Friday, June 18, 2010

ബെന്യാമിന്‍

എന്റെ ജീവിതത്തിന്റെ ഒന്നാം ദ്ധ്യാത്തില്‍ ഞാന്‍ കുറെ പുസ്തകങ്ങള്‍
വായിച്ചു .പ്രത്യകിച്ചും അവാര്‍ഡ് കിട്ടിയവ വായിക്കാന്‍ എനിക്ക് തിടുക്കം
യിരുന്നു . ഞാന്‍ മാത്രം അറിയുന്ന ഒരു സ്വകാര്യം ...സത്യം പറയട്ടെ
എന്റെ രണ്ടാം ആദ്ധ്യാ യത്തില്‍ ഞാന്‍ അധികം ഒന്നും വായിച്ചിട്ടില്ല .
എന്റെ ജീവിത സാഹചര്യം ,എന്റെ ജോലി ,കുട്ടികളെ വളര്‍ത്തല്‍
എല്ലാം അതിനു തടസമായി നിന്നിരുന്നു . ഇപ്പോള്‍ ബെന്യാമിനെ
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കൂടി പല ആഴ്ചകളിലും പേര് കണ്ടു ;
എന്നിരുന്നാലും അദേഹ ത്തിന്‍റെ നോവല്‍ എനിക്ക് വായിക്കാന്‍
ബുക്ക്‌ സ്ടാല്‍ ആശ്ര യിക്കേണ്ടി വന്നു .
ആട് ജീവിതം
എനിക്ക് അതെങ്ങിനെ പറയണമെന്നറിയില്ല. ഞാന്‍ ഇന്നലെ
ബുക്ക്‌ വാങ്ങി .--ഇരുനുറു പേജുള്ള ബുക്ക്‌ ഇന്നലത്തന്നെ വായിച്ചു ത്തീര്ത്തു ,
ശരിക്കും പറഞ്ഞാല്‍ ഞാന്‍ നോവല്‍ വായിച്ചു തീ രുന്നത് വരെ നജീമിന്റെ
കൂടെ ജീവിക്കുകയായിരുന്നു. അവന്റെ --അറബാബിന്റെ കൂടെ ---അവന്റെ --മസറയില്‍
ആടുകളുടെ കൂടെ ---ഹക്കിമിന്റെ കൂടെ ---മരുഭൂമിയില് ----അവരോടൊപ്പം --ഒളിച്ചോടി.
ഹക്കിം ..മരിച്ചു വീണപ്പോള്‍ ..ദാഹജലം കിട്ടാതെ...എന്റെ തൊണ്ട വരളുകയായിരുന്നു '
നജീമേ .മകനെക്കാണാന്‍ പറ്റാതെ ചങ്കുപൊട്ടി നിന്റെ ഉമ്മ മരിച്ച തറിഞ്ഞ പ്പോഴുണ്ടായ
നിന്റെ വേദന എനിക്കനുഭവപ്പെട്ടു. ഇബ്രാഹിം ആരായിരുന്നു ?---പടച്ച തമ്പുരാനായ അല്ലാഹുവല്ലാതെ
വേറെയാര്‍ ?...... ജയിലില്‍ നിന്നും എബസ്സിക്കാര്‍ വന്നു നിന്റെ പേര് വിളിച്ചപ്പോള്‍ ....ഞാനും നിന്റെ
കൂടെ അവിടുണ്ടായിരുന്നു ....നിന്റെ സൈനുവിനെ യും നിന്റെ നബീലിനെയും കണ്ടപ്പോള്‍ നിന്റെ കൂടെ
എനിക്ക് വരാന്‍ പറ്റാത്ത സങ്കടോം തോന്നി ."
പ്രിയപ്പെട്ട എന്റെ കൂട്ടുകാരെ ശരിക്കും ഇതൊരു നടന്ന കഥയല്ലേ .........
എനിക്ക് അത് ആലോചിക്കുമ്പോള്‍ ...........
ഇങ്ങനെ ഒരാള്‍ക്ക് സഹിക്കുവാന്‍ പറ്റുമോ ....
പടച്ചവനെ എപ്പോഴും വിളിച്ച നജീബ് ,....അവസാനം
പടച്ച്ചവനാല്‍ തന്നെ രക്ഷിക്കപ്പെടുകയായിരുന്നു .

---------------------------------------
ഒരു അറബ് ജീവിതം അനുഭവിപ്പിച്ച പ്രിയപ്പെട്ട കഥഏഴുത്തുകാരാ
അഭിനന്ദന ത്തിന്റെ പൂ ച്ചെണ്ടുകള്‍ അര്‍പ്പിച്ചിടട്ടെ !







15 comments:

  1. ആടുജീവിതത്തിന്റെ ഒരു ചിത്രം അങ്ങനെ വരച്ചു അടയാളപ്പെടുത്തി കണിച്ചിരിക്കുന്നു.

    ReplyDelete
  2. കുത്തിയിരുന്ന് ഒറ്റശ്വാസത്തില്‍ ഒരു പുസ്തകം മുഴുവനും വായിച്ചു തീര്‍ത്തിരുന്ന എന്റെ കുട്ടിക്കാലം എനിക്കോര്‍മ്മ വന്നു. പുസ്തക താളുകളില്‍ നിന്നും ഭാവനയില്‍ ഒരു ലോകം സൃഷ്ടിക്കാനുള്ള കഴിവ്‌ എനിക്ക് കൈമോശം വന്നിരിക്കുന്നു. ഞാനിപ്പോള്‍ ബ്ലോഗിലെ പോസ്റ്റുകള്‍ മാത്രമേ വായിക്കാറുള്ളു.

    ReplyDelete
  3. കാലാവല്ലഭാന്‍ ,
    ആടുജീവിതത്തിന്‍റെ ഒരു ചിത്രം പോയിട്ട്
    ഒരു വര മാത്രമേ ഇതാ യിട്ടുള്ളൂ . ആ നോവലിന്‍റെ
    മനല്‍പ്പരപ്പിലെ ഒരു ചെറിയമണ്‍ തരി മാത്രമാണിത് .
    ഇത്രയും കൊടും യാത നയുടെ നടുവിലും നജീമിന്‍റെ
    ഹ്യൂമര്‍ അത് വായിച്ചാല്‍ മാത്രമേ മനസ്സി ലാ കൂ .




    vayadii
    നഷ്ടപ്പെട്ട
    വായന തിരിച്ചെടുക്കുക !

    ReplyDelete
  4. കഥയെ ഓര്‍മ്മിപ്പിക്കുന്ന രചന..

    നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete
  5. ആ പുസ്തകം ഇനിയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.

    ReplyDelete
  6. joy
    thank u for visiting my blog

    ramji
    theerchchayayum vayikkanam;

    ReplyDelete
  7. ആ പുസ്തകം വായിക്കാന്‍ പറ്റിയിട്ടില്ല.. വായിക്കാന്‍ നല്ല ആഗ്രഹം ഉണ്ട്.. അതിനെ കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ വായിച്ചു.!!

    ReplyDelete
  8. നന്നായിട്ടുണ്ട് ആശംസകള്‍ .

    ReplyDelete
  9. ആ പുസ്തകം വായിച്ചു ഇത്രയും ആര്‍ദ്രമായൊരു കുറിപ്പെഴുതാമെങ്കില്‍ രണാങ്കണത്തിന്റെ മണ്ണില്‍ വിരിഞ്ഞകുസുമത്തിന്'സഹിത്യലോകത്തിന്' നല്ല സംഭാവനകള്‍ നല്‍കുവാന്‍ കഴിയും. ഭാവുകങ്ങള്‍.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. മലയാള പുസ്തങ്ങള്‍ പോയിട്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ പോലും ഈ രാജ്യത്തു കിട്ടാന്‍ ഇല്ല [ഇല്ല എന്നത് കൊണ്ട് ഉദേശിച്ചത് അത്രക്കും ബുദ്ധിമുട്ടാണ് എന്ന് മാത്രമാണ് കേട്ടോ ] ...പക്ഷെ ഈ പോസ്റ്റ്‌ വായിച്ചതിനു ശേഷം ആ പുസ്തകം വായിക്കണം എന്ന് ഉണ്ട് ..നാട്ടില്‍ പോയാല്‍ ഒന്ന് വാങ്ങി കൊണ്ട് വന്നു വായിക്കണം ..നന്ദി ഈ പുസ്തക പരിജയപെടുത്തലിനു

    ReplyDelete
  12. ഹംസ ,ജിഷാദ് , ആതില ,
    നന്ദി .
    അബ്ദുല്‍ ഖാദേര്‍ മാഷ് ,
    സാഹിത്യം എന്ന് പറയുന്നത്
    ഒരു കടലാണ് .അതില്‍ ഞാന്‍
    വെറുമൊരു തുള്ളി മാത്രം .
    ആ തുള്ളിയില്‍ സപ്ത വര്‍ണങ്ങള്‍
    വേണമെങ്കില്‍ കാണാം ...അത്ര മാത്രം .അതില്‍ കൂ ടുതല്‍
    ഒന്നും ആഗ്രഹിക്കുന്നില്ല .അതിനു നിങ്ങളുടെ എല്ലാം
    പ്രോത് സഹനങ്ങളും അനുഗ്രഹങ്ങളും തരുന്നതിനു
    നന്ദി .

    ReplyDelete
  13. valare hrudyamai thonni, ella aashamsakalum

    ReplyDelete
  14. സമാനമായ ഒരനുഭവം ഉണ്ടായിരുന്നതു കൊണ്ടാവാം ആടുജീവിതം ഞാനും ഏറെ ഇഷ്ടപ്പെട്ടത്‌.. ഈ വിവരണം നന്നായിട്ടുണ്ട്‌.

    ReplyDelete
  15. ajiive jay
    thanku very much

    purakkadan

    purakkada
    njan punnapra

    thakazhiyute chemminile varikal orkunnu.
    punnapparakkare...
    purakkattukaree...
    purakatu ..kadappurathu
    chakara,ahakara chakara.....

    kanappum meeninu pokana thonikkaraa...

    ReplyDelete

Related Posts Plugin for WordPress, Blogger...