Tuesday, April 3, 2012

അതാര്‍ക്കു വേണ്ടി.......എനിയ്ക്കുവേണ്ടിയോ....നിനക്കുവേണ്ടിയോ....




അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താന്‍ അദ്ദേഹം വേഗത്തില്‍ നടന്നു..


ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും  ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തില്‍ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............



 " ബാലന്‍ മാഷ്  നടത്തത്തിനിറങ്ങിയതായിരിക്കും അല്ലേ.. രവികുമാറാണ്.
"അല്ലാ, ഇന്ന് ഒരാളെ കാണാന്‍ പോകുകയാണ്. അതിന്‍റ കൂടെ  നടത്തവും ആകും.
  നടത്തത്തിന്‍റ വേഗത അല്‍പ്പം കുറച്ചുകൊണ്ടാണ്. രവികുമാര്‍
ബാലന്‍നായരുടെ അടുത്തെത്തിയപ്പോള്‍  ചോദിച്ചത്.  ബാലന്‍മാഷിനെ കടന്ന് മുന്നോട്ടു പോയപ്പോള്‍ രവികുമാര്‍  കൂടെയുള്ള  ജോയിയോട് പറഞ്ഞു.
"രണ്ടുകാലും ഉണ്ടായിരുന്നപ്പോള്‍ ബാലന്‍മാഷിന്‍റ കൂടെ നടക്കാനൊരുപാടു പേരുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഒറ്റക്കാലായപ്പോള്‍ ആരുമില്ലാതായിപ്പോയി. കൂട്ടു നടക്കാന്‍. പക്ഷെ ഇപ്പോഴും ബാലന്‍മാഷ് ആ നടത്തം നിര്‍ത്തിയില്ല. അതു തുടര്‍ന്നു  കൊണ്ടേയിരിക്കുന്നു. നമ്മളെപ്പോലെയുള്ള സാധാരണക്കാരായിരുന്നെങ്കില്‍ വീട്ടിലൊതുങ്ങിയേനെ.അതാണു ബാലന്‍മാഷ്. അതാണു  ബാങ്കു ജീവനക്കാരുടെ നെടുംതൂണായ  ബാലന്‍ സഖാവിന്‍റ പ്രത്യേകത."
പുതിയതായി ഗ്രാമത്തില്‍ വന്ന കൃഷി വകുപ്പുദ്യോഗസ്ഥനായ ജോയി  ഒന്നും മനസ്സിലാകത്തവനേപ്പോലെ രവികുമാറിന്‍റ മുഖത്തോടു നോക്കി.
"ജോയിയോടതെങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നെനിയ്ക്കറിഞ്ഞുകൂടാ.  ആഗോളവല്‍ക്കരണത്തിന്‍റ ഭാഗമായാണ് വീണ്ടും പൊതു മേഖലാ ബാങ്കുകളെ  സ്വകാര്യവല്‍ക്കരിക്കുവാനായി കേന്ദ്ര ഗവണ്മെന്‍റ്  നീക്കം തുടങ്ങിയത്. നീ വിചാരിക്കുന്നുണ്ടായിരിക്കും അതും ബാലന്‍മാഷിന്‍റ ഒറ്റക്കാലും തമ്മിലെന്തു ബന്ധമെന്ന്. അതാണു പറഞ്ഞു വരുന്നത്. പൊതു മേഖലാ ബാങ്കുകളുടെ പ്രധാന ട്രേയ്ഡുയൂണിയനായ നാഷണൈല്സ് ബാങ്ക് എംപ്ലോയീസ്  ഫ്രെണ്ട്സിന്‍റ ---എന്‍.ബി .ഇ.എഫ്--- ന്‍റ നെടും തൂണായ ബാലന്‍മാഷും കൂട്ടരും നടത്തിയ  പണി മുടക്കിലും ചെറുത്തു നില്‍പ്പിലും ഗവണ്‍മെന്‍റ് മുട്ടു മടക്കി.പിന്നീട് ഗവണ്മെന്‍റ് കളം മാറ്റി ചവിട്ടി.ബാങ്കിംഗ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ചു വിട്ടു.  തുഛമായ വേതനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് തൊഴിലാളി യൂണിയനെ ദുര്‍ബലപ്പെടുത്താനായി അടുത്തശ്രമം. പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്കു പകരമായി സ്ഥിരം ജീവനക്കാരെ എടുക്കാതിരിക്കുന്നത് എന്‍.ബി. ഇ. എഫിന്‍റ  നട്ടെല്ലൊടിക്കാമെന്നു വിചാരിച്ചായിരുന്നു. പക്ഷെ താല്‍ക്കാലിക ജീവനക്കാരും ബാലന്‍ സഖാവി‍ന്‍റ പുറകിലണി നിരന്നത് മാനേജുമെന്‍റിന്
വലിയ തിരിച്ചടിയായി."
 വീടെത്തിയതറിയാതെ രവികുമാര്‍ തുടര്‍ന്നു.
വീടെത്തി രവിയണ്ണാ. ഇനി നാളെയാകാം.ജോയ് ഓര്‍മ്മിപ്പിച്ചു.

നടന്നു നടന്നിവിടെത്തിയതേയുള്ളു.ബാലന്‍ നായരോര്‍ത്തു. അവിടെ ചെന്ന് അവനെയും കൂടി കണ്ടിട്ടുവേണം തിരികെ വീട്ടിലെത്തി മോളെ തിരക്കി പോകാന്‍. അവളെന്തായിരിക്കും ഇന്നിത്ര വൈകുന്നത്. ചിലപ്പോള്‍ സ്കൂളിലെ കരാട്ടെ ക്ലാസ്സിന്‍റ പ്രാക്ടീസിനു നിന്നു കാണുമായിരിക്കും. താന്‍ തന്നെയാണ് സ്ക്കൂളില്‍ പെണ്‍കുട്ടികള്‍ക്കായിട്ട് കരാട്ടെ ക്ലാസ്സ് നടത്തുവാന്‍ മുന്‍കൈയ്യെടുത്തത്.അദ്ധ്യാപക രക്ഷാകര്‍ത്തൃ മീറ്റിംഗിലാണ് അക്കാര്യം പാസാക്കിയെടുത്തത്.  എല്ലാ അമ്മമാരും അതിന് പിന്തുണപ്രഖ്യാപിച്ചപ്പോള്‍ ആത്മ വിശ്വാസം കൂടി. തനിയ്ക്ക് അങ്ങിനെയൊരു  ശാരീരിക ചെറുത്തു നില്‍പ്പിന്‍റ കുറവാണ് ഇന്നീ നിലയില്‍ എത്തിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നു. ഇല്ലെങ്കില്‍ ... ബാലന്‍ നായരുടെ ഉള്ളില്‍ നിന്നും വന്ന നിശ്വാസം ഒരു തീക്കാറ്റായി പുറത്തോട്ടു വന്നതിനെ ഇളംകാറ്റടിച്ചു കൊണ്ടുപോയി ..  ദഹിക്കാത്ത ഓര്‍മ്മകളയവിറക്കിയപ്പോള്‍   ഊന്നു വടിയുടെ  പിടി മുറുകി ഞെരിഞ്ഞമര്‍ന്നു.താല്‍ക്കാലിക ജീവനക്കാരും കൂടി  എന്‍.ബി.ഇ.എഫിന്‍റ പിടിയിലായതോടെ പിന്നെ മാനേജ്മെന്‍റ് അടുത്തതായി ചെയ്തത് , യൂണിയനില്‍ വിള്ളലുണ്ടാക്കുകയായിരുന്നു.അതിനുപയോഗിച്ചത് വളരെ തന്ത്രപൂര്‍വ്വമുള്ള കരുക്കളായിരുന്നു. കോര്‍ബാങ്കിംഗ് സംവിധാനത്തില്‍ വന്ന പിഴവുകളിലൂടെ ഗോവിന്ദപുരത്തെ ഒരു പൊതുമേഖലാ ബാങ്കില്‍ വന്ന വെട്ടിപ്പിന്‍റ പൂര്‍ണ്ണ ഉത്തരവാദിത്വം ഒരു  കാഷ്യറുടെ മേല്‍ കെട്ടിവെച്ച് അയാള്‍ ആത്മഹത്യ ചെയ്തത്.. അതോടുകൂടി കുറച്ചു സഖാക്കള്‍ യൂണിയന്‍ വിട്ടു പോയത്.. പുതിയ യൂണിയനുണ്ടാക്കിയത്. മാനേജു മെന്‍റിന്‍റ കളിപ്പാവയായി പുതിയ യൂണിയന്‍ കൂട്ടു നിന്നു. അവിടെ നിന്നായിരുന്നു തുടക്കം. താല്‍ക്കാലിക ജീവനക്കാരെയെല്ലാം പിരിച്ചു വിട്ടു. അതിനു മുന്നോടിയായി പുതിയ  റിക്രൂട്ട്മെന്‍റ് നടത്തി. ടെസ്റ്റു നടത്തിയ എക്‍സ്റ്റേണല്‍ ഏജന്‍സിയുടെ നീക്കങ്ങള്‍ തൊട്ട് താനും കൂട്ടരും സശ്രദ്ധം വീക്ഷിച്ചിരുന്നതുകൊണ്ട് എതിര്‍ യൂണിയന്‍കാര്‍ക്ക് അവരുടെ കളികളൊന്നും നടത്തുവാനവസരം ലഭിച്ചില്ല.
ഇന്‍റര്‍വ്യൂ സമയത്ത് താനും കൂട്ടരും ശ്രദ്ധയോടെ നിന്നതു കൊണ്ട്   പുതിയ പോസ്റ്റിങ്ങിലെ എണ്‍പതു ശതമാനത്തിനേയും ക്യാന്‍വാസ് ചെയ്യാന്‍ പറ്റി. പോസ്റ്റിംഗിന്‍റ വിവരവും കാണിച്ച് വീടു വീടാന്തരം കയറിയിറങ്ങിയ സഖാക്കളെല്ലാം പുതിയ യൂണിയന്‍റയും മാനേജുമെന്‍റി്‍റയും നോട്ടപ്പുള്ളികളായി. പുതിയ ഉദ്യോഗാര്‍ത്ഥികള്‍ജോയിന്‍ചെയ്ത അന്നുതന്നെ എന്‍.ബി..എഫിന്‍റ  മെംമ്പര്‍ഷിപ്പ് ഫോമില്‍ഒപ്പിട്ടു മേടിച്ചു.. എങ്ങിനെയാണ്       താനും കൂട്ടരും കൂടി ഇത്രയും പേരെ ക്യാന്‍വാസ് ചെയ്തതെന്നറിയില്ല.അവസാനത്തെ നാലു കുട്ടികളില്‍ രണ്ടെണ്ണം എതിര്‍ യൂണിയന്‍റ പാര്‍ട്ടിയിലെ എം.എല്‍.എയുടെ ബന്ധുക്കളായിരുന്നു. അതറിഞ്ഞു കൊണ്ടു തന്നെയാണ് താനും കൂട്ടരും അവിടേക്ക് പോയത്.
പക്ഷെ ഒളിച്ചിരുന്നു തലയില്‍ കിട്ടിയ അടി. ബോധം വന്നപ്പോള്‍ ആശുപത്രിയിലായിരുന്നു. കൂടെ യുണ്ടായിരുന്ന രാഘവനും സമീറിനും കാര്യമായി ഒന്നും പറ്റിയില്ല. ഇല്ലെങ്കിലും അവരുടെ നോട്ടം തന്നെയായിരുന്നല്ലോ.
   മംമ്പര്‍ഷിപ്പു ഫോം ഒപ്പിട്ടുകൊണ്ട് ആ രണ്ടുകുട്ടികളും ആശുപത്രി കിടക്കയില്‍  തന്നെ കാണാന്‍ വന്നപ്പോള്‍ മുറിച്ചുമാറ്റിയ കാലിലെ വേദന ..മനസ്സിലേല്‍പ്പിച്ച ആഘാതം എല്ലാം എവിടെയോ പോയി ഒളിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ ഒന്നു കൂടി കരുത്താര്‍ജ്ജിച്ചതായിരുന്ന. ഇടത്തെക്കാലിനു പകരം കിട്ടിയ അണികള്‍. ട്രേയ്ഡു യൂണിയനു കിട്ടിയ പുതിയ അണികളെ കണ്ടപ്പോള്‍ മാനേജുമെന്‍റ് അക്ഷരാര്‍ത്ഥത്തില്‍ തല കുനിച്ചു. പുതിയ മെംമ്പേഴ്സിന്‍റ  ആദ്യത്തെ മീറ്റിംഗില്‍
സോണല്‍ മാനേജര്‍ റംഗറാവുവിന്റ പ്രസംഗത്തിലതിന്‍റ സൂചനയുണ്ടായിരുന്നു.

നടന്നു നടന്ന് ലക്ഷ്യ സ്ഥാനത്തെത്തിയതറിഞ്ഞില്ല. ഈ പടികളും കൂടി ചവിട്ടിക്കയറിയാല്‍ ദാമോദരന്‍റ വീട്ടു നടയായി. അവനവിടെ കാണുമായിരിക്കും.
എവിടെ പോകാന്‍..  പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണ്ടയായിട്ടാണല്ലോ അവന്‍റ പുതിയജോലി.നല്ല ഒരു തൊഴിലാളി നേതാവായിരുന്ന അവനെ അങ്ങിനെ പാര്‍ട്ടി തന്നെയാണ് ആക്കിയെടുത്ത്. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഹോമിച്ച് അവസാനം പാര്‍ട്ടി തന്നെ പുറം തള്ളി. ഇപ്പോളേതു പാര്‍ട്ടിക്കാരനുവേണ്ടിയും തല്ലാനും കൊല്ലാനും അവന്‍ റെഡി.  പൈസ കിട്ടിയാല്‍ മതി. ഭാര്യയും രണ്ടു കുട്ടികളേയും പോറ്റിയെടുക്കാന്‍ ..അവന്‍ ചെയ്യുന്നതിലവന്‍ ശരി കണ്ടെത്തുന്നു.      ഏതുപാര്‍ട്ടിക്കു വേണ്ടിയാണോ ചെയ്യുന്നത് അവരുതന്നെ പോലീസു പിടിയ്ക്കുമ്പോള്‍ ജാമ്യത്തിലിറക്കി കൊണ്ടുപോരും.ഭരണം മാറി മാറി വരുന്നതുകൊണ്ട് ദാമോദരന്‍ പട്ടിണിയില്ലാതെ കഴിയുന്നു. രണ്ടു കൂട്ടര്‍ക്കും ജാഥയുള്ളപ്പോള്‍ അതും കോണ്‍ട്രാക്‍റ്റു കിട്ടുന്നതും ദാമോദരനുതന്നെ.

വീടിന്‍റ നടയില്‍ ദാമോദരന്‍ തന്നെ കാത്തു നില്‍ക്കുന്നതുപോലെ...
 തന്‍റ കാല്‍ക്കല്‍...ഒറ്റക്കാലില്‍ പിടിച്ച് വിതുമ്പിക്കരച്ചിലിനിടയില്‍ പറഞ്ഞ വാക്കുകള്‍.
" എന്നോടു ക്ഷമിക്കു ബാലന്‍മാഷേ..."
"എനിയ്ക്കു നിന്നോടൊരു പിണക്കവും ഇല്ലാ.. അതുകൊണ്ടല്ലേ ബാക്കി രണ്ടുപേരേയും കൂടി എന്‍.ബി..എഫിന്‍റ മെംമ്പറായി കിട്ടിയത്. അതിനു ഞാന്‍ നിന്നോട് നന്ദി പറയാന്‍ കൂടി വന്നതാണ്."
  ഒരു കാലു പോയിട്ടും തളരാത്ത ബാലന്‍ മാഷിന് പിന്നീട് ദാമോദരന്‍ പറഞ്ഞതു കേട്ടപ്പോള്‍  ഊന്നു വടിയുടെ പിടിവിട്ട് അര്‍ഥ ബോധാവസ്ഥയിലായതുപോലെയായി.
കുടിയ്ക്കാനായി കൊടുത്ത വെള്ളത്തിനൊപ്പം കേട്ട വാക്കുകള്‍ .....
ഒന്നും ഞാന്‍ മനഃപൂര്‍വ്വമല്ല ചെയ്തത്. ആ ജോലി കൂടെയുള്ള സനലിനെയും ഒറ്റക്കണ്ണന്‍ നൂഹുവിനെയും ആണ് ഏല്‍പ്പിച്ചത്. ബാലന്‍ മാഷിന്‍റ മോളാണെന്ന് ഞാനവസാനമാണറിഞ്ഞത്.പകതീര്‍ക്കാനായി എതിര്‍ യൂണിയന്‍കാര് എന്നെക്കൊണ്ട് ചെയ്യിച്ചതാണ്. പക്ഷെ കരാട്ടെയിലവരെ  അടിയറവു പറയിച്ച്      ആ കുട്ടി രക്ഷപ്പെട്ടപ്പോളാണ് അവന്മാര് പറയുന്നത്
 ആ ഒറ്റക്കാലന്‍റ മോളല്ലേ...അവളു നമ്മളെ തോല്‍പ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അയാളങ്ങനെയല്ലേ മോളെ വളര്‍ത്തുന്നതെന്ന്. മോളു രക്ഷപ്പെട്ട സന്തോഷത്തോടൊപ്പം,
ഇനിയൊരിക്കലും ആരുടേയും കൂലിതല്ലിന് പോകില്ലെന്ന് മുറ്റത്തിരുന്ന തൂമ്പായില്‍...പഴയ പണിയായുധത്തില്‍.... തൊട്ട് സത്യം ചെയ്ത ദാമോദരന്‍റ വാക്കുകള്‍ കാതില്‍ വന്നലച്ചപ്പോള്‍  സ്വകാര്യവല്‍ക്കരണത്തിനെതിരെ അഖിലേന്‍ഡ്യ പണി മുടക്കു നടത്തിയപ്പോള്‍ കിട്ടിയ മനസംതൃപ്തിക്കും മേലേയായിരുന്നു ബാലന്മാഷിന്റ മനസ്സപ്പോള്‍.

16 comments:

  1. അതാര്‍ക്കു വേണ്ടി.......എനിയ്ക്കുവേണ്ടിയോ....നിനക്കുവേണ്ടിയോ....

    ReplyDelete
  2. ഒന്നോടിച്ചുവായിച്ചുനോക്കി ചേച്ചീ... ആദ്യവായനയില്‍ ഇഷ്ടപ്പെട്ടു. വീണ്ടും വരാം.. ആശംസകള്‍...

    ReplyDelete
  3. നല്ല ആശയം. ആഖ്യാനം കുറച്ചു കൂടിയത് പോലെ...

    ReplyDelete
  4. ആര്‍ക്കു വേണ്ടി ആയാലും ഒരു കാര്യം സത്യം .. പോരാളികള്‍ എന്നും പോരാളികള്‍ തന്നെ.. അവരെ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല തന്നെ.. നന്നായി എഴുതി..ആശംസകള്‍..

    ReplyDelete
  5. കൊള്ളാം, നല്ല ആശയമാണ് കഥയിൽ. ബാലൻമാഷിന്റെ വ്യക്തിത്വവും മകളുടെ ധൈര്യവും പ്രാധാന്യംകൊടുത്ത് നല്ലതുപോലെ എഴുതി. സ്വകാര്യവൽക്കരണത്തിന്റെ ഗുണദോഷങ്ങൾ ശരിക്കും അറിയുന്നവർക്ക് ഈ ആശയം പൂർണ്ണമായും മനസ്സിലാകും. ഇപ്പോഴും മാനേജ്മെന്റ്കുത്തകക്കാരുടെ നോട്ടപ്പുള്ളിയാണ് ആ നല്ല മനുഷ്യൻ, അല്ലേ? ഒരു വിഭാഗത്തിന്റെ എതിര് എപ്പോഴുമുണ്ടാകും......അല്ല ആശയത്തിന് അനുമോദനങ്ങൾ.....

    ReplyDelete
  6. അന്നത്തെ മത്സരരചനയുടെ കഥയാണല്ലേ ചേച്ചീ.. നന്നായിട്ടുണ്ട്.. എന്നാലും ഒന്നുകൂടി ഒതുക്കി പറയാമായിരുന്നു എന്നു തോന്നി..

    ReplyDelete
  7. കഥ നല്ലതാണു. പക്ഷേ കുറച്ചു മുറുക്കക്കുറവു തോന്നുന്നുണ്ട്.

    ReplyDelete
  8. നന്നായി എഴുതി. കഥ ഇഷ്ടപ്പെട്ടു. ചേച്ചിയുടെ മറ്റു പല കഥകളുടേയും നിലവാരത്തിലേക്കു വന്നില്ല എന്നു സംശയം തോന്നി. എന്റെ വായനയുടെ കുഴപ്പവുമാകാം.

    ReplyDelete
  9. നന്നായി............... മത്സരത്തിനു ഇത് അയച്ചിരുന്നില്ലേ?

    ReplyDelete
  10. നന്നായിട്ടുണ്ട് ചേച്ചീ. ഞാൻ ഇവിടെ ആദ്യമാ.. ഇനിയും വരാം. പഴയ പോസ്റ്റുകളും വായിക്കണം.

    ReplyDelete
  11. :)
    കൃത്രിമത്വം നിഴലിക്കുന്നു..
    മറ്റൊന്നിന്റെ നിഴല്‍ പിന്തുടരാതെയുള്ളത് തന്നെ വനമാലയില്‍ ആസ്വാദ്യം..
    എഴുത്ത് തുടരട്ടെ, ആശംസകളോടെ..

    ReplyDelete
  12. ee kadhayum nannayi thanne paranju..... aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane........

    ReplyDelete
  13. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  14. മല്‍സര കഥ അല്ലയോ ...... പുണ്യാളനിഷ്ടമായി സന്തോഷം വീണ്ടും കാണാം ട്ടോ

    ReplyDelete
  15. ഇതിലഭിപ്രായമിട്ട എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍റ സന്തോഷം അറിയിക്കട്ടെ.

    ReplyDelete
  16. ഞാനീ കഥ കാണാൻ വൈകിപ്പോയി.....ഉം സാരമില്ല. മറ്റു കഥകൾക്കൊപ്പമായില്ലാന്ന് ഒരു പരാതി.

    ReplyDelete

Related Posts Plugin for WordPress, Blogger...