Tuesday, March 29, 2011

വളപ്പിലെ കുളം



അവനെന്നും ആവഴിയെയാണ്സ്ക്കുളില്‍ പോകുന്നത്. കുറച്ചു ദൂരം വരെ അമ്മ കൂട്ടിനുണ്ടാകും.തിരിച്ചു വരുന്നത് വേറെ വഴിയെയാണ്.കൂട്ടുകാരുമായി.അങ്ങോട്ട് പോകുമ്പോള്‍ ആ വലിയ കുളത്തിന്നരികില്‍ വരുമ്പോളവനൊന്ന് നില്‍ക്കും.       അറിയാതെ  കൌതുകത്തോടെ  നോക്കി നില്‍ക്കും.ചുറ്റിനും കല്‍പ്പടവുകള്‍. പായല്‍ പിടിച്ചു കറുത്തു കിടക്കുന്നു .കരിങ്കല്ലിലാണ് കല്‍പ്പടവുകള്‍ പണിതിരിയ്ക്കുന്നത്. നടുക്ക് ശാന്ത സുന്ദരമായ വെള്ളം.നിറയെ താമര ഒരുവശത്ത്.ഒരുവശത്ത് ചെറുതും വലുതുമായ ആമ്പല്‍  പൂക്കള്‍.കല്‍പ്പടവുകളുടെ ഇടയിലെ വിള്ളലില്‍ കൂടി കുറ്റിച്ചെടികള്‍ തലനീട്ടി നില്‍ക്കുന്നു.ചെറിയ ചെമന്ന പൂക്കള്‍.നിറയെ പൂക്കളുമായി അതു നില്‍ക്കുന്ന കാഴ്ച ആരെയും മോഹിപ്പിക്കും. ഏതോ ഭൂതകാലത്തിന്‍റെ നഷ്ട പ്രതാപത്തെ ഓര്‍ത്തു  ദുഃഖിച്ചു  കിടക്കുന്ന   കുളക്കടവുകള്‍.ആരും കുളിക്കാനില്ലാതെ നിശ്ചലമായി കിടക്കുന്നു.
 വെള്ളത്തിലെ കുഞ്ഞുമീനുകള്‍.കൊച്ചു കൊച്ചു  തവളകള്‍.നിറയെ മുള്ളന്‍ പായലുകള്‍.എല്ലാം കൊണ്ടും പ്രതാപം നഷ്ടപ്പെട്ട ആ കുളം അവന്‍റ ചെറിയ  മനസ്സില്‍ പോലും ഒരു വേദനയുളവാക്കി.അവനമ്മയോടാ കുളത്തിനെപ്പറ്റി തിരക്കി.അമ്മ കുറെ കാര്യങ്ങളവനോടു പറഞ്ഞു. ആ കുളത്തിനെപ്പറ്റി.ഒരുകാലത്ത് നാടുവാഴി തമ്പ്രാന്‍റ കുളമായിരുന്നു അതെന്ന്.നാടു വാഴിയുടെ അന്തപുരത്തിലെ ആയമ്മമാര്‍ തേവാരത്തിനു വന്നിരുന്ന ഒരു
കാലമുണ്ടായിരുന്നു. മുക്കുറ്റിച്ചാന്തിന്‍റെയും തിരുതാളിയുടെയും മണം നുകര്‍ന്ന് എത്രയോ മേനിയഴകാസ്വദിച്ച കുളക്കടവ്.ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാതെ  നഷ്ട പ്രതാപത്തെയോര്‍ത്ത് ദുഃഖിച്ചു കിടക്കുന്നു.
എല്ലാത്തിനും ഒരു കാലമുണ്ട് എന്നു പറഞ്ഞതുപോലെയായിരുന്നു ആ കുളത്തിന്‍റയും കാലം.
എന്നും വഴിയില്‍ നിന്നും  അവന്‍ ഒരു കല്ലെടുക്കും. കുളത്തിനടുത്തെത്തുമ്പോള്‍ അവന്‍ വെറുതെ ഒരേറു കൊടുക്കും
കുളത്തിന്‍റെ മധ്യത്തിലെയ്ക്ക്..പിന്നെ കുറെ നേരം നോക്കി നില്‍ക്കും അതിന്‍റെ ഓളങ്ങള്‍ ആ ആ ആമ്പല്‍പൂക്കളെ തഴുകി, താമരയിതളുകളെ ഊഞ്ഞാലിലാടിച്ച്,കടന്നു പോകുന്നത് വെറുതെ നോക്കി നില്‍ക്കും.
വീണ്ടും നടക്കും.
 വീണ്ടും പിറ്റെ ദിവസത്തിനായ് കാത്തു നില്‍ക്കും.അടുത്ത കല്ലെടുക്കും.കുളത്തിനടുത്തെത്തുമ്പോളൊരേറു കൊടുക്കും.ആകുഞ്ഞോളങ്ങലലയടിച്ചവസാനിക്കുന്നതുവരെ നോക്കി നില്‍ക്കും.പിന്നീടു യാത്രയാകും.അങ്ങിനെ നിശ്ചലമായി കിടന്ന ആ കുളത്തിന് ഒരു ചെറിയ അനക്കം.ഒരു ചെറിയ ഓളം വന്ന് ആ കല്‍പ്പടവുകളില്‍
അലയടിച്ചു.അവനിടുന്ന കല്ലുകള്‍ ആമുള്ളന്‍പായലുകളെ കീറിമുറിച്ചുകൊണ്ട് അതിന്‍റെ ഗര്‍ഭഗൃഹത്തിലോട്ട് പൊയ് ക്കൊണ്ടിരുന്നു..
ഒരു ദിവസം അവന്‍റെ അമ്മ ഈ വികൃതി കണ്ടു. അവര്‍ അവനോടു പറഞ്ഞു. അരുത്. ഒരിയ്ക്കലും അരുത്.ഓരോദിവസവും എറിയുന്ന കല്ല് അതിന്‍റെ ഗര്‍ഭഗൃഹത്തിലടിഞ്ഞുകൂടും.ഒരു ദിവസം കുളം ഒരു വലിയ കല്ലു കൂമ്പാരമായി മാറും.അതിനെ നശിപ്പിക്കരുത്.അത് അതിന്‍റെ നഷ്ട പ്രതാപത്തിലെങ്കിലും അവിടെ നിലനില്‍ക്കട്ടെ.
പിറ്റെന്നാള്‍ കുട്ടി കല്ലെടുത്തില്ല. എറിഞ്ഞില്ല.വെറുതെ കുളക്കടവില്‍ ചെന്നു നിന്നു.താമരപ്പൂക്കളെ നോക്കി...ആമ്പല്‍പ്പൂക്കളെ നോക്കി..കല്‍പ്പടവുകളിലെ കാട്ടുചെടികളേ നോക്കി..കുഞ്ഞു മീനുകളെ നോക്കി. തിരിച്ചു പോകാനാഞ്ഞു.
അതാ ആ താമരയിലൊരെണ്ണം കുട്ടിയോടു ചോദിയ്ക്കുന്നു.എന്തേ, ഇന്നു നിനക്കെന്തുപറ്റി?”
അത്ഭുതം കൂറുന്ന കണ്ണുകളാല്‍ അവനാരാഞ്ഞു.എന്ത്,പൂവു സംസാരിക്കുന്നുവോ?”
അതെ നീയെറിഞ്ഞ കല്ല് ഓളങ്ങളുണ്ടാക്കി.ഞങ്ങളെ ഉണര്‍ത്തി.എന്തുകൊണ്ടു നീയത് അവസാനിപ്പിച്ചു.എന്തിനാണ് നീ കല്ലുകളെറിഞ്ഞ് നിശ്ചലമായി കിടന്ന ഞങ്ങടെ വികാര വിചാരങ്ങളെ  ഉണര്‍ത്തിയത്.
കുട്ടി ജിജ്ഞാസയോടെ  ചോദിച്ചു.എന്ത്,എന്തായിപ്പറയുന്നത്
അതെ, ഈ കുളത്തില്‍ ഒരു ചലനവുമില്ലാതെ നിര്‍വ്വികാരരായി  ഞങ്ങള്‍  വിടര്‍ന്നും  കൊഴിഞ്ഞും നില്‍ക്കുമ്പോളാണ്, ആ കല്ലുകള്‍     സൃഷ്ടിച്ച കുഞ്ഞോളത്തില്‍  ഞങ്ങള്‍ചാഞ്ചാടിയാടി തിമര്‍ക്കാന്‍ തുടങ്ങിയത്.
എന്തു രസമായിരുന്നു.എന്നും നിന്‍റെ വരവിനായി ഞങ്ങള്‍ കാത്തു നില്‍ക്കുമായിരുന്നു.ഞങ്ങളിലെ മൊട്ടുകളെല്ലാം
എത്ര ഉത്സാഹത്തോടെയാണ് വിരിഞ്ഞു പൂവായി മാറിയത്.ഇന്നിപ്പോള്‍ നീ..
അതു മുഴുമിപ്പിക്കാന്‍  സമ്മതിയ്ക്കാതെ കുട്ടി പറഞ്ഞു.അയ്യോ ,അങ്ങിനെയൊരിയ്ക്കലും  പറയരുതേ ചങ്ങാതി.അതിന്‍റ വരും വരായ്കയെ കുറിച്ച് ഞാന്‍ അജ്ഞാനിയായിരുന്നു.   ഇപ്പോഴാണ് ഞാനതു മനസ്സിലാക്കിയത്.
ഞാനിടുന്ന കല്ലുകള്‍ നിങ്ങളുടെ അസ്ഥി വാരത്തെ തകര്‍ക്കും.നിങ്ങള്‍ക്കു  പിന്നെ നില്‍ക്കാനിടമില്ലാതെ വരും.
ഇപ്പോള്‍ നിശ്ചലമെങ്കിലും നിങ്ങള്‍ക്കു നില്‍ക്കാനൊരിടമുണ്ടല്ലോ,നൈമിഷിക സുഖം തേടി നിങ്ങള്‍  എന്‍റെ
കല്ലുകളെ സ്വീകരിച്ചു് ഓളങ്ങളില്‍ ഉന്മാദമാടി നിന്നാല്‍ അത് നിങ്ങളുടെ നില നില്‍പ്പിനെയായിരിയ്ക്കും ബാധിയ്ക്കുക.
താമര പറഞ്ഞു.നീ ഇത്ര ചെറുപ്പത്തിലേ വേദാന്തം പറയുന്നുവോ.?”
വേദാന്തമല്ലാ...അനുഭവങ്ങളില്‍ കൂടി എന്‍റെ അമ്മയ്ക്ക് പല  അവസരങ്ങളിലും വീണു കിട്ടിയ അനുഭവ സമ്പത്ത്.
 എന്‍റെ അമ്മ,  അത് പകര്‍ന്നു തന്നതാണെനിയ്ക്ക്.അത് ഞാന്‍ വേദവാക്യമാക്കിയെന്നുമാത്രം. അമ്മയുടെ വാക്കുകളൊരിയ്ക്കലും പിഴയ്ക്കാറില്ല.അതുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പു ചോദിച്ചു കൊണ്ട് വിടചൊല്ലുന്നു.
അടുത്ത ഏറിനായി ആരെങ്കിലും വരുമോയെന്നറിയാതെ  വീണ്ടും സൂര്യനെ നോക്കിയവ തപസ്സു ചെയ്തു കൊണ്ടേയിരുന്നു.........

41 comments:

  1. അടുത്ത ഏറിനായി ആരെങ്കിലും വരുമോയെന്നറിയാതെ വീണ്ടും സൂര്യനെ നോക്കിയവ തപസ്സു ചെയ്തു കൊണ്ടേയിരുന്നു.........

    ReplyDelete
  2. നല്ല കഥയാണിത് കുസുമം. വാക്കുകൾ വളരെയേറെ സംസാരിക്കുന്നു..

    ReplyDelete
  3. അടങ്ങിക്കിടക്കുന്നവയെ ഉണര്‍ത്തി വീണ്ടും ആ ഉണര്ത്തലിനായി കാത്തിരിക്കുമ്പോള്‍ ഉണര്‍ത്തിയത് തെറ്റാണെന്ന് മനസ്സിലാക്കി പിന്തിരിയുന്ന ഉണര്ത്ത് കാരന്റെ മനസ്സും പാകപ്പെടുന്നത് നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  4. ഇത് നല്ല കഥ!!
    ഇവിടേം തൊടങ്ങ്യോ..കുളപ്പിരാന്ത്‌?

    എന്നാലും ഇത് നല്ല കഥ തന്നെ.
    ഇഷ്ടപ്പെട്ടു.ഒരുപാട്.

    ReplyDelete
  5. കഥയുടെ അവതരണം നന്നായി.

    ReplyDelete
  6. ആ പ്രവാസിനിയുടെ “വിശ്വവിഖ്യാതമായ കുളം” പോലെ പ്രതീക്ഷിച്ച് വന്നതാണ്. ഇത് കുളം വേറെയാണല്ലോ. ഒരു ഗുണപാഠക്കുളം, വേദാന്തക്കുളം. നന്നായി.

    ReplyDelete
  7. ഉണർത്തലുകാരെ കാത്തിരിക്കുന്ന ഒരു വേദാന്തക്കുളം....
    നന്നായിട്ടുണ്ട് കേട്ടൊ

    ReplyDelete
  8. അനുഭവം ഗുരുവാണ്, വേദമാകുന്നതാണ്. വിഷയത്തിനു ചേർന്ന അന്തസ്സുണ്ട് ശൈലിക്ക്!

    ReplyDelete
  9. എനിക്കും പ്രവാസിനിയുടെ കുളം ഓര്‍മ വന്നു.
    നല്ല ഒരു ഗുണപാഠം കിട്ടി..

    ReplyDelete
  10. വളരെ നന്നായി പറഞ്ഞ കഥ.വളരെ നല്ല ശൈലി.ആശംസകള്‍.

    ReplyDelete
  11. മുകിൽ
    പട്ടേപ്പാടം റാംജി
    ~ex-pravasini*
    moideen angadimugar
    ajith
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    ശ്രീനാഥന്‍
    mayflowers

    SHANAVAS

    ഒരുപാടര്‍ത്ഥങ്ങളോടു കൂടി എഴുതിയ ഒരു വേദാന്ത കുളമാണിത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷിയ്ക്കുന്നു.

    ReplyDelete
  12. തപസ്സ്; വീണ്ടും തപസ്സ്. എന്നാണിതൊന്നവസാനിക്കുക!

    ReplyDelete
  13. കുഞ്ഞു കഥ .....കുട്ടികളുടെ കഥ ,കൊള്ളാം
    പക്ഷെ കുളം കലക്കിയവര്‍ ആവരുത്

    ReplyDelete
  14. ഈ കഥയില്‍ നല്ലൊരു ഗുണപാഠമുണ്ട്. നന്നായി ചേച്ചി അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത ഈ കണ്ണീര്‍ കുളം.

    ReplyDelete
  15. എനിക്കൊത്തിരി ഇഷ്ടമായി ഈ പോസ്റ്റ്. താമരപ്പൂക്കൾ സംസാരിക്കുമായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ പറഞ്ഞേനെ. നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നു.കല്ലെറിയുന്ന കുട്ടിയെയും ആ കുളവും എനിക്കിപ്പോഴും അറിയാം.“കല്ലുകളെ സ്വീകരിച്ചു് ഓളങ്ങളില്‍ ഉന്മാദമാടി നിന്നാല്‍ അത് നിങ്ങളുടെ നില നില്‍പ്പിനെയായിരിയ്ക്കും ബാധിയ്ക്കുക“.ഇതും ഇഷ്ടമായി.

    ReplyDelete
  16. ഈ കഥ അസ്സലായി. ഗുണപാഠം മാത്രമല്ല എല്ലാ നിലക്കും ഇഷ്ടമായി.

    ReplyDelete
  17. ചെറിയ ഓളങ്ങള്‍ ഇല്ലെങ്കില്‍ ആ കുളത്തിനു എന്ത് ജീവന്‍ ? കാഴ്ചയുടെ കല്ലുകള്‍ എറിയാതെ എങ്ങനെ അതില്‍ ഓളങ്ങള്‍ തുടിക്കും ?നല്ല കഥ ...വളപ്പിലെ കുളം .:)

    ReplyDelete
  18. എല്ലാറ്റിനും ഒരു കാലമുണ്ട്, കുളത്തിനും കുളത്തിലെ താമരപ്പൂവിനും.

    ReplyDelete
  19. മനസ്സില്‍ ഒരു കുളം കണ്ടു. ഇപ്പോള്‍ ആരും കുളത്തില്‍ കുളിക്കുന്നില്ല, മണ്ണും വെള്ളവും മനസ്സും മലിനമാണ്‌.
    ഒരു കൊച്ചു കഥ. ചേച്ചിക്ക് കുട്ടികള്‍ക്കായുള്ള കഥകള്‍ എഴുതാന്‍ നല്ല കഴിവുണ്ട്. സത്യത്തില്‍ നമ്മുടെ ബാലസാഹിത്യം തകര്‍ന്നു കിടക്കുകയാണ്. ചേച്ചി ആ വഴിക്ക് നീങ്ങണം.
    അത് നമ്മുടെ പുതിയ കൊച്ചുമക്കള്‍ക്ക് ഏറെ ഉപകാരപ്രദമാകും. കുട്ടിക്കഥകള്‍ എഴുതുന്നത്‌ ചെറിയ കാര്യമല്ല. വലിയകാര്യമാണ്. എന്റെ വാക്കുകള്‍ സ്നേഹത്തോടെ എടുക്കുമല്ലോ.
    സ്നേഹം മാത്റം...

    ReplyDelete
  20. കൊള്ളാം.

    “വേദാന്തമല്ലാ...അനുഭവങ്ങളില്‍ കൂടി എന്‍റെ അമ്മയ്ക്ക് പല അവസരങ്ങളിലും വീണു കിട്ടിയ അനുഭവ സമ്പത്ത്.
    എന്‍റെ അമ്മ, അത് പകര്‍ന്നു തന്നതാണെനിയ്ക്ക്.അത് ഞാന്‍ വേദവാക്യമാക്കിയെന്നുമാത്രം. അമ്മയുടെ വാക്കുകളൊരിയ്ക്കലും പിഴയ്ക്കാറില്ല.അതുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പു ചോദിച്ചു കൊണ്ട് വിടചൊല്ലുന്നു.”

    എന്നാൽ ഇത്ര വലിയ വാചകങ്ങൾ ഒരു കൊച്ചു കുട്ടിയുടെ വായിൽ നിന്നും വരുമോ എന്നു സംശയം തോന്നി.

    The child's beauty is his innocence..

    ReplyDelete
  21. കഥ നന്നായി .സാബു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു .രസകരമായി കഥ പറയാന്‍ കഴിവുണ്ട് .കുട്ടികള്‍ക്കുള്ള കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  22. ശങ്കരനാരായണന്‍ മലപ്പുറം
    MyDreams
    Vayady
    sreee
    Salam
    രമേശ്‌ അരൂര്‍
    ഷമീര്‍ തളിക്കുളം
    lekshmi. lachu

    ഭാനു കളരിക്കല്‍

    നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ഈ കുളത്തിന്‍റെ ആഴം നിങ്ങള ളന്നുവല്ലോ, എനിയ്ക്കു സന്തോഷമായി.
    Sabu M H,

    ധനലക്ഷ്മി
    കൊച്ചു വായില്‍ വലിയ വര്‍ത്തമാനം പറയുന്ന ചില പിള്ളേരും ഉണ്ടല്ലോ. അതിലൊന്നാകട്ടെ അവന്‍. ഇതേപോലെയുള്ള കമെന്‍റുകളെ ഞാന്‍ കൂടുതലിഷ്ടപ്പെടുന്നു.

    ReplyDelete
  23. നല്ലൊരു ഗുണപാഠമുള്ള കുട്ടിക്കഥ....!

    ReplyDelete
  24. ഗുണപാഠമുള്ള കഥ നന്നായി.

    ReplyDelete
  25. കുഞ്ഞുകഥ,അല്ല വല്ല്യ കഥ.

    ReplyDelete
  26. ഗുണപാഠമുള്ള കുഞ്ഞുകഥ, കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാന്‍ പറ്റിയ ഇത്തരം നല്ല കഥകള്‍ ഇന്ന് വളരെ കുറവാണ്. ശൈലിയും മനോഹരം തന്നെ.

    ReplyDelete
  27. nalla gunapadam pakarnnu nalkunna katha , valare nannayittundu.......

    ReplyDelete
  28. വീ കെ
    ബെഞ്ചാലി
    Manoj Vengola
    കുഞ്ഞൂസ് (Kunjuss)
    jayarajmurukkumpuzha

    എല്ലാരെയും എന്‍റ സന്തോഷം അറിയിക്കുന്നു.

    ReplyDelete
  29. ഒരു നല്ല കഥ അതില്‍ ഒരുപാട് ഗുണപാഠം....ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  30. "നൈമിഷിക സുഖം തേടി നിങ്ങള്‍ എന്‍റെ കല്ലുകളെ
    സ്വീകരിച്ചു് ഓളങ്ങളില്‍ ഉന്മാദമാടി നിന്നാല്‍ അത്
    നിങ്ങളുടെ നില നില്‍പ്പിനെയായിരിയ്ക്കും ബാധിയ്ക്കുക."
    ഇതു കുട്ടികള്‍ക്കുള്ള കഥയയല്ല, വലിയവര്‍ക്കുള്ള ഗുണപാഠമാണെന്നാണ് എനിക്ക് തോന്നിയത്....

    ReplyDelete
  31. കളം മാറി കുളത്തിലിറങ്ങി..
    ഇനി ഞാനും ഒരു കല്ലെറിയുന്നു
    ഒരു ചെറിയ ഓളമൊക്കെ ഉണ്ടാവട്ടെ..

    ReplyDelete
  32. അതിരുകള്‍/പുളിക്കല്‍
    Lipi Ranju
    Kalavallabhan
    thank u all

    ReplyDelete
  33. കഥ വളരെ ഇഷ്ടപ്പെട്ടു. നല്ല ശൈലി. അഭിനന്ദനങ്ങൾ.

    ReplyDelete
  34. താല്‍ക്കാലിക ലാഭങ്ങള്‍ക്കായി മനുഷ്യന്‍ ചെയ്തു കൂട്ടുന്ന ദുഷ പ്രവൃത്തികള്‍ ഭാവി തലമുറയുടെ കിടപ്പാടം നഷ്ടപ്പെടുത്തുമെന്നുള്ള സന്ദേശമാന് എനിക്കിതില്‍ വായിക്കാന്‍ കഴിഞ്ഞത്.
    നല്ല വരികള്‍.

    ReplyDelete
  35. ഞാനോർക്കുന്നു , ഞാനും ഇത് പോലെ കല്ലുകൾ കുളത്തിന്റെ നടുവിലേക്ക് എറിഞ്ഞിട്ടുള്ളത്.
    ആ കുളങ്ങളെല്ലാം പറ്റിവരണ്ടിട്ടുണ്ട് ഇന്ന് . അന്ന് കുഞ്ഞോളങ്ങൾ കാണാൻ മാത്രം. പക്ഷെ, ഈ ആത്മാവുള്ള കഥ ( ഉൾക്കാഴ്ച്ച) എന്നെയും ചിന്തിപ്പിക്കുന്നു. ആശംസകൾ…………

    ReplyDelete
  36. Echmukutty
    Shukoor
    sm sadique
    സന്തോഷം കൂട്ടുകാരെ

    ReplyDelete
  37. ഇത് വലിയവര്‍ക്കു വേണ്ടിയുള്ള പാഠം!

    ReplyDelete
  38. നന്നായിരിക്കുന്നു ,
    ഞാന്‍ തിരികെ വന്നു ,ഇടയ്ക്കു ഒന്ന് വിസിറ്റ് ചെയ്യണേ


    http://alappuzhakathakal.blogspot.com/2011/04/blog-post.html

    ReplyDelete
  39. കുട്ടികളുടെ കഥപോലെ തുടങ്ങി വലിയ ജീവിത തത്വങ്ങളിലേക്കും നിരീക്ഷണങ്ങളിലേക്കും, ദര്‍ശനങ്ങളിലേക്കും വളരുന്നു ഈ കഥ, തുടക്കവും ഒടുക്കവും ട്രീറ്റ് ചെയ്ത രീതിയിലുള്ള ഈ അന്തരമാണ് കഥയുടെ മികവ് - നിലവാരമുള്ള രചന

    ReplyDelete

Related Posts Plugin for WordPress, Blogger...