ഒരുവേള ഞങ്ങള്‍ക്കു തണലേകി നിന്നൊരാ -
വാകമരത്തിന്‍റ കണ്ണീരു കണ്ടു ഞാന്‍ .
ഒരു കൊച്ചു സ്വപ്ന ത്തില്‍ സുഗന്ധ മന്നേകിയ -
ചെമ്പക പൂവിലെ ചേംചോര കണ്ടു ഞാന്‍ .
ആത്മവിദ്യലയത്തിന്‍റ രോദനം കേട്ടു ഞാ-
നലിവോടെയൊന്നങ്ങെത്തി നോക്കി.
അടിപതറിവന്നൊരാ കാഴ്ച കണ്ടു .
അലറിവിളിച്ചു കൊണ്ടടി വെച്ചടുത്തവര്‍
അറിയാതെ പറയുന്ന വാക്കു കേട്ടു .
ക്വട്ടേഷന്‍ സംഘമീ ഞങ്ങള്‍ !
ഇന്നുക്വട്ടേഷന്‍ സംഘമീ ഞങ്ങള്‍ ,
തലയറുത്തീടണോ , കലൊടിച്ചീടണോ ,
കൈവെട്ടിമാറ്റൊണോ ,ചൊല്ലു....
വാക്കത്തി വേണോ , വടിവാളു വേണോ ....
ബോംബും ഞങ്ങടെ പക്കലുണ്ടെ -
കഞ്ചാവു വേണോ ,ബ്രൌണ്‍ഷുഗര്‍ വേണോ -
ചരസ്സും ഞങ്ങടെ പക്കലുണ്ടെ ....
ആന്മാവു തേങ്ങിക്കരഞ്ഞുപോയ് ഞാനറിയാതെ
നാളെയിനാടിന്‍റ നാന്ദി കുറിയ്ക്കേണ്ട -
നാരായണക്കിളിക്കുഞ്ഞുങ്ങളാം നീങ്ങ -
ളെന്തേയിക്കാട്ടുന്നതെന്തേ പുലമ്പുന്നതെന്തേ ?
"ഞങ്ങള്‍തന്‍ഭാവിമെനഞ്ഞതാണല്ലോ .
ഞങ്ങള്‍ ഭാഗധേയവും മെനഞ്ഞെടുത്തല്ലോ "
എന്‍റ കലാലയത്തിന്‍ മൌനനൊമ്പരം -
ആരുമറിഞ്ഞില്ലാ... മൌനവേദന ....
അമ്മേ പൊറുക്കുക ,നിന്‍മടിത്തട്ടില്‍ വളര്‍ന്നു -
തീജ്വാലയായ് ,നാടിന്‍റയോമന -
പുത്രരിവരോടമ്മേ പൊറുക്കുക .
താരാട്ടുപാട്ടില്‍പാലൂട്ടിപോറ്റിയപെറ്റമ്മേപൊറുക്കുക
ആത്മനൊമ്പരം മറന്നേകുക മാപ്പിന്സ്നേഹം
വേതാള നൃത്തം ചവിട്ടി തിമര്‍ത്താടുമീ -
മക്കള്‍ക്കുനല്‍കണേ മാപ്പ് .
കനിവിന്‍റെ കനവൂറും മാപ്പ് .
സരസ്വതിക്ഷേത്രമേ ,മക്കളിവര്‍ക്കു-
നീ മാപ്പു നല്‍കേണമേ !
No comments:
Post a Comment