Friday, May 28, 2010

അശ്രുപൂജ

ഒരു തുള്ളിക്കണ്ണീര്‍ ഞാന്‍ തൂകിടട്ടെ!
ഒരു നുറു സ്വപ്നവും പേറി വന്ന്
ഒരു പിടി
ച്ചാരമായ് മാറിയോരെന്‍
അറിയ പ്പെടോത്തരാ കൂട്ടുകാര്‍ ക്കായ്,
അറിഞ്ഞു കൊണ്ടെന്‍റെയീ മിഴികളില്‍ നി -
ന്നൊരു തുള്ളി കണ്ണീര്‍ ഞാന്‍ തൂകിടട്ടെ !

Thursday, May 27, 2010

വാല്‍

ബ്ലോഗിതില്‍ പേരൊന്നൂ മാറ്റി നോക്കട്ടെ ഞാന്‍
പേരിതില്‍ കാര്യമായൊന്നു മില്ലെങ്കിലും
പേരിന്‍റെ തുമ്പിലൊരു വാലൊന്നു ചേര്‍ക്കട്ടെ !
വാലിന്‍ ബലത്താല്‍ ലങ്ക ജയിച്ചോരു
മാരുത പുത്രനെ മനസാല്‍ സ്മരിക്കട്ടെ !

Monday, May 24, 2010

നന്ദി

പ്രിയ ബ്ലോഗേഴ്സ് ,ഞാന്‍ അങ്ങിനെ വിളിച്ചോട്ടെ? നമ്മളെല്ലാം
ബ്ലോഗ്ഗെഴുത്തുകരാണല്ലോ . കഴിഞ്ഞ ആഴ്ച്ചയില്‍
(മെയ്‌ ഇരുപത് ,ഇരുപത്തൊന്നു )എസ്.ബി.റ്റി
റിക്രി യെ ഷന്‍ ക്ലബ് സം ടി പ്പിച്ച ഒരു സാഹിത്യ ക്യാമ്പ് തിരുവനന്ത
പുരം വൈ .എം .സി . ഹാളില്‍ നടത്തി . തികച്ചും വിജ്ഞാന പ്രദ
മായ ക്ലാസ്സിനെ ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെട്ടു. കേരളത്തിലെ
മുന്‍ നിരയിലുള്ള സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ,നടത്തിയ
ക്യാമ്പ് രണ്ടു ദിവസം ഉണ്ടായിരുന്നു .
അതിന്‍റെ ഭാരവാഹികളായ ശ്രീ അജയകുമാര്‍ ,ശ്രീ സതീഷ്കുമാര്‍,
ശ്രീ രാജേന്ദ്രന്‍ ,എന്നിവരെ ഇവിടെ ഞാന്‍ അഭിനന്ദിക്കട്ടെ.അതോടൊപ്പം
അറിവ് പകര്‍ന്നു തന്ന ശ്രീ ജോര്‍ജ് ഓണക്കൂര്‍ സര്‍ ,ഡോ .പി. സോമന്‍ ,
ശ്രീമതി റോസ് മേരി ,ശ്രീ വിനോദ് വൈ ശാഖി ,ഡോ.ബി ബഞ്ചമിന്‍ ,
ഡോ. പ്രഭാകരന്‍ പഴശ്ശി ,ഡോ.എം. രാജീവ്കുമാര്‍ എന്നിവര്‍ക്കും ഞാന്‍
ഇവിടെ നന്ദി പ്രകാശിപ്പിക്കട്ടെ .
"കണക്കു ബുക്കിന്‍റെ നടുവിലാണേ ന്നാലും
കണക്കു നോക്കാതെ ങ്ങള്‍ ക്കു പ്രോത്സാഹനം തന്ന
കണക്കെഴുത്തു കാരുടെ കൂട്ടയ്മയെ
കണക്കില്ലാതെ ഒരിക്കല്‍ കു‌ടി അഭിനന്ദിയ്ക്കട്ടെ "

Wednesday, May 12, 2010

മാന്യത

കൂട്ടരെ നിങ്ങള്‍ക്കൊരു കൂട്ടം കാട്ടിത്തരാം
കാട്ടിയ കൂട്ടം നിങ്ങള്‍ കൂട്ടുകാരോടോതീണം!
ഓതിയ ചെവിയിലൊരു മൂലും മൂളീണം.
മൂലിന്നര്‍ത് ഥം നിങ്ങള്‍ നോക്കിനാല്‍ നല്‍കീടണം
നോക്കു കുത്തികളായ മാന്യന്മാരെല്ലാം -


മാന്യത മറന്നന്നു ജാളൃരായിരുന്നീടും!

Tuesday, May 11, 2010

പൈതൃകം

ആകാശ നീലിമ കണ്ടില്ല നിങ്ങള്‍
അരുണോദയത്തിന്റെ വര്‍ണ്ണവും കണ്ടില്ല
പുക്കള്‍ തന്‍ മണം നുകര്‍ന്നില്ല നിങ്ങള്‍ .
പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞിന്‍ കണത്തിന്റെ
സപ്ത വര്‍ണ്ണങ്ങളും കണ്ടില്ല നിങ്ങള്‍ !
കുയിലിന്റെ കൂകലിനൊത്തു കൂകിടുന്നൊരു
കുസൃതിക്കുട്ടിക്കാലവും അറിഞ്ഞില്ല നിങ്ങള്‍ .
പച്ചപ്പനംതത്തചുണ്ടത്തുതേച്ചൊരു
രക്തവര്‍ണ്ണത്തിന്‍ രഹസ്യവും കണ്ടില്ല .

മുറിയടച്ചിരുന്നു പാഠംപഠിച്ചപ്പോള്‍
മുറിവേറ്റ ബാല്യം നിങ്ങളറിഞ്ഞില്ല .
പഠിച്ച പാങ്ങളുരുവിട്ടുനടന്നപ്പോള്‍
വിതച്ച പാടത്തിന്‍ വിളവു മറി
ഞ്ഞില്ല!
നെട്ടോട്ടമായ് കൊണ്ടു നെടിയ ജോലിതേടി
കൂട്ടമയ് കുടുവിട്ടകലുന്നു നിങ്ങള്‍ !
കുംപ്യുട്ടെര്‍ സ്ക്രീനിലെ ചാറ്റിങ്ങിനിടയില്‍
കണിക്കൊന്ന പൂവിട്ട നാളു മറിഞ്ഞില്ലാ .
സായാഹ്ന വേളയും സന്ധ്യാദീപവും

മറയും യുഗത്തിലോട്ടോടുന്നുവോ നിങ്ങള്‍ !
പൈദാഹ ശാന്തി തേടിയലയുന്ന നിങ്ങള്‍
പൈതൃകും ന്നീടൊല്ലൊരിയ്കലും

Monday, May 10, 2010

അകപ്പൊരുള്‍

റുത്ത പൂവിനെ മണത്തെറിഞ്ഞപ്പോള്‍
മറന്നുപോയല്ലോ പൂവിന്റെ നൊമ്പരം
പാരിതില്‍ പരിപാലിച്ചു നിന്ന സുമം
വാടി ക്കുഴഞ്ഞുകിടക്കുന്നു ണിയില്‍
എത്ര ലഭങ്ങള്‍തന്‍ മനംകവര്‍ന്നോരാ സുമം
ക്ഷണിക നേരംകൊണ്ടതാ കരിഞ്ഞുപോയ്
Related Posts Plugin for WordPress, Blogger...