കഞ്ഞിക്കലത്തിലെ വറ്റിലേയ്ക്കമ്മയുടെ
കണ്ണുനീര്‍ത്തുള്ളികള്‍
ഉപ്പായിമാറി.
ഉണ്ണുവാന്‍ വന്നൊരുണ്ണിക്കിടാവിന്‍റ
കുഞ്ഞിളംകൈയ്യിലെ നാക്കില
ജന്മനാളിനെ
ആഘോഷമാക്കുവാന്‍
സദ്യക്കു പപ്പടം
പാല്‍പ്രഥമനും
കൂട്ടിക്കുഴച്ചുരുള...അമ്മയോടൊപ്പം
അച്ചാറുമായ്
പിന്നെ മോരതില്‍ കൂട്ടി
അവസാനമായ് ഇരുന്നുണ്ണന്ന സങ്കല്‍പ്പം
സന്ദേഹമില്ലാതെ
വാരി നിറയ്ക്കുവാനാണീയില
സംശയമേതുമേ വേണ്ട വേണ്ടോതുന്നു
ഞാനെന്ന വാക്ക്
കുരുന്നിന്‍റ
വായീന്നു
കേട്ടൊരമ്മതന്‍
നെഞ്ചിനകത്തെ
കാട്ടാറുപൊട്ടി
കഞ്ഞിക്കലത്തിലെ
വറ്റിലേയ്ക്കമ്മയുടെ
കണ്ണു നീര്‍ത്തുള്ളികള്‍
ഉപ്പായിമാറി.
ishttappettu........
ReplyDeleteഇതിലും നന്നായി വാക്കുകളുടെ ഒഴുക്കോടെ എഴുതാനാവുന്ന ആൾ വേണ്ടത്ര പ്രയത്നിയ്ക്കാതെ എഴുതി എന്ന പരിഭവത്തിൽ....കവിതയുടെ ആശയം തീർച്ചയായും നല്ലതു തന്നെ. പക്ഷെ, ആവിഷ്ക്കാരത്തിൽ കുറച്ചു കൂടി ശ്രദ്ധ വേണമായിരുന്നു എന്ന് എന്റെ തോന്നൽ.
ReplyDeleteഎച്ചുമെ .അഭിപ്രായത്തിനെ മാനിക്കുന്നു.
Delete@@
ReplyDeleteഅമ്മ!
ഈ രണ്ടക്ഷരത്തിലുണ്ട് ജീവന്റെ തുടിപ്പും സ്നേഹത്തിന്റെ മിടിപ്പും വാത്സല്യത്തിന്റെ അമൃതും സഹനത്തിന്റെ കിതപ്പും വിജയത്തിന്റെ കുതിപ്പും!
**
കണ്ണൂരാനെ സന്തോഷം
Deleteനല്ലൊരു വിഷയം.
ReplyDeleteതാളത്തിൽ സുഗന്ധമുള്ള വാക്കുകൾ പെറുക്കി കോർത്തൊരു വനമാലയാക്കണം
ആശംസകൾ
kalavallbhan,
ReplyDeleteവിലയേറിയ അഭിപ്രായത്തിന് സന്തോഷം.
എന്നാലും .....സത്യം എനിക്ക് ഒന്നും മനസിലായില്ല ....എന്റെ അനുഭവ കുറവ് കൊണ്ടുള്ള പരിമിതിയാണോ അതോ ഈ കവിതയിലെ പോരായ്മയാണോ ?
ReplyDeleteആദ്യം ഞാനിത് വായിച്ചിരുന്നു. അഭിപ്രായം പറയാന്‍ കഴിഞ്ഞില്ല.
ReplyDeleteഎന്തോ ഇപ്പോഴും അറിയുന്നില്ല.
അമ്മ എന്ന വിളിയിലെ സ്നേഹം ആണോ..
അമ്മയുടെ കണ്ണീർ തുല്ലികളേക്കാൾ ഉപ്പ് ഏതിലാണുള്ളത് അല്ലേ
ReplyDeleteകവിത ഇഷ്ടമായി ആശംസകള്‍
ReplyDeleteകൂട്ടുകാരെ ,--റാംജീ--my dreams----muralee--njan punyalan-- നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനെ മാനിയ്ക്കുന്നു.
ReplyDelete