Sunday, June 26, 2011

പേരില്ലാക്കഥയ്ക്കൊരു തിരക്കഥകഥയുടെ പേര് അത് വായനക്കാരന്‍ നല്‍കട്ടെ.!ഇതുവരെ ആരും നല്‍കാത്ത ഒരു സൌജന്യം, അവള്‍ അതു്  വായനക്കാരന്  നല്‍കാന്‍ പോകുകയാണ്.അവര്‍ക്കും ഒരവസരം കൊടുക്കണ്ടേ?.അവളുടെ കഥയ്ക്ക് വായനക്കാരന്‍ ഒരു പേരു നല്‍കട്ടെ.
അവളെന്നാണ് കഥയെഴുത്തു തുടങ്ങിയത്?എന്തായാലും ഇന്നലെയും മിനിഞ്ഞാന്നും ഒന്നുമല്ല.
"ഇനിയിപ്പം ഈ വയസ്സു കാലത്താണോ ഇതൊക്കെ.?.ഭര്‍ത്താവ്  അര്‍ത്ഥവത്തായി പറഞ്ഞു നിര്‍ത്തി.
  ആണോ, അവളവളോടുതന്നെ ചോദിച്ചു.അല്ലല്ലോ,അവളുത്തരവും കണ്ടെത്തി.അവളുടെ അടുക്കളയ്ക്കറിയാം. ആ സ്വകാര്യം.അവളുണ്ടാക്കിയ സാമ്പാറുകളില്‍..ആ അവിയലുകളില്‍..പുളിശ്ശേരിയില്‍ എല്ലാം കഥകളുണ്ടായിരുന്നു.കഥകളുറങ്ങിക്കിടന്നിരുന്നു.അതയാള്‍ക്ക് കണ്ടുപിടിക്കാനായില്ല.അതായിരുന്നു അവളുടെ വിജയവും.അല്ലെങ്കിലും അതു കണ്ടു പിടിയ്ക്കാനുള്ള കഴിവൊന്നും ഈ ആണുങ്ങള്‍ക്കില്ലല്ലൊ.
 അങ്ങിനെയെഴുതിയ കഥയിലൊരെണ്ണമാണ് ആ വാരികയ്ക്കു് പ്രസിദ്ധീകരിക്കാനയയച്ചു കൊടുത്തത്. മനസ്സ് വര്‍ണ്ണച്ചിറകേറി പറന്നു നടന്നു.
കൂട്ടിനകത്ത് ചൂടുകൊടുത്ത് മുട്ട വിരിയിക്കാനിരിക്കുന്ന കിളിയെപ്പോലെ  അവള്‍കാത്തിരുന്നു.എന്നാണുവിരിയുന്നത് ?.വിവര സാങ്കേതിക വിദ്യയുടെ ഈ അത്യന്താധുനിക യുഗത്തില്‍  പോസ്റ്റുമാന്റെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുന്ന ഏക വ്യക്തി അവളായിരിക്കുമോ.ഏയ് ആയിരിയ്ക്കില്ല.തന്നെപ്പോലെ തന്നെ   വേറെ ആരെങ്കിലും ഒക്കെ കാണുമായിരിയ്ക്കാം.അവള്‍ സ്വയം ന്യായീകരിച്ചു.   കോംപ്ലിമെന്റ്  കോപ്പിയും പ്രതീക്ഷിച്ചിരിയ്ക്കുന്ന അവളോട്  അവള്‍ക്കുതന്നെ സഹതാപം തോന്നിയതിലത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.എന്നും പോസ്റ്റില്‍ വരുന്നത് അദ്ദേഹത്തിനുള്ള കുറച്ചു ബിസിനസ് എഴുത്തുകള്‍ മാത്രം.കഥയറിയാതെ കുറച്ചു രാവുകളും പകലുകളും  കടന്നുപോയി.ഇനിപ്രസിദ്ധീകരിയ്ക്കില്ലായിരിയ്ക്കും.ഒന്നു വിളിച്ചു ചോദിച്ചാലോ.എവിടുന്ന് നമ്പരു സംഘടിപ്പിയ്ക്കും.അദ്ദേഹത്തിനോട് സൂത്രത്തില്‍ പറഞ്ഞു,ആ വാരിക ഒരെണ്ണം വാങ്ങിക്കൊണ്ടു വരുവാന്‍.പുറത്ത് എപ്പോഴും പോകുന്ന ആളല്ലേ.
"എന്തു പറ്റി ഇനി ഈവയസ്സുകാലത്ത് ഈ പൈങ്കിളികളൊക്കെ വായിക്കാന്‍ മോഹം ?"
"അങ്ങിനെയൊന്നുമില്ലാ  വെറുതെ ഇരിയ്ക്കുകയല്ലെ അതുകൊണ്ട്."
വൈകിട്ടുവന്നപ്പോള്‍ ദാ കൈയ്യിലാമാസികയുമായി അദ്ദേഹം.സന്തോഷമായി. തന്നെ അപ്പോള്‍ പരിഗണിയ്ക്കുന്നുണ്ടല്ലോ.മനസ്സിലോര്‍ത്തു.ഇനി രാത്രി മുഴുവനും
തള്ളി നീക്കണമല്ലോ. അദ്ദേഹം രാവിലെ ഓഫീസില്‍ പോയപ്പോള്‍ പതുക്കെ മാസികയെടുത്തു.അതില്‍ കണ്ട നമ്പരിലേക്കു വിളിച്ചു.
ഏതു കഥ..പേരു് ..എന്നയച്ചത് ... തുടങ്ങി പോലീസ് സ്റ്റേഷനില്‍ ചോദിയ്ക്കുന്ന പോലെ കുറെ ചോദ്യങ്ങള്‍.എല്ലാത്തിനും ഉത്തരം കൊടുത്തു.
" ...അത് കമ്മറ്റിയ്ക്ക് വിട്ടിരിയ്ക്കുകയാ തിരിച്ചു വന്നില്ല."
"ഇത്രയും ദിവസമായിട്ടോ?മാസം ആറു കഴിഞ്ഞല്ലോ."
"നിങ്ങളു വിചാരിയ്ക്കുന്നപോലല്ല.ദിവസം എത്ര കഥയാ വന്നുതള്ളുന്നെ ഞങ്ങടെ മാസികയില്‍ പ്രസിദ്ധീകരിയ്ക്കുവാന്‍."
"എന്താണേലും പ്രസിദ്ധീകരിച്ചില്ലേല്‍ തിരിച്ചയച്ചുതരണേ  സാറെ...അതിനുള്ള കവറും വെച്ചാണയച്ചിരിയ്ക്കുന്നെ."
"ആ ശരി...ശരി." ഫോണ്‍ കട്ടു ചെയ്തു.
മനസ്സിലാകെയൊരു നിരാശ.ഇത്രയും നാളായിട്ടും ഒരു കഥപോലും പ്രസദ്ധീകരിയ്ക്കാനായില്ലല്ലോ.തന്‍റ കഥ നല്ലതാണെന്നല്ലെ അന്നൊരു വലിയ എഴുത്തുകാരനെ കാണിച്ചപ്പോള്‍ പറഞ്ഞത്.മേശപ്പുറത്തെ കടലാസ്സും പേനയിലെ മഷിയും തീര്‍ന്നു കൊണ്ടേയിരുന്നു  കൂടെ അദ്ദേഹത്തിന്‍റെ കളിയാക്കലിന് കുറവൊന്നുമില്ലതാനും..
ഒരുദിവസം അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം രണ്ടു ടിക്കറ്റുമായി വന്നത്.
"എളുപ്പം റെഡിയായിക്കോ.ഫസ്റ്റ് ഷോയുടെ ടിക്കറ്റാ.വൈകിട്ട് പുറത്തു നിന്നാഹാരവും.എന്താ ശ്രീമതിയ്ക്കു സന്തോഷമായോ?"
മനസ്സില്‍ നൂറു നൂറു ചോദ്യങ്ങള്‍ പൊന്തി വന്നു.ഇന്നെന്തു പറ്റി ഇദ്ദേഹത്തിന്.മക്കള്‍ കൂടെയുണ്ടായിരുന്നപ്പോള്‍ ഇടയ്ക്കവര്‍ വഴക്കിട്ടാണേലും വല്ലപ്പോഴും ഇങ്ങനെയോക്കെപ്പോണത് ഒരു പതിവായിരുന്നു.ഇപ്പോളിതിന്ന് ഒരു വെളിപാടുപോലെ...
അത്ഭുതത്തോടെ നോക്കുന്നതു കണ്ടിട്ടാകാം..
"നല്ല ഒരു പടം ഓടുന്നെന്നു ജോര്‍ജ്ജു പറഞ്ഞു.അവനും ഫാമിലിയും ഉണ്ട്.അവനാണ് ടിക്കറ്റു സംഘടിപ്പിച്ചത്.എളുപ്പം റെഡിയാക്."
ഒരുപാടു സന്തോഷമായി.അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരം.ഒട്ടും വൈകിയില്ല.പുറപ്പെടുകതന്നെ.
സിനിമ തുടങ്ങി.
ആദ്യം സംശയമേ തോന്നിയുള്ളു.കഥ മുന്നോട്ടു പോകുന്തോറും ഉറപ്പായി.
ആരും കാണാതെ മനസ്സിന്‍റ മറക്കുടയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന് പേനത്തുമ്പിലൂടെ  കടലാസ്സിലാക്കിയ കഥാപാത്രങ്ങള്‍ക്ക് ഓജസ്സും ജീവനും വെച്ച് അതാ വെള്ളിത്തിരയില്‍ . തന്നെനോക്കി അവര്‍  കൊഞ്ഞനം കുത്തുകയാണോ. അല്ല ഒരിയ്ക്കലും അല്ല. അവര്‍ക്കതിനു കഴിയില്ല. തന്‍റ മനസ്സിലെത്രയോ നാളവര്‍ തപസ്സു ചെയ്തതാണ്. തന്‍റ മനസ്സിന്‍റ ചൂടും ചൂരും ഏറ്റുവാങ്ങിയവരാണവര്‍.   അവര്‍ക്ക്   ഒരിയ്ക്കലും   അതിനു കഴിയില്ല. തന്റെ അനുവാദം ഇല്ലാതെയാണെങ്കിലും അവര്‍  കാണികളുടെ കൈയ്യടിയേറ്റു വാങ്ങുന്നതു   കണ്ടപ്പോളഭിമാനം തോന്നി.  മനസ്സ്  അവരുടെ കൂടെ വെള്ളിത്തിരയിലൊഴുകി നടന്നു.ഇടയ്ക്ക് കറക്‍റ്റു ചെയ്തു കൊണ്ട് എന്തൊക്കെയോ പുലമ്പി.അപ്പോളടുത്തിരുന്ന അദ്ദേഹം കൈയ്യില്‍ നുള്ളുന്നുണ്ടായിരുന്നു....പക്ഷേ, അതവഗണിക്കാനാണു തോന്നിയത്.പിന്നെന്തുണ്ടായി?ഓര്‍മ്മകള്‍ അവ്യക്തമാവുന്നു..............
അര്‍ദ്ധബോധത്തിലും ചുറ്റിനും നിന്നവരുടെ പരിതാപനങ്ങള്‍.
പ്രിയപ്പെട്ടവരുടെ അടക്കം പറച്ചിലുകള്‍ ഒന്നൊന്നായി ചെവിയില്‍ വന്നലച്ചു.

പണ്ടെന്നോ മനസ്സിനേറ്റൊരു ചാഞ്ചല്യം.അതിന്‍റെ പരിണാമ പ്രക്രിയയായിട്ട് വിധിയെഴുതി എല്ലാവരും...
ആസിനിമ കണ്ടെണീറ്റതിപ്പിന്നീടാണെന്നാണ് കൃഷ്ണന്‍ കുട്ടിയേട്ടന്‍ പറഞ്ഞത്.
ചാടിയെണീറ്റു കൊണ്ടു് ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത്രേ,
   ഈ തിരക്കഥയെഴുതിയതാരു്?. അതിന്‍റ അവസാനം അങ്ങിനെ അല്ലായിരുന്നല്ലോ....
അപ്പോഴും ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു....
തിരക്കഥ എഴുതിയതാര്,......അതിന്റെ പേരെന്തായിരുന്നു.?

56 comments:

 1. കഥയറിയാതെ കുറച്ചു രാവുകളും പകലുകളും കടന്നുപോയി.

  ReplyDelete
 2. പ്രസിദ്ധീകരിച്ചില്ലെന്കിലെന്താ...ചിത്രമായി കാണാന്‍ പറ്റിയല്ലോ...

  ReplyDelete
 3. ഹാ..ഹാ..റാംജീ..വെറും ഭാവനെയാണേ...

  ReplyDelete
 4. അങ്ങനെ ഒതുക്കത്തില്‍ ഒരു തിരക്കഥാകൃത്ത് ആയി അല്ലെ...ഭാവനയോ..അതോ അനുഭവമോ?എന്തായാലും നന്നായി.

  ReplyDelete
 5. SHANAVAS --ഒരു തിരക്കഥയെഴുതി ഒരു മത്സരത്തിന് അയച്ചു. സമ്മാനമൊന്നും കിട്ടിയില്ല. വലിയ വമ്പമ്നാരായിരുന്നു. ജൂറിയില്‍.അവരുടെ മുമ്പില്‍ ചെന്നു നമ്മുടെ ഒരെണ്ണം വീണതു തന്നെ ഭാഗ്യമായി കരുതുന്നു.

  ReplyDelete
 6. നന്നായി പറഞ്ഞു ചേച്ചി...പലപ്പോഴും സംഭവിച്ചു കണ്ടിട്ടുള്ള കാര്യം...അവളുടെ മനസ്സിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞു...ആശംസകൾ

  ReplyDelete
 7. അപ്പോള്‍ തിരക്കഥയും എഴുതും

  ReplyDelete
 8. നന്നായിരിക്കുന്നു!. അഭിനന്ദനങ്ങൾ :)

  ReplyDelete
 9. പറയാൻ വിട്ടു. മത്സരത്തിനു വേണ്ടി എഴുതിയ ആ തിരക്കഥ ബ്ലോഗിൽ പോസ്റ്റ് ചെയ്തു കൂടെ?

  ReplyDelete
 10. ഈ കഥ വായിച്ചു ശരിക്കും ഞാന്‍ ആനന്ദിച്ചു.
  ആശംസകള്‍

  +++++++++++++++++++++

  ഹലോ കുസുമം

  പാറുകുട്ടിയെ പറ്റി ചോദിച്ചതില്‍ സന്തോഷം. അതൊക്കെ രഹസ്യമല്ലേ? നേരില്‍ കാണുമ്പോള്‍ പറയാം.

  എന്റെ എഴുത്തുപുരയില്‍ രണ്ട് പാറുകുട്ടിയുണ്ട്. “എന്റെ പാറുകുട്ടീ” എന്ന നോവലിലെ പാറുകുട്ടി വേറെ ഒരു കഥാപാത്രം, ഈ കഥയിലെ മറ്റൊരു പാറുകുട്ടി.

  ഈ കൊച്ചുകഥ അധികമാരും വായിക്കുമെന്ന് കരുതിയില്ല.
  തുടര്‍ന്നെഴുതാറില്ല ഞാന്‍ ചിലപ്പോള്‍ ഇത് വേണമെങ്കില്‍ തുടര്‍ന്നെഴുതാം, this can be turned out to a real nostlagic feelings.

  എനിക്ക് കൈ കാലുകളില്‍ വാതം ആണ്.അതിനാല്‍ വലിയ പോസ്റ്റുകള്‍ എഴുതാന്‍ പരസഹായം വേണ്ടിവരുമോ എന്ന ആശങ്കയിലാണ്.
  എന്നെ സഹായിക്കാമോ?

  എന്നാല്‍ ദിവസത്തില്‍ രണ്ടില്‍ കൂടുതല്‍ പോസ്റ്റുകള്‍ എനിക്കെഴുതാവുന്നതാണ്.

  മുടങ്ങിക്കിടക്കുന്ന ആറില്‍ കൂടുതല്‍ നോവലുകള്‍ എന്റെ ബ്ലോഗില്‍ ഉണ്ട്. പണം കൊടുത്ത് ഒരു ആളെ വെക്കാന്‍ പറ്റില്ല. കാരണം എഴുത്തില്‍ നിന്ന് വരുമാനം ഒന്നും ഇല്ലല്ലോ?

  Mon Jun 27, 02:41:00 AM

  ReplyDelete
 11. ഹെലോ കുസുമം

  i need to incorporate the facility of 'RECENT VISITORS" in my blog also.
  i hv visited that link, but i could not follow d instructions.

  i shall be obliged if you could tell me over d fone and pls sms yr fone number.

  regards
  jp
  9446335137

  trichur

  ReplyDelete
 12. അപ്പൊ ബ്ലോഗില്‍ മാത്രമല്ലേ കോപ്പിയടി ഉള്ളത്?

  ReplyDelete
 13. ചേച്ചി ,

  നല്ല കഥ..ഇംഗ്ലീഷ് പടവും ഇറാനിയന്‍ പടവും ഒക്കെ കണ്ടു തിരക്കഥ മോഷ്ടിച്ച് സിനിമയാക്കുന്ന ഈ കാലത്ത് ഇങ്ങനെയും സംഭവിക്കാം..ആശംസകള്‍..

  ReplyDelete
 14. ആരായാലും തിരക്കഥ എയുതവനും കൊട ഒരു താങ്ക്സ് ആശംഷകള്‍

  ReplyDelete
 15. ‘എന്റെ തിരക്കഥ തിരിച്ച കഥ’

  വല്ലോരും പൊക്കിയിട്ടാണെങ്കിലും സ്വന്തം കഥാപാത്രങ്ങൾ മുന്നിൽ വന്ന് ആടിതകർത്തല്ലോ
  പേര് കിട്ടിയില്ലെങ്കിലും പെരുമ വരട്ടേ..!

  ReplyDelete
 16. കഥ തിരക്കഥയായി മാറിയ അനുഭവം നന്നായി. കൌതുകകരം. ഇഷ്ടമായി.

  ReplyDelete
 17. ഉഗ്രൻ ! ഒത്തിരി ഇഷ്ട്ടമായി.

  ReplyDelete
 18. സീത*
  കെ.എം. റഷീദ്
  Sabu M H---തിരക്കഥ അപ്പലോഡ് ചെയ്യാം. വലുതാണ്.പതുക്കെആകാം
  prakashettante lokam..മാഷേ സഹായിക്കാന്‍ ആഗ്രഹം ഉണ്ടേ..വലിയവരുടെ കൂടാതെ കുട്ടികളുടെ രണ്ടു മാസികയിലും എഴുതുന്നതു കൊണ്ട് സമയം ജാസ്തിയാണെ. പിന്നീട് വീട്ടു ജോലിയും അല്ലാത്തജോലിയും.
  ജെ പി വെട്ടിയാട്ടില്‍
  ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur
  ഒരു ദുബായിക്കാരന്‍
  കൊമ്പന്‍
  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
  ശ്രീനാഥന്‍ said..
  sm sadique said..
  നല്ല അഭിപ്രായങ്ങള്‍ തന്ന എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്‍റ എല്ലാകൂട്ടുകാര്‍ക്കും നന്ദി.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. ആറു മാസം കഴിഞ്ഞെങ്കിലും സ്വന്തം കഥാപാത്രങ്ങളെ തിരശ്ശീലയിൽ കാണാൻ സാധിച്ചതിന്റെ സംതൃപ്തി!!ഇതൊക്കെ സംഭവിക്കുന്നതുതന്നെ. നല്ല ഭാവന, ആശംസകൾ.....

  ReplyDelete
 21. മോഷണമാണല്ലോ ഇപ്പൊ ഫാഷന്‍ !
  ഇന്നലെ എന്റെ മോള്‍ പറഞ്ഞേയുള്ളൂ,അവള്‍ കണ്ട ഒരു കൊറിയന്‍ സിനിമ മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ്‌ !!

  ReplyDelete
 22. കഥ, തിരക്കഥ, സംഭാഷണം: കുസുമം.ആര്‍ പുന്നപ്ര

  ഇങ്ങിനെയൊരു ടൈറ്റില്‍ കാണാനിട വരട്ടെ..ആശംസകള്‍

  ReplyDelete
 23. ഇത് വെറും ഭവാന ആണ് പറഞ്ഞില്ല എങ്കില്‍ സംശയിച്ചു പോയേനെ .....അല്ല ഇപ്പൊ അടുത്ത് അല്ലെ ഒരു വാരികയില്‍ നമ്മുടെ കഥ വന്നതും ........:)

  ReplyDelete
 24. ഭാവന കോപ്പി അടിക്കാത്തത് ഭാഗ്യം ..:)
  അതോ ഇനി അതും ....ഞാന്‍ എഴുതാന്‍ ആഗ്രഹിച്ച കുറെ കഥകളും നോവലുകളും എംടിയും ..ഒ വി .വിജയനും ഒക്കെ എഴുതി ചേച്ചീ ..

  ReplyDelete
 25. ശങ്കരനാരായണന്‍ മലപ്പുറം
  വി.എ || V.A
  sargasahithi
  mayflowers

  ajith

  MyDreams
  സന്തോഷം .എല്ലാവരുടെയും നല്ല അഭിപ്രായത്തിന്.
  രമേശ്‌ അരൂര്‍ ---അതുംചിലപ്പോള് നടക്കാം.

  ReplyDelete
 26. വേരിട്ട ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി.

  ReplyDelete
 27. തിരകഥ സിനിമയായത്തിനു ചിലവെപ്പോഴാ? :))
  ഇത് കലക്കിട്ടോ ... ഇങ്ങനെയൊക്കെ ഒരുപാട് നടക്കുന്നുണ്ടല്ലോ... പലരും കേസ് കൊടുക്കുന്നും ഉണ്ട് .

  ReplyDelete
 28. സ്വപ്നം ചിലപ്പോൾ ....

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. "തന്നെപ്പോലെ തന്നെ വേറെ ആരെങ്കിലും ഒക്കെ കാണുമായിരിയ്ക്കാം.അവള്‍ സ്വയം ആശ്വസിച്ചു"

  പിന്നെ..ഞാനുണ്ട് കൂട്ടിന്‌. ഞാനും പഠിക്കുന്ന കാലത്ത് ഇതുപോലെ കഥയെഴുതി അയച്ചിരുന്നു. ഇനി അതെങ്ങാനും സിനിമായായി വന്നുകാണുമോ എന്റെ ഈശ്വരന്മാരേ! പഴയ മലയാള സിനിമയുടെ ഡി.വി.ഡി ഒക്കെ ഒന്നെടുത്ത് കണ്ടു നോക്കിയാലോ? അതിമോഹം..അല്ലാണ്ടെന്താ.ഹിഹി)

  ReplyDelete
 31. Salam

  Lipi Ranju

  Kalavallabhan

  ponmalakkaran | പൊന്മളക്കാരന്‍
  Vayady
  എല്ലാവരോടും എന്‍റ സന്തോഷം അറിയിക്കട്ടെ.

  ReplyDelete
 32. ഇപ്പോഴാണ് കഥ വായിക്കാന്‍ സാധിച്ചത്...നന്നായിട്ടുണ്ട്...ആശംസകള്‍ ..

  ReplyDelete
 33. നല്ല കഥ...പൊതുവേ കഥകള്‍ വായിക്കാന്‍ ഇപ്പോള്‍ തോന്നാറില്ല..എങ്കിലും മുന്നില്‍ കിട്ടിയാല്‍ വായിക്കുകയും ചെയ്യും..സംബാരിലും കറികളിലും കഥകള്‍ ഉണ്ടായിരുന്നു എന്നാ വരികളില്‍ അറിയാതെ കണ്ണെതിയത് മുതല്‍ എന്നെ പോലെ കഥയില്ലതവരെ ഈ കഥ മുഴുവന്‍ വായിപ്പിച്ചു എന്നത് മനസ്സില്‍ തൊട്ടു പറയുന്നു....നന്ദി..

  ReplyDelete
 34. ഇതൊരു യാഥാര്‍ത്ഥ്യമാണ്...അതിനെ സുന്ദരമായൊരു കഥയാക്കി. അഭിനന്ദനങ്ങള്‍ ചേച്ചി.

  ReplyDelete
 35. രഘുനാഥന്‍
  രഞ്ജിത്
  SOOREJ
  എന്‍റ പുതിയ കൂട്ടുകാരെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

  ReplyDelete
 36. പലടതും നടന്നുകൊണ്ടിരിക്കുന്ന സംഭവം വളരെ
  രസകരമായി അവതരിപ്പിച്ചു.ഇഷ്ടായി ചേച്ചി .

  ReplyDelete
 37. കഥയെ തിരക്കഥയാക്കിയ കഥ ഇഷ്ടപ്പെട്ടു. അവസാന ക്ലൈമാക്സെങ്കിലും മാറ്റിയെഴുതിയല്ലോ അവര്‍. അത്രയും വകതിരിവ് കാട്ടിയില്ലേ:) അംഗീകരിക്കാന്‍ അല്ലെങ്കിലും മടിയാണെന്നേ..

  ReplyDelete
 38. നല്ല കഥ
  lekshmi. lachu
  Manoraj
  വായനയ്ക്കും അഭിപ്രായത്തിനും നന്ദി കൂട്ടുകാരെ

  ReplyDelete
 39. പേരില്ലാത്ത...എഴുതാത്ത...കഥയുടെ തിരക്കഥ കൊള്ളാം....

  ReplyDelete
 40. sreee

  നികു കേച്ചേരി

  സന്തോഷം കൂട്ടു കാരെ

  ReplyDelete
 41. വളരെ നന്നായി എഴുതി.
  ഞാന്‍ എഴുതാന്‍ വിചാരിച്ച ചില ലേഖനങ്ങള രമേശ്‌ അരൂരും പോസ്റ്റി!!
  അതൊക്കെ സര്‍വ്വസാധാരണം അല്ലേ...

  ReplyDelete
 42. കുസുമേച്ചി... അങ്ങനെതന്നെ വേണം...!
  ഞാൻ എഴുതാൻ ഉദ്ദേശിച്ച കഥയാ കുസുമേച്ചി അടിച്ചുമാറ്റിയേ...!?
  ഇതാണ് പറയണെ ‘ പൊട്ടനെ ചെട്ടി ചതിച്ചാൽ.....’

  ആശംസകൾ....

  ReplyDelete
 43. ആകാംക്ഷയോടെയാ ഇത് വായിച്ചു തീര്‍ത്തത് ...ഒരു പൂച്ച ക്കഥ വായിച്ചു ചമ്മിയതു ഇത് വരെ മാറിയിട്ടില്ല ....കൊള്ളാം കേട്ടോ

  ReplyDelete
 44. ഇസ്മായില്‍ കുറുമ്പടി (തണല്‍)
  വീ കെ said.
  faisalbabu said..

  സുജിത് കയ്യൂര്‍ said...
  സന്തോഷം എന്‍റ പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ നല്ല അഭിപ്രായത്തിന്

  ReplyDelete
 45. ഇത് പോലെ ഒരു സംഭവം ഇവിടെ ദോഹയില്‍ നടന്നിരിക്കുന്നു... ദീപികയില്‍ വലിയ വാര്‍ത്ത ആയി
  വന്നിരുന്നു. തിരുവനന്തപുരത്തെ ഒരു കോളേജിലെ വനിതാ ലെക്ചര്‍ എഴുതിയ കഥ ഇവിടെ ഒരാള്‍ എഴുതി
  ഒന്നാം സമ്മാനം വാങ്ങി,,, ഉദയനാണ് താരം - എന്ന സിനിമാക്കഥ ഓര്‍ക്കുക
  വളരെ വൈകിയാണ് കുസുമത്തിന്റെ കഥ വായിച്ചതു - ക്ഷമിക്കുമല്ലോ...നന്നായി എഴുതിയിരിക്കുന്നു

  ReplyDelete
 46. ചേച്ചി,
  ഞാനൊരു പടം പിടിക്കുമ്പോള്‍ ചേച്ചിയെ വിളിക്കാം തിരക്കഥയെഴുതാന്‍...

  ReplyDelete
 47. തീർച്ചയായും സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളുടെ നേർ വിവരണം. ഞാൻ ചിത്രകലാരംഗത്താണ് സജീവം. വളരെ പ്രശസ്തരായവർ പോലും ചിത്രത്തിന്റെ ത്രഡ് ഇന്റർനെറ്റിൽ‌ നിന്നും സ്വീകരിക്കുന്ന പതിവുണ്ട്. ഒട്ടേറെ അങ്ങനെയുള്ള ചിത്രങ്ങൾ എനിക്കറിയുകയും പലപ്പോഴും സംവാദങ്ങളിൽ ഞാൻ പറയാറുമുണ്ട്.നന്നായിരിക്കുന്നു. (തിരക്കു കൊണ്ടാണ് ബൂലോകത്തിൽ വരാതിരിക്കുന്നത്)

  ReplyDelete
 48. കോപ്പിയടി.അതെല്ലായിടത്തുമുണ്ട്

  ReplyDelete
 49. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മനോഹരമായി എഴുതി ചേച്ചി... വായനക്കു ശേഷം ഞാന്‍ ആലോചിച്ചതും ഇവിടെ പറയാന്‍ ഉദ്ദേശിച്ചതുമായ കാര്യങ്ങള്‍ കമന്റു ബോക്സ് നോക്കുമ്പോള്‍ അവിടെ മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു...

  അതുകൊണ്ട് ഒറ്റ വാക്കില്‍ എന്റെ കമന്റ് ഒതുക്കുന്നു - മികച്ച രചന...

  ReplyDelete
 50. മികച്ച ആശയം, മനോഹരമായ അവതരണം. ഒട്ടാകെ സുന്ദരമായിരിക്കുന്നു. എല്ലാ വിധ സിനിമാ ഉള്ളുകള്ളികളും 'മറ്റ്' പലതും വെളിവാക്കിയ രചന. സുന്ദരം,അതിമനോഹരം. ആശംസകൾ.

  ReplyDelete

Related Posts Plugin for WordPress, Blogger...