പിച്ച വെച്ചു നീ നടന്നപ്പോളമ്മ-
കൊച്ചു കാല്‍ അടിവെച്ചു നടത്തി പതുക്കെ
ഓടിത്തുടങ്ങിയ നിന്‍ കാലുകളില്‍ -
പടയോട്ടത്തിന്‍റെ കരുത്തു ഞാന്‍ ദര്‍ശിച്ചു .
കാലിടറാതെ,പതറാതെ ,നടക്കുവാനമ്മ -
പലവട്ടമുപദേശിച്ചതോര്‍ത്തതില്ലയോനീ ,
എപ്പോഴുമൊരുകണ്ണു നിന്നിലര്‍പ്പിച്ചതുണ്ണീ -
ഗര്‍ത്തത്തില്‍ നീ പെട്ടു പോകാതിരിക്കുവാന്‍ .
അറിയാതെ എപ്പോഴോശ്രദ്ധതിരിഞ്ഞപ്പോ -
ളിരുകാലും പുതഞ്ഞു നീ നില്‍ക്കുന്ന കാഴ്ച്ചയെ -
ന്നിടനെഞ്ചു പൊട്ടി ഞാന്‍നോക്കിനിന്നു.
എന്തു ഞാന്‍ചെയ്യേണ്ട തെന്നറിയാതെ -
അന്തമില്ലാതെപകച്ചു ഞാന്‍ നിന്നപ്പോ -
ളിരുകൈയ്യും പിടിച്ചുനിന്നെമെല്ലെ ,
കരയിലേയ്ക്കിട്ടല്ലോ നിന്‍പിതാവ്,പിന്നെ-
യാകാലിലെ ചെളിയെല്ലാം മെല്ലെ-
കഴുകി കളഞ്ഞല്ലോ നിന്‍ പിതാവ് .
അടിവെച്ചടിവെച്ചു നടത്തി മെല്ലെവീണ്ടും -
ലക്ഷ്യത്തിലെത്താന്‍ തുനിഞ്ഞ നിന്‍ -
കാലടികള്‍ക്കര്‍ത്ഥവുംഊര്‍ജ്ജവും പകര്‍ന്നേകിയൊ -
രാപിതാവിനെ മറന്നിടൊല്ലൊരിക്കലും മറന്നിടല്ല്.
മക്കളുടെ ചെറിയ സുഖദു:ഖങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന അച്ഛനമമ്മമാരുടെ ദു:ഖം മക്കള്‍ വൈകിയവും മനസിലാക്കുക. മാതാപിതാക്കളുടെ സ്നേഹമാണ് ഏറ്റവും ഗാഢമായിട്ടുള്ളത്. അതാണ് യഥാര്‍ത്ഥ സ്നേഹം. അല്ലാതെ സുഹൃത്തുക്കളുടെയും, കമിതാക്കളുടെയും ഒക്കെ സ്നേഹം വെറും പ്രഹസ്സനങ്ങള്‍ മാത്രമാണ്.
ReplyDeleteമാതാപിതാക്കളെ മറക്കുന്ന ഓരോ കുട്ടിയും, ചെയ്യുന്നത് കോടും പാപം മാത്രം.
അവസാനവാക്ക്
കൃഷണന്‍ എന്റെയും പ്രിയങ്കരനായ ദൈവമാണ്. :)അദ്ദേഹത്തിന്‍റെ കടാക്ഷം ആന്‍റിക്കും കുടുംബത്തിനും എന്നും ഉണ്ടാവും. :)