Saturday, November 27, 2010

സഹനം

                     
    
      കണ്ണുകളാല്‍   കാണുന്ന സത്യം
         കള്ളമാണെന്നു നടിച്ചീടുക സഖേ!
      കാതുകളാല്‍ കേള്‍ക്കുന്ന സത്യം
        കാറ്റില്‍ തൂറ്റിയെറിഞ്ഞീടുക  നാം
        മനസ്സിന്‍റ മരീചികയില്‍
        മനുവിനെ തളച്ചീടാതിരിയ്ക്കുക.
        സഹയാത്രയില്‍ നാം കണ്ട കാഴ്ചകള്‍
        സഹനം കൊണ്ടു മായ്ച്ചിടേണം.
        സത്യം ജയിച്ചീടുന്ന നാള്‍ വരുവോളം
        സഹയാത്രികാ,സന്തോഷമായ്
        സംതൃപ്തിയായ് വാണീടുക നീണാള്‍!!

34 comments:

  1. ഔദ്യോഗിക ജീവിതത്തില്‍ ഒരുപാടു സഹിയ്ക്കേണ്ടി വന്ന എന്‍റ ഒരു
    സഹയാത്രികന് വിരമിയ്ക്കുന്ന ദിവസം കൊടുക്കുവാന്‍ ഞാനെഴുതിയ ഒരു കുഞ്ഞു കവിത

    ReplyDelete
  2. ഇത് കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച പോലെ തോന്നി ,,,
    മനസ്സിന്‍റ മരീചികയില്‍
    മനുവിനെ തളച്ചീടാതിരിയ്ക്കുക.
    ഇതിലെ മനു എന്താണ് ടീച്ചര്‍ ?
    മനസ് എന്ന അര്‍ഥം ആണോ ഉദ്ദേശിക്കുന്നത് ?

    സത്യം ജയിച്ചീടുന്ന നാള്‍ വരുവോളം
    സഹയാത്രിക,സന്തോഷമായ്
    ഈ വരികളിലെ സഹയാത്രിക എന്ന പ്രയോഗത്തിനു ദീര്‍ഘം ഇല്ലാത്തതിനാല്‍ സ്ത്രീ ലിന്ഗമായെ
    അര്‍ഥം കിട്ടു ."സഹയാത്രികാ "എന്ന് തന്നെ എഴുതണ്ടേ ?
    സ്നേഹിതന്റെ യാത്രയയപ്പു എന്ന് പിന്കുറിപ്പ് കണ്ടതുകൊണ്ടുള്ള സംശയമാണേ ..:)

    ReplyDelete
  3. chechy nannayittoo.......

    nalla ezhuthu............
    aashamsakal

    ReplyDelete
  4. കുറിപ്പു വേണ്ടിയിരുന്നില്ല്ല. അല്ലാതെ തന്നെ കവിത സംസാരിക്കുന്നുണ്ട്..
    നന്നായിരിക്കുന്നു.

    ReplyDelete
  5. കവിത വഴികാട്ടിയാകുന്നു.
    ശരിയായ ദിശയിലേക്കുള്ള.
    കവിത മരിച്ചുവെന്ന് ഒരു ഭ്രാന്തന്‍ അല്ല
    ഒന്നില്‍ കൂടുതല്‍ ഇവിടെ പറഞ്ഞിരുന്നു.
    കവിതക്കു മരണമില്ലെന്നു ഉച്ചൈസ്തരം
    വിളിച്ചു പറയുന്ന കൂട്ടത്തില്‍ വനമാലയെ
    സാഭിമാനം കാണാം.

    ReplyDelete
  6. സഹയാത്രയില്‍ നാം കണ്ട കാഴ്ചകള്‍
    സഹനം കൊണ്ടു മായ്ച്ചിടേണം.

    വിരമിക്കലിന് അര്‍പ്പിച്ച കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  7. പെണ്ണുങ്ങൾക്കാണെങ്കിൽ ഈ സഹനം കുറെയൊക്കെ പറ്റും....
    പക്ഷേ ആണുങ്ങൾക്കത് പറ്റുമോ...?

    ReplyDelete
  8. സഹയാത്രയില്‍ നാം കണ്ട കാഴ്ചകള്‍
    സഹനം കൊണ്ടു മായ്ച്ചിടേണം.

    ReplyDelete
  9. കവിതയില്‍ സന്ദേശമുണ്ട് . സഹയാത്രികന്നു നല്‍കാന്‍ കഴിയുന്ന സമ്മാനം തന്നെ .
    ആദ്യ വരിയില്‍ 'കണ്ണുകള്‍ കാണുന്ന സത്യം' എന്നും
    മൂന്നാം വരിയില്‍ 'കാതുകള്‍ കേള്‍ക്കുന്ന സത്യം' എന്നും മതിയായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
  10. സത്യം ജയിച്ചീടുന്ന നാള്‍ ......അത് എപ്പോ ?

    ReplyDelete
  11. നല്ല ഉപദേശമാണല്ലോ കൊടുത്തത്!

    ReplyDelete
  12. nalla kavithayanu...:)pirinju poya suhruthinu mathramalla..ellavarum innu jeevikkunathu anganeyalle..kannil kanunna sathyam kallamanennu nadichu....?

    paranjapole manu ennu uddeshichathu???

    ReplyDelete
  13. സന്തോഷത്തോടെ സംതൃപ്തിയോടെ ഇനിയുള്ള കാലം ജീവിക്കാന്‍ അദ്ദേഹത്തിന്‌ കഴിയട്ടെയെന്ന് ഞാനും ആശംസിക്കുന്നു. കൂട്ടുകാരനു കൊടുക്കാന്‍ വേണ്ടി എഴുതിയ കവിത നന്നായിട്ടുണ്ട്.

    ReplyDelete
  14. Sathyam jayikkunna naal varum- ee kavitha prathyasha pakarunnathaanu.

    ReplyDelete
  15. രമേശ്‌അരൂര്‍ ..രമേശ് മനസ്സ്(മനു=മനസ്സ്) എന്നു വേണേല്‍ എടുക്കാം നമ്മുടെ മനുഷ്യന്‍റ പരമ്പര എന്നു പറയുന്നത് മനുവംശ പരമ്പരയല്ലേ..ആമനുവിനെ എടുക്കാം അദ്ദേഹം കുറച്ചു തത്വ സംഹിതകളൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. അങ്ങിനെ ഒന്നില്‍ കൂടുതലര്‍ത്ഥങ്ങള്‍ ആവാക്കിനെടുക്കാം
    നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി രമേശ്
    നിരഞ്ജന്‍ തംബുരു..വീണ്ടും വന്നു തുടങ്ങിയല്ലോ സന്തോഷം

    മുകിൽ..ഒത്തിരി സന്തോഷം..കവിത സംസാരിയ്ക്കുന്നു.....

    ജയിംസ് സണ്ണി പാറ്റൂര്‍.. താങ്കളുടെ നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ക്ക്
    ഒരുപാടു സന്തോഷം

    ReplyDelete
  16. പട്ടേപ്പാടം റാംജി ..അതെ റാംജീ
    സഹനം കൊണ്ടു മായ്ച്ചിടേണം...ഇല്ലെങ്കില്‍ തലയ്ക്കു വട്ടുവരെ വന്ന കേസുകളുണ്ട്..
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
    ശരിയാ മാഷേ പെണ്ണുുങ്ങള്‍ ഭൂമിയെ പ്പോലെ ക്ഷമിയ്ക്കണം എന്നാണല്ലോ വെയ്പ്
    റ്റോംസ്‌ || thattakam .com said. ശരിയാണു ടോംസ്

    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    സന്തോഷം തണലേ..
    തിരുത്തിയിട്ടുണ്ട്
    MyDreams..അങ്ങിനെയൊരു കാലം ഇനി ഉണ്ടാകുമോ???
    ആ..ഉണ്ടാകുമായിരിയ്ക്കാം..വര്‍ഗ്ഗീസു വധം വരെ തെളിഞ്ഞില്ലേ??

    ReplyDelete
  17. Sabu M H..
    ആ..സാബൂ..ആപാവത്തിനു ചെയ്യുവാന്‍ എനിയ്ക്കിതു മാത്രമല്ലേ പറ്റൂ...
    kusumam..അതെ കുസുമം ..അതെ
    മനു..മുകളില്‍ വിശദീകരിച്ചിട്ടുണ്ട്
    Vayady said...
    സന്തോഷം വായാടീ..ആശംസ ഞാനെത്തിയ്ക്കാം

    സുജിത് കയ്യൂര്‍..ഒരു പ്രത്യാശയിലാണല്ലോ നമ്മളെല്ലാം ജീവിയ്ക്കുന്നത്
    നല്ല അഭിപ്രായത്തിനു സന്തോഷം

    ReplyDelete
  18. സത്യം ജയിച്ചീടുന്ന നാള്‍ വരുവോളം
    സഹയാത്രികാ,സന്തോഷമായ്
    സംതൃപ്തിയായ് വാണീടുക നീണാള്‍!!


    എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  19. സന്തോഷമായ്
    സംതൃപ്തിയായ് വാണീടുക നീണാള്‍!!

    നല്ല സന്ദേശവും, ഉപദേശവും ... കവിതയിലൂടെ നല്‍കി.

    ആശംസകള്‍

    ReplyDelete
  20. സത്യത്തില്‍ നിന്നും ഒളിച്ചോടാനോ???
    പിന്നെ സത്യം എങ്ങനെ ജയിക്കും???
    അത് താനേ പുലരുമോ???

    ReplyDelete
  21. ഇങ്ങനെ കണ്ണടകേണ്ട നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
    കവിതയില്‍ ശക്തമായ വിഷയമുണ്ട്‌. പക്ഷേ സത്യം എന്നും ജയിക്കും അതോര്‍ക്കണം നാം

    കുട്ടുകാരന് കുട്ടുകാരിയുടെ സതുപദേശം കൊള്ളാം

    ReplyDelete
  22. Shukoor Cheruvadi

    ഹംസ
    ഭാനു കളരിക്കല്‍
    സാബിബാവ
    എല്ലാവര്‍ക്കും നന്ദി

    ReplyDelete
  23. മനസ്സിന്‍റ മരീചികയില്‍
    മനുവിനെ തളച്ചീടാതിരിയ്ക്കുക.
    manoharamaayirikkunnu,
    aashamsakal

    ReplyDelete
  24. കണ്ണുകളാല്‍ കാണുന്ന സത്യം
    കള്ളമാണെന്നു നടിച്ചീടുക സഖേ!
    കാതുകളാല്‍ കേള്‍ക്കുന്ന സത്യം
    കാറ്റില്‍ തൂറ്റിയെറിഞ്ഞീടുക നാം
    good

    ReplyDelete
  25. കണ്ണാലല്ല അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് മാത്രം കാണുക നാം . തിരിച്ചറിവിലൂടെ മുന്നോട്ട് പോകുക നാം . നമ്മെക്കാൾ താഴ്ന്നവരിലേക്ക് നോക്കുക നാം നമ്മിൽ സംതൃപ്തി മാത്രമെ ഉണ്ടാകുകയുള്ളൂ... നന്നായിട്ടുണ്ട് കവിത സസന്തോഷൻ നീണാൽ വാഴട്ടെ ആശംസകൾ......

    ReplyDelete
  26. കാണരുത് , കേള്‍ക്കരുത്‌ ,മിണ്ടരുത് . മൌനം വിദ്വാനു ഭൂഷണം . എല്ലാമുണ്ടീ കവിതയില്‍ .അതുകൊണ്ട് തന്നെ നന്നായിരിക്കുന്നു കവിത .പക്ഷെ ഒരു സംശയം . കാണുന്ന സത്യം എന്നുപറഞ്ഞാല്‍ അര്‍ത്ഥപൂര്‍ണ്ണമാണ്. അപ്പോള്‍ പിന്നെ എന്തിന്നു വെറുതെ കണ്ണും കാതും എടുത്തുപറയുന്നു . അതുപറയാതെ പറയുന്നതായിരുന്നില്ലേ കവിതയ്ക്ക് ഭംഗി .( സംശയം മാത്രമാണേ )

    ReplyDelete
  27. സഹനം കൊണ്ടു മായ്ച്ചിടേണം.
    സത്യം ജയിച്ചീടുന്ന നാള്‍ വരുവോളം
    സഹയാത്രികാ,സന്തോഷമായ്
    സംതൃപ്തിയായ് വാണീടുക നീണാള്‍!!


    കവിത നന്നായിരിക്കുന്നു...

    ReplyDelete
  28. നല്ല കവിത...
    ആശംസകൾ...

    ReplyDelete
  29. ധനലക്ഷ്മി
    thabarakrahman
    zahi.
    ഉമ്മുഅമ്മാർ

    Abdulkader kodungallur
    അബ്ദുള്‍ ജിഷാദ്
    വീ കെ

    അഭിപ്രായങ്ങളെഴുതി പ്രോത്സാഹിപ്പിച്ച എല്ലാവരെയും സന്തോഷം അറിയിയ്ക്കുന്നു.
    Abdulkader kodungallur
    കവിതയ്ക്ക് ഒരു താളം കിട്ടാന്‍ ചേര്ത്തു എന്നേയുള്ളു.

    ReplyDelete
  30. ഇതൊരു പഴകിയ ഫിലോസഫിയാണ്, പറഞ്ഞത് വളരെ അവ്യക്തമായി എന്നും തോന്നുന്നു. മനസ്സിൽ ചിന്തകൾ വരുമ്പോൾ അതിനെ മനസ്സിലിട്ട് ഒന്നു പരുവപ്പെടുത്തിക്കൂടേ, എങ്കിൽ തീക്ഷ്ണമാവും എന്നു തോന്നുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...