Friday, April 23, 2010

മണ്ണ്

മണ്ണിലേക്കിങ്ങിടുക മക്കളെ ,
മണ്‍വെട്ടിയെടുത്തീടുക മക്കളെ ,
മതികെട്ടു പണിയെടുത്തിടുക , മക്കളെ
മണ്ണിനെ സ്നേഹിച്ചു മതി വരുവോളം
പൊന്നു വിളയിക്കൂ മണ്ണിന്‍റെ മക്കളെ .
മണ്ണിനെ സ്നേഹിച്ചില്ലാ , നിങ്ങളൊരിക്കലും
മണ്‍ ചിരാതിന്‍വെളിച്ചവും കണ്ടില്ലാ
കുംപ്യുട്ടെര്‍ സ്ക്രീനിതില്‍ , കണ്ണാലെപടവെട്ടി
മജ്ജവറ്റി മനസ്സു പതറി
മസ്തിഷ്കത്തിന്‍ ചുവടു തെറ്റി
മതിയാവോളം പണിയെടുത്തു
മാംസ ചണ്ടിയായി മാറി
നിങ്ങള്‍
തമസ്സില്‍ തപ്പിത്തടഞ്ഞു നിങ്ങള്‍ .
ഇനി മണ്ണിലേക്കു തിരിച്ചു വന്നീടുക
മണ്ണിന്‍റെ മണം നുകര്ന്നീടുക

4 comments:

  1. മണ്ണിനെ സ്നേഹിക്കാനും മണ്ണിനെ പരിലാളിക്കാനും മടിക്കുന്ന വെറുക്കുന്ന ഒരു പുതുതലമുറയോടു പറയാവുന്ന വരികള്‍ നന്നാക്കി പറഞ്ഞു.

    ReplyDelete
  2. ഭാനു കളരിക്കല്‍
    പട്ടേപ്പാടം റാംജി
    nammute kuttikal mannu marannu poyiii....

    ReplyDelete

Related Posts Plugin for WordPress, Blogger...