13. തെരുവിന്റെ നൊമ്പരങ്ങൾ കവിതയാക്കി അരണ്ട വെളിച്ചത്തിൽ.. കലങ്ങിയ കാഴചകളെ കടലാസിലേക്ക് പകർത്തിയ,പുഴുക്കുത്തേറ്റ വസന്തമാണു എനിക്കൊരു പൂവ് തന്നതെന്ന് കവ്യാത്മകമായി കണ്ണീരിൽ ചാലിച്ചെഴുതിയ കവി...ഹൃദയത്തെ ആഴത്തിൽ കുത്തി മുറിവേൽ‌പ്പിക്കുന്ന വരികൾ നമുക്ക് സമ്മാനിച്ച അനുഭവത്തിന്റെ ഉറവിടത്തിൽ നിന്നും സ്വപ്നമാം മണ്ണിനടിയിൽ നിന്നും കാലം മുളപ്പിച്ചെടുത്ത കവി. കവിതകളെ മാത്രം നെഞ്ചോട് ചേർത്ത് അനാഥനായി ജീവിച്ച് അനാഥനായി മരിച്ചു എങ്കിലും പച്ചയായ മനുഷ്യരുടെ മുന്നിൽ എന്നും അനശ്വരനായി ജീവിക്കുന്ന കവി... പ്രിയപ്പെട്ട കവിക്ക് ആദരാഞ്ജലികള്‍...............

    ReplyDelete
  14. ആകാശത്തേക്കു പോയ താരകം

    ReplyDelete
  15. "എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടയിരിക്കും , മണ്ണിട്ട്‌ മൂടും മുന്പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിചെടുക്കണം"

    Aadaraanjalikal

    ReplyDelete
  16. പൊള്ളുന്ന വാക്കുകളാല്‍
    വ്യവസ്ഥാപിത സങ്കല്പങ്ങളോട്
    നിരന്തരം കലഹിച്ച്
    തെരുവിനെ പ്രണയിച്ചു മതിയാവാതെ
    ഹൃദയത്തില്‍ ഒരു പൂവുമായി
    തെരുവില്‍ തന്നെ വാടിവീണ
    പ്രിയ കവിക്ക്‌
    ആദരാഞ്ജലികള്‍

    ReplyDelete
  17. നന്നായി...
    പ്രിയ കവിക്ക്‌ ആദരാഞ്ജലികള്‍

    ReplyDelete
  18. ആദരാഞ്ജലികൾ…….

    ReplyDelete
  19. http://www.youtube.com/watch?v=lvdPYEm4gyo

    ReplyDelete
  20. ഇവിടെ ആദരാഞ്ജലികളര്‍പ്പിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ വി.ജെ.ടി. ഹാളില്‍ പോയി നമ്മുടെ അയ്യപ്പണ്ണന്...നമ്മുടെ പ്രിയപ്പെട്ട കവിയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.ഒസ്യത്തിലില്ലാത്ത രഹസ്യം പറഞ്ഞ കവി അങ്ങനെ പൂവിലൂടെ തിരിച്ചുപോയി.....

    ReplyDelete

Related Posts Plugin for WordPress, Blogger...