കുടിയന്റെ കേരളം ,മുടിയുന്ന കേരളം
കുടുംബ ബന്ധങ്ങള്‍ തകരുന്നകേരളം
പെറ്റമ്മയെപ്പോലും പുലഭ്യം പറഞ്ഞതാ
നാലുകാലില്‍ നടന്നടുക്കുന്നു തന്‍ മകന്‍
ഒരുനാള്‍ മുലപ്പാലു ഗന്ധം പേറിയവനിന്നിതാ
രാപ്പകലറിയാതെ മദ്യഗന്ധമായെത്തുന്നു .
പെറ്റ മാതാക്കള്‍ തന്‍ ദീനവിലാപത്താ -
ലാടിയുലയുന്നു സമസ്തമീ കേരളം .
പാതിവ്രത്യത്തിന്റെ പവിത്രതയില്‍
സീതയെ വെല്ലുന്ന നാരീജനത്തിന്റെ
ഉരുകിയൊലിക്കുന്ന ദുഃഖമാം ലാവയില്‍
വെന്തു വെണ്ണീറായി നീറുന്നുകേരളം .
നിഷ്കളങ്കമാം കുരുന്നുകള്‍ തന്‍ പ്രഭവറ്റിയ
കണ്ണുകള്‍ ,കദനഭാരം ചുമക്കുന്ന വദനവും
കണ്ടു കണ്ണീര്‍പുണ്ടു കരയുന്നു കേരളം .
കോടികള്‍ ഖജനാവിനെ സമ്പന്നമാക്കുമ്പോള്‍
കോടതി തിണ്ണയില്‍ മിന്നറുത്തീടുന്ന -ലക്ഷങ്ങളെക്കൊണ്ടു നിറയുന്നു കേരളം .
കുടിയന്റെ കേരളം ,മുടിയുന്നകേരളം
കുടുബബന്ധങ്ങള്‍ തകരുന്ന കേരളം .
കുടുംബ ബന്ധങ്ങള്‍ തകരുന്നകേരളം
പെറ്റമ്മയെപ്പോലും പുലഭ്യം പറഞ്ഞതാ
നാലുകാലില്‍ നടന്നടുക്കുന്നു തന്‍ മകന്‍
ഒരുനാള്‍ മുലപ്പാലു ഗന്ധം പേറിയവനിന്നിതാ
രാപ്പകലറിയാതെ മദ്യഗന്ധമായെത്തുന്നു .
പെറ്റ മാതാക്കള്‍ തന്‍ ദീനവിലാപത്താ -
ലാടിയുലയുന്നു സമസ്തമീ കേരളം .
പാതിവ്രത്യത്തിന്റെ പവിത്രതയില്‍
സീതയെ വെല്ലുന്ന നാരീജനത്തിന്റെ
ഉരുകിയൊലിക്കുന്ന ദുഃഖമാം ലാവയില്‍
വെന്തു വെണ്ണീറായി നീറുന്നുകേരളം .
നിഷ്കളങ്കമാം കുരുന്നുകള്‍ തന്‍ പ്രഭവറ്റിയ
കണ്ണുകള്‍ ,കദനഭാരം ചുമക്കുന്ന വദനവും
കണ്ടു കണ്ണീര്‍പുണ്ടു കരയുന്നു കേരളം .
കോടികള്‍ ഖജനാവിനെ സമ്പന്നമാക്കുമ്പോള്‍
കോടതി തിണ്ണയില്‍ മിന്നറുത്തീടുന്ന -ലക്ഷങ്ങളെക്കൊണ്ടു നിറയുന്നു കേരളം .
കുടിയന്റെ കേരളം ,മുടിയുന്നകേരളം
കുടുബബന്ധങ്ങള്‍ തകരുന്ന കേരളം .
angane parayalle. daivaththinte swantham natalle.
ReplyDeleteenikku santhoshamayi
ReplyDeleteorabhiprayam kittiyallo
ഈ കവിതയ്ക്ക് മുന്നില്‍ ഞാന്‍ എന്റെ വരികള്‍ സമര്‍പ്പിക്കട്ടെ ....
ReplyDeleteഅവളുടെ നീ
"നീ കണ്ണുനീര്‍ ധാനം നല്‍കുന്നവന്‍
നീ പുഞ്ചിരിയെ റാഞ്ചിയവന്‍.
നീ അന്ധകാരം നല്‍കുന്നവന്‍
നീ സ്വസ്ഥതയുടെ ഘാതകന്‍ .
നീ വെളിച്ചം കാണാത്തവന്‍
നീ സ്വകുടുംബത്തെ കല്ലെറിയുന്നവന്‍
നീ ആര്‍ത്തു അട്ടഹസിക്കുന്നവന്,
നീ സ്നേഹം നടിക്കുന്നവന്‍
നീ വേദന കടം നല്‍കുന്നവന്‍
നീ കള്ളിനെ പ്രണയിച്ഛവന്‍
നീ ആനന്ദിക്കുന്നവന്‍ ,
നീ അഹങ്കാരി
നീ ദൈവത്തിന്റെ കൈപിഴ
നീ അവരുടെ ജന്മ പിഴ
നീ തോന്നിവാസി!!!
നിന്നെ ഗര്‍ഭം ധരിച്ചവള്‍
എത്ര ഹത ഭാഗ്യ.
നിന്നെ ശാസിച്ചു വളര്‍ത്തിയ
പിതാവ് എത്ര സാധു.
നിന്നെ പരിണയിച്ച ആ പെണ്ണ്
എത്ര സഹനശീല
നിന്നെ സ്നേഹിക്കുന്ന അവര്‍
വെറും വട്ടപൂജ്യം!!!!! "
http://aadhilas-heartbeats.blogspot.com/2010/05/blog-post_7597.html
dear adila
ReplyDeleteപ്രിയപ്പെട്ട
അനുജത്തി
കലക്കി
എന്‍റെ
വരികളെ ക്കായിലും
എത്രയോ ശക്തമായ
വരികള്‍ ..
ഇതിനു മുമ്പില്‍
ഞാന്‍ നമിക്കട്ടെ !
പ്രിയപ്പെട്ട
ReplyDeleteഅനുജത്തി
കലക്കി
എന്‍റെ
വരികളെ ക്കായിലും
എത്രയോ ശക്തമായ
വരികള്‍ ..
ഇതിനു മുമ്പില്‍
ഞാന്‍ നമിക്കട്ടെ !
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteമുക്കിനു മുക്കിന് ബാറുകള്‍ സമൃദ്ധം
ReplyDeleteമുട്ടിനു വക തേടി വേലചെയ്തോന്‍
അന്തിയ്ക്ക് കിട്ടും കൂലിയാം തുട്ടുകള്‍
ബാറില്‍ സമര്‍പ്പിച്ച് മടങ്ങുന്നു മത്തനായ്
സംതൃപ്തനായ് സംപ്രീതനായി...........
.................
ആശംസകള്‍