Friday, August 6, 2010

ശലഭായനം

ശലഭായനത്തിന്‍റ ചിറകടര്‍ന്നല്ലൊ.
ചിലയോര്‍മ്മ മാത്രം എനിക്കു നല്കി
തിരികെ നീ പാറിപ്പറന്നു നീങ്ങി.
എന്തിനായ് നിന്നെ ഞാന്‍ കണ്ടുമുട്ടി.
എന്തിനായ് നീ യെന്റെ മനം കവര്‍ന്നു.
എത്രെയോ ജന്മങ്ങളൊത്തു കഴിഞ്ഞപോല്‍
മാത്രനേരം കൊണ്ടു മനംകവര്‍ന്നു.
അകലെ നീ യൊളിച്ചോരാ നാട്ടില്‍ ഞാനും
അറിയാതെ യൊരുനാളില്‍ എത്തിടുമ്പോള്‍
എഴുതീ നീയരികത്തുവെച്ചൊരാകവിതകള്‍
മിഴിനീരുകൊണ്ടു ഞാന്‍ മിഴിവു നല്‍കാം
ഒന്നെടു ത്തെരെന്‍ മടിത്തട്ടിലിട്ടു നിന്നെ
ഒരു നൂറൂ മുത്തങ്ങള്‍ നല്കിപൊതിയാം
മകളേ, ഒരു നൂറു മുത്തം ഞാന്‍ നല്‍കി പൊതിയാം

21 comments:

  1. രമ്യ ...ശലഭായനം ...അവള്‍..ഒരോര്‍മ്മയായി...
    ഞാന്‍ തിരക്കിട്ടു കുറിച്ച ഈ വരികള്‍..
    അവളുടെ കുഴിമാടത്തില്‍....ഒരുപിടി മണ്ണുപോലെ..
    എന്‍റ കരളിന്‍റ ഗദ്ഗദം കലര്‍ത്തി ഇവിടെ...
    ഞാന്‍ ഒരുപിടി മിഴിനീര്‍...പൂക്കളുമായ് അര്‍പ്പിച്ചിടട്ടെ
    രമ്യ ഒരു ബ്ലോഗെഴുത്തുകാരി ആയിരുന്നു...

    ReplyDelete
  2. രമ്യയുടെ ഓര്‍‌മ്മയ്ക്കു മുന്‍‌പില്‍ ഒരു കവിത (മുരുകന്‍ കാട്ടാക്കടയുടെ) ഞാന്‍ സമര്‍പ്പിക്കുന്നു.

    ReplyDelete
  3. രമ്യയെ ഇപ്പോള്‍ കൂടുതല്‍ അറിയുന്നു. രമ്യ എഴുതിയ ഒരു കവിത ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു. വേദനയോടെ..

    ഉണരാത്ത നിദ്ര

    വരുമൊരിക്കല്‍, എന്‍റെയാ നിദ്ര
    നിശബ്ദമായി...
    .
    മനസും ആത്മാവും
    നിന്നെ ഏല്പിച്ച് ,
    വെറും ജഡമായി...
    .
    ചുറ്റുമുള്ളതൊന്നും
    കാണാതെ, കേള്‍ക്കാതെ,
    നശ്വരമാം ബന്ധങ്ങളിലെ
    വേദന എന്തെന്നറിയാതെ,
    .
    പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു
    പരിഭവിക്കാതെ.
    .
    പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ...
    .
    പ്രകൃതിയുടെ ഞരക്കം പോലും
    തട്ടിയുണര്‍ത്താതെ.

    നീ ഒന്നു വേഗം വന്നുവെങ്കില്‍...

    ReplyDelete
  4. വായാടി
    ഈ കവിത ഇവിടെ പകര്‍ത്തിയതിനു നന്ദി . കൂട്ട ത്തിന്‍റെ മീറ്റില്‍
    ഒരു ഫുള്‍ ദിവസം അവളുമായി കഴിഞ്ഞതിന്റെ ഓര്മ മനസ്സില്‍
    മായാതെ നില്‍ക്കുന്നു .

    ReplyDelete
  5. ആദരാഞ്ജലികള്‍.

    ReplyDelete
  6. ശലഭായനം കഴിഞ്ഞു..... രമ്യ ഓര്‍മ്മയായി....
    കണ്ണീൽപ്പൂക്കളോടെ...വിട..!!

    ReplyDelete
  7. അനില്‍കുമാര്‍. സി.പി.
    thank u
    sm sadique
    thank u sadique
    ലക്ഷ്മി~
    thank u very much lakshmi,
    u r a new comer!

    ReplyDelete
  8. വിധിയുടെ ക്രൂരത.
    അല്ലാതെന്തു പറയാൻ.

    ReplyDelete
  9. ആദരാഞ്ജലികള്‍...

    ReplyDelete
  10. ആദരാഞ്ജലികള്‍....

    ReplyDelete
  11. എനിക്ക് വല്ലാതെ സങ്കടം വരുന്നു. ജീവിച്ചിരിക്കുമ്പോൾ അവളുടെ എഴുത്തുകൾ വായിച്ച് ഒരു വാക്കെങ്കിലും കമന്റായി കുറിക്കുവാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. ആരും ചൂണ്ടികാണിച്ചുമില്ല, കുസുമവും. എഴുത്തുകാരിയുടെ പങ്കാളി പോയത് പോലെ ഇവളും ഒരു നീറ്റലായ് പടരുന്നു.
    തൊട്ടപ്പുറത്തെ തിരിവിൽ അവൾ ഉണ്ടായിരുന്നു, എനിക്ക് കാണാൻ കഴിഞ്ഞില്ല.
    എന്റെ പിഴ, എന്റെ വലിയ പിഴ.

    കണ്ണീരല്ല, വല്ലാത്ത കുറ്റബോധവും നഷ്ടബോധവും വന്ന് എനിക്ക് ശ്വാസം മുട്ടുന്നു.

    ReplyDelete
  12. സത്യത്തില്‍ സുരേഷ് മാഷ്‌ പറഞ്ഞപ്പോലെ അറിഞ്ഞില്ല ...വായാടി , രമ്യയുടെ വരികള്‍ക്ക് ഇന്ന് ഒത്തിരി അര്‍ത്ഥം കാണാന്‍ കഴിയുന്നു .ആ വരികള്‍ക്ക് ഇന്ന് പതിന്‍ മടങ്ങ്‌ ഭംഗിയുണ്ട് ..കാരണം രമ്യയെ മരണം ധന്യയാക്കി കുസുമം ചേച്ചി നിങ്ങളുടെ വരികളിലുടെ,വായാടി പകര്‍ത്തിയ രമ്യയുടെ വരികളിലുടെ നമ്മെ വിട്ടു പോയാ ഈ കൂട്ടുക്കാരിയെ വൈകിയെങ്കിലും അറിയാന്‍ കഴിഞ്ഞതില്‍ നന്ദി മാത്രം ...ഒപ്പം രമ്യക്ക് മുന്നില്‍ അശ്രു പുഷ്പ്പങ്ങളും

    ReplyDelete
  13. Kalavallabhan
    Jishad Cronic
    താന്തോന്നി/Thanthonni
    പട്ടേപ്പാടം റാംജി

    thank u all
    എന്‍.ബി.സുരേഷ് ,ആദില
    ഞാനൊരു തുടക്കകാരി, നിങ്ങളെല്ലാം പരിചയപ്പെട്ടു കാണുമെന്നുകരുതി.
    കൂട്ടത്തിലെ മീറ്റില്‍ വെച്ചു് ഒരുദിവസം മുഴുവനും അവളുമായി ചിലവഴിച്ചു.ഒരുനിമിത്തംപോലെ

    ReplyDelete
  14. ആരെന്ന് അറിയില്ലയെങ്കിലും അറിയാതെ കണ്ണുകള്‍ നനയുന്നത് ഞാന്‍ അറിയുന്നു.

    ReplyDelete
  15. ശ്രുതിലയം കൂട്ടായ്മയില്‍ ഉണ്ട്. പേപ്പറുകളില്‍ വാര്‍ത്ത ഉണ്ടായിരുന്നു.
    സന്തോഷം ഇപ്പോള്‍ അവളെ ഒന്നറിയുകയെങ്കിലും ചെയ്തല്ലോ.

    ReplyDelete
  16. രമ്യക്ക് ആദരാഞ്ജലികള്‍...

    ReplyDelete
  17. നീ ഒന്നു വേഗം വന്നുവെങ്കില്‍..

    ReplyDelete

Related Posts Plugin for WordPress, Blogger...