Thursday, July 29, 2010

പേരന്‍റസ് മീറ്റിംഗ് എന്ന വില്ലന്‍

ഒന്നു നില്‍ക്കുക.!. പേരന്‍റസ് മീറ്റിംഗ് എന്ന വില്ലന്‍

കൊച്ചു
കുട്ടികളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ,ഇവിടെ (പട്ടണത്തില്‍) പേരന്‍റസ് മീറ്റിംഗ്
ഒരു
വില്ലന്‍ തന്നെയാണ്. കാരണം മീറ്റിംഗു കഴിഞ്ഞുള്ള കുറച്ചു സമയം എല്ലാ അദ്ധ്യാപകരുമായി ഒരുകൂടിക്കാഴ്ചയാണ്.ആസമയത്താണ് നമ്മുടെ കുട്ടികളുടെ കുറ്റവും കുറവും പഠിത്തത്തിന്‍റ മേന്മയും
ഒക്കെ വിളമ്പുന്ന സമയം.ചില സ്ക്കൂളുകളില്‍ പാവം കുട്ടികളേയും കൂട്ടണം. ചില സ്ക്കൂളുകളില്‍ കുട്ടികളെ കൂട്ടണ്ട.
ഞങ്ങള്‍
പഠിക്കുമ്പോള്‍ ഇതിന്‍റ വേറൊരു മുഖമായിരുന്നു. അന്നു ക്ളാസ്സില്‍ വര്‍ത്തമാനം
പറയുകയോ, പദ്യം പഠിക്കാതെ ചെല്ലുകയോ, പകര്‍ത്തെഴുതാതെ ചെല്ലുകയോ ഒക്കെ ചെന്നാല്‍
നേരെ ക്ലാസ്സിനു വെളിയിലാക്കും. അവിടെ അങ്ങിനെ നിന്നോണം. അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരൊക്കെകാണും. പാവം കുഞ്ഞു മനസ്സുകള്‍ വേദനിക്കുന്നത് ഗുരുക്കന്‍മാരുണ്ടോ
അറിയുന്നു. കൂട്ടിനു ഭാഗ്യമുണ്ടെങ്കില്‍ സഹപാഠികള്‍ ആരെങ്കിലും കാണും.
ഇവിടെ
ഞാന്‍ നിങ്ങളോടു പങ്കു വെക്കാന്‍ പോകുന്നത് ഒരു അനുഭവമാണ്. നിങ്ങള്‍ക്കു
ഇതില്‍ നിന്നും എന്തെങ്കിലും തടയുന്നെങ്കില്‍ തടയട്ടെ.
നഗരത്തിലെ
ഏറ്റവും പേരുകേട്ട സ്ക്കൂളാണ്. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ക്കൂള്. ജനിക്കുമ്പോഴെ
അവിടെ ചേര്‍ക്കാന്‍ നേര്‍ച്ച നേരുന്ന പട്ടണത്തിലെ “society ladies”&”gents” . തികച്ചും കുട്ടികളെ ഒ
രു ചെറിയ പരീക്ഷ പോലെ ഒന്നു നടത്തി പ്രവേശനം. പിന്നെവയസ്സും. യു.കെ.ജി.ക്കു തികഞ്ഞ
വയസ്സ് നാലര. അത് നിര്‍ബന്ധമാണ്. ആകെ നൂറിനു താഴെ സീറ്റ്.-icse മാത്റം.(ഇപ്പോള്‍കൂട്ടി.). donation ഇല്ല.
നഗരത്തിലെ ഒരു ശിശുരോഗവിദഗ്ദനാണ് ഞങ്ങളുടെയടുക്കല്‍ ഈ സ്ക്കൂളിനെപ്പറ്റി പറയുന്നതും അവിടെകുട്ടിയെചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതും. പതിവായുള്ള അദ്ദേഹത്തിന്‍റ കസ്റ്റമേഷ്സ്
ആയിരുന്നു ഞങ്ങള്‍.
ഏതായാലും സുഹ്റുത്തുക്കളെ, അഡ്മിഷന്‍ കിട്ടി. ഇനി പന്ത്റണ്ടു വരെ പറഞ്ഞുവിട്ടില്ലെങ്കില്‍ തുടരാം.
ഇടക്കു ക്ലാസ്സു കയറ്റത്തിനുള്ള അധിക തുകയും വേണ്ട.. എല്ലാം കൊണ്ടും ഭദ്രം. അഡ്മിഷനു വേണ്ടി
ശ്രമിച്ചിട്ടു കിട്ടാത്ത അയല്‍പക്കത്തുള്ള വരേണ്യ വര്‍ഗ്ഗത്തിനു ഞങ്ങളെ കാണുമ്പോള്‍ ഒരു അസ്ക്കിതയും ഉണ്ടു്.
ഉള്ളതു
പറയട്ടെ തികച്ചും കുട്ടിയെ ഇന്‍റര്‍വ്യു നടത്തി എടുത്തതാണ്. ഫീസും വലുതായിട്ടു കൂടുതലൊന്നും ഇല്ല. മേടിക്കുന്നഫീസ് അദ്ധ്യാപകര്‍ക്കു തന്നെ ശംബളം ആയി നല്‍കുന്നും ഉണ്ടു്.

ഇനി
ഞാന്‍ കാര്യത്തിലേക്കു കടക്കട്ടെ. യു.കെ.ജി. ആണ് ആദ്യത്തെ ക്ലാസ്സ്. മൊത്തം തൊണ്ണൂറിനടുപ്പിച്ചുകുട്ടികളെഉള്ളു. എല്ലാവര്‍ക്കും നല്ല വി.ഐ.പി പരിഗണന. കുട്ടികള്‍ക്കു
ഇതില്‍പരം എന്തു വേണം.ചെറിയ ക്ലാസ്സുകളില്‍ ഒന്നും കാര്യമായി പഠിക്കാനും ഇല്ല.ഹോം വര്‍ക്കും
ഒന്നും ഇല്ല. കളിക്കാന്‍ ഇഷ്ടം പോലെ സമയം.

ഞങ്ങളുടെ
കഥാനായകനാണ് (മോന്‍) ക്ലാസ്സിലെ ലീഡര്‍. ഇതു കൂടാതെ ക്ലാസ്സ് ടീച്ചര്‍
ഒന്നു രണ്ടു കാര്യം കണക്കിലെടുത്ത് കുറച്ചു കൂടി കൂടുതല്‍ പരിഗണന നല്കി.
1 .ന്യൂ ഇയറിന് , പ്രിന്‍സിപ്പാള്‍ ക്ലാസ്സില്‍ വന്നപ്പോള്‍ ആരും “HAPPY NEWYEAR TO FATHER” പറയാതിരുന്നപ്പോള്‍ ഇദ്ദേഹം ഫാദറിനെ ന്യു ഇയര്‍ “WISH” ചെയ്ത് ടീച്ചറിന്‍റ മാനം കാത്തു.
2. 9-ാഠ ക്ലാസ്സിലെ ചേട്ടനെ ,,കൂട്ടുകാരന്‍റ ഫീസു പോക്കറ്റില്‍ നിന്നും പൊക്കിയതു കണ്ടു
തിരിച്ചറിഞ്ഞു
കണ്ടുപിടിച്ചു പൈസ തിരികെ കൊടുപ്പിച്ചതിനു്. (ഞാനിവിടെ ഒരു വരിയിലൊതുക്കിയതാണ്. നിങ്ങള്‍ക്കു ബോറടിക്കരുതല്ലൊ. അത് വേറൊരു കഥയാണ്.)
3. പിന്നെ ടീച്ചര്‍ പറഞ്ഞത് ക്ലാസ്സിലെ കൂടുതല്‍ ഓര്‍മ്മശക്തിയും അന്നു ഞങ്ങളുടെ കഥാനായ
കനായിരുന്നു എന്നാണ്.
ടീച്ചര്‍
, ടീച്ചറിനു ഓര്‍ക്കേണ്ട കാര്യങ്ങളും അവനെയായിരുന്നു ഏല്‍പിച്ചിരുന്നത്.
ഏതായാലും
യു.കെ.ജി. അങ്ങിനെ കഥാനായകന്‍ വി. വി.ഐ.പി പരിഗണനയില്‍
കഴി്ഞ്ഞു. ഇടക്കു പേരന്‍റസ് മീറ്റിംഗ് എന്ന വില്ലന്‍ കടന്നു പോയി. എല്ലാ അദ്ധ്യാപകരും

നല്ലതു മാത്രം പറഞ്ഞു..അചനുമമ്മക്കും ഇതില്‍ പരം സന്തോഷം വേറെ എന്താണ് വേണ്ടത്.

എല്ലാ അചനുമമ്മാര്‍ക്കും അങ്ങിനെയാണല്ലൊ. മക്കള്‍ നല്ലതെന്നു മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുമ്പോളുണ്ടാകുന്നആനന്ദം ഒന്നു വേറെ തന്നെയാണ്.

കഥാനായകനോടു കൂട്ടു പിടിക്കാന്‍ കുട്ടികള്‍ക്കു മഝരം ആയിരുന്നു.( അചനമ്മ മാരുടെ നിര്‍ ദ്ദേശം.)

കൂട്ടുകാരെ ഇനിയാണ് കഥയുടെ തുടക്കം.

യു.കെ.ജി. കഴിഞ്ഞു. ഒന്നാം ക്ലാസസായി. പുതിയ ടീച്ചര്‍. ക്ലാസ്സില്‍ ലീഡര്‍ വേറെ കുട്ടി.
കഥാനായകന് ഒരു പരിഗണനയും ഇല്ലാ.

വളരെ സങ്കടത്തില്‍ വന്നു പ്രയാസം പറഞ്ഞു. എനിക്കെന്തു ചെയ്യാന്‍ കഴിയും.വീട്ടില്‍ കുറച്ചുകൂടി
ഞാന്‍ പരിഗണന കൂട്ടി.

ശ്രദ്ധ പിടിച്ചു പറ്റാന്‍ ആശാന്‍ പൊടികൈകളൊക്കെ പ്രയോഗിക്കാന്‍ തുടങ്ങി. അടുത്തിരിക്കുന്ന
കുട്ടിയെ ഒരു തോണ്ടല്‍. അവനോട് ചെറിയകുശലം പറച്ചില്‍. ടീച്ചര്‍ ഇടക്കു നോട്ടം ഇട്ടു തുടങ്ങി.
ആശാനു സന്തോഷമായി. ടീച്ചര്‍ നോക്കുന്നുണ്ടല്ലെ.

പാവം ഒരു അഞ്ചരവയസ്സുകാരനുണ്ടോ ആ നോട്ടത്തിന്‍റ പൊരുളറിയുന്നു.

പഴയ യു.കെ.ജി. ടീച്ചറിനെ കാണാന്‍ കൂടെകൂടെ സ്റ്റാഫ് റൂമില്‍ ചെല്ലും.

വീണ്ടും പേരന്‍റസ് മീറ്റിംഗ് എന്ന വില്ലന്‍ വരുന്നു.

അചനു മമ്മയും പോകുന്നു. ടീച്ചര്‍ ചെറുതായി സൂചിപ്പിച്ചു..ക്ലാസ്സില്‍ ചെറിയവര്‍ത്തമാനം ഉണ്ടു്. വേറെ
കുഴപ്പം ഒന്നുമില്ല.(അഞ്ചര വയസ്സുകാരന്‍ വേറെ എന്തു കുഴപ്പം ഉണ്ടാക്കാന്‍)

വീട്ടില്‍ വന്നപ്പോള്‍ അഛന്‍ ചോദിച്ചു,” നീ ക്ലാസ്സില്‍ വര്‍ത്തമാനം പറയുമോ?”
ആശാന്‍റ മറുപടി “അതു ഞാ‍ന്‍ കിഷോറിന്‍റടുക്കല്‍ അവന്‍റ പട്ടീടെ കാര്യം തിരക്കിയതാ”.
“ഇനി തിരക്കണ്ട.” അഛന്‍.

വീണ്ടും
രണ്ടാം ക്ലാസ്സ്. ക്ലാസ്സ് ടീച്ചര്‍ വീണ്ടും മാറി.

ആശാന്‍
ശ്രദ്ധ പിടിച്ചു പറ്റാന്‍ വീണ്ടും പഴയ പരിപാടികളെല്ലാം തന്നെ പ്രയോഗിച്ചു.. വീരകൃത്യങ്ങള്‍
കേള്‍ക്കുന്ന വീട്ടിലെ ഒരേ ഒരു ശ്രോതാവ് ഞാന്‍ മാത്രം.
വീണ്ടും
പേരന്‍റസ് മീറ്റിംഗ് എന്ന വില്ലന്‍ വരുന്നു.
അഛനും അമ്മയും പോകുന്നു. കഥാനായകന്‍റ കുറച്ചുകൂടി കൂടിയ വികൃതി തരങ്ങള്‍ കേട്ട്
തിരിച്ചുപോരുന്നു.
ഇവിടെ വന്നു വീണ്ടും അഛന്‍റ പതിവു ചോദ്യം.
തടിതപ്പാന്‍ കുഞ്ഞു മനസ്സില്‍ അപ്പോളുദിക്കുന്ന ഉപായങ്ങളെല്ലാം പറയും.
അങ്ങിനെ മൂന്ന്,നാല് ക്ലാസ്സുകളും കടന്ന് ആശാന്‍ അഞ്ചാംക്ലാസ്സിലായി.

ഇപ്പോള്‍ ക്ലാസ്സിലെ ഏറ്റവും മുന്തിയ ബഹളക്കാരനാണ്.എല്ലാവരും ശ്രദ്ധിക്കുന്നു.കൂടെ കൂട്ടിന് കുറച്ചനുയായികളുംഉണ്ടു്. കൂടാതെ ബസ്സിലും. ഇതില്‍പരം ശ്രദ്ധ നേടുവാന്‍ ഒരു ഒന്‍പതര വയസ്സുകാരന്‍ ഒന്നും ചെയ്യേണ്ടല്ലൊ. ആശാന്‍നല്ല ഹാപ്പി.

കടുപ്പം കുറഞ്ഞ ചിലകാര്യങ്ങള്‍ എന്നോടു വന്നു പറയും. ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി.
ഇത്തവണ പേരന്‍റസ് മീറ്റിംഗ് നല്ല കോളായിരിക്കും.


അങ്ങിനെ
സംഭവ ബഹുലമായ അഞ്ചാംക്ലാസ്സി ലെ
പേരന്‍റസ് മീറ്റിംഗ് എന്ന വില്ലന്‍ വരുന്നു

കഥാനായകന് ഇത്തവണ നല്ലവണ്ണം അറിയാം സംഗതി കുഴപ്പമാണെന്ന്. അതുകൊണ്ട്

മീറ്റിംഗ് നടക്കുന്ന അന്നു് ഞങ്ങള്‍ പോകുന്നതിനു മുന്‍പായി ക്ലാസ്സില്‍ കാണിച്ച വികൃതികളുടെ
ഒരു ഏകദേശരൂപം എന്നോടു പറഞ്ഞു. ടീച്ചര്‍ ഇതൊക്കെ യായിരിക്കും പറയുക എന്നു പറഞ്ഞു്
ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു.

കൂട്ടുകാരെ, അദ്ദേഹത്തിന് അവി ടെ ചെന്നു ഒറ്റയടിക്കു മകന്‍റ വീര കൃത്യങ്ങള്‍ കേട്ടു ശുണ്ഠി വരാതിരിക്കാന്‍ പോകുന്നവഴി നീളെ ,ഈ കാറ്റത്തു നെല്ലു തൂറ്റാന്‍ ഇടുന്നതു പോലെ കുറെശ്ശെ

കുറെശ്ശെ പറഞ്ഞ് കേള്‍ക്കാന്‍ പോകുന്നതിന്‍റ ഒരു ഏകദേശ രൂപം കൊടുത്തു.
അവിടെ ചെന്നു. പതിവു പോലെ പ്രിന്‍സിപ്പാളിന്‍റ പ്രസംഗമെല്ലാംകഴി്ഞ്ഞു.
ഇനി ടീച്ചേര്‍സിനെ ഓരോരുത്തരെയായി കാണണം.
ഓരോരുത്തരായി പറയാന്‍തുടങ്ങി. ക്ലാസ്സിലെ ബഹളം. പഠിപ്പിക്കുമ്പോള്‍ ബഞ്ചില്‍ കയറി
നില്‍ക്കുന്നതുള്‍പ്പടെയുള്ള വീര കൃത്യങ്ങള്‍. അണുവിട വിടാതെ എല്ലാം പറഞ്ഞു.

ഞാനപ്പോള്‍ അഞ്ചു വര്‍ഷത്തിനു പുറകോട്ടു യു.കെ.ജി ക്ലാസ്സിലെ നില്‍പ്പും ഇപ്പോഴത്തെ നില്‍പ്പും
തമ്മില്‍ ഒന്നു മനസ്സിലിട്ടു പേറ്റിക്കൊഴിച്ചു.
എവിടെയാണു തെറ്റിയത്? ഇനി എങ്ങിനെ തിരിച്ചു കൊണ്ടു വരാം.
അദ്ദേഹം എന്നെയൊന്നു നോക്കി..അതിന്‍റ അര്‍ത്ഥം എനിക്കു മനസ്സിലായി. അവന്‍പറയുന്ന വിഢിത്തങ്ങള്‍കേള്‍ക്കുന്ന ശ്രോതാവു ഞാനായിരുന്നല്ലൊ.ഇതിനുള്ള ഉത്തരം ഞാന്‍ തന്നെ
കണ്ടു പിടിച്ചോണം.മക്കള്‍ നല്ലതായാല്‍ അതിന്‍റ ക്രെഡിറ്റ് അഛനും തിരിച്ചാണെങ്കില്‍ അമ്മയ്ക്കം
ആണെന്നുള്ള പൊതു തത്വം ഇവിടേയും പ്രസക്തമായി.
തിരിച്ചു വീട്ടിലോട്ടു പോരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനോടു പറഞ്ഞു. ഒന്നും അവനോട് പറയരുത്.
ഇത്തവണ ഞാന്‍ കൈകാര്യം ചെയ്തോളാം. “handle with care” പണ്ടെന്നോ വായിച്ച പുസ്തകത്തിന്‍റ
വരികള്‍മനസ്സില്‍കൂടി പറന്നുപോയി.
നല്ല
ഒരു വഴക്കു പ്രതീക്ഷിച്ച് ഗേറ്റില്‍തന്നെ നില്‍ക്കുന്ന മകനെയാണ് തിരിച്ചു വന്നപ്പോള്‍ കണ്ടത്.
ഒന്നും സംഭവിക്കാത്തതുപോലെ അകത്തോട്ടുപോയി.എന്‍റ പുറകേ അവന്‍ അകത്തോട്ടു വന്നു. ടീ
ച്ചര്‍ എന്തു പറഞ്ഞു എന്നു് ആകാംക്ഷയോടുകൂടി ചോദിച്ചു. “ഒന്നും പറഞ്ഞില്ല.” ഞാന്‍.

“ഒന്നും പറഞ്ഞില്ലേ?” അവന് അത്ഭുതം.
“ഒന്നും പറയാതിരുന്നില്ല., മോനൊരു നല്ല മിടുക്കനാണെന്നും, അല്പം ബഹളം ഉണ്ടെന്നല്ലാതെ ഒരു
കുഴപ്പവും ഇല്ലെന്നു പറഞ്ഞു. ആബഹളവും കൂടി മാറ്റിയാല്‍ മോനാണ് ക്ലാസ്സിലെ ബെസ്റ്റ് ബോയ് എന്നു പ്രത്യേകംപറഞ്ഞു.”
പ്രിയപ്പെട്ട എന്‍റ കൂട്ടുകാരേ, പിറ്റെ ദിവസം തൊട്ട് അവനില്‍ അതിന്‍റ മാറ്റങ്ങള്‍ കണ്ടു. അവന്‍
പഠിച്ചു
മിടുക്കനായി. ഒരുപക്ഷേ അന്നു പിടിച്ചു രണ്ടടി കൊടുത്തിരുന്നെങ്കില്‍ അവന്‍ ഒന്നുകൂടി പോക്കാകു മായിരുന്നു.

പേരന്‍റസ്
മീറ്റിംഗ് എന്ന വില്ലന്‍ വില്ലനായിതന്നെ എന്‍റ മനസ്സില്‍ഇടംനേടി.

Friday, July 16, 2010

.സീതാ വിലാപം.

നാളെ രാമായണ മാസം ആരംഭിക്കാന്‍ പോകുന്നു .
നാട്ടിന്‍ പുറങ്ങളില്‍ പണ്ട് ഈ മാസത്തില്‍
എല്ലാ ദിവസവും സന്ധ്യ കഴിഞ്ഞ്, രാമായണം
വായിക്കും . സന്ധ്യക്ക്‌ വായിക്കരുതെന്നാണ്
പ്രമാണം .സന്ധ്യ നേരത്ത് ഹനുമാന്‍ ശ്രീരാമ ദേവനെ ഭജിക്കുന്നതായതിനാല്‍
ഹനുമല്‍ കോപം ഉണ്ടാകുമത്രേ .
ഏതായാലും ആ ഗൃഹാതുരത്വം കിട്ടാന്‍ വേണ്ടി
ഞാനും പതിവായി ഈ മാസം രാമായണം
വായിക്കും .വായിച്ചു തുടങ്ങിയാല്‍ ഉത്തര രാമായണം
വരെ വായിക്കണം .തിര്‍ക്കുകകയും വേണം ഈ ഒരു
മാസം കൊണ്ട് .ഉത്തര രാമായണം വായിക്കരുതെന്ന് മുത്തശി മാര്‍ പറഞ്ഞതിന്റെ പൊരുള്‍
അറിയാന്‍ ഞാന്‍ രാമായണ മാസം കഴിഞ്ഞ്
ഒരു ദിവസം വായിച്ചു. അപ്പോഴാണ് കാര്യം
പിടികിട്ടിയത് .പാവം സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചത് ഉത്തര രാമായണത്തില്‍ ആണ് . എനിക്ക് അത് വായിച്ചപ്പോള്‍ നല്ല വേദന ഉണ്ടായി. ഞാന്‍ കുറച്ചു വരികള്‍ എഴുതി .













അഗ്നിശുദ്ധി വരുത്തി പരിഗ്രഹിച്ചോരെന്നെ വീണ്ടും
അഗ്നി പരീക്ഷണത്തിനായ് അടവിയിലുപേക്ഷിപ്പാനെന്തേ കാര്യം ?
നിറ വയറുമായ് കാട്ടിലുപേക്ഷിച്ചതെന്തേ നാഥാ ?
ആരണ്യകാണഡത്തിലെ കാടൊന്നു കാണാ നുള്ളി
ലാഗ്രഹമുദിച്ചോരെന്നെ , കാട്ടിലുപേക്ഷിപ്പാനൊരു-
പായം പാര്‍ത്തിരുന്നൊതോ ഭവാന്‍ ?
തുടിക്കുമെന്നുദരത്തില്‍ കിടന്നു കളിക്കുമീ
ജീവന്റെയുടയവന്‍ നീ താനല്ലയോ രാമാ ...എന്തിനു നീ ലക്ഷ്മണനോടെന്നെ കാട്ടിലുപേക്ഷിക്കാന്‍
നിന്തിരുവടിയാജ്ഞാ പിച്ചു നാഥാ ....ശിംശിപാവൃക്ഷച്ചുവട്ടി ലിരുന്നപ്പോഴും
രാമരാമേതി ജപിച്ചിരുന്നോളല്ലയോ ഈ സീത !
ഇന്നെന്നെയെന്തേ ഈയടവിയിലുപേക്ഷിപ്പാന്‍ കാര്യം ?
പാദസ്പര്‍ശം കൊണ്ടഹല്യക്കുമോക്ഷംനല്‍കിയ -
പാദാരവിന്ദത്തിലെന്തേയെനിക്കഭയംനല്‍കീടാഞ്ഞേ?
രാമനെപ്പിരിഞ്ഞു ഞാനെങ്ങനെയിരിക്കുമീ ഭുവനത്തില്‍
രാമനെന്നെപ്പിരിഞ്ഞെങ്ങനെ യിരിക്കുന്നു ?
ശ്രീ രമാദേവനി ന്നെന്നെയുപേക്ഷിച്ചത്
നീയുമറിഞ്ഞില്ലയോ മാരുത നന്ദനാ ....
രാജപുത്രിയായ് വളെര്‍ ന്നെന്നാകിലും
രാജപത്നിയായ്
വാണിരുന്നെന്നാകിലുംനാരിയായ് ജനിച്ചീടുകിലെന്നുമേ
ചെയ്തിടാ കുറ്റത്തിന്‍ ശിക്ഷയേല്‍ക്കേ
ണ്ടള്‍ !

Tuesday, July 13, 2010

ലക്ഷ്മണ രേഖ

അവളോര്‍ത്തു, സ്പാര്‍ക്ക് തീര്‍ച്ചയായും ഞാനായിരിക്കണം ഒരു കഥയക്കേണ്ടത് .
ഇത് എന്‍റെ സ്വന്തം. ഒരു കഥാകാരന് വെറും ഒരു സ്പാര്‍ക്ക് കിട്ടിയാല്‍ മതി കഥയാക്കാന്‍. ഒരു സിനിമയാക്കാന്‍. കംപ്യുട്ടെര്‍ സ്‌ക്രീനില്‍ ലോകം തെളിയുന്നത് പോലെ ,വെറും ഒരു സ്പാര്‍ക്കില്‍ നിന്നും കിട്ടുന്ന പവര്‍ സപ്ലൈ ഹൃദയഭാഗമായ പ്രൊസസ്സറിനെ ഉണര്‍ത്തുന്നത് പോലെ, അത് അവളു ടെ ഹൃദയത്തെ തട്ടി ഉണര്‍ത്തി.

ഫോട്ടോ ബ്രൌസ് ചെയ്ത് അല്‍പ്പം നല്ല ഫോട്ടോ തന്നെ എടുത്ത് പേജില്‍ ഇട്ടു.

എല്ലാവരും ഓരോ കോമാളി ഫോട്ടോ ഇട്ടിരിക്കുന്നതെന്തിനാ, അവള്‍ക്കു സംശയം!

അല്‍പ്പം പഴയതാണ്. സാരമില്ല പ്രായം കുറച്ചു കുറവായിട്ട് തോന്നും. അന്നത്തേതില്‍ നിന്നും താന്‍ ഒരുപാടു മാറിയോആവോ,കാണുന്നവര്‍ക്കല്ലേ അറിയൂ . മോളുടെ കല്യാണത്തിനു വന്നപ്പോള്‍ പഴയ ആശാന്മാര്‍ ചിലര്‍ കമെന്റിട്ടു.

'മോളെക്കാട്ടിലും സുന്ദരി അമ്മയാണ് കേട്ടോ' അറിയാതെ മനസ്സ് നിറഞ്ഞതുപോലെ .

അപ്പോള്‍ തോന്നി, അദ്ദേഹം ഇടക്ക് പറയുന്നത് അപ്പോള്‍ വെറുതെയാണ് .

"എടൊ, താന്‍ കിളവിയായി "
അത് കേള്‍ക്കുമ്പോള്‍ ഒരു വിഷമം, യൌവ്വനം വിട്ടകന്നോ?

പേജു നോക്കി പലരും വന്ന കൂട്ടത്തില്‍ ഒരു സുഹൃത്തിനെ നല്ലവണ്ണം ഇഷ്ടപ്പെട്ടു. കൊള്ളാം,നല്ല സ്വ ഭാവമാണെന്നുതോന്നുന്നു.ഇടക്ക് ഒരു മെയില്‍, അല്പം ഉപദേശം, ഇടയ്ക്കൊരു കമന്റ്! തെറ്റുണ്ടെങ്കില്‍ പറയും.

മക്കള്‍ ദുരെയിരുന്നു ഓര്‍മ്മിപ്പിക്കും, ‘അമ്മാ ഫ്രെണ്ട്സിനെ സെലക്ട്‌ ചെയ്യുന്നത്
ശ്രദ്ധിച്ചു വേണം’.

ഞാന്‍ ശരിക്കും നോക്കിയാണല്ലോ എടുത്തത്, ഇല്ല എനിക്കു തെറ്റിയിട്ടില്ല.

വാക്കുകള്‍ക്ക് പ്രായമില്ലല്ലോ. ചിലപ്പോള്‍ മനസ്സങ്ങനെയാണ്. മനസ്സ് പ്രായമാകുന്നില്ലേ ,
ഒരു സംശയം?

കന്മദമെന്ന നെറ്റിന്റെ വഴിയേ ഇടക്ക് ഇടക്ക് കണ്ടു മുട്ടും .

ഒരു ദിവസം വീട്ടു കാര്യങ്ങള്‍ ചോദിച്ചു . അവള്‍ പറയാന്‍ മടിച്ചു. ഒരു വെറും കൂട്ടുകാരനോട് വെറുതെ ....
പിറ്റേ ദിവസം കന്മദ വഴിയില്‍ കണ്ടില്ല . മെയില്‍ അയച്ചു ... ഗസ്റ്റില്‍ പെടുത്തിയിരിക്കുന്നു!
അവള്‍ക്ക് എന്തെന്നില്ലാത്ത വേദന. അവള്‍ വിചാരിച്ചു;
തനിക്കു ചുറ്റും ഒരു മുള്ള് വേലി,
അവനതില്ല.
തനിക്കു ചുറ്റും ഒരു ലക്ഷ്മണ രേഖ,
അവനതില്ല.
പൊന്മാനെ പിടിക്കാന്‍ പോയത്, തനിക്കു നല്‍കാനോ, അതോ അതിന്റെ വര്‍ണത്തില്‍
ആകൃഷ്ടനായിട്ടോ ? ലക്ഷ്മണരേഖ മറികടന്നാല്‍ പിന്നെ ശിംശിപ വൃക്ഷച്ചു വട്ടില്‍ രാമനാമമോതി ജപിച്ചിരിക്കണം. ഏകാന്തതയില്‍ നടക്കുമ്പോള്‍ -കഷ്ടം, വല്ലപ്പോഴും കണ്ടുമുട്ടുന്ന ഒരു പഥികനായിരുന്നു .

അവളുടെ ചിന്ത വെള്ളത്തിലെ പായല്‍ പോലെ ഒഴുകി .
വിണ്ടും എഴുതി. ഒന്നു കൂടി .
അതാ, കന്മദ വഴിയില്‍ അവളുടെ കൂട്ടുകാരന്‍ വിണ്ടും!
അവള്‍ വിചാരിച്ചു
ഇനി പറയാതെ പറ്റില്ല. എല്ലാം പറഞ്ഞു .

ഇപ്പോള്‍ അവന്‍ അവളുടെ കൊച്ചനിയന്‍. ഏതോ മുജ്ജന്മബന്ധം പോലെ അവര്‍ ചേച്ചിയും അനുജനും.
ഇല്ലെങ്കില്‍ എങ്ങിനെ ഇവിടെ കണ്ടുമുട്ടാന്‍?

വിണ്ടും കന്മദവഴിയില്‍ അവര്‍ ചേച്ചിയും ചേച്ചിയുടെ കൊച്ചനിയനുമായി, ജന്മാന്തരങ്ങളോളം നടക്കുവാന്‍ ...

കൂട്ടം

കൂട്ടം തെറ്റി നടന്നോരെന്നെ
കൂട്ട ത്തില്‍ കൂടാന്‍,കൂട്ടിനായ്‌
കൂട്ടുകാരെ കാട്ടിത്തന്ന
കൂടുകാര കുമ്പിടുന്നേന്‍ .

കൂട്ടത്തില്‍ കൂടിയ ഞാന്‍
കുഞ്ഞാടുകളെ എല്ലാം കണ്ടു ,
കുണ്ടാമണ്ടികളെല്ലാം കണ്ടു ,
കുരീ പ്പുഴയുടെ കുട്ടിക്കവിതകള്‍ ,
കുംബിളിലാക്കി സഞ്ചിയിലാക്കി ,
കുമ്മിപ്പാട്ടും പാടിപ്പോന്നു !
Related Posts Plugin for WordPress, Blogger...