Saturday, December 28, 2013

ഒരു പ്രതിഷേധ കുറിപ്പ് (മാതൃഭൂമിയുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളിലേയ്ക്കും അയച്ചത്)



2013 ഡിസംബര്‍  27ല്‍ മാതൃഭൂമി ദിന പത്രത്തില്‍വന്ന ഒരു വാര്‍ത്തയാണ്എന്നെ ഈ കത്തെഴുതുവാന്‍ പ്രേരിപ്പിച്ചത്.  വാര്‍ത്ത ഇങ്ങനെ.    ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ടു കിടന്നമകനെ അമ്മ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. അപ്പോള്‍ തന്നെ ഇവര്‍ പോലീസിലെത്തി കീഴടങ്ങുകയും ചെയ്തു.
നൊന്തു പ്രസവിച്ച പെറ്റമ്മ  സ്വന്തം മകനെ കഴുത്തു ഞെരിച്ചു കൊല്ലാനുണ്ടായ സാഹചര്യം വാര്‍ത്തയില്‍ വിശദമായി പറയുന്നുണ്ട്. അതായത്  ദിവസ പണിക്കാരനായ മകന്‍  എന്നുംപതിവായി മദ്യപിച്ച് വന്ന് ബഹളമുണ്ടാക്കുമത്രെ. ക്രിസ്തുമസ് തലേന്ന് സന്ധ്യക്കും മദ്യപിച്ചു  ലക്കുകെട്ട് പടക്കം കത്തിച്ച്  അയാളുടെ തന്നെ നാലുവയസ്സായ മകന്‍റെ ദേഹത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നല്ലൊരു ദിവസമായിട്ടുപോലും സ്വസ്ഥത കെടുത്തിയ മകനെയാണ്   ആഅമ്മ കൊന്നത്.  ഇത് ന്യായീകരിക്കുകയല്ല.
ഒരു പെറ്റമ്മ അറ്റകൈയ്ക്കു നടത്തിയ കൊടും ക്രൂരത. എല്ലാവരും ക്രിസ്തുമസ്സ് വിളക്കും പടക്കവും ഒക്കെ പൊട്ടിച്ച് ആഘോഷിയ്ക്കുമ്പോള്‍ ആ നാലു വയസ്സുകാരന്‍റെ വീട്ടിലെ ക്രിസ്തുമസ്സ് എങ്ങിനെയായി തീര്‍ന്നു. ആ കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ ആരായി തീരും. അച്ഛന്‍റ സ്നേഹം കിട്ടാതെ  അച്ഛനെ കൊന്ന  കൊലയാളിയായ അമ്മുമ്മയുടെ കൊച്ചുമകനായിട്ട്സമുഹം ചാര്‍ത്തി  കൊടുക്കുന്ന മുദ്ര.
  അനാഥമായി തീര്‍ന്ന അമ്മയും രണ്ടു കുട്ടികളും.  .
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. മദ്യപാനം മൂലം എത്രയോ കുടുംബങ്ങളാണ് ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത്. അധികാരികള്‍ ഇതൊന്നും കാണുന്നില്ലേ? അറിയുന്നില്ലേ.?
ബിവറേജസ് കോര്‍പ്പറേഷന്‍    മുക്കിനു മുക്കിനു    മദ്യക്കട തുറന്ന് വീടും നാടും മുടിക്കുന്ന മദ്യം വിറ്റ്
സര്‍ക്കാര്‍ ഖജനാവു വീര്‍പ്പിക്കുന്നു. ഒന്നുകില്‍ ഒരാള്‍ വാങ്ങുന്ന കുപ്പിയ്ക്ക് ഒരു കണക്കു വെച്ചുകൂടെ ?  ഒരു റേഷന്‍ പോലെ മാസത്തില്‍ ഒരാള്‍ വാങ്ങുന്ന കുപ്പിക്ക് ഒരു നിയന്ത്രണം എങ്കിലും വെച്ചിരുന്നെങ്കില്‍ കിട്ടുന്ന പൈസയ്ക്കു മുഴുവനും
ഇങ്ങനെ കുടിച്ചു പെടുത്ത് വീട്ടില്‍ വന്നു ബഹളം വെച്ചുള്ള സ്വസ്ഥതക്കേടിന്  അല്‍പ്പം ആശ്വാസം കിട്ടിയേനെ.
  മറ്റൊരു കാര്യം മദ്യപിച്ചു വാഹനം ഓടിയ്ക്കുന്നവരെ പിടിയ്ക്കാന്‍ റോഡില്‍ ഊത്തുയന്ത്രം ഉള്ളതുകൊണ്ട് ഒട്ടുമുക്കാലും മദ്യപന്‍മാര്‍ ബാറില്‍ നിന്നും വീട്ടിലെത്താന്‍ ഇപ്പോള്‍ സര്‍ക്കാരു ബസ്സിനെയാണ്ആശ്രയിക്കുന്നത്. അതും വിനയായിരിക്കുകയാണ്. മദ്യത്തിന്‍റെ ഗന്ധവും പേറി അവരുടെ കേളികളും സഹിച്ച് സ്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് ശല്യമായിരിക്കുകയാണ്.   വനിതകള്‍ മാത്രം , വിദ്യാര്‍ത്ഥികള്‍ മാത്രം എന്ന് ബോര്‍ഡു വെയ്ക്കുന്നതുപോലെ  മദ്യപാന്‍മാര്‍ക്കുമാത്രം  ബോര്‍ഡുവെച്ച് ബസ്സിടുക. സര്‍ക്കാര്‍ഖജനാവു വീര്‍പ്പിക്കുന്ന അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഇങ്ങനെയുള്ള സൌജന്യം കൂടി ചെയ്തു കൊടുക്കുക.
ഇതൊന്നുമല്ലെങ്കില്‍ നമ്മുടെ മുന്‍ഗാമികള്‍ വിശ്രമത്തിനായി  പണിതിരുന്ന കളിത്തട്ടുപോലുള്ള വിശ്രമ സങ്കേതങ്ങള്‍ മദ്യശാലയ്ക്കടുത്തെല്ലാം പണിതു കൊടുക്കുക. അപ്പോള്‍ കുപ്പി വാങ്ങി മോന്തിയിട്ട് കളിത്തട്ടില്‍ കേറി കളിനടത്തുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്തിട്ട്  കെട്ടിറങ്ങികഴിയുമ്പോള്‍
വീട്ടില്‍ പൊയ്ക്കൊള്ളും. ബസ്സിലെ കളി യാത്രക്കാര്‍ക്ക് കാണാതെയും ഇരിയ്ക്കാം. ഏതാണേലും ഖജനാവു വീര്‍പ്പിക്കുന്ന അവരേയും സര്‍ക്കാര്‍ പരിഗണിയ്ക്കേണ്ടെ? എല്ലാത്തിനും ഒരു മറുവശം കൂടി വേണ്ടെ?

17 comments:

  1. ഭരണഘടനാ പരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി സത്യപ്രതിഞ്ഞ ചെയ്തു അധികാരത്തിൽ വരുന്ന സര്ക്കാര് എന്ത് വകുപ്പിന്റെ പിന് ബലത്തിൽ ആണ് ബിനാമി ബിസിനസ്‌ ആയി ബെവരജെസ് കൊർപൊരഷൻ എന്ന പേരിൽ മദ്യ വില്പന നടത്തുന്നത്

    ReplyDelete
  2. മദ്യപരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള അവര്‍ക്ക് മാന്യമായ ജീവിതം ലഭ്യമാക്കിക്കൊടുക്കാനുള്ള ചുമതല മദ്യം വില്‍ക്കുന്ന സര്‍ക്കാരിനുണ്ട്.

    ReplyDelete
  3. സര്‍ക്കാര്‍ തലത്തില്‍ മദ്യപാനം പ്രോത്സാഹിക്കപ്പെടുന്ന കേരളത്തില്‍ ഇതിനപ്പുറം സംഭവിച്ചിട്ടില്ലെങ്കിലേ അത്ഭുതമുള്ളു ചേച്ചി. പക്ഷേ മദ്യപാനത്തെ പരിപൂര്‍ണമായും എതിര്‍ക്കുന്നതോടൊപ്പം ചേച്ചിയുടെ നിരീക്ഷണത്തോട് ഒരു വിയോജിക്കുന്നു എന്നും അറിയിക്കട്ടെ. എന്റെ നാട്ടില്‍ അമ്പലത്തിലെ ശാന്തിക്കാരനായ ഒരു പിതാവും രണ്ടാനമ്മയും കൂടി അയാളുടെ ഏഴു വയസ്സുള്ള മകളെ മര്യാദക്ക് ഭക്ഷണവും, വെള്ളവും കൊടുക്കാതെ വീട്ടുജോലികള്‍ ചെയ്യിച്ചും മര്‍ദിച്ചും ഇഞ്ചിഞ്ചായി കൊലപ്പെടുത്തി. ആ ശാന്തിക്കാരന് മദ്യപാനം എന്നല്ല, ഒരു ബീഡി വലിക്കുന്ന ദുസ്വഭാവം പോലും ഇല്ലായിരുന്നു. മലപ്പുറം ജില്ലയില്‍ കുഞ്ഞുങ്ങളേയും ഭാര്യയേയും വെള്ളക്കെട്ടില്‍ മുക്കിക്കൊന്ന നരാധമനും മദ്യപാനശീലമില്ലാത്ത സല്‍സ്വഭാവിയായിരുന്നു. സൗമ്യയെ തലക്കടിച്ചു കൊല്ലുമ്പോള്‍ ഗോവിന്ദച്ചാമി മദ്യപിച്ചിട്ടില്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്...

    ഒരു അനുഭവം സാക്ഷ്യം കൂടി - കഴിഞ്ഞ ദിവസം ചെറ്റക്കുടിലിന് തീപ്പിടിച്ച് നാട്ടുകാര്‍ അതിനുള്ളിലുണ്ടായിരുന്നവരെ രക്ഷിക്കുന്നതിനിടയില്‍ അവിടെയെത്തിയ മര്യാദക്കു നില്‍ക്കാന്‍ പോലും ആവാത്തത്ര മദ്യപിച്ച ഒരാള്‍ ഉടുമുണ്ടഴിച്ച് തീപ്പോള്ളലേറ്റ ഒരു കുട്ടിയെ നിലത്ത് കിടത്താന്‍ വിരിച്ചു കൊടുക്കുന്ന കാഴ്ച കണ്ടു....

    യഥാര്‍ത്ഥ വില്ലന്‍ ആരാണ് ചേച്ചി.....

    ReplyDelete
    Replies
    1. പ്രദീപെ ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാകാം. കേരളത്തില്‍ ഒട്ടുമുക്കാലും കുടുംബം തകരുന്നത് മദ്യപാനം മൂലമാണെന്ന് തെളിവുണ്ട്. ഞാന്‍ താമസിയ്ക്കുന്നത് തലസ്ഥാന നഗരിയിലുള്ള ഒരു കോളനിയുടെ സമീപത്താണ്. വന്നാല്‍ കണ്ടിട്ടുപോകാം.

      Delete
    2. പുകവലി തൊണ്ടക്ക് കാന്‍സര്‍ ഉണ്ടാക്കും . എന്നാല്‍ എല്ലാ തൊണ്ടയിലെ ക്യാന്‍സറും പുകവലി കൊണ്ടാണെന്ന് പറയാന്‍ കഴിയുമോ ? തിന്മയുടെ മാതാവ് എന്ന് മദ്യപാനത്തെ പറയുന്നത്തിനു അര്‍ത്ഥം , മദ്യംകൊണ്ടല്ലാത്ത ഒരു കുറ്റവും സമൂഹത്തില്‍ ഇല്ല എന്നല്ല .

      Delete
  4. മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ ,പക്ഷേ പ്രശ്നക്കാർ മദ്യപാനികൾ മാത്രമല്ല.

    ReplyDelete
  5. സർക്കാർ,മദ്യം വിൽക്കുന്ന ഒറെ ഒരു സംസ്ഥാനം മാത്രമെയുള്ളൂ........അതു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാ.......

    ReplyDelete
  6. എന്റെ ഒരു കൂട്ടുകാരി യുടെ ഭര്‍ത്താവിനു ദിവസം കിട്ടുന്നത് മുന്നൂറു രൂപ .ഇരുന്നൂറു രൂപയ്ക്ക് ചാരായം വാങ്ങിയിട്ട് നൂറു രൂപ ഭാര്യയ്ക് ചെലവിനു കൊടുക്കും ..എത്ര കൃത്യ നിഷ്ടയുള്ള ഭാത്താവ് ...

    ReplyDelete
  7. നല്ല പോസ്റ്റ്.
    മദ്യത്തിനടിമകളെ ചികിത്സിക്കുകയാണ് വേണ്ടത്

    ReplyDelete
    Replies
    1. എന്നേം ചികില്സിക്കേണ്ടി വരും !

      Delete
  8. എത്രയൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും, ഇതിനൊരു തടയിടേണ്ടത് അത്യാവശ്യമാണ്.

    ReplyDelete
  9. മദ്യ നിരോധനം .. കേരളത്തില്‍ എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് പറയേണ്ടി വരും ...
    വരുമാന ശ്രോതസ്സുകള്‍ ... അതില്ലാതാക്കാന്‍ ഏതെന്കിലും സര്‍ക്കാര്‍ മിനക്കെടുമോ ??

    ReplyDelete
  10. " ഒരു മദ്യപാനി ആദ്യം ബുദ്ധി നഷ്ടപ്പെടുത്തുകയും പിന്നീട് സംസാരിക്കാനുള്ള ശേഷി നേടുകയും ചെയ്യുന്നു"
    (സ്കോട്ടിഷ് പഴമൊഴി)
    ഖജനാവില്‍ കാശില്ല. എന്നാല്‍ നാട്ടാരുടെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ട്. പക്ഷെ സര്‍ക്കാര്‍ ഖജനാവിലേക്ക് എങ്ങിനെ അതെത്തിക്കും? നക്കാപിച്ച ടാക്സ്‌ തീരെ പോര. പോരാത്തതിന് വി വി ഐ പി കളില്‍ നിന്നും ടാക്സ്‌ പിടിച്ചു വാങ്ങാന്‍ ധൈര്യവും പോരാ. പിന്നെയുള്ളത് മദ്യക്കച്ചവടം. നാടനെന്നു പറഞ്ഞാല്‍ വില കൂട്ടി വില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ പേര് 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം!!' ഇതെന്തു മദ്യം? അപ്പോള്‍ വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യം ഉണ്ടോ? അതാണതിന്റെ കളി. പണ്ട് നമ്മളാരെങ്കിലും 'ഇറച്ചിക്കോഴി' എന്ന് കേട്ടിട്ടുണ്ടോ? കോഴിയിറച്ചി അല്ലെ ഉണ്ടായിരുന്നുള്ളൂ.
    ഏതായാലും കച്ചവടം നഷ്ടമായില്ല എന്ന് മാത്രമല്ല ഉണ്ടാക്കുന്നത് തികയാതെയുമായി. മൊത്തത്തില്‍ കേരളത്തെ കുടിപ്പിച്ചു കിടത്തി. ഒറ്റ ദിവസം നാല്പത്തി അഞ്ചു കോടി രൂപ വരെ കളക്ഷന്‍ ഉണ്ടാക്കി! ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും തെണ്ടുന്ന, അടുക്കളയില്‍ ശവമടക്കേണ്ടി വരുന്ന, പെണ്മക്കളെ കെട്ടിച്ചു വിടാന്‍ അടിവസ്ത്രം വരെ വില്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിലാണ് ഇത് എന്നോര്‍ക്കണം! മക്കള്‍ക്ക്‌ കപ്പലണ്ടി മിട്ടായിയും ഭാര്യക്ക് പരിപ്പ് വടയും വാങ്ങി വൈകുന്നേരം വീട്ടില്‍ എത്തേണ്ടിടത്ത് പകരം, തിന്നാന്‍ തീയും കുടിക്കാന്‍ കണ്ണീരും ആണ് അവര്‍ക്ക് ലഭിക്കുന്നത്. നാല്പത്തഞ്ചു കോടി ചെലവാക്കിയത് മരുന്ന് വാങ്ങാനല്ല ചേട്ടാ - ദൈവം ദാനമായി നല്‍കിയ സുബോധം നശിപ്പിക്കാനാണ്. സന്തോഷം ആഖോഷിക്കാനും ദുഃഖം ആചരിക്കാനും കുടിക്കുന്ന ഒരേ ഒരു സാധനമാണ് മദ്യം. അച്ഛന്റെ ജന്മദിനവും ചരമദിനവും കൊണ്ടാടുന്നത് മദ്യം കൊണ്ട് തന്നെ.
    മദ്യം കൊണ്ട് ഖജനാവിലേക്ക് വരുന്നതിന്റെ എത്രയോ മടങ്ങ്‌ അത് മൂലം പ്രത്യക്ഷമായോ പരോക്ഷമായോ ചെലവാകുന്നു.
    മദ്യപനായ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ ശല്യം സഹിക്കാനാവാതെ അയാളെ കൊലപ്പെടുത്തിയ എത്ര കേസുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ ജീവിതതിനെക്കാള്‍ നല്ലത് ജയില്‍ തന്നെ എന്ന് കരുതി തന്നെ യല്ലേ അവര്‍ ഇത് ചെയ്തിരിക്കുക? അവരുടെ മാനസികാവസ്ഥ എന്ത്? ജയില്‍ പേടിച്ചു മര്‍ദനവും സഹിച്ചു ഭര്‍ത്താവിന്റെ / അച്ഛന്റെ മരണവും ആഗ്രഹിച്ചു കഴിയുന്ന എത്ര പേര്‍ നാട്ടിലുണ്ട്?
    മദ്യം കാരണം അപകടം സംഭവിച്ചവര്‍ എത്ര?മരിച്ചവര്‍ എത്ര? അംഗവൈകല്യം വന്നവര്‍ എത്ര? കരള്‍ ദ്രവിച്ചവര്‍ എത്ര? മാനസിക നില തകര്‍ന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം എത്ര? അതിനേക്കാള്‍ വലുതല്ലേ നമുക്ക് കോടികള്‍!

    പാവം സ്ത്രീകളെക്കൊണ്ട് ജയില്‍ നിറയട്ടെ
    ആശുപത്രികള്‍ ഉയരട്ടെ
    നാട്ടില്‍ വികലാന്കര്‍ പെരുകട്ടെ
    നമുക്ക്-
    കുടിച്ചുംകൊണ്ടിരിക്കാം ..............

    ReplyDelete
  11. കുടിയന്മാരുടെ സ്വന്തം കണ്‍ട്രി

    ReplyDelete
  12. കുടിയന്മാർ എമ്പാടുമുണ്ട്. നമ്മുടെ നാട്ടിലെ കുടിയന്മാർ കാണിക്കുന്നതൊന്നും മറ്റെങ്ങും കാണില്ല.

    ReplyDelete
  13. സർക്കാരിന്റെ കച്ചോടം ,പ്രജ കളുടെ കുടി

    ഇതൊന്നും പെട്ടെന്ന് നിറുത്തുവാൻ പറ്റുമെന്ന് തോന്നുന്നില്ല

    ReplyDelete

Related Posts Plugin for WordPress, Blogger...