Tuesday, November 16, 2010

പെട്ടുപോകുന്നവര്‍ഒരു ജോലി. അതൊരു സ്വപ്നമാണ്. അതും സര്‍ക്കാരു ജോലി. ഇപ്പോഴത്തെ പ്രൊഫഷണല്‍സു കളെ യല്ല ഈ ഉദ്ദേശിച്ചത്.
ഒരു ആര്‍ട്ട്സ് സയന്‍സ് വിദ്യാര്‍ത്ഥിയെ സംബന്ധിച്ചടത്തോളം  പതിനെട്ടു വയസ്സു പൂര്ത്തിയായാല്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍നടത്തുന്ന ടെസ്റ്റെഴുതി ഒരു ജോലി കിട്ടുകയെന്നു പറഞ്ഞാല്‍ ഇപ്പോഴും ഭാഗ്യക്കുറി അടിയ്ക്കുന്ന പോലെ തന്നെയാണ്.
ഇവിടെയതല്ല കഥ..ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഓരോ ട്രേഡ്  യൂണിയന്‍ കാരും അവനവന്‍റ അംഗത്വ ബലം കിട്ടാന്‍ വേണ്ടി ഓടിനടന്ന് മംബര്‍ഷിപ്പെടുപ്പിയ്ക്കലാണ്.
                      ജയദേവന്‍ വന്നപ്പോഴാണ് വാസുക്കുട്ടനു മനസ്സു തുറക്കാന്‍ പറ്റിയത്. തന്‍റ സഹപാഠി.
എത്ര വര്‍ഷത്തിനു ശേഷമാണൊന്നു മനസ്സു തുറക്കാനവനെ അടുത്തു കിട്ടുന്നത്. പഠിത്തം കഴിഞ്ഞപ്പഴേ അവനെ അവന്‍റ ചേട്ടന്‍  ഗള്‍ഫിലേയ്ക്കു കൊണ്ടുപോയി.

ഇന്നെന്‍റ  ജോലിയില്‍ നിന്നും വിരമിയ്ക്കുന്ന ദിവസം

     ഇന്നവന്‍ എനിയ്ക്കുവേണ്ടി മാത്രം നീക്കിവെച്ച ദിവസം. ആരോടെങ്കിലും മനസ്സു തുറന്നിട്ടെത്ര നാളായി.
പഴയ  പുഴക്കരയിലേയ്ക്കു പോകാമെന്ന് അവന്‍ തന്നെയാണ് പറഞ്ഞത്. കൈതപ്പൂവിന്‍റ മണവും പുഴയിലെ കുഞ്ഞോളങ്ങളോട് കഥപറഞ്ഞു  വരുന്ന കാറ്റും. ഇവിടെയല്ലാതെ  വേറെയെവിടെ കിട്ടും ഇത്ര സുന്ദരമായ
ഒരു കാഴ്ച. അവനാരോടെന്നില്ലാതെ പിറുപിറുത്തു.
വാസുവെ നീ എന്താണു പറയുന്നത്. എന്നോടു നിനക്ക് എന്തോ പറയാനുള്ളത്...
  അതോ... അതൊരു വഞ്ചനയുടെ കഥ.
നീയാരെ വഞ്ചിച്ചു. നിന്‍റ ഭാര്യയെ വഞ്ചിച്ചോ? വീട്ടുകാരെ വഞ്ചിച്ചോ? നിന്‍റ കൂട്ടുകാരെ
വഞ്ചിച്ചോ?ഞാന്‍ പോയപ്പോള്‍ നിനക്കു പിന്നെ വേറെയാരും കൂട്ടായിട്ടില്ലായിരുന്നുയെന്നല്ലെ നീപറഞ്ഞത്. പിന്നെ പൊതുവെ പെണ്ണുങ്ങളുടെ മുഖത്തു നോക്കാത്ത നീ  ഒരു പെ ണ്ണിനെ വഞ്ചിച്ചെന്നു തോന്നുന്നില്ല. പറ്റുമോ?

ഇത്രയും നാള്‍ എന്‍റ മനസ്സാക്ഷിയെ വഞ്ചിച്ചു.

 ആ നേതാവ് വളരെ തന്ത്രപൂര്‍വ്വമാണ് തന്നെ സമീപിച്ചത്.
ഞാന്‍ ജോയിന്‍ ചെയ്ത തിന്‍റ പിറ്റേന്ന്. ഓഫീസിന്‍റ  ഇടനാഴിയില്‍ വെച്ച് ആരും കാണാതെ എന്‍റ കൈയ്യില്‍ മംബര്‍ഷിപ്പ് ഫോം തന്നു.
എളുപ്പം തന്നെ പൂരിപ്പിച്ചു മേടിയ്ക്കുകയും ചെയ്തു. കോളേജു കാമ്പിസിലെ  രാഷ്ട്ര്രീയ ചുവകളുടെ രുചിയൊട്ടും അറിയാത്ത തനിയ്ക്ക്  അതില്‍ വലിയ കാര്യം ഉണ്ടെന്ന്  ആദ്യം തോന്നിയില്ല.
    ആഴത്തിലോട്ടിറങ്ങുമ്പോഴെ വെള്ളത്തിന്‍റ തണുപ്പറിയൂയെന്നു പറഞ്ഞതുപോലെ..വര്‍ഷങ്ങള്‍         കഴിഞ്ഞപ്പോളതിന്‍റ  പ്രാധാന്യവും പ്രസക്തിയും രുചിയും അറിഞ്ഞുതുടങ്ങി. ചെന്നായയുടെ വായിലകപ്പെട്ട കൊക്കിന്‍റ   തലപോലെ  ഇനിയെടുക്കാന്‍ നിവൃത്തിയില്ല. 
നീണ്ട മുപ്പതു വര്‍ഷങ്ങള്‍...ഒന്നും രണ്ടുമല്ലാ...മനസ്സാക്ഷിയെ വഞ്ചിച്ച്...

നിനക്കു മാറാമായിരുന്നില്ലേഅവനവന്‍റ  മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടെന്തിനങ്ങനെ...

മാറിയേനെ.മാറിയവരുടെ ഗതികണ്ടപ്പോള്‍ ...
ഒന്നുകൂടി ഉറച്ചു നിന്നു.
നേരെ ഒരു സ്ഥലം മാറ്റം..വയ്യാത്ത അമ്മ.രണ്ടു കുട്ടികള്‍..സ്ഥലം മാറ്റമില്ലാത്ത ഭാര്യയുടെ ജോലി.
അതുകൊണ്ട് ഒന്നു കൂടി ഉറച്ചു നിന്നു.
മാനസികമായി..അവനവന്‍റ   പ്രത്യയ ശാസ്ത്രത്തിനോട് യോജിപ്പില്ലാത്ത യൂണിയനില്‍ നില്‍ക്കുകയെന്നു പറഞ്ഞാല്‍ആത്മഹത്യക്കു തുല്യമാണ്.

പക്ഷെ നിലനില്‍പ്പ് അതാണല്ലൊ എല്ലാത്തിലും പ്രധാനം..
കണ്ണുമടച്ചു  നിന്നു..അവസാനം വരെ..
പക്ഷേ, യാത്രയയപ്പു ദിവസം  .. മറുപടി പ്രസംഗത്തിന്‍റ
അവസരം ഒത്തുകിട്ടി. ഒന്നു പതറി..മനസ്സ്..  ഞാനതു തുറന്നു പറയണമോയെന്ന് ഒന്നുകൂടി വിശകലനം ചെയ്തു.അവസാനം തീരുമാനിച്ചു വേണ്ട..പറഞ്ഞാല്‍‍.....അപ്പോള്‍ ഇത്രയും നാളും  യൂണിറ്റിന്‍റ
എക്സിക്യൂട്ടീവ് പോസ്റ്റിലിരുന്നത്....????

മനസ്സു പറഞ്ഞു..ഇവിടെ കുറച്ചു വിഢികളായ പാവങ്ങള്‍... അണികള്‍... അവരുടെ മനോനില തകര്‍ക്കരുത്.
വേണ്ടാ, ഇതു  തന്നോടൊപ്പം വിരമിയ്ക്കട്ടെ ഈ ചതി..ഈവഞ്ചന..ഈപെട്ടുപോകല്‍.ആര്ക്കും വരാതിരിയ്ക്കട്ടെ.!
      പുഴയിലെ   ഓളങ്ങളെ       കീറിമുറിച്ചുകൊണ്ട്  കഴുക്കോലു നീങ്ങയപ്പോളാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.
അപ്പോള്‍ എന്‍റ   ചങ്ങാതിഎവിടെ താനിപ്പോളെവിടെ?
ഈ സ്ഥലം.
എപ്പോഴാണിവിടെത്തിയത്....
സഹപ്രവര്‍ത്തകര്‍  അനുഗമിയ്കാന്‍  തുനിഞ്ഞപ്പോള്‍  നിരസിച്ച്  ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോയതാണല്ലോ.
എന്നിട്ടിവിടെ...ഒന്നും ഓര്‍ക്കാന്‍ പറ്റുന്നി ല്ലല്ലോ..
അതാ കഴുക്കോലു നഷ്ടപ്പെട്ട്  ആ  വള്ളം  ദിശയില്ലാതെ പുഴയുടെ അനന്തതയിലേയ്ക്ക്.
അങ്ങകലെ വീട്ടില്‍  വിരമിയ്ക്കലിന്‍റെ വ്യഥയും പേറിവരുന്ന ഭര്‍ത്താവിനെ കാത്തിരിയ്ക്കുന്ന ഭാര്യ.44 comments:

 1. പക്ഷെ നിലനില്‍പ്പ് അതാണല്ലൊ എല്ലാത്തിലും പ്രധാനം..
  കണ്ണുമടച്ചു നിന്നു..അവസാനം വരെ


  എല്ലാവര്‍ക്കും ബലിപ്പെരുന്നാളാശംസകള്‍!

  ReplyDelete
 2. മുപ്പതുകൊല്ലം കൂടെ ജീവിച്ചിട്ട് ഒടുവില്‍ മറിക്കാന്‍ നേരം ഈ ദാമ്പത്യം ശരിയായില്ല എന്ന് ഭാര്യ ഭര്‍ത്താക്കന്മാര്‍ പശ്ചാത്തപിക്കുന്നത് പോലെ യായി .മുപ്പതു കൊല്ലം വളരെ നീണ്ട കാലയളവ്‌ തന്നെയാണ് .റിട്ടയര്‍ ആയില്ലേ ഇനി കുഴപ്പം വരാനില്ല എന്ന് ഉറപ്പായപ്പോള്‍ ഇങ്ങനെ വീണ്ടു വിചാരം നടത്തിയ ആ മന:സാക്ഷിയെ എന്ത് പേരിട്ടു വിളിക്കാനാണ് ?
  നല്ല ആശയം തന്നെ ..

  ReplyDelete
 3. പെട്ടുപോയവർക്ക്‌ വേണ്ടി..
  നന്നായി.

  ReplyDelete
 4. അനിവാര്യമായ ദുരന്തം

  ReplyDelete
 5. ഒരിക്കലും ഒന്നിൽ നിന്നും നമ്മൾ വിരമിക്കുന്നില്ല കേട്ടൊ ഭായ്.ഏതെങ്കിലും ഒന്നിൽ മാത്രം കൂടൂതൽ നാളുകൾ ഇതുമാത്രമാണെന്റെ ഉപാധി എന്ന് കരുതി ജീവിക്കുമോഴുള്ള പ്രശ്നങ്ങളാണിതൊക്കെ...
  ഇനിയാണ് പുത്തൻ ഉപാധികൾ ശരിക്കും ഉടലെടുക്കുക കേട്ടൊ ഭായ്

  ReplyDelete
 6. നിലനില്‍പ്പ് തന്നെ എല്ലാവര്ക്കും പ്രധാനം..
  (ബ്ലോഗിന്റെ പേര് my poems. പോസ്റ്റ്‌ ഇട്ടതു കഥയും!ഉടനെ പേര് മാറ്റുക.അല്ലെങ്കില്‍ പോസ്റ്റിന്റെ ലാബെല്‍ മാറ്റുക )

  ReplyDelete
 7. വിരമിക്കൽ ജോലിയിൽ നിന്നു മാത്രമല്ലേ, ജീവിതത്തിൽ നിന്നല്ലല്ലോ, സാരമില്ല കെട്ടോ, പിന്നെ, കഥയോ,കവിതയോ എന്താണിഷ്ടമെന്നു വെച്ചാൽ അതെഴുതുക! ആശംസകൾ!

  ReplyDelete
 8. ഏതായാലും ആ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെട്ടല്ലോ?

  റിട്ടയര്‍ ചെയ്യുന്ന ഓരോ വ്യക്തിയും എപ്പോഴും ആക്റ്റിവ് ആയിട്ടിരിക്കാന്‍ ശ്രമിക്കണം.
  കുറച്ചു സമയമെങ്കിലും സേവനത്തിനു വേണ്ടി മാറ്റി വെയ്ക്കുക. ജീവിതത്തില്‍ നമ്മളെ ആവശ്യമുള്ള ധാരാളം പേര്‍ സമൂഹത്തിലുണ്ട്. അവരുടെ ദുരിതവും വേദനയും അല്‍‌പമെങ്കിലും കുറയ്ക്കാന്‍ സഹായിക്കുന്ന പ്രവര്‍‌ത്തനങ്ങളില്‍ ഏര്‍‌പ്പെട്ടാല്‍ റിട്ടയര്‍മെന്റ് ജീവിതം ധന്യമാക്കാം.

  ReplyDelete
 9. Orupodi samoohyaprashnam characha cheyyunna , athe samayam theerthum sadharanamaya kadha... politicalaayi chindikunnavar kooduthalulla kaalamaanu. athentaayaalum ee kadha chila chintakal munnot vekkunnu.

  ReplyDelete
 10. ബിലാത്തിപട്ടണം പറഞ്ഞപോലെ നമ്മൾ ഒരിക്കലും ഒന്നിൽനിന്നും വിരമിക്കുന്നില്ല ;
  ഒരിക്കൽ മാത്രം, അത് തന്നെ വിരിമിക്കലാണോ ?

  ReplyDelete
 11. എന്ത് തത്വം പറഞ്ഞാലും സ്വന്തം നിലനില്പ് തന്നെ എല്ലാവര്ക്കും പ്രധാനം. എല്ലാം കഴിയുമ്പോള്‍ വെറുതെ ഒരു പഴിയും. അത്രയൊക്കെയേ ഉള്ളു ഇപ്പോഴത്തെ പ്രതികരണങ്ങള്‍....

  ReplyDelete
 12. രമേശ്‌അരൂര്‍
  Sabu M H

  Anees Hassan

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം
  ഇസ്മായില്‍ കുറുമ്പടി (തണല്‍)
  ശ്രീനാഥന്‍
  Vayady
  സുജിത് കയ്യൂര്‍
  sm sadique

  എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഒരുപാടു സന്തോഷം. വിരമിയ്ക്കലായില്ല.ഇവിടെ ചുറ്റിനും കാണുന്ന സംഭവം ഒരു കഥയാക്കിയതാണ്.പെട്ടു പോയാല്‍ പെട്ടതു തന്നെ.
  മാറിക്കഴിഞ്ഞാല്‍ കരടാണു പിന്നെ.അത് ഏതിലായാലും

  ReplyDelete
 13. ഇസ്മായില്‍ കുറുമ്പടി (തണല്‍)

  പേരുടനെ തന്നെ മാറ്റുന്നു

  ReplyDelete
 14. പട്ടേപ്പാടം റാംജി
  വളരെ ശരി..
  ഒരു സത്യം..
  ഒരു പച്ചപരമാര്‍ത്ഥം...

  ReplyDelete
 15. ഏതായാലും കഥനായകൻ ജയനെപ്പോലെയല്ല ഞാൻ!
  ഭാഗ്യം!

  ReplyDelete
 16. വിരമിച്ചപ്പോഴെങ്കിലും ഈ പശ്ചാത്താപം തോന്നി, എങ്കിലും സഹചാരികളോടുള്ള സഹതാപത്താൽ ഒന്നും തുറന്നു പറയാൻ പറ്റാത്ത അവസ്ഥ വ്യക്തമായി അവതരിപ്പിച്ചു. വിരമിക്കൽ വരെയുള്ള നിലനിൽ‌പ്പിനുവേണ്ടി സഹിച്ചത്, ജീവിതാവസാനം വരെ തീരാവേദനയായി തീരുമല്ലോ!! ഭൂരിപക്ഷം പേർക്കും സംഭവിക്കാവുന്ന സത്യം...........

  ReplyDelete
 17. രാഷ്ട്രീയ മേധാ ശക്തിയില്ലാത്ത ദുര്‍ബ്ബല വിഭാഗമാണ്‌ സര്‍ക്കാര്‍ ജോലിക്കാര്‍. താന്‍ കാര്യമല്ലാതെ മറ്റൊന്നും അവര്‍ക്ക് വിഷയമല്ല. അത് കൊണ്ടു ആദര്‍ശത്തിന്റെ കണിക പോലും അവരില്‍ കാണില്ല.
  അതാണല്ലോ നമ്മുടെ ശാപവും. നന്നായി ചേച്ചി, ഈ വിഷയം അവതരിപ്പിച്ചത്.

  ReplyDelete
 18. വൈകി വരുന്ന വിവേകം ..അത്ര തന്നെ ...

  ReplyDelete
 19. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം ചതിക്കുഴികളു ണ്ട് . പ്രതികരിക്കുന്നവര്‍ അപൂര്‍വമെന്നുമാത്രം. ചിലര്‍ ഒഴുക്കിനെതിരെ നീന്തുന്നു . മറ്റു ചിലരാകട്ടെ ഒഴിക്കിനനുകൂലമായി ഒഴുകിയോഴുകിപ്പോകുന്നു . പോസ്റ്റില്‍ നല്ലൊരു സന്ദേശം അടങ്ങിയിരിക്കുന്നു .

  ReplyDelete
 20. കഥ രണ്ട് ദിവസം മുന്‍പ് വന്നു വായിച്ചു പോയിരുന്നു.. അന്ന് കമന്‍റെഴുതാന്‍ സമയം കിട്ടിയില്ല . മനസ്സുകൊണ്ട് മാറ്റം ആഗ്രഹിക്കുന്നവര്‍ സാഹചര്യങ്ങളില്‍ പെട്ട് കുടുങ്ങുന്നത് സ്വാഭാവികമാണ്.. നില നിൽപ്പ് തന്നെയാണ് ഏവരുടെയും പ്രശനം .
  -------------------------------------------------------------------
  വന്നല്ലോ,, വന്നല്ലോ ,, “വനമാല” ,, വന്നല്ലോ ബ്ലോഗ് പോസ്റ്റുകളുടെ മാറ്റ് കൂട്ടാന്‍ ....
  വനമാല നല്ല പേരാണ് കൊട്ടോ... അഭിനന്ദനങ്ങള്‍ :)

  ReplyDelete
 21. jayanEvoor

  വി.എ || V.A
  ഭാനു കളരിക്കല്‍
  സിദ്ധീക്ക് തൊഴിയൂര്‍
  Abdulkader kodungallur

  എല്ലാവരുടെയും വിലയേറിയ ഈ അഭിപ്രാങ്ങള്‍ക്ക് എന്‍റെ സന്തോഷം അറിയിയ്ക്കട്ടെ


  ഹംസ
  പേരിഷ്ടപ്പെട്ടതില്‍ പെരുത്തു സന്തോഷം

  ReplyDelete
 22. കൊള്ളാം. നന്നായിട്ടുണ്ട്.

  ReplyDelete
 23. nilanilppu athanu pradhaanam....m valare nannayittundu... aashamsakal....

  ReplyDelete
 24. നല്ല കഥ ചേച്ചീ...

  ReplyDelete
 25. നിലനില്‍പ്പ് തന്നെയാണ് എല്ലാത്തിലും പ്രധാനം...

  ReplyDelete
 26. കുമാരന്‍

  jayarajmurukkumpuzha

  ശ്രീ

  Abdul Jishad

  എല്ലാവര്‍ക്കും നന്ദി

  ReplyDelete
 27. Varanan vaiki...Sorry.
  Vaikiyanegilum, enjoyed

  ReplyDelete
 28. പഴയ പുഴക്കരയിലേയ്ക്കു പോകാമെന്ന് അവന്‍ തന്നെയാണ് പറഞ്ഞത്. കൈതപ്പൂവിന്‍റ മണവും പുഴയിലെ കുഞ്ഞോളങ്ങളോട് കഥപറഞ്ഞു വരുന്ന കാറ്റും. ഇവിടെയല്ലാതെ വേറെയെവിടെ കിട്ടും ഇത്ര സുന്ദരമായ
  ഒരു കാഴ്ച.

  nalla theme ayittundu kadhayude....ishttayi...

  ReplyDelete
 29. കൊള്ളാമല്ലോ നല്ല കഥ…. നാം അറിയാതെ ചില ചതിക്കുഴികളിൽ എത്തിപ്പെടുന്നു അവിടെ നിന്നും കരകയറാൻ ശ്രമിക്കുന്തോറും അതിലും വലിയ ഗർത്തങ്ങളിലേക്ക് നാം പതിക്കുന്നു… നിലനിൽ‌പ്പിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ എന്തെല്ലാം സഹിക്കണം അല്ലെ…….

  ReplyDelete
 30. നിലനില്‍പ്പിന് വേണ്ടി എന്ത് ത്യാഗവും സഹിക്കേണ്ടി വരും ...കഥയുടെ ആശയം നന്നായിരിക്കുന്നു ..

  ReplyDelete
 31. Thommy
  thank u thommy

  kusumam -- കൈതപ്പൂവിന്‍റ മണം നുകര്‍ന്നിട്ടുണ്ടോ?
  അഭിപ്രായം ഇട്ടതിന് സന്തോഷം
  ഉമ്മുഅമ്മാർ --ഒത്തിരി സഹിയ്ക്കണം

  വിജയലക്ഷ്മി --നല്ലഅഭിപ്രായത്തിന് സന്തോഷം

  ReplyDelete
 32. ഇപ്പോഴും ഒരു സര്‍ക്കാരുദ്യാഗസ്ഥന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ
  ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടു പദവി വരെ
  വഹിച്ച ഒരാള്‍ എന്നീ നിലകളില്‍ എനിക്കു പറയാന്‍ കഴിയും
  ഇതു കഥയല്ല പച്ചയായ മനുഷ്യ ജീവിതത്തിന്റെ പരിച്ഛേദമാണെ
  ന്നു്. ആരും തുറന്നു പറയാത്ത സത്യവുമെന്നു് .

  ReplyDelete
 33. അവതരണം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി,ആശംസകള്‍

  ReplyDelete
 34. ഇങ്ങനെ എത്രയോ പേര്‍ .. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ ജീവിക്കുന്നു .. ഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്നവര്‍ .. ഇഷ്ടപ്പെടനാവതവരോട് കൂടെ ജീവിക്കുന്നവര്‍ ... ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നവര്‍ ... അങ്ങനെ അങ്ങനെ ...

  ReplyDelete
 35. നല്ല കഥ ചേച്ചീ...

  ReplyDelete
 36. ഇഷ്ട്ടപ്പെട്ടു. അപ്പൊ കവിതയില്‍ നിന്നും മാറി കഥയിലേക്കായോ....?

  ReplyDelete
 37. കേരളീയന്റെ ദുരന്തം നന്നായി പ്രതിഫലിപ്പിച്ചു.
  ഇവിടെ ഗള്‍ഫില്‍ എത്തിപ്പെട്ടത് എത്ര നന്നായി..യുണിയനുമില്ല, പിരിവുമില്ല..ഉള്ള പിരിവുകള്‍ നല്ലതിന് വേണ്ടി മാത്രം..

  ReplyDelete
 38. ഇത്രകാലവും യൂണിയനിൽ പ്രവർത്തിക്കുകയും,പ്രവർത്തനത്തിന്റെ മികവു കൊണ്ട് യൂണിയന്റെ എക്സിക്ക്യൂട്ടീവ് പോസ്റ്റ് വരെയെത്തിയ ഒരാൾ അതിന്റെ എല്ലാ ഫലങ്ങളും അനുഭവിക്കുകയും, അവസാനം പിരിയണ നേരത്തുള്ള ഈ ചിന്ത തന്നെ ഒരു നന്ദി കേടാണന്നേ ഞാൻ പറയൂ...!!

  ആശംസകൾ...

  ReplyDelete
 39. ജയിംസ് സണ്ണി പാറ്റൂര്‍
  സി.പി.ദിനേശ്
  സുനില്‍ ‍‍‍പെരുമ്പാവൂര്‍
  jazmikkutty
  ആളവന്‍താന്‍
  സലീം ഇ.പി.
  വീ കെ
  വത്യസ്ഥങ്ങളായ അഭിപ്രായങ്ങളെഴുതിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും
  നന്ദി രേഖപ്പെടുത്തുന്നു

  ReplyDelete
 40. kaithappovu??athu oru cream color anooo?

  ReplyDelete
 41. ആ കൈത കുറേ വലുതായി മൂത്തു കഴിയുമ്പോള്‍ പൂക്കും .ചന്ദന കളറായിരിയ്ക്കും.
  ഭയങ്കര മണമായിരിയ്ക്കും പണ്ടൊക്കെ തടിപ്പെട്ടിയില്‍ തുണി അലക്കി വെയ്ക്കുമ്പോള്‍ അതിന്‍റിടയില്‍ വെയ്ക്കും. അന്നൊന്നും സ്പ്രേയും ഒന്നും ഇത്ര പ്രചാരമില്ലല്ലോ.

  ReplyDelete
 42. കഥ നന്നായിട്ടുണ്ട്, ഇനിയും ധാരാളം എഴുതണം.
  സ്വന്തമായിട്ട് ഒരു നട്ടെല്ലും, പ്രതികരണ ശേഷിയും ഇല്ലാത്തവരെക്കുറിച്ചു നമുക്ക് സഹതപിക്കാം. അല്ലെ?

  ReplyDelete
 43. കഥ നന്നായിട്ടുണ്ട്, ഇനിയും ധാരാളം എഴുതണം.
  സ്വന്തമായിട്ട് ഒരു നട്ടെല്ലും, പ്രതികരണ ശേഷിയും ഇല്ലാത്തവരെക്കുറിച്ചു നമുക്ക് സഹതപിക്കാം. അല്ലെ?

  ReplyDelete

Related Posts Plugin for WordPress, Blogger...