Thursday, October 28, 2010

തലയെണ്ണം

                 
                   എണ്ണമെടുക്കാനതാ പോലീസു വന്നേ
              എത്തി നോക്കിക്കൊണ്ടോടുന്നു കുഞ്ഞുങ്ങള്‍
              കാക്കിയുടുപ്പിട്ട പോലീസിനെക്കണ്ടു
              കാഷ്ടിച്ച നിക്കറിട്ടോടി ചിലരതാ..
              വട്ടം പിടിച്ചു ചിലര്‍ സാറിന്‍റ മുണ്ടിന്മേല്‍
              കൂട്ടിപ്പിടിച്ചു ചിലര്‍ ടീച്ചറിന്‍ സാരിയില്‍
              ബഞ്ചിന്‍റ കീഴെപ്പതുങ്ങി ചിലരതാ,
              വാതിലിന്‍ പുറകിലൊളിച്ചു ചിലര്‍ മുന്നേ.
              നിക്കറില്‍ മുള്ളിയ കുഞ്ഞുങ്ങളെക്കണ്ടു
              നിന്ന നില്പില്‍ തന്നെ നിന്നുപോയ് പോലീസും
              പണ്ടു കംസനോടോതിയ വാക്കു ഞാന്‍
              വീണ്ടുമൊന്നിവിടെ വീറോടെ ഓതട്ടെ
     
            “ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു
         

34 comments:

  1. “ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു”

    ക്ളാസ്സില്‍ കുട്ടികളുടെ എണ്ണമെടുക്കാന്‍ പോലീസിനെ നിയോഗിയ്ക്കാന്‍
    ആലോചനയിടുന്നു..

    ReplyDelete
  2. പിന്നേ!!!! ..ഇപ്പോളത്തെ കുട്ടികള്‍ പോലീസിന്റെ നിക്കരുറാന്‍ പോലും മടിക്കാത്ത മര മാക്രികളാ..പോലീസ് ഞങ്ങക്ക് പുല്ലാ ണേ എന്ന് ഏതെങ്കിലും ഒരു പുളിന്താന്‍ വിളിച്ചു കൊടുക്കുകേം ചെയ്താ പിന്ന തീര്‍ന്നു .. നിക്ക റെ മുല്ല ണ പിള്ളേ രെന്നോ ക്കെ വിളിച്ചു ആക്ഷേപിച്ചാല്‍ ദേ..അവര് പുന്നപ്ര -വയലാര്‍ ഒരു തവണ കൂടി നടത്തിക്കളയും കേട്ടോ ..:)

    ReplyDelete
  3. ഉദ്ദേശ ശുദ്ധി കൊള്ളാം . കവിതയും കാലോചിതം . ശ്രീ രമേശ്‌ അരൂരിന്റെ അഭിപ്രായത്തോട് യോജിക്കാതെയും വയ്യ .
    എന്തായാലും നന്നായി

    ReplyDelete
  4. പാകത്തിലൊരു ബഞ്ചതു കണ്ടുട -
    നൊരു കുട്ടിയെ കിടത്തിയുരുട്ടിയും
    തെളിയാത്ത കേസുകള്‍ തലയിലോ കെട്ടി
    അഞ്ചാറു പിള്ളേരെ കൊണ്ടങ്ങു പോയി.... .
    ഈ വിധി നമ്മുടെ ദുര്‍വ്വിധി.

    ReplyDelete
  5. പഴയത് പോലെ പോലീസിനെ പേടിച്ചിരുന്നൊരു കാലം ഇപ്പോഴുണ്ടോ..

    ReplyDelete
  6. MyDreams....സന്തോഷം

    Sabu M H....thanks

    രമേശ്‌അരൂര്‍...ഞാനെ ഈ ഒന്നാംക്ലാസ്സിലെ പൊടിപ്പിള്ളാരെയാണ് ഉദ്ദേശിച്ചത്..പാവം അവരേം എണ്ണണമല്ലോ.
    ഇതെന്തു വിരോധാഭാസം....ഒരു വശേ ആസൂത്രണം....മറുവശേ..
    ഇതും...

    Abdulkader kodungallur ...മുകളില്‍ എഴുതിയിരിയ്ക്കുന്നത്
    നോക്കുക

    ജയിംസ് സണ്ണി പാറ്റൂര്‍...കവിത കൊള്ളാം

    പട്ടേപ്പാടം റാംജി ....6 വയസ്സുള്ള നാട്ടിന്‍ പുറത്തെക്കുഞ്ഞങ്ങളും
    ഉണ്ടേ....

    ReplyDelete
  7. വിഷയം കൊള്ളാം കുസുമം.ആശംസകൾ.

    ReplyDelete
  8. തലയെണ്ണാന്‍ പോലീസ് വന്നു എന്നു കരുതി പേടിക്കുന്ന കുട്ടികളാണോ ഇപ്പോഴുള്ള കുട്ടികള്‍ .... രമേശ് അരൂര്‍ പറഞ്ഞത് തന്നെ എനിക്കും തോന്നുന്നു.

    ReplyDelete
  9. തലയെണ്ണാന്‍ പോലീസ് വന്നാല്‍ എന്താണ് കുഴപ്പം,അവരെ ജോലി ചെയ്യാന്‍ അനുവദിക്കൂ... എല്ലാ പോലീസും സിനിമാ പോലിസ് അല്ല.... !

    ReplyDelete
  10. "ക്ളാസ്സില്‍ കുട്ടികളുടെ എണ്ണമെടുക്കാന്‍ പോലീസിനെ നിയോഗിയ്ക്കാന്‍ ആലോചനയിടുന്നു.."

    പോലീസുകാര്‍ക്ക് വേറേ പണിയൊന്നും ഇല്ലേ? കഷ്ടം. പിന്നെ ഇപ്പോഴത്തെ കുട്ടികളല്ലേ, അവരു പണ്ടത്തെ കുട്ടികളെ പോലെ പോലീസിനെ കണ്ടാല്‍ പേടിച്ചോടുമെന്ന് എനിക്ക് തോന്നുന്നില്ല.

    ReplyDelete
  11. ഹംസ

    കുഞ്ഞൂസ് (Kunjuss)
    Vayady

    എന്താണേലും ഞാനിതിനോടെതിര്‍പ്പാണെ...
    സാറന്മാര്‍ അവരുടെ കഞ്ഞിക്കരിയ്ക്ക് മുട്ടു വരാതിരിയ്ക്കാന്‍ ചിലപ്പോള്‍ ഒരിടത്ത്
    ഇന്‍സ്പെക്ഷന്‍ കഴിയുമ്പോള്‍ അവിടുന്ന് ചിലപ്പോള്‍ 3, 4 ഓ..പിള്ളേരെ പിടിച്ചോണ്ടു പോയി എണ്ണം തികയ്ക്കാന്‍ നോക്കും. അതു കണ്ടു പിടിയ്ക്കാനാണ് ഈ പോലീസ് പ്രയോഗം ഉദ്ദേശിയ്ക്കുന്നത്. ബാക്കിയുള്ള എല്ലാ കാര്യങ്ങളും നേരെ ആക്കീട്ടു പോരെ സാറന്മാരെ കുട്ടികളുടെ മുമ്പില്‍ കള്ളന്മാരാക്കുന്ന ഈ പരിപാടി.

    ReplyDelete
  12. thalayennalinu policine niyogikkenda avasyamonnumilla..pinne oru paniyumillathe irikkunnavar avarkkidayilundenkil enthenkilum oru entetainment nallatha...allathe thalayannan paranju vittu Kerala Policinte vila kalayaruthayirunnuu......

    ReplyDelete
  13. oh,kusumam
    നല്ല രസം എന്‍റെ പേരിലുള്ള ആളിനെ എനിയ്ക്കു സംബോധന ചെയ്യാന്‍.ഞാനിപ്പേരുകാരിയെ ഇങ്ങോട്ട് കൊണ്ടുവരാന്‍ രണ്ടുപ്രാവശ്യം അവിടെ വന്നു. എന്നിട്ട് ആശ്രമം ഉപേക്ഷിച്ചു.എനിയ്ക്കു സന്തോഷമായി.താങ്കളുടെ കമന്‍റിലും.

    ReplyDelete
  14. "സാറന്മാര്‍ അവരുടെ കഞ്ഞിക്കരിയ്ക്ക് മുട്ടു വരാതിരിയ്ക്കാന്‍ ചിലപ്പോള്‍ ഒരിടത്ത്
    ഇന്‍സ്പെക്ഷന്‍ കഴിയുമ്പോള്‍ അവിടുന്ന് ചിലപ്പോള്‍ 3, 4 ഓ..പിള്ളേരെ പിടിച്ചോണ്ടു പോയി എണ്ണം തികയ്ക്കാന്‍ നോക്കും. അതു കണ്ടു പിടിയ്ക്കാനാണ് ഈ പോലീസ് പ്രയോഗം ഉദ്ദേശിയ്ക്കുന്നത്."

    അപ്പോള്‍ അതാണ്‌ കാര്യം.
    അങ്ങിനെ വരട്ടെ, ഇപ്പോള്‍ എല്ലാം മനസ്സിലായി. :)

    ReplyDelete
  15. നല്ല രസമുണ്ട് കെട്ടോ! ചെക്കനൊരാളു കുറഞ്ഞതു കാരണം അച്ചുതൻ മാസ്റ്റ്ര്ടെ ജോലി പോയി എന്ന് ഈയങ്കോട് എഴുതിയത് ഓർക്കുന്നു!

    ReplyDelete
  16. Vayady

    ഇവിടൊക്കെ പറന്നു നടക്കുവാ അല്ലേ...ഓ..ചിറകൊണ്ടല്ലോ..ഞാനതു മറന്നു..ഞാന്‍ ശരിയ്ക്കും ഇരുന്ന് തനിയെ ചിരിച്ചു..വീണ്ടും വന്ന് കമന്‍െറിയതു കണ്ടപ്പോള്. ഞാനായെഴുതിയത് നൂറു ശതമാനം സത്യമാണേ.
    കഴിഞ്ഞ വര്‍ഷം ഒരുദിവസം എന്‍െറ ഗ്രാമത്തില് ബന്ധുക്കളെ വിസിറ്റു ചെയ്യാന്‍ പോയി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ എന്‍െറ ഒരു ബന്ധു വീട്ടിലില്ല. ചോദിച്ചപ്പോള് പിള്ളേരെ പിടിയ്ക്കാന്‍ പോയിരിയ്ക്കുകയാണെന്നു പറഞ്ഞു. പാവം. പിള്ളേരില്ലെങ്കില്‍ അദ്ദേഹത്തിന്‍െറ മോളുടെ ജോലി പോകും.ഡിവിഷന്‍ ഫാളു വരും..ഇതാണു സത്യം

    ശ്രീനാഥന്‍...മാഷേ സന്തോഷം..ആകവിത ഞാന്‍ വായിച്ചിട്ടില്ല..ഒരു ലിങ്കു തന്നാല്‍ സന്തോഷം

    ReplyDelete
  17. ക്ലാസ്സിൽ കയറിവരുന്ന പോലീസിനെ കാണുമ്പോഴുള്ള കുട്ടികളുടെ വെപ്രാളവും പരവശതയും സങ്കൽ‌പ്പിച്ചത് സത്യം തന്നെ! എങ്കിലും, തലയെണ്ണം തികയ്ക്കാൻ ‘പെറുക്കിപ്പിടിച്ചിരുത്തുന്ന’ ‘ബുദ്ധി’, ഏതു പോലീസുകാരനും മനസ്സിലാകും, കേട്ടോ? അതറിഞ്ഞുകൂടാത്ത പുതിയ പോലീസുകാർ ഇതിലെ കമെന്റുകൾ വായിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും ക്ലാസ്സിൽ പിള്ളേരൊക്കെ മുള്ളും. ഈ പോലീസുകാർക്ക് വേറേ പണിയൊന്നുമില്ലേ, ആവോ!?

    ReplyDelete
  18. കുട്ടികൾ പേടിച്ചാലും, ഇല്ലെങ്കിലും തലയെണ്ണാൻ പോലീസ്സ് വേണ്ട എന്നാണ് എനിക്കു തോന്നുന്നത്.

    പോലീസിനു നാട്ടിൽ വേറെ പനിയൊന്നുമില്ലേ!?

    ReplyDelete
  19. നമ്മുടെ നാട്ടില്‍ തുഗ്ലക്ക് പരിഷ്കാരങ്ങളല്ലേ ചേച്ചി. നന്നായി ഈ ആക്ഷേപ ഹാസ്യം

    ReplyDelete
  20. പോലീസിനു എന്തെങ്കിലും പണി വേണ്ടേ. തിമിംഗലങ്ങളെ തൊടാന്‍ പറ്റുമോ അപ്പൊ പരല്മീനുകളെ പിടിക്കും. അത്ര തന്നെ

    ReplyDelete
  21. പുല്ലാണേ പുല്ലാണേ ... പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ...

    പുല്ലാണേ പുല്ലാണേ സ്കൂളിന്റെ മുറ്റത്ത് പുല്ലാണേ...

    ReplyDelete
  22. വി.എ || V.A

    ajiive jay

    jayanEvoor

    ഭാനു കളരിക്കല്‍

    ഇസ്മായില്‍ കുറുമ്പടി (തണല്‍)

    Jishad Cronic

    Thommy

    എല്ലാവര്‍ക്കും എന്‍െറ അഭിപ്രായത്തോട് യോജിപ്പാണെന്നു കണ്ടതില്‍ സന്തോഷിയ്ക്കുന്നു.

    ജിഷാദേ....പഴയ മുദ്രാവാക്യം വിളിയൊന്നും മറന്നില്ല അല്ലേ..

    ReplyDelete
  23. ‘കുട്ടികളിലെ പേടി മാറാനായിരിക്കും.’
    കൊള്ളാം .അവസരോചിതം.

    ReplyDelete
  24. “ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു”
    ha ha kollam

    ReplyDelete
  25. “ ഈ പരാക്രമം പിഞ്ചു കുഞ്ഞുങ്ങളോടല്ല വേണ്ടു”

    അത് പണ്ട്...ഇപ്പൊ ചെന്നാല്‍ പോലീസുകാരുടെ കാര്യം പോക്കാ..പിള്ളേരൊക്കെ അസ്സല്‍ പോക്കിരികാളാ..

    ReplyDelete
  26. samayamavumbozhalle varan pattu..atha...hmm..santhoshamayennu arinjathil santhosham...:)

    ReplyDelete
  27. sm sadique

    Anees Hassan

    വരയും വരിയും : സിബു നൂറനാട്

    kusumam said...

    എല്ലവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി

    ReplyDelete
  28. പാവം കുട്ടികൾ, ഗതികെട്ട പോലീസ്.......

    കവിത നന്നായി.

    ReplyDelete
  29. Vidhyadhanam sarva dhanaal pradhaanam

    ReplyDelete

Related Posts Plugin for WordPress, Blogger...