Friday, August 27, 2010

ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും

ആള്‍ക്കാര്‍ വന്നും പോയും ഇരിക്കുന്നു. നാട്ടില്‍ നിന്നും എല്ലാവരും എത്തിയിട്ടുണ്ട്. ഇതിനുമുന്‍പ് ചേച്ചിയുടെ വിവാഹത്തിനേ ഇതുപോലെ എല്ലാവരും എത്തിയിട്ടുള്ളു, അവനോര്‍ത്തു.


എല്ലാം എത്രയെളുപ്പം. ഇത്രപെട്ടെന്ന് ഇതുസംഭവിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. തന്റെ എല്ലാമായ അമ്മ, ചേച്ചിയുടെ അഭാവത്തില്‍ താനായിരുന്നു അമ്മയുടെ എല്ലാം.താന്‍കൂടി പോയപ്പോള്‍ ഒരു ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെയായി എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.


അഛന്‍ അവിടെ നിര്‍വികാരനായിരിക്കുന്നു!


പെട്ടെന്നുള്ള സംഭാഷണമാണ് ചിന്തയില്‍ നിന്നും തന്നെ ഉണര്‍ത്തിയത്.


“എപ്പോഴാണ് തുടങ്ങേണ്ടത്.?’ കരയോഗം പ്രസിഡന്‍റാണ്, അഛനോട്.


“മോള്‍ വന്നാല്‍ ഉടനേ.” അഛന്‍.


“ഇപ്പോഴെങ്കിലും പറയണം,ഇല്ലെങ്കില്‍ പറ്റില്ല“.


“ഒരാള്‍കൂടിയുണ്ട് അഛാ”


“വേറെയാര്?” അഛന്റെ കണ്ണുകളില്‍ ആശ്ചര്യം!


അവന്‍ വീണ്ടും പറഞ്ഞു. “ഒരാള്‍കൂടി വരാനുണ്ട്, ഉടനെയെത്തും.”


അവനോര്‍ത്തു, അഛന്‍ ഒന്നും മിണ്ടുന്നില്ല. അഛനല്ലെങ്കിലും അങ്ങിനെയാണല്ലോ. ആവശ്യമില്ലാതെ ഒന്നും സംസാരിക്കാറില്ല.കണ്ടിരുന്നുകാണാം എന്നഭാവമാണെപ്പോഴും. അഛനും അമ്മയും തമ്മിലുള്ള. ഒരു അന്തരവും അതായിരുന്നു. അഛനറിയാതെ അമ്മയുടെ സ്വന്തമായി ആരാണെന്നുള്ള അര്‍ത്ഥത്തില്‍ അഛന്‍ അമ്മയുടെ ശരീരത്തിനെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നുവോ? തനിക്കുതോന്നിയതാവാം.


സ്വസ്ഥമായിരിക്കാനാണ് ഈമൂലയിലേക്കുപോന്നത്. അമ്മ കിടക്കുന്നതു കാണുകയും ചെയ്യാം.


താന്‍ എത്തിയപ്പോഴേക്കും ഓപ്പറേഷന്‍റ ഡേറ്റ് തീരുമാനിച്ചു കഴിഞ്ഞിരുന്നല്ലൊ. ചേച്ചിക്ക് എത്താന്‍ വീണ്ടും ദിവസങ്ങളെടുക്കുമായിരുന്നു.

ഹാര്‍ട്ടിന്‍റ ഭിത്തിയിലോട്ടുള്ള രക്തക്കുഴലില്‍ സിവിയര്‍ ബ്ലോക്കായിരുന്നു.


അമ്മയാണ് ധൈര്യ പൂര്‍വ്വം ഡോക്ടറോടു പറഞ്ഞത്,


“രക്ഷപ്പെടുന്നെങ്കില്‍ പെടട്ടെ ഡോക്ടര്‍,ഇല്ലെങ്കില്‍ വേണ്ട,എനിക്കിനി ഒന്നും പേടിക്കാനില്ല. മക്കളും മരുമക്കളും എല്ലാം ആയി;പിന്നെ അദ്ദേഹത്തിന്‍റ കാര്യം. ഒറ്റപ്പെടും. അതുഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്,വേറെ ഒരു കൂട്ടിനെ കണ്ടെത്തിക്കോണം എന്ന്.”


കുടുംബ സുഹൃത്ത് കൂടിയായ ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു,


“ആവശ്യമില്ലാത്തതൊന്നും ചിന്തിക്കാതെ ഗീതാമണി.”


“പിന്നെ, ഒരുകാര്യം മാത്രം നടന്നില്ല.”


“എന്ത്? ”


“എന്റെ രചനകള്‍ ഒന്നും പുസ്തകമാക്കാന്‍ പറ്റിയില്ല.”


അഛന്‍ നര്‍മ്മം കലര്‍ത്തി മറുപടി പറഞ്ഞു.

“അതിനെന്താ, ഓപ്പറേഷന്‍ കഴിയട്ടെ, നമുക്ക് ഗ്രാന്റായി പ്രൈംമിനിസ്ടറെ തന്നെ വരുത്തി ഒരു പുസ്തക പ്രകാശനം നടത്താം.”

അതുകേട്ട് അമ്മ പൊട്ടിച്ചിരിച്ചത് ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു.


അമ്മയുടെ എഴുത്തിനെപ്പറ്റി അഛന് ഒരു മതിപ്പും ഇല്ലായെന്ന് അമ്മ ഇടയ്ക്കിടക്ക് പറയുമായിരുന്നു. താനും ചേച്ചിയും പോയികഴിഞ്ഞപ്പോള്‍ അമ്മയുടെ കൂട്ട് ആ
ലാപ് ടോപ്പ് ആയിരുന്നല്ലൊ.താന്‍ ‘ബ്ലോഗും‘ കൂടി റെഡിയാക്കി കൊടുത്തപ്പോള്‍ അമ്മ നല്ല സന്തോഷവതിയായി. അമ്മയുടെ കവിതയും, കഥയും എല്ലാം അപ് ലോഡ് ചെയ്തുകൊണ്ടിരുന്നു. ബ്ലോഗുവായനക്കാരുടെ കൂട്ടത്തില്‍ അങ്ങിനെ ഞങ്ങളും ഇടം നേടി.


ഒരു വണ്ടി വന്നു നിന്ന ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ചേച്ചിയോ, അതോ അയാളോ ?

ചേച്ചിയാണ്, കൂടെ കുട്ടിയും അളിയനും ഉണ്ട്. എങ്ങനെ ചേച്ചിയെ അഭിമുഖീകരിക്കും.


ചേച്ചി അമ്മയുടെ അടുത്തെത്തി.താനും അമ്മയുടെ അടുത്തുചെന്നു.


നിര്‍നിമേഷയായി, അമ്മയുടെ ജഡത്തെ ഉറ്റു നോക്കിക്കൊണ്ടു നില്‍ക്കുന്ന ആ മനസ്സില്‍ ഇപ്പോള്‍ എന്തായിരിക്കും. തനിക്കതു വായിക്കാന്‍ പറ്റും. ‘ഇതാ അമ്മാ ഞാന്‍ എത്തിയിരിക്കുന്നു, അമ്മയെ മോര്‍ച്ചറിയില്‍ കിടത്താതെ അന്ത്യ യാത്ര നല്‍കാന്‍.അതുകൊണ്ടാണല്ലൊ അമ്മക്കു

ഗുരുതരം ആണെന്നറിഞ്ഞ ഉടനേ ഞങ്ങള്‍ തിരിച്ചത്. അമ്മയുടെ ആഗ്രഹവും അതായിരുന്നല്ലൊ.ഒരിക്കലും മരിച്ചുകഴിഞ്ഞാല്‍ മോര്‍ച്ചറിയില്‍ കിടത്തരുതെന്ന്‘.


ചേച്ചി തന്നെക്കണ്ടു.പൊട്ടിക്കരഞ്ഞ് കൊണ്ട് ചേച്ചി തന്നെ കെട്ടിപ്പിടിച്ചു. “ കുട്ടൂ, നമ്മുടെ അമ്മ ...”


ചേച്ചി നല്ലവണ്ണം ഒന്നുകരയട്ടെ.താന്‍ പതുക്കെ മുകളിലോട്ടു കൊണ്ടുപോയി,ചേച്ചിയുടെ മുറിയില്‍, അവിടെയാരും ഇല്ല.


ചേച്ചിയുടെ കരച്ചില്‍ അല്പം കുറഞ്ഞു തുടങ്ങിയതോടെ താന്‍ പറഞ്ഞുതുടങ്ങി,


“ചേച്ചീ, നമ്മളെപ്പോലെ തന്നെ അമ്മയ്ക്കു പ്രിയപ്പെട്ട ഒരാളുകൂടി ഇനി വരാനുണ്ട്. അയാള്‍ക്കു വേണ്ടിയാണ് അമ്മ ഇനി കിടക്കുന്നത്. പക്ഷെ നമ്മള്‍ക്കാര്‍ക്കും അയാളെ അറിയില്ല,കണ്ടിട്ടില്ല. അമ്മയും കണ്ടിട്ടില്ല. പക്ഷേ നമ്മളെയെല്ലാം അയാള്‍ക്കറിയാം. അമ്മ ഇടയ്ക്കു് മെയിലില്‍ എന്നോടു സൂചിപ്പിച്ചിട്ടുണ്ട്.“


അമ്മയുടെ ബ്ലോഗിലെ പേജെടുത്ത് അമ്മകാണിച്ചു തന്നിട്ടുള്ള അയാളുടെ ഫോട്ടോ ചേച്ചിക്കു കാണിച്ചു കൊടുത്തു.


“ഓപ്പറേഷന്‍റ തലേന്നാണ് അമ്മ എന്നോട് എല്ലാം പറഞ്ഞത്. ഞാന്‍മാത്രമേ മുറിയിലുണ്ടായിരുന്നുള്ളു.

അമ്മ എന്നെ കട്ടിലില്‍ പിടിച്ചിരുത്തി.“


‘എന്താ അമ്മേ, അമ്മയുടെ കഥയോ കവിതയോ വല്ലതും വായിക്കാനാണോ.’


‘അല്ലാ, ആ ബാഗിങ്ങെടുക്ക്.’


ഞാന്‍ബാഗെടുത്തു കൊടുത്തപ്പോള്‍അതില്‍നിന്നും ഒരുചെറിയഡയറിയില്‍കുറിച്ചിട്ടിരുന്ന ഒരു നംമ്പര്‍ എന്‍റ മൊബൈലില്‍ ഫീഡുചെയ്യാന്‍ പറഞ്ഞു. എന്നിട്ടു പറഞ്ഞു,

‘മോന്‍ ഈ നംമ്പര്‍ ഓര്‍ത്തോണം’

‘എന്തിനാ, ഇതാരുടെ നംമ്പര്‍?’‘മോനു മാത്രമേ അതു പറഞ്ഞാല്‍ മനസ്സിലാവുകയുള്ളു. അതുകൊണ്ടാണ് മോനെ ഏര്‍പ്പാടുചെയ്യുന്നത്.‘


“അമ്മ ആ കഥ മുഴുവന്‍ എന്നോടു പറഞ്ഞു. ഞാനായിരുന്നല്ലൊ അമ്മയുടെ സാഹിത്യ നിരൂപകന്‍.അമ്മയെപ്പോഴും എന്നോടു അത് പറയുമായിരുന്നു. ഞാന്‍ പോയി കഴിഞ്ഞപ്പോള്‍ അയാളായിരുന്നു അമ്മയുടെ സാഹിത്യ നിരൂപകന്‍. രചനകള്‍ മെയിലില്‍ കൂടി അയച്ചു കൊടുക്കും. അയാള്‍ തെറ്റുതിരുത്തി തിരികെ അയച്ചുകൊടുക്കും. ബ്ലോഗിലെ അയാളുടെ കമന്‍റുകള്‍ ആദ്യമാദ്യം അമ്മക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. നിശിതമായിട്ടുള്ള വിമര്‍ശനം.ഒരുദിവസം മെയിലില്‍ കൂടി അയാള്‍ക്ക് രണ്ടു കണക്കിനു കൊടുത്തു അത്രേ!


അമ്മയെക്കാളും പത്തു പന്ത്രണ്ടു വയസ്സിനിളയതായ അയാള്‍ അമ്മയ്ക്ക് അമ്മയുടെ കൊച്ചനുജനെപ്പോലെയായിരുന്നു. അയാള്‍ക്ക് അയാളുടെ മൂത്തസഹോദരിയെപ്പോലെയും.

.അയാളുടെബഹുമാനം കലര്‍ന്നുള്ള മെയിലുകളാണ് അയാളെ അമ്മയുടെ നല്ല സുഹൃത്ത് ആക്കിയത്.

അമ്മ അങ്ങിനെ ആരെയും അടുപ്പിക്കുന്ന കൂട്ടത്തിലല്ലല്ലൊ. ഒരിക്കലും കാണാത്ത അയാളുടെ മെയിലുകള്‍ മക്കളുടെ മെയിലുകള്‍ക്കൊപ്പം

വേറെ സ്വകാര്യ ഐ.ഡി.യില്‍ അമ്മ പ്രതീക്ഷിച്ചിരിക്കുമായിരുന്നു. ഇഷ്ടംപോലെ വന്നിരുന്ന മറ്റുള്ള ബ്ലോഗേഴ്സിന്‍റ മെയിലുകള്‍ കൂട്ടത്തോടെ തന്നെ ഡിലീറ്റ് ചെയ്ത് വിടുന്ന പതിവായിരുന്നു അമ്മക്ക്.“


"അയാളെപ്പോഴെത്തും?"


"ഇപ്പോഴെത്തും, ഞാന്‍ മരണവിവരം അറിയിച്ചപ്പോള്‍ തന്നെ അയാള്‍ ഉടനേ പുറപ്പെടുന്നു എന്ന് പറഞ്ഞു.”


പടിക്കല്‍ ഒരു കാറ് വന്ന ശബ്ദം, അവന്‍ മുകളില്‍ നിന്നും നോക്കി.


"ചേച്ചി, അതെ... അത് അയാള്‍തന്നെ."


അവനോര്‍ത്തു, അമ്മയോടു ചെയ്യാവുന്ന ഏറ്റവും വലിയ മരണാനന്തര ചടങ്ങ് അയാളെ സ്വീകരിക്കലാണ്. അവര്‍ താഴേക്ക് ചെന്നു.

അയാള്‍ അഛന്‍റടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തുന്നു,


"ഞാന്‍ ചേച്ചിപ്പെണ്ണിന്‍റ ...”


അഛനാണ് അത് പൂരിപ്പിച്ചത്.


..........അനിയന്‍ ചെറുക്കന്‍!”

അഛന്‍റ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.


അഛന്‍റ കയ്യിലിരുന്ന അമ്മയുടെ ഡയറി അപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയില്‍ പ്പെട്ടത്.

ചടങ്ങുകളെല്ലാം കഴിഞ്ഞു. അയാള്‍ ഞങ്ങളോട് യാത്ര ചോദിച്ചു. അയാള്‍ക്ക് കൊടുക്കാന്‍ അമ്മ ഏല്പിച്ചിരുന്ന എഴുത്തും ആ നിറഞ്ഞ പേപ്പര്‍ ബാഗും താന്‍ അയാള്‍ക്ക് നിറകണ്ണുകളോടെ കൈമാറി.


അങ്ങകലേക്ക് നീങ്ങിപ്പോകുന്ന കാറിന്റെ പിന്‍‌സീറ്റില്‍ ആ പേപ്പര്‍ബാഗ് നെഞ്ചോട് ചേര്‍ത്ത് അയാള്‍. പേപ്പര്‍ ബാഗിലെ കടലാസ്സുകള്‍.... അമ്മയുടെതിരുശേഷിപ്പുകള്‍... ഉചിതമായ കൈകളിലേക്ക്....

66 comments:

 1. ഒരാളിന്‍റ സൃഷ്ടിയെ അയാള്‍ ഒരുപാടിഷ്ടപ്പെടുന്നു...ഒരുപക്ഷേ..മക്കളേപ്പോലെ..മറ്റെന്തിനേക്കാളും..
  അത് അനാധമായിപോകുമ്പോളുള്ള വേദന താങ്ങാന്‍ പറ്റാത്തതാണ്...

  ReplyDelete
 2. നന്നായിട്ടുണ്ട്....ആശംസകൾ

  ReplyDelete
 3. എത്ര നല്ല സുഹൃത്തുക്കളായാലും ഒരുനാള്‍ പിരിയേണ്ടിവരും...
  പിരിയണം...അകലണം...
  അത്‌ കാലത്തിന്റെ തീരുമാനം...
  ആ വേര്‍പാടിന്റെ ദുഖത്തില്‍ നമ്മള്‍ ഓര്‍ക്കും
  എന്തിനാണ്‌ നമ്മള്‍ ഇത്രയും അടുത്തുവെന്ന്‌...
  മനസിലാക്കിയെന്ന്‌...,
  ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന്‌
  കരുതി ആശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും നമ്മളനുഭവിക്കുന്ന വേദന തീവ്രമാണ്‌...
  ആ വേദന പെട്ടൊന്നൊന്നും മറക്കാനാകില്ല.

  നല്ല പോസ്റ്റ്.

  ReplyDelete
 4. എപ്പോഴും എവിടെയും നല്ല സുഹൃത്തുക്കള്‍ നമുക്ക്‌ സന്തോഷം നല്‍കുന്നു.
  ഒപ്പം ആശ്വാസവും.

  നന്നായിരിക്കുന്നു.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. വളരെ നന്നായിരിക്കുന്നു..
  good picturization
  ആശംസകൾ

  ReplyDelete
 7. രക്തബന്ധങ്ങള്‍ പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലോരനിയനെ കിട്ടിയ ആ ചേച്ചി ഒരു ഭാഗ്യവതി തന്നെ...കപടമായ ഈ ലോകത്ത് പലര്‍ക്കും ലഭിക്കാതെ പോകുന്ന നിര്‍മല സ്നേഹം!

  ReplyDelete
 8. സാഹോദര്യത്തിന്റെ ഉദാത്തത നന്നായി എഴുതി.

  ReplyDelete
 9. ചേച്ചീ, എന്താ ഞാന്‍ എഴുതണ്ടേ, എനിക്കറിയില്ല. നഷ്ടപ്പെടലുകളില്‍ സ്വയം തകരുന്ന ഒരാളാണ് ഞാന്‍.
  അതുകൊണ്ട് ഒന്നും എഴുതാതെ പോണു ട്ടോ

  ReplyDelete
 10. Gopakumar V S (ഗോപന്‍ )
  thanku
  വായാടി
  ശരിയാണ് ...
  എത്ര നല്ല സുഹൃത്തുക്കളായാലും ഒരുനാള്‍ പിരിയേണ്ടിവരും...
  പിരിയണം...അകലണം...
  അത്‌ കാലത്തിന്റെ തീരുമാനം...
  ആ വേര്‍പാടിന്റെ ദുഖത്തില്‍ നമ്മള്‍ ഓര്‍ക്കും
  എന്തിനാണ്‌ നമ്മള്‍ ഇത്രയും അടുത്തുവെന്ന്‌..

  ReplyDelete
 11. പട്ടേപ്പാടം റാംജി
  നല്ല സുഹൃത്തുക്കള്‍ സന്തോഷം നല്‍കുന്നു.
  Sabu M H
  thank u sabu
  കുഞ്ഞൂസ് (Kunjuss)
  ഞാനും ആഗ്രഹിക്കുന്നു...
  അനില്‍കുമാര്‍. സി.പി.
  thank u

  ReplyDelete
 12. bhanu,
  നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഖിച്ചിട്ടു കാര്യമില്ല..
  കഥയായതു കൊണ്ടു കൊള്ളാം..

  ReplyDelete
 13. കൊല്ലം ചേച്ചീ. നന്നായി പറഞ്ഞു.

  ReplyDelete
 14. ഗോപീകൃഷ്ണ൯.വി.ജി
  നന്ദി
  ആളവന്‍താന്‍
  നന്ദി

  ReplyDelete
 15. സര്‍ഗ്ഗഭാവനയുടെ ആഴങ്ങളിലെക്കൂളിയിട്ടു ശേഖരിച്ച അപൂര്‍വമായ പ്രമേയത്തെ ചന്ദന ലേപനം പൂശി ആര്‍ദ്രമായ ആത്മാവിഷ്ക്കാരത്തിന്റെ പൊന്‍ തളികയിലിരുത്തി അനുവാചക ഹൃദയത്തില്‍ സമര്‍പ്പിച്ചപ്പോള്‍ സായൂജ്യമടഞ്ഞത് കുസുമം ആര്‍ പുന്നപ്ര എന്ന കഥാകാരി . സജലങ്ങളായ നയനങ്ങളില്‍ നിന്നും കണ്ണീരൊപ്പാന്‍ വെമ്പല്‍ കൊള്ളുന്നത്‌ നിസ്സഹായരായ വായനക്കാര്‍. കഥാകാരിയുടെ അസാധാരണ പാടവത്തെ അനുമോദിക്കുന്നു.

  ReplyDelete
 16. ഖാദേര്‍ജി,
  ഈ കഥ വായിച്ച് ശരിക്കും പറഞ്ഞാല്‍ ഞാനും കരഞ്ഞു.

  thank u khaderji

  ReplyDelete
 17. ജീവിതം പലപ്പോഴും ഇങ്ങനെയാണ്‌..
  നന്നായിരിക്കുന്നു...

  ഹൃദയംനിറഞ്ഞ ആശംസകള്‍!!

  ReplyDelete
 18. സ്വന്തം ബന്ധുക്കള്‍ വരെ തിരിച്ചറിയാത്ത ഇക്കാലത്ത് ഇങ്ങനെയുള്ള ഒരു സഹോദരബന്ധം ... തീര്‍ച്ചയായും ആ‍ ചേച്ചി ഭാഗ്യവതി തന്നെ. നന്നായിട്ടുണ്ട് ചേച്ചി.

  ReplyDelete
 19. ഒരു റെയര്‍ സഹോദരബന്ധം...അതുപോലെ തന്നെ ഒരു റെയര്‍ കഥ. നന്നായിറ്റുണ്ട് ചേച്ചി...

  ReplyDelete
 20. മനോഹരം...ഈ കഥയില്‍ എന്നെ തന്നെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. എനിക്കും ഇത് പോലൊരു സുഹൃത്ത് ഉണ്ട്. യാദൃശ്ചികമായി ജീവിത യാത്രയില്‍ കണ്ടുമുട്ടിയ ഒരു കൂട്ടുകാരി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടു പോയ എഴുത്തും വായനയും എന്നില്‍ വീണ്ടും ഉണര്‍ത്തി, വളരെ ദൂരെ ഇരുന്നു കൊണ്ട് ഇന്നും എന്നെ പ്രോത്സാഹിപ്പിക്കുന്നു.

  ReplyDelete
 21. Joy Palakkal ജോയ്‌ പാലക്കല്‍
  Jishad Cronic
  ഞാന്‍ എന്ന പാമരന്‍
  Tamanna(J.J)

  എല്ലാവരും ഈ കഥയെ സ്വാഗതം ചെയ്യുന്നതു കാണുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഇത് നമ്മളുടെ... ബ്ലോഗെഴുത്തുകാരുടെ
  കഥയാണ്... ഇതുപോലൊരു ചേച്ചി അല്ലെങ്കില്‍ ഒരു അനിയന്‍ എല്ലാവര്‍ക്കും കാണില്ലേ?ഇല്ലെങ്കില്‍ ഒരു കൂട്ടുകാരന്‍...കൂട്ടുകാരി.....ബ്ലോഗെഴുത്തുകാരെ അംഗീകരിക്കാത്ത പ്രസിദ്ധീകരണങ്ങള്‍....മുഴുവനും അക്ഷരത്തെറ്റാണെന്നു പറയുന്ന വലിയ വലിയ സാഹിത്യ കാരന്‍മാര്‍..ബ്ലോഗില്‍ നിന്നും കൃതികള്‍
  മോഷ്ടിച്ച് ..അവനവന്‍റതാക്കി പ്രസിദ്ധീകരിക്കുന്നവര്‍വരെ..
  കൂട്ടുകാരെ ഇത് നമ്മളുടെ കഥ..നമ്മളുടെ ...മാത്രം!

  ReplyDelete
 22. വിഷയം ബ്ലോഗയതിനാല്‍ ആത്മാംശം തോന്നിയാല്‍ കുറ്റാമാകുമോ എന്തോ ?

  ബോറില്ലാതെ മുഴുവന്‍ വായിച്ചു. ചിലയിടത്തു ‘പറച്ചില്‍’ ആകുന്നതൊഴിച്ചാല്‍ എല്ലാം നന്നായി.
  :-)
  ഉപാസന

  ReplyDelete
 23. arthapoornnamaaya varikal........ abhinandanangal........................

  ReplyDelete
 24. പുതിയ കാലത്തിന്റെ പശ്ചാത്തലത്തിൽ പുതുമയുള്ള കഥ, ബ്ലോഗെഴുതുന്ന അമ്മ-അകലങ്ങളിൽ നിന്നെത്തുന്ന നിഷ്കളങ്കമായ ഒരേ തരംഗദൈർഘ്യത്തിന്റെ സ്നേഹം! നല്ല ഇഷ്ടമായി കഥ

  ReplyDelete
 25. ഉപാസന || Upasana
  വിഷയം ബ്ലോഗയതിനാല്‍...ബ്ലോഗല്ല വിഷയം..ഒരു കഥ നോവല്‍..എന്താണെങ്കിലും...ആരുടേതാണെങ്കിലും..അതില്‍ അല്പം ആത്മാംശം കാണും... ഇല്ലെങ്കില്‍..ആ.നാട്ടിലെ..അടുത്തുള്ള...
  ആള്‍ക്കാരുടെ.. ഒരു ചെറിയ സ്പാര്‍ക്ക്..അതുവെച്ചായിരിക്കും പൊടിപ്പും..തൊങ്ങലും..ഭാവനയും ..ഉപകഥകളും..ഒക്കെചേര്‍ത്ത് ഒരു വലിയ കഥ ..അല്ലെങ്കില്‍ ഒരു നോവല്‍ ഒരു കഥാകൃത്ത് ഉണ്ടാക്കുന്നത്.
  അതേപോലെ കവിതയും. തകഴിയുടെ കയര്‍നോക്കൂ..എംടിയുടെ നാലുകെട്ടു നോക്കൂ..പത്മരാജന്‍റ തിരക്കഥകള്‍..ഇതിലെല്ലാം.നമുക്കതുകാണാം..ഇതുവഴി ഇനി വരുകയാണെങ്കില്‍..അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു..

  ReplyDelete
 26. jayarajmurukkumpuzha
  thank u jayaraj

  ശ്രീനാഥന്‍
  സന്തോഷം..
  വീണ്ടും വരുക

  ReplyDelete
 27. വീണ്ടും വന്നു, ഒന്നു കൂടി വായിക്കുവാൻ..
  ഒന്നു കൂടി പറയട്ടേ, നന്നായിരിക്കുന്നു!

  ReplyDelete
 28. btb, the background image is distracting..

  ReplyDelete
 29. സൌഹൃദത്തിന്റെ സുഗന്ധംപരത്തിയ കഥ..!
  പറഞ്ഞതും, പശ്ചാത്തലവും നന്നായിരിക്കുന്നു..!

  ReplyDelete
 30. സ്വന്തം കഥ ആണോ എന്ന് എല്ലാര്‍ക്കും തോന്നിപ്പോകും.
  നന്നായിട്ടുണ്ട്.വേദനകള്‍ എന്നും എഴുത്തിനു ഭംഗി കൂട്ടും.

  പിന്നെ ചേച്ചി ഈ back ground ഒന്ന് മാറ്റാമോ?

  ReplyDelete
 31. വെറുതെ ഇതുവഴി പോയപ്പോള്‍ ഒന്ന് കയറിയതാണ്.
  ഓണം ആയിട്ട് എല്ലാം പുതുക്കിയല്ലോ.
  മൊത്തത്തില്‍ ഒരു ചന്തം വന്നു.
  ഒരു പ്രയാസം എനിക്ക് തോന്നി. വായിക്കാന്‍ അല്പം ബുദ്ധിമുട്ട് ഇപ്പോള്‍ അനുഭവപ്പെടുന്നു.
  എന്റെ മാത്രം അഭിപ്രായമാണ്ട്ടോ.

  ReplyDelete
 32. ഹൃദയത്തില്‍ നിന്ന് ഉരുകി പുറതേക്ക് തെറിക്കുന്ന ലാവാ പ്രവാഹങ്ങള്‍

  ReplyDelete
 33. മരണമില്ലാത്ത ഓര്‍മ്മകള്‍
  ഓര്‍മ്മകളില്‍ ഒരമ്മ.

  ReplyDelete
 34. കഥയിലെ ബന്ധത്തെ എനിക്ക് വല്ലാതെ ഇഷ്ടമായി. മനുഷ്യന്റെ ഒരു സാധ്യത ഇതാണ്. എപ്പോഴും ഏതെങ്കിലും വഴിക്ക് പുതിയ ഹൃദയങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കയറി വരും. അത് നീണ്ടുനിൽക്കുമോ എന്നൊന്നും അറിയാതെ നാം ഇഴചേർന്ന് പോകും. കാഫ്കയും ജിബ്രാനും ഒക്കെ തങ്ങളുടെ കാമുകിമാരെ കാണാതെ എത്രയോ വർഷങ്ങൾ അകലങ്ങളിലിരുന്ന് സ്നേഹിച്ചിട്ടുണ്ട്. മാംസനിബദ്ധമല്ല രാഗം എന്ന് ആശാൻ പറഞ്ഞ പ്പൊലെ. ഇവിടെ ചേച്ചിയും അനുജനും.

  പിന്നെ കഥയുടെ ക്രാഫ്റ്റ് എന്നെ നിരാശപ്പെടുത്തി. മരണം കവർന്ന ഒരു ശരീരം മുന്നിലിട്ട് ഇത്ര നീണ്ട വിവരണം ആവശ്യമില്ല. ആ സന്ദർഭത്തിന്റെ മുറുക്കം പോലെ വാക്കുകളും മുറുകണം.സൂചനകൾ മതിയാവും. ചേച്ചിയെ പിന്നെ കൊണ്ടുവരുകയും അമ്മയുടെ സ്നേഹബന്ധത്തിന്റെ കഥ വിശദീകരിക്കുകയുമൊക്കെ ചെയ്യാതെ മറ്റൊരു വഴി ആലോചിക്കാമായിരുന്നു.

  ബ്ലോഗിനെക്കുറിച്ചു പറഞ്ഞപ്പോഴും മിതത്വം ആവാമായിരുന്നു. സംഭവങ്ങൾക്ക് അല്ല മനോനിലയ്ക്കാണ് ഇത്തരം കഥകളിൽ പ്രാധാന്യ്യം കൊടുക്കേണ്ടത്.

  കഥ തന്ന മൃദുലമായ അനുഭവത്തെ മാനിച്ചുകൊണ്ടാണ് ഇത് പറയുന്നത്.

  ReplyDelete
 35. കഥകളും കവിതകളും എഴുതുന്നതിനാൽ ബ്ലോഗിന്റെ പേര് മൈ പോയംസ് എന്നത് മാറ്റി വേറൊന്നാക്കുന്നത് നന്നായിരുക്കും. അല്ലങ്കിൽ കഥ വായിക്കുന്നവർ കയറിയില്ലങ്കിലോ

  ReplyDelete
 36. Bandhangal.. Sneham...!

  manoharam, Ashamsakal...!!!

  ReplyDelete
 37. കാണുന്നവര്‍ കളങ്കം ചാര്‍ത്തിയേക്കാവുന്ന ഒരു ബന്ധത്തിന്റെ നൈര്‍മല്ല്യവും സൌഹൃദത്തിന്റെ പവിത്രതയും കൂടെ, ഒരല്പം കണ്ണുനീരും ....

  ഭാവുകങ്ങള്‍...!

  ReplyDelete
 38. Sabu M H
  വീണ്ടും വന്നതില്‍ ഒരുപാടു സന്തോഷം
  A.FAISAL അഭിപ്രായത്തിനു നന്ദി
  താന്തോന്നി/Thanthonni
  കഥയിഷ്ടപ്പെട്ടതില്‍ സന്തോഷം
  background മാറ്റി
  പട്ടേപ്പാടം റാംജി
  റാംജി,
  വീണ്ടും വന്നുവല്ലോ..
  ഓണത്തിന് ഒരു പുത്തന്‍ ഉടുപ്പിട്ടു കൊടുത്തതാണ്. ഒട്ടും ചേരുന്നില്ലായെന്നു
  എല്ലാവരും പറഞ്ഞതുകൊണ്ട് ഊരിമാറ്റി.

  ReplyDelete
 39. ആയിരത്തിയൊന്നാംരാവ്
  ശരിയാണ്. ചിലയെഴുത്തകള്‍ അങ്ങിനെയാണ്
  ഡോ.വാസുദേവന്‍ നമ്പൂതിരി
  നല്ല അഭിപ്രായത്തിന് നല്ല സന്തോഷം
  വരയും വരിയും : സിബു നൂറനാട്
  സന്തോഷം ഷിബു

  Sureshkumar Punjhayil
  thanku
  ബദര്‍ ദരിസ് നൂറന്‍
  nalla അഭിപ്രായത്തിനു നന്ദി.

  ReplyDelete
 40. എന്‍.ബി.സുരേഷ്
  താങ്കള്‍ തന്ന വിലയേറിയ corrections മാനിക്കുന്നു. ഇനിയും ഇതേ പോലെയുള്ള അഭിപ്രായങ്ങള്‍ തരണം.
  My poems എന്ന പേരു മാറ്റുന്നകാര്യം ആലോചിക്കുന്നു

  ReplyDelete
 41. നന്നായിട്ടുണ്ട്....ആശംസകൾ

  ReplyDelete
 42. നന്നായിട്ടുണ്ട്,ആശംസകള്‍!

  ReplyDelete
 43. നന്നായിരിക്കുന്നു. “chechippennu” enna peril aaro undu blogulakaththil.

  ReplyDelete
 44. കവിത മാത്രമല്ല കഥയും വഴങ്ങുന്നയാൾ മൈ പോയംസ് എന്ന് മാത്രമെഴുതി പക്ഷഭേദം കാണിയ്ക്കരുത്.

  പുതിയ ഉടുപ്പ് എനിക്ക് ഇഷ്ടായി.

  ReplyDelete
 45. പുതിയത് എന്തെങ്കിലും വന്നോ എന്നറിയാന്‍ ഒന്നുകൂടി കയറിയതാണ്.അഭിപ്രായം മാനിച്ച്‌ background മാറ്റിയതിനു നന്ദി.
  പിന്നെ ഇടക്കൊക്കെ ഇത് വഴി വരനെ.... http://praviep.blogspot.com/

  ReplyDelete
 46. http://varayum-variyum.blogspot.com/2010/09/cemetery.html

  പുതിയ പോസ്റ്റ്‌..ഇത്തവണയും വരാന്‍ മറക്കണ്ട..

  ReplyDelete
 47. Echmukutty
  പരിഗണിക്കാം
  മുകിൽ ,വാര്മുകിലേ...സന്തോഷം
  ആര്‍. ശ്രീലതാ വര്‍മ്മ ...ഇവിടെ ആദ്യമായി വരികയല്ലെ..സന്തോഷം
  മഴ ...നന്ദി...
  .::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്
  നന്ദി....

  താന്തോന്നി/Thanthonni said..
  ഇഷ്ടം പോലെയുണ്ട്.upload cheyanulla madiya

  ReplyDelete
 48. പറഞ്ഞ പോലെ ബ്ലോഗില്‍ ഒരു ചേച്ചിപ്പെണ്ണുണ്ടല്ലോ, ഇപ്പോ ആകെ കണ്‍ഫ്യൂഷനയി. ഏതായാലും ബ്ലോഗര്‍മാര്‍ സ്വന്തം കഥ എഴുതുന്നതും നല്ലതാ...

  ReplyDelete
 49. ഭാവിയില്‍ സംഭവിക്കാവുന്നത്‌ അല്ലെ?ഇങ്ങനെയും നല്ല സൌഹൃദങ്ങള്‍ ഉണ്ടാകുന്നു..
  നല്ല ഭാവന ..പോസ്റ്റ്‌ നന്നായി.

  ReplyDelete
 50. Mohamedkutty മുഹമ്മദുകുട്ടി

  thank u muhammed kutty

  smitha adharsh
  thank u smitha

  the man to walk with
  thank u for visiting my blog
  come again

  ReplyDelete
 51. നന്നായി എഴുതി ...മനസ്സില്‍ തൊടുന്നു ..മരണം ഒരു മനുഷ്യനെ ലോകത്തേക്ക് ഒന്ന് കൂടി വ്യക്തമായി പരിചയപ്പെടുത്തും ...അതാണ് ഇവിടെ ചേച്ചിപെണ്ണിന് സംഭവിച്ചത് ..എല്ലാര്‍ക്കും അവരെ ശരിക്കും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു ..ഒരു വേല ജീവനോടെ ഇരിക്കുമ്പോള്‍ ഇങ്ങിനെ ഒരു അനിയന്‍ ചെറുക്കനെ കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ ആരും മനസ്സിലാക്കുമായിരുന്നില്ല അതിന്റെ അര്‍ത്ഥത്തില്‍ ...സംശയവും വഴക്കും ശകാരവും ഒരു പക്ഷെ ഏറ്റു വങ്ങേണ്ടി വരുമായിരുന്നു ...

  ReplyDelete
 52. thank u aadila..vayichuvallo. enikku santhoshayi...valare correct ayi pparanju..aadila

  ReplyDelete
 53. nalla kadha,adhila parnjapole..jeevikumbol palthum thettayi kannunnu..enthyalum ivide avare manassilakkiyallo atleast naloru aniyancherukkanum ithil kanan sadhichallo am happy

  ReplyDelete
 54. kadha ishtappettu...
  pravaasa jeevithatthinidayil
  oru paadu sahodarangale enikkum
  kalnju kitti
  orikkalum kantittillattha avar orikkalum
  anubhavichittillaattha sneham tharunnu...
  aashamsakal..

  ReplyDelete
 55. pournami
  ശരിയാണു പറഞ്ഞത്

  രമേശ്‌അരൂര്‍
  രമേശ് ശരിയാണ്.. ഇതു കഥയില്‍..ഇങ്ങനെയൊക്കെ എഴുതിതള്ളാം..എന്നാല്‍ യതാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലും
  ഒരു so called..അനിയന്‍ ഇത്രയും സ്നേഹമായിട്ട്..ഓടിയെത്തുമെന്ന്
  ഞാന്‍ കരുതുന്നില്ല

  ReplyDelete
 56. ഒരു സാധ്യതയും തള്ളിക്കളയാന്‍
  ആകില്ല...
  ഇങ്ങനെയും
  ചില ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരെ
  എനിക്കറിയാം ..

  ReplyDelete
 57. രമേശ്‌അരൂര്‍
  ശരി രമേശ് എനിയ്ക്കും ഇവിടെ അനിയന്‍മാരുണ്ട്.സഹോദരന്‍മാരില്ലാത്ത എനിയ്ക്ക് virtual ലോകത്തിലുള്ള ഈ അനിയന്‍മാര്‍ ചേച്ചി എന്നു
  എഴുതുമ്പോള്‍ അറിയാതെ ഒരു സാഹോദര്യത്തിന്റെ ഉദാത്തത അതില്‍
  നിഴലിയ്ക്കുന്നതായിട്ടാണ് കാണുന്നത്.ഇന്നത്തെ സമൂഹം അതങ്ങീകരിയ്ക്കുമോ..
  ഇതിലെ ലക്ഷ്മണരേഖ എന്ന പോസ്റ്റുകൂടി വായിയ്ക്കുക

  വീണ്ടും വന്ന് അഭിപ്രായം ഇട്ടതിന് സന്തോഷം

  ReplyDelete
 58. awesome story amma..i nearly cried.love you a lot...wont allow you to die so fast..dont think of death..always think of life,you have still miles to go...your writing is improving day by day...the clarity in writing is improving a lot..keep it up,

  ReplyDelete
 59. thank u a lot my mon.ammaye manassilakkunna makkal
  ennum ammykku muthalkkuttanu.thank u once more

  ReplyDelete
 60. ബ്ലോഗിന്റെ പേര്‌
  പൂന്തോപ്പ്‌, പൂവാടി, മലരുകൾ,
  സൂനം, സുമരാഗം..

  കുസുമം നിറഞ്ഞത്‌ എന്നർത്ഥം വരുന്നത്‌ നന്നായിരിക്കും എന്ന് തോന്നുന്നു..

  ഒരു അഭിപ്രായം മാത്രമാണ്‌!

  ReplyDelete
 61. ഞാന്‍ എന്തു പറയാനാണ് ചേച്ചി... സത്യമായും., വിമര്‍ശിക്കുവാനുള്ള പഴുതുണ്ടോ എന്ന പരിശോധിക്കാനാണ് ഞാന്‍ വായിക്കാനിരുന്നത്. പക്ഷേ അതെല്ലാം മറന്ന് ഞാന്‍ കഥയില്‍ ലയിച്ചു.ഞാനും ആ മരണവീട്ടിലെത്തി... ബ്ലോഗെഴുത്തിന്റെ ചുരുങ്ങിയ കാലം കൊണ്ട് എനിക്കു കിട്ടിയ ചില നല്ല ഹൃദയബന്ധങ്ങളെക്കുറിച്ച് ഓര്‍ത്തു... അതുകൊണ്ടു തന്നെ ഈ കഥ സ്വന്തം അനുഭവമെന്നോണം ഉള്‍ക്കൊണ്ട് വായിക്കാന്‍ പറ്റി... വിമര്‍ശനത്തിന് പഴുതു കണ്ടെത്തേണ്ട കാര്യം ഞാന്‍ മറന്നു പോയി... ഒരാളെ എല്ലാം മറന്ന് കഥയില്‍ ലയിപ്പിക്കാന്‍ കഴിയുക എന്നതു തന്നെയല്ലെ കഥാകൃത്തിനുണ്ടാവേണ്ട ഏറ്റവും വലിയ സിദ്ധി....

  ഇനി വിമര്‍ശനത്തിനു വേണ്ടി ഒരു വിമര്‍ശനം പറയുകയാണെങ്കില്‍ ബ്ലോഗെഴുത്തിനെക്കുറിച്ചും സൈബര്‍ ഇടങ്ങളിലെ നല്ല ഹൃദയബന്ധങ്ങളെക്കുറിച്ചും അജ്ഞരായവര്‍ക്കു് ഈ കഥയിലെ ആശയം ഉള്‍ക്കൊള്ളാന്‍ ഒരു പക്ഷേ പ്രയാസം നേരിട്ടേക്കാം...എന്നു പറയാം

  ReplyDelete

Related Posts Plugin for WordPress, Blogger...