Sunday, March 21, 2010

വിളിപ്പേര്‍

കാടിന്റെ മക്കള്‍ തന്‍ കണ്ണീര്‍ തടത്തിനെ
നടാടെ നാട്ടിലോട്ടൊട്ടൊന്നൊഴുക്കിയ
കാടിന്റെ മുത്തശ്ശിക്കെന്‍ പ്രണാമം .
സൈലന്ടുവാലിയും,സഹ്യാദ്രിസാനുവും
തച്ചുടയ്ക്കാന്‍ വന്ന കാട്ടു കള്ളന്മാരെ
കവിതയാല്‍ തന്റെകരളിന്റെഗദ്ഗദം
ഒരിടിമുഴക്കം പോലെമിന്നല്‍പിണര്‍പോലെ
കേട്ടു പെടിപ്പിച്ചോടിച്ചു വിട്ടൊരു
മലയാള മങ്കമാര്‍ തന്‍ ത്സാന്‍സിറാണിയായുള്ള
സുഭഗയാം സുഗതമാതാവിന്നൊരായിരം പ്രണാമം
അര്‍പ്പിച്ചിടട്ടെ ഞാന്‍ അര്‍പ്പിച്ചിടട്ടെ !
കുന്തിപ്പുഴയുടെതീരത്തുനിന്നമ്മ
കുന്തിതന്‍ ആര്‍ജമുള്‍ക്കൊണ്ടു കൊണ്ടു -
മുറിവേറ്റമുച്ചിക്കുണ്ടിന്റെ മുറിവുണക്കിപിന്നെ -
അട്ടപ്പാടിയിലന്തിയുറങ്ങിയോരമ്മ -
മൊട്ടക്കുന്നിനെ കൃഷ്ണ വനമാക്കി മാറ്റിയ
കൃഷ്ണ ഭക്തക്കായിരം പ്രണാമങ്ങള്‍
അര്‍പ്പിച്ചിടട്ടെ ! ഞാന്‍ അര്‍പ്പിച്ചിടട്ടെ.
മുച്ചിക്കുണ്ടിനെമൂന്നര നാഴികയാല്‍
മുച്ചൂടുംകട്ടു മുടുപ്പിച്ചോരാ കാട്ടു -
കള്ളന്മാരില്‍ നിന്നരുമ ക്കുഞ്ഞിനെ -
രക്ഷിച്ചപോല്‍ രക്ഷിച്ചെടുത്തോരമ്മ ,
അഭയയിലഭയും കൊടുത്തു കൊണ്ടഗതി -
കള്‍ക്കത്താണിയായോരമ്മയെ
എന്തുവിളിക്കേണ്ടുവിളിപ്പേര്‍ ഞാന്‍ ?
കാടിന്റെ മുത്തശ്ശിയെന്നോ
നാടിന്‍റെ നാഡി തുടിപ്പെന്നോ
മലരണിക്കാടിന്‍റെ മനസ്സാക്ഷിയെന്നോ ?
എന്തുവിളിക്കേണ്ടു വിളിപ്പേര്‍
മലനാടെ ചൊല്ലീടുക നീ .

4 comments:

  1. "മലയാള മങ്കമാര്‍ തന്‍ ത്സാന്‍സിറാണിയായുള്ള
    സുഭഗയാം സുഗതമാതാവിന്നൊരായിരം പ്രണാമം"


    പ്രകൃതിയെ സ്നേഹിക്കുന്ന ഞാനും ആ അമ്മയ്ക്ക് പ്രണാമം അര്‍പ്പിക്കുന്നു.

    ReplyDelete
  2. നല്ല സല്യൂട്ട്..

    ReplyDelete

Related Posts Plugin for WordPress, Blogger...