Tuesday, July 13, 2010

കൂട്ടം

കൂട്ടം തെറ്റി നടന്നോരെന്നെ
കൂട്ട ത്തില്‍ കൂടാന്‍,കൂട്ടിനായ്‌
കൂട്ടുകാരെ കാട്ടിത്തന്ന
കൂടുകാര കുമ്പിടുന്നേന്‍ .

കൂട്ടത്തില്‍ കൂടിയ ഞാന്‍
കുഞ്ഞാടുകളെ എല്ലാം കണ്ടു ,
കുണ്ടാമണ്ടികളെല്ലാം കണ്ടു ,
കുരീ പ്പുഴയുടെ കുട്ടിക്കവിതകള്‍ ,
കുംബിളിലാക്കി സഞ്ചിയിലാക്കി ,
കുമ്മിപ്പാട്ടും പാടിപ്പോന്നു !

13 comments:

  1. കുറേപ്പേര്‍ കമന്റിട്ടപോസ്റ്റ്‌
    അബദ്ധ വശാല്‍ ഡിലീറ്റ് ആയി പ്പോയി .പുതിയ
    സുഹൃത്തുക്കളും ഉണ്ടായിരുന്നു . വിണ്ടും വരിക ;
    kuttam meet കഴിഞ്ഞപ്പോള്‍(july 11) എഴുതിയതാണ് ;
    annu thanne post ഇടുകയും ചെയ്തു.


    വരയും വരിയും
    കമ്മെന്റ് ഇട്ടപ്പോള്‍ ഒരു
    കുമ്മിപ്പാട്ട്‌ ചോദിച്ചിരുന്നു
    അത് കൂടി നാലു വരി ഇടുന്നു

    കുമ്മിയടി പെണ്ണെ കുമ്മിയടി;
    കുന്തക്കാലിട്ടൊരു കുമ്മിയടി ;
    നാത്തൂനും വായോ നാട്ടാരും വായോ,
    നാട്ടിലുള്ളോരു വീട്ടരും വായോ .

    ReplyDelete
  2. അയ്യോ!!! എനിക്കും പറ്റി ഇത് പോലെ ഒരു പ്രാവശ്യം അബദ്ധം. എന്തായാലും. ഇന്നലെ എന്ത് കമന്റാണ് എഴുതിയതെന്നു ഓര്‍മയില്ല. എനിക്ക് ഇഷ്ട്ടപ്പെട്ടു. ഈ 'കു' കവിത.

    ReplyDelete
  3. ഓടക്കുഴലതൂതികൊണ്ടൊരിടയന്‍
    പിന്നാലെ വന്നതു കണ്ടീലേയിന്നും

    ReplyDelete
  4. "കുരീപ്പുഴയുടെ കുട്ടിക്കവിതകള്‍ ,
    കുംബിളിലാക്കി സഞ്ചിയിലാക്കി ,
    കുമ്മിപ്പാട്ടും പാടിപ്പോന്നു"
    കൊള്ളാം. നല്ല കുഞ്ഞിക്കവിത!

    ReplyDelete
  5. koottam meetil undaayirunvoo ?fotovil onnum kandilla

    ReplyDelete
  6. kuttikkavitha nannayi...
    enne polotha kavitha ariyaaththavarkkum aaswadikkan pattum ithupOlothe kunju kavithakal
    aasham,sakal

    ReplyDelete
  7. കുസുമംവിടരും
    കുസൃതി നിറയുമീ
    കുഞ്ഞു കവിതകള്‍
    കുട്ടിത്തം വിട്ടുമാറ
    കുട്ടികള്‍ക്ക് ഒരു
    കുമ്മി പാട്ട് :)

    ReplyDelete
  8. ചേച്ചി , വരാന്‍ വുകിയത്തിനു മാപ്പ്. ഈ കവിത ഇഷ്ടപ്പെട്ടു എന്നു മാത്റം പറയട്ടെ.

    ReplyDelete
  9. aalappuzhakkaaree ...veruthe alyumpol vazhiyil kantathaanu..
    blogil onnu karangi
    nannaayittuntu
    teacher aanalle?

    ReplyDelete

Related Posts Plugin for WordPress, Blogger...