Friday, July 16, 2010

.സീതാ വിലാപം.

നാളെ രാമായണ മാസം ആരംഭിക്കാന്‍ പോകുന്നു .
നാട്ടിന്‍ പുറങ്ങളില്‍ പണ്ട് ഈ മാസത്തില്‍
എല്ലാ ദിവസവും സന്ധ്യ കഴിഞ്ഞ്, രാമായണം
വായിക്കും . സന്ധ്യക്ക്‌ വായിക്കരുതെന്നാണ്
പ്രമാണം .സന്ധ്യ നേരത്ത് ഹനുമാന്‍ ശ്രീരാമ ദേവനെ ഭജിക്കുന്നതായതിനാല്‍
ഹനുമല്‍ കോപം ഉണ്ടാകുമത്രേ .
ഏതായാലും ആ ഗൃഹാതുരത്വം കിട്ടാന്‍ വേണ്ടി
ഞാനും പതിവായി ഈ മാസം രാമായണം
വായിക്കും .വായിച്ചു തുടങ്ങിയാല്‍ ഉത്തര രാമായണം
വരെ വായിക്കണം .തിര്‍ക്കുകകയും വേണം ഈ ഒരു
മാസം കൊണ്ട് .ഉത്തര രാമായണം വായിക്കരുതെന്ന് മുത്തശി മാര്‍ പറഞ്ഞതിന്റെ പൊരുള്‍
അറിയാന്‍ ഞാന്‍ രാമായണ മാസം കഴിഞ്ഞ്
ഒരു ദിവസം വായിച്ചു. അപ്പോഴാണ് കാര്യം
പിടികിട്ടിയത് .പാവം സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചത് ഉത്തര രാമായണത്തില്‍ ആണ് . എനിക്ക് അത് വായിച്ചപ്പോള്‍ നല്ല വേദന ഉണ്ടായി. ഞാന്‍ കുറച്ചു വരികള്‍ എഴുതി .













അഗ്നിശുദ്ധി വരുത്തി പരിഗ്രഹിച്ചോരെന്നെ വീണ്ടും
അഗ്നി പരീക്ഷണത്തിനായ് അടവിയിലുപേക്ഷിപ്പാനെന്തേ കാര്യം ?
നിറ വയറുമായ് കാട്ടിലുപേക്ഷിച്ചതെന്തേ നാഥാ ?
ആരണ്യകാണഡത്തിലെ കാടൊന്നു കാണാ നുള്ളി
ലാഗ്രഹമുദിച്ചോരെന്നെ , കാട്ടിലുപേക്ഷിപ്പാനൊരു-
പായം പാര്‍ത്തിരുന്നൊതോ ഭവാന്‍ ?
തുടിക്കുമെന്നുദരത്തില്‍ കിടന്നു കളിക്കുമീ
ജീവന്റെയുടയവന്‍ നീ താനല്ലയോ രാമാ ...എന്തിനു നീ ലക്ഷ്മണനോടെന്നെ കാട്ടിലുപേക്ഷിക്കാന്‍
നിന്തിരുവടിയാജ്ഞാ പിച്ചു നാഥാ ....ശിംശിപാവൃക്ഷച്ചുവട്ടി ലിരുന്നപ്പോഴും
രാമരാമേതി ജപിച്ചിരുന്നോളല്ലയോ ഈ സീത !
ഇന്നെന്നെയെന്തേ ഈയടവിയിലുപേക്ഷിപ്പാന്‍ കാര്യം ?
പാദസ്പര്‍ശം കൊണ്ടഹല്യക്കുമോക്ഷംനല്‍കിയ -
പാദാരവിന്ദത്തിലെന്തേയെനിക്കഭയംനല്‍കീടാഞ്ഞേ?
രാമനെപ്പിരിഞ്ഞു ഞാനെങ്ങനെയിരിക്കുമീ ഭുവനത്തില്‍
രാമനെന്നെപ്പിരിഞ്ഞെങ്ങനെ യിരിക്കുന്നു ?
ശ്രീ രമാദേവനി ന്നെന്നെയുപേക്ഷിച്ചത്
നീയുമറിഞ്ഞില്ലയോ മാരുത നന്ദനാ ....
രാജപുത്രിയായ് വളെര്‍ ന്നെന്നാകിലും
രാജപത്നിയായ്
വാണിരുന്നെന്നാകിലുംനാരിയായ് ജനിച്ചീടുകിലെന്നുമേ
ചെയ്തിടാ കുറ്റത്തിന്‍ ശിക്ഷയേല്‍ക്കേ
ണ്ടള്‍ !

49 comments:

  1. amme,I really liked this one!!..draupadi one was my fav, but this one is better than that!!..

    ReplyDelete
  2. ഒരുപാട് ഇഷ്ട്ടപ്പെട്ടു ചേച്ചീ. ഒപ്പം നന്ദിയും അറിയിക്കുന്നു. നാളെ രാമായണമാസം തുടങ്ങുകയാണെന്ന് ഓര്‍മിപ്പിച്ചതിന്. ഇവിടെ ഇതൊക്കെ ആര് ഓര്‍മിപ്പിക്കാന്‍?

    ReplyDelete
  3. ആളവന്താന്‍ പറഞ്ഞത് എത്രയോ ശരി...
    ഇത് വായിച്ചപ്പോഴാണ് നാളെ രാമായണ മാസം ആണെന്ന കാര്യം ഓര്‍ത്തത്.
    നന്ദി ഒരുപാട്....ഇങ്ങനെ ഒന്നെഴുത്തിയതിനും നന്ദി...
    ശ്രീരാമ ദേവോ നമ:

    ReplyDelete
  4. രാജപുത്രിയായ് വളെര്‍ ന്നെന്നാകിലും
    രാജപത്നിയായ് വാണിരുന്നെന്നാകിലും
    നാരിയായ് ജനിച്ചീടുകിലെന്നുമേ -
    ചെയ്തിടാത്ത കുറ്റത്തിന്‍ ശിക്ഷയേല്‍ക്കേണ്ട വള്‍ !

    ReplyDelete
  5. soumi,
    alavanthan,
    thanthonni
    ഞാന്‍ എന്‍റെ ഒരു കമ്മെന്റ് എഴുതിക്കഴിഞ്ഞു ഇട്ടപ്പോളെക്കും
    അതിനു മുന്‍ പായിത്തന്നെ എന്‍റെ മോളും രണ്ടനുജന്‍ മാരും
    അഭിപ്രായും ഇട്ടു കണ്ടതില്‍ ഞാന്‍ ഒരുപാടു സന്തോഷിക്കുന്നു.
    പട്ടണ ത്തിലായാലുംഅപുര്‍വ്വം ചിലര്‍ വായിക്കുന്നുണ്ട് .
    പിന്നെ ചാനലുകാര്‍ .

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നാളെ കര്‍ക്കിടകം ഒന്ന് .മഴ തുടങ്ങി ഇപ്പോള്‍.ആയുര്‍വേദം പൊടിപൊടിക്കും കാലം ,വടക്കും നാഥന്‍ ക്ഷേത്രത്തില്‍ ആന ഊട്ടു ...രാമായണ മാസം ആരംഭം , കര്‍ക്കിടക സംക്രാന്തി ..മൈലാഞ്ചി . അടിച്ചു വൃത്തിയാക്കല്‍ ...ലക്ഷ്മി ഭഗവതി അകത്തു ചേട്ടാ ഭഗവതി പുറത്തു.....ദശപുഷ്പങ്ങള്‍ ചൂടി കൊണ്ടൊരു കര്‍ക്കിടകം , ഇല കറികള്‍ കൊണ്ടൊരു സദ്യ ...താളും ,തകരയും ചേര്‍ന്നൊരു കര്‍ക്കിടകം ...,മഴയത്ത് വെള്ളംകൂടാന്‍ വീണ്ടും വന്നു എത്തി കര്‍ക്കിടകം ,നാല് അമ്പല ദര്‍ശനം തേടി ജനം ..സമൃദ്ധി നിറഞ്ഞൊരു ചിങ്ങം വരവേല്‍ക്കാന്‍ സുഖം ,ഒപ്പം ദുഃഖം എന്നു ഓര്‍മിപ്പിക്കാന്‍ ചിങ്ങത്തിനു മുന്പ് കര്‍ക്കിടകം .

    ReplyDelete
  8. രാമനെപ്പിരിഞ്ഞു ഞാനെങ്ങനെയിരിക്കുമീ ഭുവനത്തില്‍
    രാമനെന്നെപ്പിരിഞ്ഞെങ്ങനെ യിരിക്കുന്നു ?

    ഈ ഭാരം രാമന് ഒരിക്കലും ഇറക്കി വെക്കാന്‍ പറ്റിയിട്ടില്ലാ..ഒടുവില്‍ സരയൂ നദിയില്‍ അഭയം പ്രാപിക്കുമ്പോഴും.

    നല്ല കവിത, നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  9. ശരിയാണ് പൌര്‍ണമി ,
    കര്‍ക്കിടക കഞ്ഞി എല്ലാടവും
    പൊടി പൊടിക്കുന്നു .
    ഇവിടെ പാക്കെറ്റ് , നട്ടിന്‍ പുറത്ത്
    അല്ലാതെ പഴയ രീതിയിലും ഉണ്ടാക്കുന്നുണ്ട്.

    വരയും വരിയും
    ശ്രീരാമന്‍ ഈ ദുഖ ഭാരം അല്ലാതെ എങ്ങനെ
    താങ്ങാന്‍ ?

    ReplyDelete
  10. രാമനോടിക്കാര്യത്തില്‍ എനിക്കു അമര്‍ഷമുണ്ട്. പത്നിയും പ്രജ തന്നെ..

    ReplyDelete
  11. രാമനോടിക്കാര്യത്തില്‍ എനിക്കു അമര്‍ഷമുണ്ട്. പത്നിയും പ്രജ തന്നെ..
    vaarmukileeee......
    oru charchakku vazhiyorukkaruthu...
    kalam valare mosamanee.....

    ReplyDelete
  12. "രാജപുത്രിയായ് വളെര്‍ ന്നെന്നാകിലും
    രാജപത്നിയായ് വാണിരുന്നെന്നാകിലും
    നാരിയായ് ജനിച്ചീടുകിലെന്നുമേ -
    ചെയ്തിടാത്ത കുറ്റത്തിന്‍ ശിക്ഷയേല്‍ക്കേണ്ട വള്‍ !"
    - ഹേയ്, അതൊക്കെ 'ത്രേതായുഗത്തില്‍’!
    കവിത കൊള്ളാം.

    ReplyDelete
  13. ഹേയ്, അതൊക്കെ 'ത്രേതായുഗത്തില്‍’!

    varuu sahodara
    njangalute kudumba kodathiyil
    in tvm i can show the victims
    in this kaliyugaththil

    ReplyDelete
  14. സ്ത്രീയുടെ സങ്കടങ്ങൾ ത്രേതായുഗത്തിൽ മാത്രമോ….?
    ഈ യുഗത്തിൽ സ്ത്രീ എത്ര സുന്ദരം……
    പുരുഷൻ വരക്കുന്നു. അവർ നടക്കുന്നു…….
    രാമായണമാസത്തിൽ എഴുതപ്പെടേണ്ടത് തന്നെ ഈ കവിത.

    ReplyDelete
  15. തേത്രായുഗത്തിലും കലിയുഗത്തിലും സ്ത്രീ തന്നെ ബലിയാട്!
    രാമായണ മാസത്തില്‍ സീതാദുഃഖം ഓര്‍മിപ്പിച്ചതിനു നന്ദി.
    നല്ല കവിത...

    ReplyDelete
  16. "രാമനോടിക്കാര്യത്തില്‍ എനിക്കു അമര്‍ഷമുണ്ട്. പത്നിയും പ്രജ തന്നെ.."
    മുകിലേ..എനിക്കും രാമനോടക്കാര്യത്തില്‍ വിയോജിപ്പുണ്ട്. പ്രജകള്‍ക്കുവേണ്ടി സീതയെ നിഷ്‌കരുണം ഉപേക്ഷിച്ച രാമനോട് എനിക്കെന്നും പരിഭവമാണ്‌.
    കുസുമം കവിത നന്നായി കേട്ടോ.

    ReplyDelete
  17. kusumam ente ഉദാത്തന്‍, ഉത്തമന്‍, ശ്രീരാമന്‍ (http://jeevithagaanam.blogspot.com/2010/03/blog-post_14.html) enna kavithayum vayikkumo? eththaram oru dukhaththe njaanum ezhuthiyittunt.

    ReplyDelete
  18. ഈ യുഗത്തിലും അത് ചര്‍ച്ചചെയ്യാന്‍ പേടിക്കണോ?

    നല്ല എഴുത്ത്.

    ReplyDelete
  19. Vayady said...

    "രാമനോടിക്കാര്യത്തില്‍ എനിക്കു അമര്‍ഷമുണ്ട്.
    enikkum vayati.

    kunjus
    ...

    തേത്രായുഗത്തിലും കലിയുഗത്തിലും സ്ത്രീ തന്നെ ബലിയാട്!
    sariyanu paranjathu

    ReplyDelete
  20. സാദിക്ക് സന്തോഷം .
    ഭാനു
    രാമന്‍ എന്റെയും ഉത്തമനും ഒക്കെയാണ് .
    പക്ഷെ സ്ത്രീയെന്ന നിലയില്‍ സീതക്കു
    വിലപിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ .

    ReplyDelete
  21. അവസരോചിതമായ വരികള്‍. രാമായണ മാസ സ്മരണകള്‍ക്ക് നന്ദി...

    ReplyDelete
  22. ഇങ്ങിനെ ഒരു മാസം വേണം ...ഈ തിരക്കുപിടിച്ചുള്ള ജീവിതത്തില്‍ രാമായണം വായികുക ഒരു മുത്തശ്ശി കാര്യം [പ്രായം ചെന്നവരുടെ പണി] മാത്രം ആയി പുതിയ തലമുറ കാണുന്നു ...അല്ലെങ്കില്‍ ഒതുക്കുന്നു ...ഇത്തരം മാസങ്ങള്‍ പണ്ടുള്ലോര്‍ കാത്തിരിക്കും ..സ്വയം അഗ്നി ശുദ്ധി വരുത്താന്‍ ...ഇന്നോ തിരക്കില്‍ പെട്ടു മറക്കുന്നു ...ഈ പോസ്റ്റ്‌ തന്നെ പലരെയും ഓര്‍മ പെടുതിയില്ലേ ...ഇത് പോലൊരു പുണ്യ മാസത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഞാന്‍ ഇവിടെ ...റംസാന്‍ മാസത്തെ ...

    നല്ല വരികള്‍ ...പടം ശരിക്കും മനസ്സില്‍ തൊടുന്നു ...വീട്ടിലെ പുജാ മുറിയില്‍ നിന്നാണോ ആ പടം ???

    "നീയുമറിഞ്ഞില്ലയോ മാരുത നന്ദനാ ....
    രാജപുത്രിയായ് വളെര്‍ ന്നെന്നാകിലും
    രാജപത്നിയായ് വാണിരുന്നെന്നാകിലും
    നാരിയായ് ജനിച്ചീടുകിലെന്നുമേ
    ചെയ്തിടാ കുറ്റത്തിന്‍ശിക്ഷയേല്‍ക്കേണ്ടവള്‍ !"

    സീത ദേവിക്ക് പോലും ഇത്ര കടുത്ത പരീക്ഷണം !!തെറ്റിദ്ധാരണയില്‍നിന്നും ആരും മുഖ്തമല്ല ...അഗ്നി ശുദ്ധി അപ്പോള്‍ എല്ലാരുടെയും മനസ്സിനാണ്‌ വേണ്ടത് എന്ന് സാരം ..അല്ലെ ??

    ReplyDelete
  23. പ്രിയ ആതില ,
    ഞാന്‍ ആതിലയുറെ സൈറ്റ് സന്ദര്‍ശി ക്കുന്നുണ്ട് .പുതിയ writings കാണുന്നുണ്ട് .
    പക്ഷെ അതില്‍ കമെന്റ് ഇടാന്‍ പറ്റുന്നില്ല . ആതില എന്‍റെ എല്ലാ ക്രി യേഷന്‍സും
    വന്നു കണ്ടു അഭിപ്രായം ഇടുന്നതില്‍ സന്തോഷം .
    മനസ്സ് ശുദ്ധമാക്കാന്‍ വേണ്ടി റംസാനും ,രാമായണ മാസോം ,ഈസ്ടെര്‍ മാസോം നോയമ്പും
    ഒക്കെ നമ്മുടെ പുര്‍വികര്‍ ആ ചരിച്ചുവന്നു . അതിനെ ഇപ്പോള്‍ വളചൊടിച്ചു കുട്ടീശരം ആക്കി.
    the picture is from my pooja room

    ReplyDelete
  24. അനുഭവിക്കാൻ യോഗമുള്ളവർക്ക് അനുഭവിക്കാനവസരം കിട്ടുന്നു അത് സ്ത്രീയായാലും പുരുഷനായലും സീതയായാലും സാക്ഷാൽ പരമശിവനായാലും.
    ഇതും നമുക്കൊരുപാഠം.
    രാമായണം തുടക്കം മുതൽ ഒടുക്കം വരെയും നമുക്ക് ജീവിതത്തെപ്പറ്റി പഠിക്കാനവസരം തരുന്നു.

    ReplyDelete
  25. ramanodu ikkaaryathil enikku amarshamundu........ pathniyum praja thanne...... valare arthavathayittundu..............

    ReplyDelete
  26. നോല്‍സഹേ പരിഭോഗായ ശ്വാവലീഢം ഹവിര്‍ യഥാ....എന്നാണ്' ശ്രീ രാമഭഗവാന്‍ ഇതിനു പറഞ്ഞ മറുപടി. ( വാല്‍മീകി രാമായണം )
    അതായത്..ശ്വാവ് അശുദ്ധമക്കിയ ഹവിസ്സ് യാഗത്തിന്നു പറ്റുകില്ലത്രെ. നായ നക്കിയ നെയ്യ് പൂജയ്ക്കു പറ്റില്ലാന്നര്‍ത്ഥം .
    കവിത നന്നായെഴുതി.
    എന്തിനു നീ ലക്ഷ്മണനോടെന്നെ കാട്ടിലുപേക്ഷിക്കാന്‍
    നിന്തിരുവടിയാജ്ഞാ പിച്ചു നാഥാ ....
    ഈ വരികള്‍ ഒന്നപഗ്രഥിക്കുന്നതു നന്നായിരിക്കും .

    ReplyDelete
  27. നന്നായിട്ടുണ്ട് കവിതകള്‍, കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം

    ReplyDelete
  28. ഖാദേര്ജീ,
    ഇവിടെ ഏതുപട്ടിയാണ് നക്കിയത്
    തൊട്ടു എന്നുള്ളത് ശരിയാണ്.
    ഞാന് എഴുത്തഛന്റ രാമായണം ആണ് വായിക്കുന്നത്.
    അതിലിങ്ങനെ ഇല്ല.
    Kalavallabhan

    ഓരോരുത്തരുടെ ചിന്താഗതിയാണ്
    ഈ അഭിപ്രായാത്തില് കാണുന്നത്.

    jayarajmurukkumpuzha
    ഞാനും ആകൂട്ടത്തിലാണ്.
    Sapna Anu B.George
    ആദൃമായി എത്തിയ അതിഥിയെ ആദരത്തോടെ സ്വീകരിച്ചിരിക്കുന്നു

    ReplyDelete
  29. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്
    petikkanam
    ii yugaththilanu kuututhal
    petikkendathu

    krishnakumar513 said

    thank u krishnakumar

    ReplyDelete
  30. ഡാര്‍ക്ക് സൈഡ് എല്ലാവര്‍ക്കുമുള്ള പോലെ രാമനുമുണ്ട്
    വരികള്‍ കേമം
    :-)

    ReplyDelete
  31. കവിത നന്നായിട്ടുണ്ട്.

    ReplyDelete
  32. രാമന് സീതയെ അഗ്നി പരീക്ഷയെഴുതിയ്ക്കാതെയും വനത്തിലുപേക്ഷിയ്ക്കാതെയും പറ്റുമായിരുന്നില്ല. രാമൻ നിസ്സഹായനായിരുന്നു. നേത്രരോഗിയ്ക്ക് ദീപമെന്നതുപോലെയാണ് സീതാ ദർശനം എന്ന് രാമൻ തന്നെ പറയുന്നുണ്ടല്ലോ. അതിലുണ്ട് എല്ലാ ഉത്തരവും.

    ആദ്യമായാണിവിടെ. ഇനിയും വരാം.

    ReplyDelete
  33. ഉപാസന || Upasana
    thanku upasana


    hamsa
    santhosham


    Echmukutty
    thankal paranjathu
    sariyanu

    ReplyDelete
  34. വളരെ നന്നായിരിക്കുന്നു

    ReplyDelete
  35. എഴുത്ത് തുടരൂ,.............‍.

    ReplyDelete
  36. നന്നായിട്ടുണ്ട്‌ ചേച്ചീ. പിന്നെ എണ്റ്റെ ബ്ളോഗില്‍ ചോദിച്ച ചോദ്യത്തിനു മറുപടി: ഇനി ഉടനെ ഒന്നും ഒരു പ്രവാസത്തിനു സാധ്യത ഇല്ല.

    ReplyDelete
  37. നല്ല എഴുത്ത്...

    ReplyDelete
  38. chechi read my first blog "vida" and add coment

    ReplyDelete
  39. കര്‍ക്കിടകത്തിലെ കണ്ണീരുപോലെ
    സീതയുടെ വിഷാദമൊഴുകുന്ന വരികള്‍.

    ReplyDelete
  40. താന്തോന്നി
    ഞാന്‍ വിട കണ്ടില്ല വാടാമലരുകള്‍ കണ്ടു. കമെന്‍റു
    ഇട്ടിട്ടുണ്ടു.

    കുമാരന്‍ |
    സന്തോഷം ഉണ്ടു്.


    ഡോ.വാസുദേവന്‍ നമ്പൂതിരി
    വിസിറ്റു ചെയ്തതില്‍ സന്തോഷം

    ReplyDelete
  41. സീതയുടെ പക്ഷത്തല്ലെങ്കിൽ നമ്മൾ എവിടെ നിൽക്കാൻ അല്ലേ? ഹരിതരാ‍മായായണം വായിച്ചോ മാതൃഭൂമിയിൽ. പാരിസ്ഥിതിക വേർഷൻ. സീത രാമന്റെ മുന്നിൽ കേണു നിൽക്കേണ്ടു കാലം കഴിഞ്ഞു. ആശാന്റെ സീതയെപ്പോലെ അങ്ങനെ ബോൾഡ് ആയിട്ട്. നെഞ്ചുരുകി കരയേണ്ടത് രാമനല്ലേ?

    ReplyDelete
  42. ഒാരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ചു
    മാറ്റിമറിച്ചുകൊണ്ടിരിക്കും.
    സുരേഷ്

    ReplyDelete

Related Posts Plugin for WordPress, Blogger...