Tuesday, May 11, 2010

പൈതൃകം

ആകാശ നീലിമ കണ്ടില്ല നിങ്ങള്‍
അരുണോദയത്തിന്റെ വര്‍ണ്ണവും കണ്ടില്ല
പുക്കള്‍ തന്‍ മണം നുകര്‍ന്നില്ല നിങ്ങള്‍ .
പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞിന്‍ കണത്തിന്റെ
സപ്ത വര്‍ണ്ണങ്ങളും കണ്ടില്ല നിങ്ങള്‍ !
കുയിലിന്റെ കൂകലിനൊത്തു കൂകിടുന്നൊരു
കുസൃതിക്കുട്ടിക്കാലവും അറിഞ്ഞില്ല നിങ്ങള്‍ .
പച്ചപ്പനംതത്തചുണ്ടത്തുതേച്ചൊരു
രക്തവര്‍ണ്ണത്തിന്‍ രഹസ്യവും കണ്ടില്ല .

മുറിയടച്ചിരുന്നു പാഠംപഠിച്ചപ്പോള്‍
മുറിവേറ്റ ബാല്യം നിങ്ങളറിഞ്ഞില്ല .
പഠിച്ച പാങ്ങളുരുവിട്ടുനടന്നപ്പോള്‍
വിതച്ച പാടത്തിന്‍ വിളവു മറി
ഞ്ഞില്ല!
നെട്ടോട്ടമായ് കൊണ്ടു നെടിയ ജോലിതേടി
കൂട്ടമയ് കുടുവിട്ടകലുന്നു നിങ്ങള്‍ !
കുംപ്യുട്ടെര്‍ സ്ക്രീനിലെ ചാറ്റിങ്ങിനിടയില്‍
കണിക്കൊന്ന പൂവിട്ട നാളു മറിഞ്ഞില്ലാ .
സായാഹ്ന വേളയും സന്ധ്യാദീപവും

മറയും യുഗത്തിലോട്ടോടുന്നുവോ നിങ്ങള്‍ !
പൈദാഹ ശാന്തി തേടിയലയുന്ന നിങ്ങള്‍
പൈതൃകും ന്നീടൊല്ലൊരിയ്കലും

11 comments:

  1. പൈദാഹ ശാന്തി തേടിയലയുന്ന നിങ്ങള്‍
    പൈതൃകും മറന്നീടൊല്ലൊരിയ്കലും

    കൊള്ളാം .!!

    ReplyDelete
  2. amme, nice one, really depicts our generation:)..

    ReplyDelete
  3. thank u both of u,
    if this make any change in ur generation iam
    happy.

    ReplyDelete
  4. പലപ്പൊഴും ജീവിതത്തിലെ ഈ ചെറിയ സന്തോഷങ്ങള്‍ നാം വളരെ വൈകി ആവും തിരിച്ചറിയുക. ആന്‍റിയുടെ തലമുറയ്ക്ക് അവ വളരെ മുന്‍പേ കണ്ടു മനസ്സിലാക്കി തിരിച്ചറിയാനുള്ള കടാക്ഷം ഉണ്ടായി. അതൊരു ഭാഗ്യം തന്നെ ആണ്. ഇന്നത്തെ തലമുറ ജീവിതത്തില്ലെ ഈ ചെറിയ സന്തോഷങ്ങള്‍ തിരിച്ചറിയില്ല എന്നു പറയാന്‍ കഴിയില്ല. എന്നെങ്കിലും അവര്‍ മനസ്സിലാക്കും!

    "പുക്കള്‍ തന്‍ മണും നുകര്‍ന്നില്ല നിങ്ങള്‍ .
    പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞിന്‍ കണത്തിന്റെ
    സപ്ത വര്‍ണ്ണങ്ങളും കണ്ടില്ല നിങ്ങള്‍ !"


    ഈ വരികള്‍ വളരെയേറെ ഇഷ്ടപ്പെട്ടു.

    ആന്‍റിയുടെ നാവില്‍ നിന്നു തന്നെ ഈ കവിത ചൊല്ലിക്കേള്‍ക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. :)

    ReplyDelete
  5. thank u hari. this kavitha got a good
    comment from kaviyathri-rose mary madom
    and kavi george onakkoor sir
    in the kadha kavitha camp conducted by
    S.B.T recreation club on 20th and 21st of this month

    ReplyDelete
  6. "പച്ചപ്പനംതത്ത ചുണ്ടത്തു തേച്ചൊരു..രക്തവര്‍ണ്ണത്തില്‍ രഹസ്യവും കണ്ടില്ല."
    ഈ വരികള്‍ ഇഷ്ടമായി.

    ഇതുപോലുള്ള കവിതകള്‍ വായിക്കുമ്പോള്‍ എനിക്കു തോന്നും നേരത്തെ ജനിച്ചത് നന്നായിയെന്ന്. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍‌ക്ക് അനുഭവിക്കുന്ന സ്വാതന്ത്രം കാണുമ്പോള്‍ തോന്നും, ഇപ്പോള്‍ എങ്ങാനും ജനിച്ചാല്‍ മതിയായിരുന്നുവെന്ന്! എന്തൊരു കഷ്ടാന്ന് നോക്കൂ..:)

    ReplyDelete
  7. "കുംപ്യുട്ടെര്‍ സ്ക്രീനിലെ ചാറ്റിങ്ങിനിടയില്‍
    കണിക്കൊന്ന പൂവിട്ട നാളു മറിഞ്ഞില്ലാ .
    സായാഹ്ന വേളയും സന്ധ്യാദീപവും
    മറയും യുഗത്തിലോട്ടോടുന്നുവോ നിങ്ങള്‍ !
    പൈദാഹ ശാന്തി തേടിയലയുന്ന നിങ്ങള്‍
    പൈതൃകും മറന്നീടൊല്ലൊരിയ്കലും "
    വരികളില്‍ നിഴലിക്കുന്നു ഒരു വിലാപം.. പൈത്രികത്തിന്റെ

    ReplyDelete
  8. അന്തിക്കു കതിരവന്‍ചൊരിയുന്ന പ്രഭപോലെ
    എന്തൊരു ഭംഗിയീ വരികള്‍ക്കു സോദരീ....
    കുന്നിന്‍മുകളില്' ദൈവം പുകയ്ക്കുന്ന-
    കുന്തിരിക്കത്തിന്റെ മണമുള്ള വരികള്‍...!

    ReplyDelete
  9. abdulkader kodungallur
    എന്‍റെ വരികളെക്കാള്‍
    എനിക്ക് ഭംഗി തോന്നിയത്
    താങ്കളുടെ ആ കമന്റിന്റെ
    വരികള്‍ ക്കാണെന്ന് നിസ്സംശയം
    എനിക്ക് പറയാന്‍ കഴിയുന്നു .
    നന്ദി .


    ഭാനു കളരിക്കല്‍
    എല്ലാത്തിലും
    കേറിയിറങ്ങി
    അഭിപ്രായും
    ഇട്ടതിനു ഒരിക്കല്‍
    കൂടി സന്തോഷം അറിയിക്കട്ടെ !

    ReplyDelete

Related Posts Plugin for WordPress, Blogger...