Sunday, August 8, 2010

തര്‍പ്പണം

വിളക്കു കത്തിച്ചൊരുക്കി വെച്ചു
നാക്കിലയും മുറിച്ചു വെച്ചു
ദര്‍ഭ മോതിരമണിഞ്ഞു വിരലില്‍
കിണ്ടി വാലിലെ നീരുചുറ്റി
ഇലക്കു ചുറ്റും ശുദ്ധമാക്കി
ദര്‍ഭദളമതില്‍ നിരത്തി വെച്ചു
പിണ്ഡമൊന്നതിലുരുട്ടി വെച്ചു
എള്ളെടുത്തൊരു നീര്‍ കൊടുത്തു
പൂവെടുത്തൊരു നീര്‍കൊടുത്തു
ചന്ദനവും കൊണ്ടു ഞാനൊരു
നീര്‍ കൊടുത്തു നിശ്വാസമിട്ടു.
വസ്ത്രയിഴയിലെ നൂലിളക്കി
നൂലുമെല്ലെ വലിച്ചെടുത്തു
വസ്ത്രമൊന്നു സമര്പ്പണം ചെയ്തു
ഭക്ത്യാ ദണ്ഡ നമസ്ക്കാരവും ചെയ്തു.
മെല്ലെയെടുത്തിരു കൈകളാല്‍
ഒഴുക്കു നീരിലിറങ്ങി പിന്നെ
പിതൃപിണ്ഡ സമര്‍പ്പണം ചെയ്തു.

കരയിലെത്തിയ മനസ്സിലേക്കതാ
കരളിലില്‍ നിന്നൊരു ചോദ്യമെത്തി
ജീവനോടിരുന്ന പിതൃവിന്
നീര്‍ കൊടുത്തോ,തുണികൊടുത്തോ?
മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
തണല്‍ കൊടുത്തൊരു തരുവുമായോ?
തുണയില്ലാതെയലഞ്ഞ നാളില്‍
താങ്ങിനായൊരു കൈകൊടുത്തോ?

38 comments:

 1. കൂട്ടുകാരെ ഇന്ന് രണ്ടായിരത്തിപ്പത്ത് ആഗസ്റ്റ് ഒന്‍പത് തിങ്കളാഴ്ച, കര്‍ക്കിടക മാസം ഇരുപത്തി നാല്
  ഈ വര്‍ഷത്തെ വാവു ബലി തര്പ്പണം ഇന്നാണ്.ഞാനും പോയിരുന്നു. അഭൂതപൂര്‍വമായ തിരക്കാണ്, എല്ലായിടവും.
  ഈ വരികള്‍ ഇവിടെ കുറിച്ചത് നമ്മള്‍, .......അവരെ കുറിച്ചോര്‍ക്കുവാന്‍,....ജീവിച്ചിരിക്കുമ്പോളും...

  ReplyDelete
 2. ബലി തര്‍പ്പണത്തിലൂടെ ഓര്‍മ്മകളില്‍ ഒഴുകി നടന്ന്....

  ReplyDelete
 3. കരയിലെത്തിയ മനസ്സിലേക്കതാ
  കരളിലില്‍ നിന്നൊരു ചോദ്യമെത്തി
  ജീവനോടിരുന്ന പിതൃവിന്
  നീര്‍ കൊടുത്തോ,തുണികൊടുത്തോ?
  മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
  തണല്‍ കൊടുത്തൊരു തരുവുമായോ?
  തുണയില്ലാതെയലഞ്ഞ നാളില്‍
  താങ്ങിനായൊരു കൈകൊടുത്തോ?

  അതെ ജീവിച്ചിരുന്നപ്പോള്‍ വല്ലതും കൊടുത്തോ?
  ഉയിരുള്ളപ്പോള്‍ കൊടുക്കുന്നതെ പുണ്യമായ് തിരിച്ചു കിട്ടൂ...
  ഇത് എന്റെ മാത്രം അഭിപ്രായമാണേ...

  ചേച്ചീ, പിന്നെ ഏതൊരു ആഘോഷവും ഇങ്ങനെ കവിതയിലൂടെ ഒര്മിപ്പിക്കുന്നതിനു നന്ദി.
  പ്രവാസികള്‍ക്ക് ഉപകാരം.ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 4. വളരെ ശരിയാണ് . ജീവിച്ചിരിക്കുമ്പോള്‍ പലരും കടമകള്‍ മറക്കുന്നു. നല്ല വരികള്‍ .

  ReplyDelete
 5. "കരയിലെത്തിയ മനസ്സിലേക്കതാ
  കരളിലില്‍ നിന്നൊരു ചോദ്യമെത്തി
  ജീവനോടിരുന്ന പിതൃവിന്
  നീര്‍ കൊടുത്തോ,തുണികൊടുത്തോ?
  മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
  തണല്‍ കൊടുത്തൊരു തരുവുമായോ?
  തുണയില്ലാതെയലഞ്ഞ നാളില്‍
  താങ്ങിനായൊരു കൈകൊടുത്തോ?"അതെ മരിച്ച് ജീവിക്കുന്നവര്‍ നമ്മുക്കിടയില്‍ ഉണ്ട് ..ജീവിച്ചിരിക്കുന്നവരെ നന്നായി നോക്കി മരിപ്പിക്കണം എന്ന് പലപ്പോഴും കാരണവന്‍ മാര്‍ പറയുന്നത് കേട്ടിട്ടുണ്ട് ...അവരെ മറന്ന് മരിച്ചവര്‍ക്ക് നമ്മള്‍ അവര്‍ക്ക് വേണ്ട ഓഹരി മറക്കാതെ കൊടുക്കുന്നു ..പലതും ഇന്ന് വെറും ചടങ്ങുകളും , ആചാരങ്ങളും ആയി അവശേഷിക്കുന്നു ...അതിന്റെ നന്മ ,സത്യസന്ധത എല്ലാം പലപ്പോഴും ചോര്‍ന്നു പോകുന്ന ഈ കാലത്ത് കുസുമം ചേച്ചി അവസാനത്തെ വരികള്‍ ഏറെ പ്രസക്തം ..."ജീവനോടിരുന്ന പിതൃവിന്
  നീര്‍ കൊടുത്തോ,തുണികൊടുത്തോ?...
  താങ്ങിനായൊരു കൈകൊടുത്തോ?."

  ReplyDelete
 6. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാതെ മരണശേഷം ചെയ്യുന്ന ഈ ആചാരങ്ങള്‍ കൊണ്ട് എന്തു പ്രയോജനം?

  ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തിയുള്ള ഒരു വിഷയമാണിത്. കുസുമം, എനിക്കീ കവിത ഇഷ്ടമായി.

  ReplyDelete
 7. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുക,മരിച്ചു കഴിഞ്ഞു ഒന്നും ചെയ്യേണ്ട എന്നു പഠിപ്പിക്കുകയും ശഠിക്കുകയും ചെയ്ത അച്ഛന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരുപിടി സ്നേഹപൂക്കള്‍ അര്‍പ്പിക്കുന്നു.

  വാവുബലി ദിനത്തിലെ ഈ കവിത,ഓര്‍മ്മപ്പെടുത്തല്‍ നന്നായിരിക്കുന്നു.

  ReplyDelete
 8. ചേച്ചീ....... ഒരുപാടിഷ്ട്ടപ്പെട്ടു. ആ അവസാനത്തെ വരികള്‍ ശരിക്കും മനസ്സില്‍ തറച്ചു.

  ReplyDelete
 9. കാലികമായ ഓര്‍മ്മപ്പെടുത്തല്‍
  നന്നായവതരിപ്പിച്ചു.

  ReplyDelete
 10. നന്നായിരിക്കുന്നു, കുസുമം.

  ReplyDelete
 11. പട്ടേപ്പാടം റാംജി
  സന്തോഷം
  താന്തോന്നി

  ആദില
  Vayady
  കുഞ്ഞൂസ്
  ആളവന്‍താന്‍
  സി.പി.ദിനേശ്
  മുകിൽ

  ജീവിച്ചിരിക്കുമ്പോള്‍ അവരെ കെയര്‍ ചെയ്യുക..കഴിയുന്നിടത്തോളം
  ഈയിടെ നമുക്കെല്ലാം സുപരിചിതയായ ഒരു സഹനടി...ആരുപോരും നോക്കാനില്ലാതെ... വീട്ടിനുള്ളില്‍...മോന്‍ഉപേക്ഷിച്ചുതുപോയത്.... ഇവിടെ വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

  ഉമേഷ്‌ പിലിക്കൊട്,ഗോപീകൃഷ്ണ൯.വി.ജി , രണ്ടു പേരും പുതിയ വിസിറ്റേഴ്സ്, സന്തോഷം. പ്രോത്സാഹനങ്ങള്‍‍‍‍‍‍‍‍ക്ക്നന്ദി.

  ReplyDelete
 12. മനോഹരമായ വരികളും ഉജ്വലമായ ചിന്തയും ചേര്‍ന്നപ്പോള്‍ അതൊരു നല്ല കവിതയായി. മഹത്തായ സന്ദേശമായി .സര്‍വ്വോപരി ഓര്‍മ്മ പുതുക്കലായി . കുസുമം ആര്‍ പുന്നപ്രയുടെ രചനകളില്‍ ശ്രേഷ്ടമായതും എനിക്കിഷ്ടമായതും ഇതാണെന്ന് ഞാന്‍ പറയും .

  ReplyDelete
 13. ഖാദേര്‍ജീ...
  ഇത്രയും നല്ല കോംപ്ളിമെന്‍റ് തന്നതിന് ഒരുപാടുസന്തോഷം ഉണ്ടു്.

  ReplyDelete
 14. //കരയിലെത്തിയ മനസ്സിലേക്കതാ
  കരളിലില്‍ നിന്നൊരു ചോദ്യമെത്തി
  ജീവനോടിരുന്ന പിതൃവിന്
  നീര്‍ കൊടുത്തോ,തുണികൊടുത്തോ?//

  മനസ്സിനെ സ്പര്‍ശിക്കുന്ന ചോദ്യം.

  ജീവിച്ചിരിക്കുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുക,മരിച്ചു കഴിഞ്ഞു ഒന്നും ചെയ്യേണ്ട എന്ന് കുഞ്ഞൂസിന്റെ അച്ഛന്‍ പഠിപ്പിച്ചത് എല്ലാവരും സ്വന്തം മക്കളെയും പഠിപ്പിക്കേണ്ടതാണ്.

  ഈ അടുത്ത് വായിച്ച ഒരു തമിഴ് കവിതയുടെ തലവാചകം ഇങ്ങനെയായിരുന്നു:

  മുതുമൈയെ നേശി, അത് ഉനക്കും വരും യോശി..

  (വാര്‍ദ്ധക്യത്തെ സ്നേഹിക്കുക, അത് നിനക്കും വരും ചിന്തിക്കുക)

  ReplyDelete
 15. ജീവിച്ചിരുന്നപ്പൊള്‍ മാതാപിതാക്കളോട് ഒരല്പം കരുണയും, സ്നേഹവും കാട്ടാത്തവര്‍, ദാഹജലവും വസ്ത്രവും നല്‍കാത്തവര്‍ മരണശേഷം അവരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താനും, പിണ്ഡമൂട്ടു നടത്താനും കാണിക്കുന്ന വ്യഗ്രതയിലെ വിരോധാഭാസം നന്നായി എഴുതി.

  ReplyDelete
 16. കെ.പി.സുകുമാരന്‍
  സന്തോഷം എന്‍റയും അഭിപ്രായം അതുതന്നെയാണ്.

  അനില്‍കുമാര്‍. സി.പി.
  മാമൂലുകളിലും ചടങ്ങുകളിലും വിശ്വസിച്ചിരുന്നവര്‍ക്കു, അവര്‍ ജീവിപ്പിരിക്കുമ്പോള്‍
  കൊടുത്ത പരിഗണന പോലെ മരിക്കുമ്പോളും കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്‍റ വിശ്വാസം

  ReplyDelete
 17. theerchayayum kusumamjiyude nireeshanangal nooru shathamanavum shariyanu........

  ReplyDelete
 18. "മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
  തണല്‍ കൊടുത്തൊരു തരുവുമായോ?"
  നല്ല വരികൾ.

  അനുഷ്ഠാനങ്ങളെ കുറിച്ചുള്ള വരികൾ കുറച്ചിരുന്നെങ്കിൽ കുറച്ച്‌ കൂടി നന്നാകുമായിരുന്നു എന്നു തോന്നുന്നു.

  ആശംസകൾ!

  ReplyDelete
 19. jayarajmurukkumpuzha
  thank u jayaraj
  Sabu M H

  sabu thanku very much.
  innium sradhikkam

  ReplyDelete
 20. ഈ കവിതക്കൊരു താളമുണ്ട്... ശവതാളം പോലെന്തോ ഒന്ന്! ഒരു കൊളുത്തി വലി!
  കരയിലെത്തിയ മനസ്സിലേക്കതാ
  കരളിലില്‍ നിന്നൊരു ചോദ്യമെത്തി
  ജീവനോടിരുന്ന പിതൃവിന്
  നീര്‍ കൊടുത്തോ,തുണികൊടുത്തോ?
  മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
  തണല്‍ കൊടുത്തൊരു തരുവുമായോ?
  തുണയില്ലാതെയലഞ്ഞ നാളില്‍
  താങ്ങിനായൊരു കൈകൊടുത്തോ?

  ഭേഷായിരിക്കുന്നു!! ഇനിയും വരും.

  ReplyDelete
 21. വാവുബലി ദിനത്തിലെ നല്ല വരികള്‍ ഇപ്പോഴാണു വായിക്കുവാന്‍ സാധിച്ചത്.ഇഷ്ടമായി ഈ കവിത...

  ReplyDelete
 22. കവിത ഹൃദയസ്പര്‍ശിയാകുമ്പോഴാണ്
  അത് കൂടുതല്‍ ഉദാത്തമാകുന്നത്. ഈ
  കവിത അതിന് അടിവരയിടുന്നു.

  ReplyDelete
 23. ചേച്ചി ഞാനും ഈ ചോദ്യം ചോദിക്കയാല്‍ പിതൃ ബലി നടത്താറില്ല. കവിത നന്നായി. കൂടുതല് പ്രതീക്ഷിക്കട്ടെ.

  ReplyDelete
 24. Aisibi
  എനിക്കു ഈ ശ വ താളം എന്താണെന്നു മനസ്സിലായില്ല
  krishnakumar

  സന്തോഷം
  ജയിംസ് സണ്ണി പാറ്റൂര്‍


  വിണ്ടും വന്നതില്‍ സന്തോഷം
  ഭാനു കളരിക്കല്‍
  veendum varika

  ReplyDelete
 25. കവിതയിലെ ചോദ്യം പ്രസക്തം. കുറ്റബോധത്തിന്റെ അംശം പുരട്ടി, ആത്മനിന്ദ സമം ചേർത്ത് ഊട്ടിയാലേ ആളുകളുടെ സെൻസിബിലിറ്റിയിലേക്ക് കവിത ഇരച്ചു കയറൂ. വിമർശനം നമ്മെപ്പറ്റിയല്ല എന്ന് വിചാരിച്ച് അവർ നിർവൃതി അടയൂ.
  തികച്ചും കുറ്റകരമായ അലാംഭാവം അച്ഛനമ്മമാരെ നോക്കുന്നതിൽ കാണിച്ചിട്ട് പ്രകടനപരതയുടെയും അനാരോഗ്യകർമായ ഭയത്തിൽ നിന്നും ഉയിർക്കൊള്ളുന്ന ഭക്തിപ്രകടനത്തിന്റെയും ഭാഗമാ‍യി ബലി എന്ന കർമ്മം കൊണ്ടു നടക്കുന്നു മലയാളികൾ. കവിതയിലെ സാമൂഹ്യവിമർശനം ഉൾക്കൊള്ളുന്നു.
  പിന്നെ കവിതയുടെ ആദ്യഭാഗം വടക്കൻ പാട്ട് രീതിയിലാണല്ലോ. അത് ചുള്ളിക്കാടിന്റെ യാത്രാമൊഴി എന്ന കവിതയെ ഓർമ്മിപ്പിച്ചു. വിനയചന്ദ്രന്റെ യാത്രാപ്പാട്ടിനെയും. അനുകരിച്ചു എന്ന ആരോപണമല്ല കേട്ടോ. ആദ്യഭാഗം നീണ്ടുപോവുകയും രണ്ടാം ഭാഗം തീരെ ചെറുതാവുകയും ചെയ്തു. ഉടൽ ചെറുതായി തല വലുതാകുന്നതു പോലെ.

  ReplyDelete
 26. വരുന്ന തലമുറയ്ക്ക് നമ്മളൊരു മാതൃകയാവട്ടെ.
  എങ്ങനെയാണോ ചെയ്തികൾ ഫലവും അതിനനുസരിച്ചായിരിക്കും.
  കവിതയിലെ ചോദ്യങ്ങൾ പലരെയും കുത്തി നോവിക്കുന്നുണ്ടായിരിക്കും. പിന്നെ പലർക്കും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് വേദന അനുഭവിക്കനായിരിക്കും യോഗം.
  വരും കാലങ്ങളിൽ ഒറ്റകുട്ടികളുള്ള മാതാപിതാക്കളുടെ അവസ്ഥയും, കുട്ടിയുടെ അവസ്ഥയെപ്പറ്റിയും ചിന്തിച്ചു നോക്കൂ.

  കവിത നന്നായിട്ടുണ്ട്.

  ReplyDelete
 27. എന്‍.ബി.സുരേഷ് ,
  ശരിയാണ് രണ്ടാമത്തെ ഭാഗം കുറച്ചു കൂടി ആകാമായിരുന്നു എന്നു തോന്നി.ചുള്ളിക്കാടിന്‍റ യാത്രാമൊഴി
  വായിച്ചിട്ടുണ്ട്. വിനയചന്ദ്രന്റെ യാത്രാപ്പാട്ട് വായിച്ചിട്ടില്ല. അവരെവിടെ നില്‍ക്കുന്നു...ഞാനെവിടെ നില്‍ക്കുന്നു.
  ഇല്ലെങ്കില്‍ തന്നെ എന്നെ പ്പോലെ യുള്ളവരെ യൊക്കെ ഈബൂലോക വാസികളായ നല്ലസുഹ്രുത്തക്കളല്ലാതെ
  ആര് അംഗീകരിക്കാനാണ്. പിന്നെ ഇപ്പോള്‍ കുരീപ്പുഴശ്രീകുമാര്‍ സാറിന്‍റ ഒരു നല്ല മനസ്സുകൊണ്ടു വൈലോപ്പിള്ളി
  സംസ്കൃതിഭവനില്‍ കാവ്യ സന്ധ്യ-എല്ലാമാസവും നടക്കുന്നതില്‍ കവിത അവതരിപ്പിക്കുവാന്‍ ഒരവസരം കിട്ടുന്നുണ്ട്.
  സന്തോഷം സുരേഷ്,
  എന്‍റ ചുറ്റിനും ഞാന്‍ കാണുന്ന അനുഭവങ്ങള്‍ കുത്തിക്കുറിച്ചതാണിത്.
  പക്ഷെ ഞാന്‍ വായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇതു വായിക്കുന്നില്ലല്ലൊ എന്നൊരു വിഷമം എനിക്കുണ്ട്.

  ReplyDelete
 28. Kalavallabhan
  ശരിയാണ്,
  ഞാന്‍ ഉള്‍പ്പെടുന്ന സമൂഹം തികച്ചും മാനസിക വ്യഥയില്‍ നീറി ജീവിക്കാന്‍
  വിധിക്കപ്പെട്ടവരാണ്. ഏറ്റവും കഷ്ടം മരിച്ചുകഴിഞ്ഞാല്‍ ദിവസങ്ങളോളം മോര്‍ച്ചറിയില്‍
  ഉള്ളകിടപ്പ്.
  സന്തോഷം Kalavallabhan

  ReplyDelete
 29. valare nalla ormmappedutthal...artthavatthaaya varikal..kaalatthinu anuyojyam..

  ReplyDelete
 30. നന്നായിരിയ്ക്കുന്നു.
  ആശംസകള്‍!!

  ReplyDelete
 31. നല്ല കവിതയ്ക്ക് നല്ല ആശംസകൾ! ഇപ്പോഴാണ് ഇവിടെ വരാൻ കഴിഞ്ഞത്. പരിചയപ്പെട്ടതിൽ സന്തോഷം!

  ReplyDelete
 32. കുസുമം ആർ.പ്രസന്ന,

  എന്റെ ബ്ലോഗ് സന്ദർശിച്ചതിനും കമന്റിട്ടതിനും നന്ദി!

  www.boolokamonline.com എന്ന സൈറ്റിൽ പോസ്റ്റ് ചെയ്യുന്ന സൃഷ്ടികളാണ് ബൂലോകം ബ്ലോഗ് പത്രത്തിൽ പ്രസിദ്ധീകരിക്കുക. അതിന് ആദ്യംതന്നെ ബൂലോകം ഓൺലെയിനിൽ ചെന്ന് യൂസർ നെയിമും ഇ-മെയിലും എന്റെർ ചെയ്ത് രെജിസ്റ്റർ ചെയ്യണം. ( സൈറ്റിൽ user name/ register എന്ന ഓപ്ഷൻ ഉണ്ട്)അപ്പോൾ മെയിലിൽ പാസ്സ് വേർഡ് അയക്കും. മെയിൽ തുറന്ന് ആ പാസ് വേർഡ് എടുക്കണം. എന്നിട്ട് ബൂലോകം ഓൺലെയിനിൽ ചെന്ന് ആ പാസ്സ് വേർഡ് നൽകി ലോഗിൻ ചെയ്യണം. എന്നിട്ട് പോസ്റ്റ് പബ്ലിഷ് ചെയ്യണം. സ്വന്തം ബ്ലോഗിലോ മറ്റു ബ്ലോഗുകളിലൊ പബ്ലിഷ് ചെയ്യാത്ത പുതിയ സൃഷ്ടികൾ പബ്ലിഷ് ചെയ്യുന്നതായിരുക്കും ഉചിതം. ശേഷം സൃഷ്ടികൾ ബ്ലോഗ് പത്രം യഥോചിതം പരിഗണിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പിന്നീട് ചോദിച്ചാൽ അറിയാവുന്നത് പറഞ്ഞുതരാം!

  ReplyDelete
 33. ജീവനോടിരുന്ന പിതൃവിന്
  നീര്‍ കൊടുത്തോ,തുണികൊടുത്തോ?


  ആവശ്യമായ ചോദ്യം. എല്ലാവരും സ്വയം ചോദിക്കണ്ടത്..!

  ReplyDelete
 34. Very touching, reminded me of my ammumma

  ReplyDelete
 35. സിബു നൂറനാട്
  ശരിയാണ് സിബു

  ദേവികാ,.....മകളേ......അമ്മുമ്മയെ ഓര്‍ത്തല്ലോ...നല്ലകാര്യം

  ReplyDelete
 36. പുതുമയുള്ള കവിത, നന്നായിരിക്കുന്നു. എങ്കിലും അവസാനത്തെ നാലുവരിഒന്നുകൂടി മിനുക്കിയെദുക്കേണ്ടിയിരിക്കുന്നു.ഭാ‍വുകങ്ങള്.

  ReplyDelete

Related Posts Plugin for WordPress, Blogger...