Monday, April 12, 2010

കുടിയന്റെ കേരളം

കുടിയന്റെ കേരളം ,മുടിയുന്ന കേരളം
കുടുംബ ബന്ധങ്ങള്‍ തകരുന്നകേരളം
പെറ്റമ്മയെപ്പോലും പുലഭ്യം പറഞ്ഞതാ
നാലുകാലില്‍ നടന്നടുക്കുന്നു തന്‍ മകന്‍
ഒരുനാള്‍ മുലപ്പാലു ഗന്ധം പേറിയവനിന്നിതാ
രാപ്പകലറിയാതെ മദ്യഗന്ധമായെത്തുന്നു .
പെറ്റ മാതാക്കള്‍ തന്‍ ദീനവിലാപത്താ -
ലാടിയുലയുന്നു സമസ്തമീ കേരളം .
പാതിവ്രത്യത്തിന്റെ പവിത്രതയില്‍
സീതയെ വെല്ലുന്ന നാരീജനത്തിന്റെ
ഉരുകിയൊലിക്കുന്ന ദുഃഖമാം ലാവയില്‍
വെന്തു വെണ്ണീറായി നീറുന്നുകേരളം .
നിഷ്കളങ്കമാം കുരുന്നുകള്‍ തന്‍ പ്രഭവറ്റിയ
കണ്ണുകള്‍ ,കദനഭാരം ചുമക്കുന്ന വദനവും
കണ്ടു കണ്ണീര്‍പുണ്ടു കരയുന്നു കേരളം .
കോടികള്‍ ഖജനാവിനെ സമ്പന്നമാക്കുമ്പോള്‍
കോടതി തിണ്ണയില്‍ മിന്നറുത്തീടുന്ന -ലക്ഷങ്ങളെക്കൊണ്ടു നിറയുന്നു കേരളം .
കുടിയന്റെ കേരളം ,മുടിയുന്നകേരളം
കുടുബബന്ധങ്ങള്‍ തകരുന്ന കേരളം .








8 comments:

  1. ഈ കവിതയ്ക്ക് മുന്നില്‍ ഞാന്‍ എന്റെ വരികള്‍ സമര്‍പ്പിക്കട്ടെ ....

    അവളുടെ നീ

    "നീ കണ്ണുനീര്‍ ധാനം നല്‍കുന്നവന്‍
    നീ പുഞ്ചിരിയെ റാഞ്ചിയവന്‍.
    നീ അന്ധകാരം നല്‍കുന്നവന്‍
    നീ സ്വസ്ഥതയുടെ ഘാതകന്‍ .
    നീ വെളിച്ചം കാണാത്തവന്‍
    നീ സ്വകുടുംബത്തെ കല്ലെറിയുന്നവന്‍
    നീ ആര്‍ത്തു അട്ടഹസിക്കുന്നവന്,
    നീ സ്നേഹം നടിക്കുന്നവന്‍
    നീ വേദന കടം നല്‍കുന്നവന്‍
    നീ കള്ളിനെ പ്രണയിച്ഛവന്‍
    നീ ആനന്ദിക്കുന്നവന്‍ ,
    നീ അഹങ്കാരി
    നീ ദൈവത്തിന്റെ കൈപിഴ
    നീ അവരുടെ ജന്മ പിഴ
    നീ തോന്നിവാസി!!!
    നിന്നെ ഗര്‍ഭം ധരിച്ചവള്‍
    എത്ര ഹത ഭാഗ്യ.
    നിന്നെ ശാസിച്ചു വളര്‍ത്തിയ
    പിതാവ് എത്ര സാധു.
    നിന്നെ പരിണയിച്ച ആ പെണ്ണ്
    എത്ര സഹനശീല
    നിന്നെ സ്നേഹിക്കുന്ന അവര്‍
    വെറും വട്ടപൂജ്യം!!!!! "


    http://aadhilas-heartbeats.blogspot.com/2010/05/blog-post_7597.html

    ReplyDelete
  2. dear adila
    പ്രിയപ്പെട്ട
    അനുജത്തി
    കലക്കി
    എന്‍റെ
    വരികളെ ക്കായിലും
    എത്രയോ ശക്തമായ
    വരികള്‍ ..
    ഇതിനു മുമ്പില്‍
    ഞാന്‍ നമിക്കട്ടെ !

    ReplyDelete
  3. പ്രിയപ്പെട്ട
    അനുജത്തി
    കലക്കി
    എന്‍റെ
    വരികളെ ക്കായിലും
    എത്രയോ ശക്തമായ
    വരികള്‍ ..
    ഇതിനു മുമ്പില്‍
    ഞാന്‍ നമിക്കട്ടെ !

    ReplyDelete
  4. മുക്കിനു മുക്കിന് ബാറുകള്‍ സമൃദ്ധം
    മുട്ടിനു വക തേടി വേലചെയ്തോന്‍
    അന്തിയ്ക്ക് കിട്ടും കൂലിയാം തുട്ടുകള്‍
    ബാറില്‍ സമര്‍പ്പിച്ച് മടങ്ങുന്നു മത്തനായ്
    സംതൃപ്തനായ് സംപ്രീതനായി...........
    .................
    ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...