Sunday, March 14, 2010
പാഞ്ചാലപുത്രി
എന്തിനായ് പാഞ്ചാലി നീ പണയ പണ്ട മായ്‌നിന്നന്ന്
അന്നെന്തിനായ് നിന്നെയവര്‍ സദസ്സില്‍ വെച്ചവഹേളിച്ചു?
അഞ്ചു വീരന്മാര്‍തന്‍ ഭാര്യയായിരുന്നി ട്ടും,
അന്യ സദസ്സില്‍ പണയ പണ്ടമായ് നിന്നു നീ !
ധര്‍മ പുത്രര്‍ തന്‍ ധര്‍മമെവിടെപ്പോയ് മറഞ്ഞന്ന്,
എങ്ങുപോയ്‌മറഞ്ഞന്നു പാര്‍ത്ഥന്‍റെവീര്യവും,
ഭീമസേനന്‍റെ ഗദയ്ക്കന്നു ശക്തി പോരാതെപോയോ,
എന്തെ നകുല സഹദേവന്‍മാര്‍ക്കിഷ്ട മില്ലാതെ പോയോ
എന്തിനു നീ ആപല്‍ബാന്ധവനോടഭയംതേടി ,
നിന്നിലെ സ്ത്രീത്വത്തെ പണയ പണ്ടമാക്കാന്‍ മാ ത്രം
എന്തപരാധം ചെയ്തു പാഞ്ചാല പുത്രി നീ
പാതിവ്രത്യംവെറും പാഴ്ക്കഥയാക്കി നിന്നെ
പകുത്തഞ്ചു പേര്‍ക്കായ് കൊടുത്തതെന്തേ കുന്തീ ?
ഒരുവന്നുമാത്രം വരണമാല്യം ചാര്‍ത്തിയോളല്ലയോനീ ,
പകുത്തഞ്ചു പേര്‍ക്കു കൊടുത്തപ്പോളുരി യാടാഞ്ഞതെന്തേ ?
അപ്പോഴും കബളി പ്പിച്ചു നിന്നിലെ സ്ത്രീത്വത്തെ
അതിപ്പോഴും തുടരുന്നല്ലോ ഒരു തുടര്‍ക്കഥ പോലെ !
Subscribe to:
Post Comments (Atom)
amazing...good use of language :)
ReplyDeleteThis comment has been removed by the author.
ReplyDeleteഈ ബ്ലോഗിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട കവിത, ഇതാണ്. എത്ര വായിച്ചാലും മനസ്സില്‍ നിന്നും മായുന്നില്ല.
ReplyDelete"അപ്പോഴും കബളി പ്പിച്ചു നിന്നിലെ സ്ത്രീത്വത്തെ -
അതിപ്പോഴും തുടരുന്നല്ലോ ഒരു തുടര്‍ക്കഥ പോലെ."
തീര്‍ത്തും സത്യമാണ്!
പാതിവ്രത്യം പാഴാക്കിപ്പിക്കുന്ന ലോകത്തോട് പൊരുതി നില്‍ക്കുന്ന പുതിയ സ്ത്രീത്ത്വം ഉയിര്‍ത്തെഴ്നേല്‍ക്കണ്ട സമയം അതിക്രമിച്ചു. ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്യും!
reply
ReplyDeleteഹരീ
എനിക്കും ഏറ്റവും ഇഷ്ട പ്പെട്ട
ഒരു സൃഷ്ടി ആണ് പാഞ്ചാലപുത്രി
കൌരവ സദസ്സില്‍ നിസ്സഹായയായി
നില്ക്കുന്ന പാഞ്ചാലപുത്രി എന്നും
എന്‍റെ മനസ്സില്‍ നൊമ്പരം നല്‍കുന്നു .
ഒരുപാടിഷ്ടമായി കേട്ടോ ഈ കവിത.. അഭിനന്ദങ്ങള്‍! :)
ReplyDeletethank u vayadi
ReplyDeletedevika,
ReplyDeleteu r not here?
thank u for visiting
panchalaputhri........
thank u vayadi
ReplyDeleteപാഞ്ചാലിയെക്കുറിച്ചു പറയാൻ തുടങ്ങിയാൽ ഒരു ബ്ലോഗൊന്നും പോര പിന്നെ.. നന്നായി അതുകൊണ്ടു അങ്കം കുറിച്ചത്.
ReplyDeletemukile, varmukilee
ReplyDeleteivatam vare vannathu
innanu kandathu
“അപ്പോഴും കബളിപ്പിച്ചു നിന്നിലെ സ്ത്രീത്വത്തെ
ReplyDeleteഅതിപ്പോഴും തുടരുന്നല്ലോ ഒരു തുടര്ക്ക ഥ പോലെ !”
ചേച്ചിയുടെ ഏറ്റവും നല്ല കവിതയിലെ ഏറ്റവും നല്ല വരികള്‍...
മുകളില്‍ പറഞ്ഞ ആളവന്റെ ബ്ലോഗിലൂടെയാണ് ഞാനിവിടെയെത്തിയത്. ഒരു വിഷയത്തെ രണ്ടാളും രണ്ട് തരം കണ്ണുകളിലൂടെ കണ്ടു!
ReplyDelete