Friday, April 23, 2010

മണ്ണ്

മണ്ണിലേക്കിങ്ങിടുക മക്കളെ ,
മണ്‍വെട്ടിയെടുത്തീടുക മക്കളെ ,
മതികെട്ടു പണിയെടുത്തിടുക , മക്കളെ
മണ്ണിനെ സ്നേഹിച്ചു മതി വരുവോളം
പൊന്നു വിളയിക്കൂ മണ്ണിന്‍റെ മക്കളെ .
മണ്ണിനെ സ്നേഹിച്ചില്ലാ , നിങ്ങളൊരിക്കലും
മണ്‍ ചിരാതിന്‍വെളിച്ചവും കണ്ടില്ലാ
കുംപ്യുട്ടെര്‍ സ്ക്രീനിതില്‍ , കണ്ണാലെപടവെട്ടി
മജ്ജവറ്റി മനസ്സു പതറി
മസ്തിഷ്കത്തിന്‍ ചുവടു തെറ്റി
മതിയാവോളം പണിയെടുത്തു
മാംസ ചണ്ടിയായി മാറി
നിങ്ങള്‍
തമസ്സില്‍ തപ്പിത്തടഞ്ഞു നിങ്ങള്‍ .
ഇനി മണ്ണിലേക്കു തിരിച്ചു വന്നീടുക
മണ്ണിന്‍റെ മണം നുകര്ന്നീടുക

Monday, April 12, 2010

കുടിയന്റെ കേരളം

കുടിയന്റെ കേരളം ,മുടിയുന്ന കേരളം
കുടുംബ ബന്ധങ്ങള്‍ തകരുന്നകേരളം
പെറ്റമ്മയെപ്പോലും പുലഭ്യം പറഞ്ഞതാ
നാലുകാലില്‍ നടന്നടുക്കുന്നു തന്‍ മകന്‍
ഒരുനാള്‍ മുലപ്പാലു ഗന്ധം പേറിയവനിന്നിതാ
രാപ്പകലറിയാതെ മദ്യഗന്ധമായെത്തുന്നു .
പെറ്റ മാതാക്കള്‍ തന്‍ ദീനവിലാപത്താ -
ലാടിയുലയുന്നു സമസ്തമീ കേരളം .
പാതിവ്രത്യത്തിന്റെ പവിത്രതയില്‍
സീതയെ വെല്ലുന്ന നാരീജനത്തിന്റെ
ഉരുകിയൊലിക്കുന്ന ദുഃഖമാം ലാവയില്‍
വെന്തു വെണ്ണീറായി നീറുന്നുകേരളം .
നിഷ്കളങ്കമാം കുരുന്നുകള്‍ തന്‍ പ്രഭവറ്റിയ
കണ്ണുകള്‍ ,കദനഭാരം ചുമക്കുന്ന വദനവും
കണ്ടു കണ്ണീര്‍പുണ്ടു കരയുന്നു കേരളം .
കോടികള്‍ ഖജനാവിനെ സമ്പന്നമാക്കുമ്പോള്‍
കോടതി തിണ്ണയില്‍ മിന്നറുത്തീടുന്ന -ലക്ഷങ്ങളെക്കൊണ്ടു നിറയുന്നു കേരളം .
കുടിയന്റെ കേരളം ,മുടിയുന്നകേരളം
കുടുബബന്ധങ്ങള്‍ തകരുന്ന കേരളം .








Thursday, April 1, 2010

ഗര്‍ത്തം

പിച്ച വെച്ചു നീ നടന്നപ്പോളമ്മ-
കൊച്ചു കാല്‍ അടിവെച്ചു നടത്തി പതുക്കെ
ഓടിത്തുടങ്ങിയ നിന്‍ കാലുകളില്‍ -
പടയോട്ടത്തിന്‍റെ കരുത്തു ഞാന്‍ ദര്‍ശിച്ചു .
കാലിടറാതെ,പതറാതെ ,നടക്കുവാനമ്മ -
പലവട്ടമുപദേശിച്ചതോര്‍ത്തതില്ലയോനീ ,
എപ്പോഴുമൊരുകണ്ണു നിന്നിലര്‍പ്പിച്ചതുണ്ണീ -
ഗര്‍ത്തത്തില്‍ നീ പെട്ടു പോകാതിരിക്കുവാന്‍ .
അറിയാതെ എപ്പോഴോശ്രദ്ധതിരിഞ്ഞപ്പോ -
ളിരുകാലും പുതഞ്ഞു നീ നില്‍ക്കുന്ന കാഴ്ച്ചയെ -
ന്നിടനെഞ്ചു പൊട്ടി ഞാന്‍നോക്കിനിന്നു.
എന്തു ഞാന്‍ചെയ്യേണ്ട തെന്നറിയാതെ -
അന്തമില്ലാതെപകച്ചു ഞാന്‍ നിന്നപ്പോ -
ളിരുകൈയ്യും പിടിച്ചുനിന്നെമെല്ലെ ,
കരയിലേയ്ക്കിട്ടല്ലോ നിന്‍പിതാവ്,പിന്നെ-
യാകാലിലെ ചെളിയെല്ലാം മെല്ലെ-
കഴുകി കളഞ്ഞല്ലോ നിന്‍ പിതാവ് .
അടിവെച്ചടിവെച്ചു നടത്തി മെല്ലെവീണ്ടും -
ലക്ഷ്യത്തിലെത്താന്‍ തുനിഞ്ഞ നിന്‍ -
കാലടികള്‍ക്കര്‍ത്ഥവുംഊര്‍ജ്ജവും പകര്‍ന്നേകിയൊ -
രാപിതാവിനെ മറന്നിടൊല്ലൊരിക്കലും മറന്നിടല്ല്.
Related Posts Plugin for WordPress, Blogger...