Thursday, May 27, 2010

വാല്‍

ബ്ലോഗിതില്‍ പേരൊന്നൂ മാറ്റി നോക്കട്ടെ ഞാന്‍
പേരിതില്‍ കാര്യമായൊന്നു മില്ലെങ്കിലും
പേരിന്‍റെ തുമ്പിലൊരു വാലൊന്നു ചേര്‍ക്കട്ടെ !
വാലിന്‍ ബലത്താല്‍ ലങ്ക ജയിച്ചോരു
മാരുത പുത്രനെ മനസാല്‍ സ്മരിക്കട്ടെ !

13 comments:

  1. സാധാരണ വായിക്കുന്ന കവിതകളെക്കാള്‍ എനിക്കേറെ ഇഷ്ടപ്പെട്ടു.
    വരികളുടെ ഭംഗി മനോഹരം.
    ഈപ്പോഴെന്തേ വാല്‌ ചേര്‍ക്കാന്‍ തോന്നിയത്..

    ReplyDelete
  2. വാലു മുളച്ചപ്പോള്‍ ചേര്‍ക്കാമെന്നു
    തോന്നി.വാലിഷ്ട .പ്പെട്ടതിനു നന്ദി

    ReplyDelete
  3. അത് കലക്കി...
    "ആഞ്ജനേയാ...കാത്തു കൊള്ളണേ.."

    ReplyDelete
  4. കുസുമം, എന്റെ ബ്ലോഗില്‍ വന്നതിന്‌ ഒരുപാട് സന്തോഷം. ഇവിടെ വന്നപ്പോള്‍ തോന്നുന്നു വരാനിത്തിരി വൈകിയോയെന്ന്? എനിക്കിങ്ങിനെയുള്ള കൊച്ചു കവിതകള്‍ ഇഷ്ടമാണ്‌. ഈ കവിത കുഞ്ഞുണ്ണി കവിതകളെ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ പൊതുവേ കവിതാഭ്രാന്താണ്‌! :)
    ഇനി എപ്പോഴും കാണാം. ഭാവുകങ്ങള്‍.

    ReplyDelete
  5. പ്രിയപ്പെട്ട വായാടിക്ക് എന്റെ എല്ലാ കവിതകളിലും
    ഒന്നെത്തി നോക്കി ,ഒരുപാടു കമന്റിട്ടു .കുഞ്ഞുണ്ണി
    മാഷിന്റെ കവിതകളെ ഓര്‍മ്മിപ്പിക്കുന്നു എന്ന് പറഞ്ഞതില്‍
    ഒരുപാടു സന്തോഷം ആ മഹാന്‍ ഒരു എവറസ്റ്റ്‌ ആണെങ്കില്‍
    ഞാന്‍ വെറുമൊരു മണ്‍പുറ്റാണ്

    ReplyDelete
  6. @കുസുമം
    ഞാനീ മണ്‍പുറ്റിനെ ഇഷ്ടപ്പെടുന്നു.:) ഈ വിനയം നല്ലതാണ്.. കുസുമം എല്ലാവരും അറിയപ്പെടുന്ന ഒരെഴുത്തുക്കാരിയാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  7. കുസുമം..
    ഈ word verification എടുത്തു മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  8. ഒന്നുകൂടി വിശദമായി പറഞ്ഞുതന്നാല്‍ ഞാന്‍
    കറക്റ്റ് ചെയ്യാന്‍ ശ്രമിക്കാം .ഇങ്ങനെയുള്ള
    അഭിപ്രായങ്ങള്‍ക്ക് ഞാന്‍ കൂടുതല്‍
    മുന്‍ തൂ ക്കം നല്‍കുന്നു-------> word verification
    "കുസുമം എല്ലാവരും അറിയപ്പെടുന്ന ഒരെഴുത്തുക്കാരിയാകട്ടെ എന്ന് ആശംസിക്കുന്നു. "ഇതു സത്യ മായി ഭവിക്കാന്‍ ജഗദീശ്വരന്‍
    അനുഗ്രഹിക്കട്ടെ

    ReplyDelete
  9. കുഞ്ഞ് കവിതകള്‍ മനോഹരം ലളിതം സുന്ദരം

    ReplyDelete
  10. വാലാല്‍ മാരുതപുത്രന്‍ വിജയിച്ചെന്നാല്‍
    വാല്‍ മുറിച്ചല്ലോ ഗൌളികള്‍ വിജയിപ്പൂ..!
    വാനരന്മാര്‍ക്കു ശൌര്യം വാലിലെന്നാല്‍
    വാനമ്പാടിയാം കുസുമത്തിന്‍ ശൌര്യമെവിടെ...?

    ReplyDelete
  11. athu kalakki. valilumunt karyangal. nokkan vittupokunna etangalil nokkunna ee kavibhavana nallathu thanne.

    ReplyDelete
  12. abdulkader,

    എന്‍റെ ശൌര്യം എന്‍റെ വാക്കിലാണ് എന്ന്
    ഇനിയും മനസ്സിലായില്ലേ ?????????


    വാളിലല്ല ,
    വാലിലാണ്‌
    കാര്യം,bhanu kalarickal

    ReplyDelete

Related Posts Plugin for WordPress, Blogger...