വേദനയും ദുഃ ഖവും വേര്‍തിരിക്കാനാകുമോ ?
ഇഴ ചേര്‍ന്നിട പിണഞ്ഞു കിടക്കുന്നൊരവസ്ഥ,
രണ്ടുമൊന്നെന്നു പറഞ്ഞിടാനാകുമോ ?
ഇല്ല ,എന്നാലാകില്ല യെനിക്കതിനു-
വേര്‍തിരിച്ച റിയുന്നു ഞാന്‍ .
വട വൃക്ഷ ത്തണലായ് നിന്നൊരെന്‍ പിതാ -
വിങ്ങിനി വരാതെ കാല യവനികക്കു ള്ളില്‍
മറഞ്ഞ പ്പോള്‍ ഉണ്ടായൊരാവികാരം ,
മനസ്സില്‍ ദുഃ ഖത്തിന്‍ നിര്‍ വചനമായ് നിന്നന്ന്
എന്നുമെന്‍ കൂട്ടുകാരായി നിന്നൊരെന്‍ മക്കള്‍
എന്നില്‍ നിന്നകന്നങ്ങകലേക്കു പോയപ്പോള്‍
എന്നിലെ വേദനക്കു നിര്‍ വചനം കണ്ടെത്തി ഞാന്‍ .
പൊക്കിളില്‍ മാറാപ്പു കെട്ടി
പത്തുമാസം ചുമന്നൊരമ്മ
ഈറ്റു നോവിന്‍ ഇഴകളെണ്ണി
പേറ്റുനോവില്‍ പെറ്റോരമ്മ
അന്ത്യകാലത്തരികിലെ ത്തും
മക്കളെ കാത്തിരുന്നൊരമ്മ തന്‍ -
മനസ്സി ലുള്ളത് മറയ്ക്കാതെ ചൊല്ല്
ദുഃ ഖമോ........? വേദനയോ......?
Friday, June 25, 2010
Sunday, June 20, 2010
അങ്കപ്പുറപ്പാട്
"അങ്കം കുറിച്ചു ഞാന്‍ "
പരിചയമി ല്ലാത്ത പരിചയാണിടം കൈയ്യില്‍,
മുഴുനീളമില്ലാത്ത മുറിച്ചുരിക വലം കൈയ്യില്‍ ,
അടരാടി നില്‍ക്കു വാന്‍ മോഹ മുണ്ടെങ്കിലും
അതിനുള്ള കെല്പ്പെനിക്കെള്ളോളമില്ല. ....
അന്തരംഗത്തിലട ങ്ങാത്ത മോഹമായ് ,
അരയും തലയും മുറുക്കി ഞാന്‍ വന്നു !
പതി നെട്ടടവും പയറ്റിത്തെളിഞ്ഞ --
പട നായികമാര്‍ ഭരിച്ചിടും വേദി !
പു ഴിക്കടവിനടി പൂപോലെ വെട്ടും
പട നായകന്മാര്‍ ഭരിച്ചിടും വേദി !
അങ്കത്തട്ടിലെയരങ് ഒന്നുകണ്ട്
അറിവുള്ള കൂട്ടരെ അരികത്തു കണ്ട് ,
അഞ്ചാറു ചുവടുവെച്ചരങ് ഒന്നൊഴിയാന്‍
അനുവാദ മേകുമോ മഹത്തുക്കളെ ?
Friday, June 18, 2010
ബെന്യാമിന്‍
എന്റെ ജീവിതത്തിന്റെ ഒന്നാം അദ്ധ്യായത്തില്‍ ഞാന്‍ കുറെ പുസ്തകങ്ങള്‍
വായിച്ചു .പ്രത്യകിച്ചും അവാര്‍ഡ് കിട്ടിയവ വായിക്കാന്‍ എനിക്ക് തിടുക്കം
ആ യിരുന്നു . ഞാന്‍ മാത്രം അറിയുന്ന ഒരു സ്വകാര്യം ...സത്യം പറയട്ടെ
എന്റെ രണ്ടാം ആദ്ധ്യാ യത്തില്‍ ഞാന്‍ അധികം ഒന്നും വായിച്ചിട്ടില്ല .
എന്റെ ജീവിത സാഹചര്യം ,എന്റെ ജോലി ,കുട്ടികളെ വളര്‍ത്തല്‍
എല്ലാം അതിനു തടസമായി നിന്നിരുന്നു . ഇപ്പോള്‍ ബെന്യാമിനെ
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കൂടി പല ആഴ്ചകളിലും ആ പേര് കണ്ടു ;
എന്നിരുന്നാലും അദേഹ ത്തിന്‍റെ നോവല്‍ എനിക്ക് വായിക്കാന്‍
ബുക്ക് സ്ടാല്‍ ആശ്ര യിക്കേണ്ടി വന്നു .
ആട് ജീവിതം
എനിക്ക് അതെങ്ങിനെ പറയണമെന്നറിയില്ല. ഞാന്‍ ഇന്നലെ ആ
ബുക്ക് വാങ്ങി .--ഇരുനുറു പേജുള്ള ബുക്ക് ഇന്നലത്തന്നെ വായിച്ചു ത്തീര്ത്തു ,
ശരിക്കും പറഞ്ഞാല്‍ ഞാന്‍ ആ നോവല്‍ വായിച്ചു തീ രുന്നത് വരെ ആ നജീമിന്റെ
കൂടെ ജീവിക്കുകയായിരുന്നു. അവന്റെ --അറബാബിന്റെ കൂടെ ---അവന്റെ --മസറയില്‍
ആടുകളുടെ കൂടെ ---ഹക്കിമിന്റെ കൂടെ ---മരുഭൂമിയില് ----അവരോടൊപ്പം --ഒളിച്ചോടി.
ഹക്കിം ..മരിച്ചു വീണപ്പോള്‍ ..ദാഹജലം കിട്ടാതെ...എന്റെ തൊണ്ട വരളുകയായിരുന്നു '
നജീമേ .മകനെക്കാണാന്‍ പറ്റാതെ ചങ്കുപൊട്ടി നിന്റെ ഉമ്മ മരിച്ച തറിഞ്ഞ പ്പോഴുണ്ടായ
നിന്റെ വേദന എനിക്കനുഭവപ്പെട്ടു. ഇബ്രാഹിം ആരായിരുന്നു ?---പടച്ച തമ്പുരാനായ അല്ലാഹുവല്ലാതെ
വേറെയാര്‍ ?...... ജയിലില്‍ നിന്നും എബസ്സിക്കാര്‍ വന്നു നിന്റെ പേര് വിളിച്ചപ്പോള്‍ ....ഞാനും നിന്റെ
കൂടെ അവിടുണ്ടായിരുന്നു ....നിന്റെ സൈനുവിനെ യും നിന്റെ നബീലിനെയും കണ്ടപ്പോള്‍ നിന്റെ കൂടെ
എനിക്ക് വരാന്‍ പറ്റാത്ത സങ്കടോം തോന്നി ."
പ്രിയപ്പെട്ട എന്റെ കൂട്ടുകാരെ ശരിക്കും ഇതൊരു നടന്ന കഥയല്ലേ .........
എനിക്ക് അത് ആലോചിക്കുമ്പോള്‍ ...........
ഇങ്ങനെ ഒരാള്‍ക്ക് സഹിക്കുവാന്‍ പറ്റുമോ ....
പടച്ചവനെ എപ്പോഴും വിളിച്ച നജീബ് ,....അവസാനം
പടച്ച്ചവനാല്‍ തന്നെ രക്ഷിക്കപ്പെടുകയായിരുന്നു .
---------------------------------------
ഒരു അറബ് ജീവിതം അനുഭവിപ്പിച്ച പ്രിയപ്പെട്ട കഥഏഴുത്തുകാരാ
അഭിനന്ദന ത്തിന്റെ പൂ ച്ചെണ്ടുകള്‍ അര്‍പ്പിച്ചിടട്ടെ !

Friday, June 11, 2010
എളിമ
"താഴേക്കു നോക്കിടും നിനക്കു കണ്ടിടാം
താങ്ങും തണലും തഴുതാമ വേരും
ഉയരത്തില്‍ നോക്കാന്‍ വിധിച്ചെനിക്ക്
താഴേക്കു കുമ്പിടാന്‍ മോഹമുണ്ടെങ്കിലും
തന്റേടമില്ലാത്തതാണെന്‍ പരാജയം !"
താങ്ങും തണലും തഴുതാമ വേരും
ഉയരത്തില്‍ നോക്കാന്‍ വിധിച്ചെനിക്ക്
താഴേക്കു കുമ്പിടാന്‍ മോഹമുണ്ടെങ്കിലും
തന്റേടമില്ലാത്തതാണെന്‍ പരാജയം !"
Tuesday, June 1, 2010
ശരം
കുഞ്ഞുറുമ്പിന്റെ കടിയേല്‍ക്കിലെന്നാകിലും
കടിയതിന്‍ കരുത്തറിഞ്ഞ നൊമ്പരം !
തറഞ്ഞു കേറിടും ശിരസ്സിന്റെഗ്രം വരെ
ഒരു നൂറു കടിയൊരുമിച്ചേറ്റിടും നൊമ്പരം
ഒരു കുഞ്ഞു വാക്ശരം തൊടുത്തിടുമ്പോള്‍ !
ഹൃത്തിന്റെ യുള്ളില്‍ തറച്ചിടും നൊമ്പരം
മായ്‌ച്ചിടാനാകില്ല ,പിന്നീടൊരിയ്കലും
കടിയതിന്‍ കരുത്തറിഞ്ഞ നൊമ്പരം !
തറഞ്ഞു കേറിടും ശിരസ്സിന്റെഗ്രം വരെ
ഒരു നൂറു കടിയൊരുമിച്ചേറ്റിടും നൊമ്പരം
ഒരു കുഞ്ഞു വാക്ശരം തൊടുത്തിടുമ്പോള്‍ !
ഹൃത്തിന്റെ യുള്ളില്‍ തറച്ചിടും നൊമ്പരം
മായ്‌ച്ചിടാനാകില്ല ,പിന്നീടൊരിയ്കലും
Subscribe to:
Posts (Atom)