Tuesday, September 20, 2011

എന്‍ കളുത്തുപോലെ വാ..നിന്‍ കളുത്തും




  എല്ലാവരും ആഹാരം കഴിച്ചു കഴിഞ്ഞു. അവസാനം താനും കഴിച്ചു. ഇന്നിനി ഈ അക്ഷയപാത്രത്തില്‍ നിന്നും ഒന്നും ലഭിക്കുകയില്ലഅല്‍പ്പം വിശ്രമിക്കാം എന്നത്തേയും പോലെ ആ  വൃക്ഷത്തണലിലാകട്ടെ.  കാമ്യകവനത്തിലെ  വൃക്ഷരാജന്റെ തണലേറ്റിരുന്ന പാഞ്ചാലിയുടെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്‍റ പദന്യാസം ഏറ്റു വാങ്ങിയ ദ്രുപദ രാജധാനിയുടെ തൊടികളിലും തന്‍റ പൊട്ടിച്ചിരികളുടെ അലയൊലികള്‍ അമ്മാനമാടിയ രാജകൊട്ടാരത്തിന്‍റ അന്തപ്പുരങ്ങളിലേക്കും ചിറകടിച്ചു പറന്നു.
പതിനാറു ദിവസത്തെ നീണ്ട സ്വയംവരാഘോഷം.ഒരു രാജകുമാരിക്കും കിട്ടാത്ത അസുലഭാവസരം. ഉത്സവമായിരുന്നു എല്ലായിടവും. രാജ്യം മൊത്തം ഉത്സവലഹരിയില്‍.എവിടെയും ആട്ടവും പാട്ടും മാത്രം.വിശിഷ്ട ഭോജ്യങ്ങള്‍... കൊട്ടാരത്തില്‍ തോഴിമാരുടെ കളിയാക്കലുകള്‍ എല്ലാദിവസവും സ്വയംവരത്തിനെന്നതുപോലെ അണിയിച്ചൊരുക്കും. അപ്പോഴെല്ലാം എന്തു സന്തോഷിച്ചിരുന്നു.എന്തു ഉത്സാഹമായിരുന്നു. ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും ഭാഗ്യവതി ഈ കൃഷ്ണ ആണെന്ന ഒരു അഹം ഭാവവും ഉള്ളിലുണ്ടായിരുന്നതായി ഇപ്പോള്‍ തോന്നുന്നു. പതിനാറാമത്തെ ദിവസം സര്‍വ്വാഭരണ വിഭൂഷിതയായി ജേഷ്ഠന്‍ ധൃഷ്ടദ്യുമ്നന്‍റെ കൈ പിടിച്ച് തോഴിമാരുടെ അകമ്പടിയോടുകൂടി നൂറു നൂറു സ്വപ്നങ്ങളില്‍ നെയ്തുകൂട്ടിയ മോഹവും മനസ്സില്‍ പേറി,കൈയില്‍ വരണമാല്യവുമായി സ്വയംവരപ്പന്തലില്‍   വന്ന് നിന്നത് .. ..അതെല്ലാം വര്‍ഷ മേഘങ്ങളില്‍ നിന്നും പതിച്ച മുത്തു മണികള്‍ പോലെയാണല്ലോ വീണുടഞ്ഞത്. മനസ്സില്‍ നിന്നും വന്ന നെടുവീര്‍പ്പില്‍ ദുഃഖം ഉള്ളിലൊതുക്കി വീണ്ടും മനസ്സു് പുറകോട്ടു തന്നെ പാഞ്ഞു...
  രാജാക്കന്മാരെ ഓരോരുത്തരെയായി ജേഷ്ഠന്‍ പരിചയപ്പെടുത്തുമ്പോളെല്ലാം ഇതിലാരാണ്--ദ്രുപദരാജാവിന്‍റെ പുത്രിയായ ഈ കൃഷ്ണയെ പാണീഗ്രഹണം ചെയ്യുന്നതെന്ന അഹം ഭാവമായിരുന്നോ അന്ന്. എല്ലാ പെണ്‍ കൊടിയെയും പോലെ തന്‍റെ സൌന്ദര്യത്തിലൂറ്റം കൊണ്ടിരുന്ന കൃഷ്ണ അങ്ങിനെ ചിന്തിച്ചാല്‍ തന്നെ അതിലല്‍ഭുതപ്പെടാനൊന്നും ഇല്ലായിരുന്നല്ലൊ.അങ്ങിനെയായിരുന്നല്ലോ ആ സ്വയംവരാഘോഷം. ജേഷ്ഠന്‍റെ വാക്കുകളിപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ......."  ജേഷ്ഠന്‍റെ പ്രിയമുള്ള അനുജത്തി ...കൃഷ്ണേ....ലോകപ്രശസ്തരായ ഈ ക്ഷത്രിയ രാജാക്കന്മാരെല്ലാം നിന്നെ കല്യാണം കഴിയ്ക്കാനാഗ്രഹിച്ചു വന്നവരാണ്. ഇതിലാരാണോ യന്ത്രക്കിളിയെ താഴെ വീഴ്ത്തുന്നത്,ആ രാജാവിനെ നീ വരിയ്ക്കണം."
പിന്നീടുള്ള ആ കാത്തു നില്‍പ്പ് അതായിരുന്നു  ഏറെ  ദുസ്സഹം.അച്ഛനായ ദ്രുപദരാജാവിന്‍റെ കടന്നകൈ ആയിട്ടേ അതിനെ കണക്കാക്കുവാന്‍ മനസ്സു സമ്മതിക്കുന്നുള്ളു.ഇപ്പോഴും. ആകാശത്തില്‍ നിന്നു കറങ്ങുന്ന ഒരു യന്ത്രവും അതിന്‍റെയുള്ളിലായുള്ള കൃത്രിമക്കിളിയും....എപ്പോഴും കറങ്ങുന്ന യന്ത്രത്തില്‍ അമ്പുകള്‍ കടന്നുപോകുന്ന ചെറിയ സുഷിരങ്ങള്‍.വില്ലില്‍ ഞാണ്‍ കെട്ടി മുറുക്കി  അഞ്ചു ബാണങ്ങളൊരേ സമയത്ത് എയ്ത് കിളിയെ വീഴ്ത്തണം.
ചേട്ടനോടൊട്ടി നിന്ന് അന്ന്  സദസ്സിലേയ്ക്കൊന്നു കണ്ണോടിച്ചപ്പോള്‍ കണ്ടത് ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു തന്നെ നില്‍ക്കുന്നു. ഒരു ഭാഗത്ത് ദുര്യോധനാദികള്‍.കവചകുണ്ടലങ്ങളിട്ട കര്‍ണ്ണനുള്‍പ്പടെ
.. ഒരുഭാഗത്ത് വിപ്രന്‍മാര്‍. മറ്റൊരുഭാഗത്ത് ദൂരെ ദേശങ്ങളില്‍ നിന്നെത്തിയ രാജാക്കന്മാരും പിന്നെ സ്വയംവരം വീക്ഷിക്കുവാന്‍ വന്നവരും. അതില്‍ കൃഷ്ണനും ബലരാമനുംഅര്‍ജ്ജുനനും കൂട്ടരേയും കാണാതിരുന്നത് .... അവരെവിടെയാണ്. അച്ഛന്‍ യന്ത്രക്കിളിയെ ഉണ്ടാക്കിയതു തന്നെ അര്‍ജ്ജുനനെ ഉദ്ദേശിച്ചാണല്ലോ.
എത്ര ദുഷ്ക്കരം. ആര്‍ക്കെങ്കിലും   ജയിക്കാന്‍ പറ്റുമോ ഇത്ര പ്രയാസ്സമേറിയ  ഈ മത്സരം. ലോക സഞ്ചാരിയായ ആ വിപ്രന്‍ പറഞ്ഞത് ഒന്നുകില്‍ അര്‍ജ്ജുനന്‍ അല്ലെങ്കില്‍ കര്‍ണ്ണന്‍ ഇവര്‍ക്കല്ലാതെ ആര്‍ക്കും ഇതു ജയിക്കാന്‍ കഴിയുകയില്ലെന്നല്ലേ..
പക്ഷെ അര്‍ജ്ജുനനെവിടെ . ചേട്ടന്‍ പരിചയപ്പെടുത്തിയില്ലല്ലോ...
വരണമാല്യവും പിടിച്ചു കൊണ്ട് അന്നെത്രനേരമാണ് താന്‍ നിന്നത്. ഓരോരുത്തരം വന്ന് ദയനീയമായി പരാജയപ്പെട്ടു പോകുന്ന കാഴ്ച...അല്‍പ്പം പരിഹാസത്തോടെയല്ലേ താനന്നത് വീക്ഷിച്ചത്.
പിന്നീടു കര്‍ണ്ണന്‍ വന്നത് .വില്ലു കുലച്ച് ജയിക്കുമെന്നുറപ്പുണ്ടായിരുന്നു.
അപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ "സൂത പുത്രനെ വരിക്കുകയില്ല" അതുകേട്ടു തലയും കുമ്പിട്ടു പോയ കര്‍ണ്ണന്‍റെ ക്രുദ്ധമായ നോട്ടം.തന്നെ ദഹിപ്പിക്കുവാന്‍
പോകുമാറ് തീഷ്ണതയുള്ളതായിരുന്നു.
അതിന്‍റ പകരമായിട്ടല്ലേ..കൌരവ സദസ്സില്‍ പണയപണ്ടമായി നിന്ന തന്നെ  അയാള്‍ പരുഷ വാക്കുകള്‍--ഒരു സ്ത്രീക്ക് ഒരു ഭര്‍ത്താവിനെയേ    ദേവന്മാര്‍ വിധിച്ചിട്ടുള്ളു. ഇവളാകട്ടെ പലര്‍ ക്കുമുള്ളവളാകയാല്‍ കുലടതന്നെ.-- പറഞ്ഞാക്ഷേപിച്ചത്..ചാരത്തില്‍ നിന്നും ജ്വലിക്കുന്ന തീക്കട്ടപോലെ അയാളുടെ വാക്കുകളുടെ  തീഷ്ണത തന്റെ ഉള്ളില്‍ ഇപ്പോഴും  നീറി പുകഞ്ഞു കൊണ്ടിരിക്കുന്നു.
അവസാനം എല്ലാവരും  നിരാശരായി.രംഗം മിക്കവാറും ശാന്തമായപ്പോള്‍ തന്‍റയുള്ളില്‍ നിന്നൊരു തീയാണാളിയത്..ഇതും പിടിച്ചുകൊണ്ട് ഈ ജന്മം മുഴുവനും ഇങ്ങനെ തന്നെ നില്‍ ക്കേണ്ടി വന്നാലെന്തുചെയ്യും. അപ്പോഴാണല്ലോ വിപ്ര സമൂഹത്തിന്‍റെ മധ്യത്തിലിരുന്ന  മുനി കുമാരന്‍ വന്നതും,ആ ദിവ്യതേജസ്വി നിമിഷാര്‍ധം കൊണ്ട് യന്ത്രക്കിളിയെ താഴെയിട്ടതും..ആ വില്ലാളി വീരനെ എന്താഗ്രഹത്തോടു കൂടിയാണ് വരണമാല്യം ചാര്‍ത്തിയത്.
അവസാനം വിപ്രനു പുത്രിയെ നല്‍കിയെന്നും പറഞ്ഞ്  സ്വയംവരപ്പന്തലില്‍ നടന്ന യുദ്ധം.അച്ഛനെ ആക്രമിക്കാന്‍ തുനിഞ്ഞത്. യന്ത്രക്കിളിയെ വീഴ്ത്തിയപോലെ ആ മുനികുമാരന്‍ എല്ലാവരേയും തോല്‍പ്പിച്ചോടിച്ച് തന്‍റ കൈയ്യും പിടിച്ച് സഹോദരന്മാരോടൊപ്പം അമ്മയുടെ അടുത്തെത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍..തന്‍റ കാതുകളിലതിപ്പോഴും മുഴങ്ങുന്നു...യുധിഷ്ഠിരന്‍ പറഞ്ഞ വാക്കുകള്‍....        ."അമ്മേ ഭിക്ഷ കൊണ്ടു വന്നിട്ടുണ്ട്..." മനസ്സിലിപ്പോഴും  നീറ്റലുണ്ടാക്കുന്ന  വാചകം...അല്‍പ്പം മുമ്പുവരെ അച്ഛന്‍റെയും അമ്മയുടെയും പ്രിയപുത്രിയായ രാജകുമാരി...ലാളിച്ചോമനിച്ചു വളര്‍ത്തിയവള്‍..ജേഷ്ഠന്‍റ കുഞ്ഞനുജത്തിയായി ഇരുന്നവള്‍,മത്സരം നടത്തി ജയിച്ച ആളിനെ സ്വയംവരം ചെയ്തവള്‍ ..എങ്ങിനെ ഭിക്ഷ കിട്ടിയതാകും.
 പഞ്ച പാണ്ഡവരുടെ അമ്മ   അപ്പോള്‍....ഒന്നും നോക്കാതെ മുറിക്കുള്ളിലിരുന്ന പറഞ്ഞ ആ ഒറ്റ വാചകത്തിന്‍റെ കച്ചിതുരുമ്പില്‍ പെട്ട് തന്‍റ ജീവിതം മാറിപ്പോയത്.അതും മനസ്സിലിരുന്ന് ഇപ്പോഴും നീറിപ്പുകയുന്നു. --പകുത്തഞ്ചുപേരും കൂടി എടുത്തോളാന്‍-- തന്‍റെ മനസ്സിലെ വികാരം മനസ്സിലാക്കാതെ...ഒരു സ്ത്രീയുടെ മനോവ്യാപാരത്തിനടിമപ്പെട്ട് പറഞ്ഞ പൊളിവാക്കിനെ ആധാരപ്പെടുത്തി, അഞ്ചു പേര്‍ക്കും കൂടി പാണീഗ്രഹണം നടത്തി പുത്രിയെ പ്പറഞ്ഞുവിടാന്‍ അച്ഛനെ നിര്‍ബന്ധിച്ചപ്പോള്‍ നിസ്സാഹയനായ തന്‍റ പിതാവ് പുത്രിയെ രക്ഷിക്കാന്‍ പറഞ്ഞ ന്യായങ്ങള്‍--ഒരുത്തിക്ക് പല ഭര്‍ത്താക്കന്മാരാകാമെന്ന് ഒരിടത്തും വിധിച്ചിട്ടില്ലെന്ന് പറഞ്ഞു നോക്കി. വിദ്വജ്ജനങ്ങള്‍ ഒരിക്കലും അധര്‍മ്മം ചെയ്യരുതെന്ന് കെഞ്ചിപ്പറഞ്ഞപ്പോള്‍,വ്യാസമുനി കൃഷ്ണയുടെ മുജ്ജന്മ കഥകള്‍--മൌദ്ഗല്യ മുനിയുടെ പത്നിയായ നളായണിയുടെ കഥ--  പറഞ്ഞ് വീണ്ടും അവരുടെ വാദത്തില്‍ തന്നെ ഉറച്ചു നിന്നു.
നിസ്സാഹായനായ തന്റെ ജേഷ്ഠന്‍  ധൃഷ്ടദ്യുമ്നന്‍  പറഞ്ഞു കെഞ്ചിയത്  അനുജന്‍ ജേഷ്ഠന്റെ 
പത്നിയെ അമ്മയെപ്പോലെ കാണമമെന്നല്ലേ വിധി ?അപ്പോള്‍ അഞ്ചു സഹോദരന്‍മാര്‍ക്ക്
ഒരുവള്‍ എങ്ങിനെ പത്നിയാകും?
 അതിനും മറുപടിയുണ്ടായിരുന്നു.
പുരാണത്തിലെ ഏഴു മുനിമുഖ്യന്മാരുടെ പത്നി ജടിലയുടെ കഥപറഞ്ഞ്   ധര്‍മ്മ പുത്രരാകട്ടെ അത്   ന്യായീകരിക്കുകയാണ് ചെയ്തത്.ഈ കൃഷ്ണയുടെ മാനസികനില മനസ്സിലാക്കുവാന്‍ ആരു മില്ലായിരുന്നു. ഇല്ലെങ്കില്‍ തന്നെ അബലകളായ സ്ത്രീക്ക് വരുത്തി തീര്‍ക്കുന്നതെല്ലാം വന്നു ഭവിക്കുന്നതായിട്ടും ബാക്കിയെല്ലാം വിധിയെയും പഴിചാരാം. അതുമല്ലെങ്കില്‍ മുജ്ജന്മത്തിന്‍റ കച്ചിത്തുരുമ്പില്‍ പിടിച്ചും നടപ്പിലാക്കി തീര്‍ക്കുകയല്ലേ ചെയ്തിരിക്കുന്നത്....
അങ്ങിനെ മനസ്സില്ലാ മനസ്സോടെ തന്റെ പിതാവായ ദ്രുപദരാജാവിനെക്കൊണ്ട് അഞ്ചുപേര്‍ക്കും        പാണീഗ്രഹണം നടത്തിച്ചു.
ഭിക്ഷകിട്ടിയതെന്താണെന്നു നോക്കാന്‍  വരാതെ പകുത്തഞ്ചുപേരും കൂടി എടുത്തു കൊള്ളാന്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് എന്തായിരുന്നു.
ഭര്‍ത്താവിന്റെ വംശ സന്തതിക്കുവേണ്ടി ഉല്പ്പാദിപ്പിക്കപ്പെട്ട പാണ്ഡവര്‍..
യമധര്‍മ്മന്റെ പുത്രനായ ധര്‍മ്മപുത്രര്‍വായു പുത്രനായ ഭീമസേനന്‍, ഇന്ദ്രന്റെ പുത്രനായ അര്‍ജ്ജുനന്‍..അങ്ങിനെയുള്ള പാണ്ഡു പുത്രരഞ്ചുപേരും. തന്നെയെന്തുകൊണ്ട് ആ അഞ്ചുപേരുടേയും ഭാര്യയാക്കി ? അതൊരു ചോദ്യചിഹ്നമായി മനസ്സിലന്നുതൊട്ട് കിടക്കുകയാണ്. എന്നിട്ടോ...ആപല്‍ ഘട്ടങ്ങളിലെല്ലാം  കേശവനായിരുന്നു തുണ. അഞ്ചു വില്ലാളി വീരന്മാരുടെ മുമ്പില്‍ നിര്‍ത്തി കൌരവ സദസ്സില്‍ വെച്ച്  ഉടുതുണി അഴിച്ചു മാറ്റിയപ്പോഴും ... വേറെയാരും ഈ പഞ്ചാലിയുടെ കണ്ണു നീരു കണ്ടില്ല.ആ ആപല്‍ബാന്ധവനല്ലാതെ.

ഒരേ പത്നിയില്‍  രമിക്കുന്നവര്‍ തമ്മില്‍ പിണങ്ങുകയില്ലയെന്ന മനശ്ശാസ്ത്രം ആയിരുന്നുവോ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍.  മക്കളിലുള്ള അമിത വാത്സല്യം എന്നേ അതിനെ നിര്‍വ്വചിക്കുവാന്‍  ഈ പാഞ്ചാലിക്കു കഴിയുന്നുള്ളു.
                                           അതോ...
അഗ്രഹാരത്തിലെ ഇടനാഴിക്കുള്ളില്‍ തലമുണ്ഡനും ചെയ്തിരിക്കുന്ന വിധവയുടെ മനോ നിലയോ...    എന്‍ കളുത്തുപോലെ വാ നിന്‍ കളുത്ത് എന്നപോലെ...

49 comments:

  1. അഗ്രഹാരത്തിലെ ഇടനാഴിക്കുള്ളില്‍ തലമുണ്ഡനും ചെയ്തിരിക്കുന്ന വിധവയുടെ മനോ നിലയോ... ‘എന്‍ കളുത്തുപോലെ വാ നിന്‍ കളുത്ത്’ എന്നപോലെ...

    ReplyDelete
  2. ഈ പ്രാവശ്യം പുരാണ കഥയാണ് ഇതി വ്യരത്ത്യം അല്ലെ ?
    പാഞ്ചാലി യുടെ മനോ നില നന്നായി വരച്ചു കാണിച്ചിരിക്കുന്നു ......മുന്പ് എഴുതിയതില്‍ നിന്ന് ഒക്കെ വ്യത്യസ്തമായ ഒരു രചന

    ReplyDelete
  3. മഹാഭാരതം മുഴുവന്‍ ഇതുവരെ വായിച്ചിട്ടില്ല.

    ഒരേ പത്നിയില്‍ രമിക്കുന്നവര്‍ തമ്മില്‍ പിണങ്ങുകയില്ലയെന്ന മനശ്ശാസ്ത്രം ആയിരുന്നുവോ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍.

    ReplyDelete
  4. അനുജന്റെ വേളി ഭിക്ഷയാകുന്ന ധര്‍മ്മപുത്രരുടെ അധര്‍മ്മമാണ് ശരിയായ വില്ലന്‍. ആ വിശ്വ സുന്ദരിയെ സ്വന്തമാക്കാനുള്ള ധര്‍മ്മപുത്രരുടെ കുടല തന്ത്രം. ധര്‍മ്മം എന്നു നാഴികക്ക് നാല്പതുവട്ടം ഉരുവിടുന്ന ധര്‍മ്മപുത്രര്‍ ആണ് മഹാഭാരതത്തിലെ ഏറ്റവും വലിയ അധര്‍മ്മി. കുരുക്ഷേത്ര യുദ്ധം സൃഷ്ടിക്കുന്നത് ദുര്യോധനന്‍ അല്ല അനുജന്മാരുടെ കൈമിടുക്കില്‍ അഹങ്കരിക്കുന്ന ധര്‍മ്മപുത്രര്‍ ആണെന്ന് വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകും.

    ReplyDelete
  5. “ഒരേ പത്നിയില്‍ രമിക്കുന്നവര്‍ തമ്മില്‍ പിണങ്ങുകയില്ലയെന്ന മനശ്ശാസ്ത്രം ആയിരുന്നുവോ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍“.

    അങ്ങനെയാകാൻ തരമില്ല. അവിടെയായിരിക്കുമല്ലോ പിണക്കത്തിന്റേയും മത്സരത്തിന്റേയും കൂത്തരങ്ങ്!!

    പാഞ്ചാലിയുടെ മനോവ്യാപാരങ്ങൾ നന്നായെഴുതി ഫലിപ്പിച്ചു കേട്ടോ.

    ആശംസകൾ.

    ReplyDelete
  6. ആഹാ നല്ല സ്റ്റൈലന്‍ എഴുത്ത് ചേച്ചീ...
    നമ്മള്‍ ക്രഷ് ലാന്‍ഡ്‌ രണ്ടാം ഭാഗം ഇട്ടിട്ടുണ്ട്. ദി റിയൽ കാണ്ഡഹാർ!

    അത് പോലെ ചേച്ചിയുടെ ഇതേ കഥാ പശ്ചാത്തലം വച്ച് ഞാന്‍ ഒരു വര്‍ഷം മുന്‍പ്‌ ഒരു തമാശക്കഥ എഴുതിയിട്ടുണ്ട്. പ്രൈവസീ ആക്റ്റ് !

    ReplyDelete
  7. പുരുഷന്റെ അധര്‍മത്തിനു ഇരയാകേണ്ടി വന്ന അനേകരില്‍ ഒരുവള്‍ , ദ്രുപദ പുത്രിക്ക് പോലും അതില്‍ നിന്നും മോചനമില്ല.... സ്ത്രീ മനസ്സിന്റെ ആകുലതകള്‍ നിറഞ്ഞ രചന നന്നായിരിക്കുന്നു ചേച്ചീ....

    ReplyDelete
  8. ~~സീത~~ യുടെ വഴിയെ ...
    നന്നായി പറഞ്ഞു.
    കർണ്ണൻ പകരം വീട്ടാനായി പറഞ്ഞപ്പോൾ തന്നെപ്പറ്റി മറന്നുപോയില്ലായിരുന്നുവോ ?
    പെണ്ണെഴുത്തിന്റെ ഒരു മണം.
    ആശംസകൾ

    ReplyDelete
  9. നല്ല ഭാഷയില്‍ തന്നെ കൈകാര്യം ചെയ്തത്കൊണ്ട് ചേച്ചിക്ക് കണ്ണൂരാന്റെ വക നന്ദീസ്‌!
    പോസ്റ്റ്‌ എവിടെ എന്നും ചോദിച്ചു കണ്ണൂരാന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ചതിനു പിന്നേം ഒരായിരം നന്ദീസ്‌ !

    ReplyDelete
  10. MyDreams

    താന്തോന്നി/Thanthonni

    ഭാനു കളരിക്കല്‍

    പള്ളിക്കരയില്‍

    ആളവന്‍താന്‍

    കുഞ്ഞൂസ് (Kunjuss)

    Kalavallabhan

    കണ്ണൂരാന്‍!

    എല്ലാവരുടെയും നല്ലഅഭിപ്രായത്തിന് സന്തോഷം.

    പാണ്ഡവ പത്നിയായ പാഞ്ചാലിയാണ് മഹാഭാരതത്തിലെ എനിക്ക് ഏറെ ഇഷ്ടപെട്ട കഥാപാത്രം

    ReplyDelete
  11. പാഞ്ചാലി എന്ന കഥാപാത്രത്തെക്കുറിച്ച് വളരെയേറെ വ്യഖ്യാനങ്ങളുണ്ട്... കൃഷ്ണനും പാഞ്ചാലിയും വളരെ ആഴമുള്ള കഥാപാത്രങ്ങൾ തന്നെ. ഇങ്ങനത്തെ എഴുത്ത് തുടരണം....

    ആശംസകൾ

    ReplyDelete
  12. മത്സരത്തിൽ ജയിച്ചു സ്വന്തമാക്കിയ സഹോദരന്റെ ഭാര്യയെ ‘ഭിക്ഷ’ എന്നു അമ്മയോട് പറഞ്ഞത്, സാധാരണപോലെയുള്ള അമ്മയുടെ മറുപടിയിൽ പ്രതിക്ഷയർപ്പിച്ചുകൊണ്ടു തന്നെ മനഃപ്പൂർവ്വം-കരുതിക്കൂട്ടി,ചതിക്കാൻ കണക്കാക്കിക്കൊണ്ടു തന്നെയല്ലെ..?

    ReplyDelete
  13. ഇത്തവണ പാഞ്ചാലിയെ കഥാപാത്രമാക്കിയത് നന്നായിട്ടോ , എനിക്കും മഹാഭാരതത്തിലെ ഇഷ്ടമുള്ള കഥാപാത്രങ്ങളില്‍ ഒന്ന് പാഞ്ചാലിയാണ്. എഴുത്ത് ഇഷ്ടായിട്ടോ :)

    ReplyDelete
  14. Gopakumar V S (ഗോപന്‍ )

    വീ കെ

    Lipi Ranju

    പ്രിയപ്പെട്ട കൂട്ടുകാരുടെ അഭിപ്രായത്തിന് സന്തോഷം

    ReplyDelete
  15. മഹാ ഭാരതം തന്നെ ഇതിവൃത്തമാക്കി ആല്ലേ... നന്നായി. പാഞ്ചാലിയെ ഇങ്ങനെയും ഒന്ന് കാണാന്‍ ആയല്ലോ. നന്ദി.

    ReplyDelete
  16. പാഞ്ചാലിയുടെ ജീവിതം ഒരു കടലാണല്ലോ.. നന്നായി എഴുതി. അഭിനന്ദനങ്ങള്‍. സ്നേഹത്തോടെ.

    ReplyDelete
  17. Shukoor --പാഞ്ചാലി--മഹാഭാരതത്തിലെ ഏറ്റവും കീ പോയിന്‍റല്ലേ മാഷേ
    മുകിൽ..ശരിയാണു മുകിലേ പാഞ്ചാലിയുടെ ജീവിതം എപ്പോഴും ഒരു അലകടലായിരുന്നു. തിര ശമിക്കാത്ത കടല്

    ReplyDelete
  18. കുസുമേടത്തി,
    നന്നായി എഴുതി.അസ്സലായി.
    സ്നേഹം.
    നന്മകള്‍.

    ReplyDelete
  19. പാഞ്ചാലി ആ അഞ്ചു പേരിൽ ആരെയെങ്കിലും മനസ്സു തുറന്ന് സ്നേഹിച്ചിരിയ്ക്കുമോ എന്നെങ്കിലും? കുന്തിയുടെ എൻ കളുത്ത് വിചാരമല്ല ധർമ്മപുത്രരുടെ ലോഭമാണ് പാഞ്ചാലിയെ പങ്ക് വെയ്ക്കുന്നതിനു കാരണമായത് എന്ന അഭിപ്രായത്തോടെ......

    എഴുത്തങ്ങനെ തെളിഞ്ഞ് തെളിഞ്ഞ് വരികയാണു കേട്ടൊ. മിടുക്കിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ. എപ്പോഴാ സ്വന്തം പുസ്തകം വരിക?

    ReplyDelete
  20. പാഞ്ചാലിയുടെ കഥ വേറിട്ട വായന നല്‍കി.
    വായിച്ചു തീര്‍ന്നതറിഞ്ഞില്ല. ഇനിയും നല്ല
    നല്ല കഥകള്‍ക്കായി കാത്തിരിയ്ക്കുന്നു.

    ReplyDelete
  21. മനോജ്‌ വെങ്ങോല സന്തോഷം മനോജെ

    Echmukutty പ്രിയപ്പെട്ട കൂട്ടുകാരിക്ക് നന്ദി.
    Salam പ്രിയ സുഹൃത്തേ, നല്ല അഭിപ്രായം തന്നതിന് ഒരുപാടു സന്തോഷം.

    ReplyDelete
  22. nalla ezhuthu chechi...ithinu utharam paryan avaru thanne varanam ilenkil athinum 100 kadhkal kelkkam :)

    ReplyDelete
  23. പലപ്പോഴും പിടി തരാതെ അനുവാചക മനസുകളില്‍ തത്തിക്കളിക്കുന്ന കഥാപാത്രമാണ് കൃഷ്ണ എന്ന പാഞ്ചാലി.. അവളുടെ മനസില്‍ എന്തായിരുന്നുവെന്ന് മറ്റു കഥാപാത്രങ്ങളോ വ്യാസന്‍ തന്നെയോ ചിന്തിക്കാതെ പോയ ഒരു കഥാ പാത്രം.നന്നായി പറഞ്ഞു കൃഷ്ണയെ.. ആശംസകള്‍

    ReplyDelete
  24. ചേച്ചി ഇത് നാലാമത്തെ തവണയാണ് ഇവിടെ കമന്റാന്‍ നോക്കുന്നത്‌ !!
    ഇത്തവണ എങ്കിലും ഗൂഗിള്‍ ചാച്ചി കനീ യേണമേ!!!
    -----------------------------------
    ധാരാളം ചര്‍ച്ചക്ക് വിധേയമായ ഒരു കഥാപാത്രമാണ് പാഞ്ചാലി..
    ലളിതമായ രീതിയില്‍ വ്യത്യസ്തമായ ഒരു രചന ,,,

    ReplyDelete
  25. പറയുന്നതു കൊണ്ട്‌ ഒന്നും തോന്നരുത്‌..പലവിധ തെറ്റുകളുണ്ട്‌ എന്നു തോന്നുന്നു..

    ഒന്ന് - ഇതു പോലെ ഒരു ഇതിഹാസത്തിന്റെ ഭാഗം (മനോവിചാരമാണെങ്കിലും) എഴുതുമ്പോൾ അതിന്‌ യോജിച്ച ഭാഷ വേണം ഉപയോഗിക്കാൻ. അതു വളരെ ശ്രമം വേണ്ട ഒന്നാണ്‌. ഒരുപാട്‌ വായന, ഗവേഷണം ആവശ്യം. പഴയ കാലത്തുള്ള വേഷം, കെട്ടിടങ്ങൾ, വാക്കുകൾ, പ്രയോഗിക്കുന്ന രീതി, ചുറ്റുപാടുകൾ..എന്നു വേണ്ട, ഒരാൾക്ക്‌ ഒരായുസ്സ്‌ മുഴുവൻ ഗവേഷണം നടത്താനുള്ള വകയുണ്ട്‌.

    രണ്ട്‌ - പലരും പറഞ്ഞ, എഴുതിയ കാര്യം ആകുമ്പോൾ, മാറ്റാരും എഴുതാത്ത ഒരു angle ഇൽ കാണാൻ ഒരു ശ്രമം വേണം.

    മൂന്ന് - തെറ്റുകൾ ഉണ്ടാവരുത്‌..അതു യഥാർത്ഥ കൃതിയോട്‌ ചെയ്യുന്ന നീതികേടാവും..

    ഇനി പോസ്റ്റിലേക്ക്‌.. പാഞ്ചാലി അവസാനമാണ്‌ ഭക്ഷണം കഴിക്കുക.. അല്ലേ? അപ്പോൾ രാത്രി ഭക്ഷണമാവും കഴിക്കുക.. ഇവിടെ വൃക്ഷത്തണലിനെ കുറിച്ച്‌ ആദ്യം പറഞ്ഞപ്പോഴെ എന്റെ മനസ്സിലെ ചിത്രങ്ങൾ മാറി പോയി..
    അർജുനനെ ഉദ്ദേശിച്ചാണ്‌ ഇങ്ങനെ ഒരു മത്സരം എന്ന് എഴുതി കണ്ടു. അതു ശരിയാണൊ എന്നറിയില്ല. എനിക്ക്‌ വീണ്ടു വായിക്കണം :(

    കൃഷ്ണ തന്നെ സ്വയം 'പാഞ്ചാലി' എന്നു പറഞ്ഞോർക്കുന്നത്‌.. ഇത്രയും വിഷമമുള്ളയാൾ സ്വയം അങ്ങനെ വിശേഷിപ്പിക്കുമോ എന്നു സംശയം.

    'ഒരേ പത്നിയിൽ രമിക്കുന്നവർ..' ഇങ്ങനെ കുന്തി കരുതിട്ടുണ്ടാവും എന്നു കരുതുവാനുള്ള ന്യായം എന്താണ്‌?. കുന്തി സത്യമറിഞ്ഞപ്പോൾ എതിർത്തുവല്ലോ?

    'അഗ്രഹാരത്തിലെ ഇടനാഴിയി..' ആ ഭാഗം.. അതു എന്റെ തലയുടെ മുകളിൽ കൂടി പോയി..
    അക്കാലത്ത്‌ അഗ്രഹാരങ്ങളുണ്ടായിരുന്നോ? അതു പോലുള്ള ആചാരങ്ങളുണ്ടായിരുന്നോ? അവർ തമിഴ്‌ സംസാരിച്ചിരുന്നോ?..
    ഇനി അതു എഴുത്തുകാരിയുടെ വിചാരമാണെങ്കിൽ, കുന്തിക്ക്‌ എത്ര ഭർത്താക്കന്മാരുണ്ടായിരുന്നു?..ഇവിടെ എൻ കഴുത്തും ഉൻ കഴുത്തും എങ്ങനെ ഒത്തുപോകും എന്നു ഒരു പിടിയും കിട്ടുന്നില്ല..ദയവായി ഒന്നു വിശദമാക്കാമോ?.. ഞാൻ വായിക്കാൻ, കേൾക്കാൻ വിട്ട ഏതെങ്കിലും കഥാഭാഗം..അറിയില്ല..

    ഗവേഷണത്തിനു ശേഷം എഴുതാമായിരുന്നു..

    ചേച്ചിക്ക്‌ എന്നോട്‌ നീരസം തോന്നില്ല എന്നു വിശ്വസിക്കുന്നു..

    ReplyDelete
  26. സീത*

    faisalbabu

    നന്ദി കൂട്ടുകാരെ

    ReplyDelete
  27. മഹാഭാരതം ഏതു വര്‍ഷം ..തീയതി..സമയം ...കൃത്യമായി പറയാമോ???????
    പിന്നെ
    രണ്ടാമൂഴം
    ഇനിഞാന്‍ ഉറങ്ങട്ടെ
    ഡോ പികെ ചന്ദ്രന്‍റ ഗാന്ധാരി, ദ്രൌപദി
    എം പി ചന്ദ്രശേഖരന്‍പിള്ളയുടെ മഹാഭാരതം
    മാരാരുടെ ഭാരത പര്യടനം
    ഇതിലെല്ലാം അവരവരുടേതായിട്ടുള്ള കുറേ നിഗമനങ്ങള്‍
    തിരുകി കയറ്റഇയിട്ടുണ്ട്.

    ReplyDelete
  28. dear sabu,
    ഒരു വിരോധവും ഇല്ല. സന്തോഷമേ ഉള്ളു. വിമര്‍ശനങ്ങളിലും നിരൂപണങ്ങളിലും കൂടിയെ എഴുത്ത് വളരുകയുള്ളു.

    ഈ പാഞ്ചാലി എന്‍റ സ്വന്തം.

    ഇതിന്‍ തലക്കെട്ടിനെപ്പറ്റി. കുന്തിക്ക് നിരവധി ഭര്‍ത്താക്കന്‍മാര്‍. അതൊരിക്കലും മരുമകള്‍ ചോദ്യം ചെയ്യാതിരിക്കാന്‍.. അവള്‍ക്കും ഇരിക്കട്ടെ അഞ്ചുപേരും എന്ന് കുന്തി വിചാരിച്ചുവോ????????????

    ReplyDelete
  29. ദുര്‍വ്വാസാവും ശിഷ്യന്‍മാരും കൂടി ഏതു സമയത്താണ് വന്നത്.എന്താണേലും രാത്രിയിലല്ലല്ലോ...
    അപ്പോഴഉം പാഞ്ചാലി അവസാനം ഭക്ഷണം കഴിച്ചു പോയതു കൊണ്ടല്ലേ
    കൃഷ്ണന്‍ പാത്രത്തില്‍ പറ്റിയിരുന്ന ചീരയിലയില്‍ കൂടി രക്ഷിച്ചത്.
    അപ്പോള്‍ ഇവിടെ എന്‍റ പാഞ്ചാലി ഉച്ചക്ക് ഊണു കഴിച്ചു. അതിലെന്താ തെറ്റ്.
    സന്തോഷം സാബു. ഇനിയും കഥ അവലോകനം ചെയ്യാന്‍ വരുന്നതില്‍ സന്തോഷമേ ഉള്ളു

    ReplyDelete
  30. സാബു...

    അർജുനനെ ഉദ്ദേശിച്ചാണ്‌ ഇങ്ങനെ ഒരു മത്സരം എന്ന് എഴുതി കണ്ടു. അതു ശരിയാണൊ എന്നറിയില്ല. എനിക്ക്‌ വീണ്ടു വായിക്കണം :(

    ഇതിനുത്തരം.

    അര്‍ജ്ജുനന്‍ ദ്രുപദനെ പിടിച്ചു കെട്ടി ദ്രോണര്‍ക്ക് ഗുരുദക്ഷിണയായി കൊടുത്ത
    കഥയറിയില്ലേ.. പാഞ്ചാലീ സ്വയം വരം നല്ലവണ്ണം ഒന്നു കൂടി നോക്കുക. ഇല്ലെങ്കില്‌
    എംപി ചന്ദ്രസേഖരന്‍പിള്ളയുടെ മഹാഭാരതത്തിലെ 2-ം ഭാഗം 62-ാം പേജ് നോക്കുക.

    കൃഷ്ണ..പഞ്ച പാണ്ഡവരുടെ ഭാര്യ ആയി കഴിഞ്ഞല്ലേ വനത്തില്‍ പോകുന്നത്...അപ്പോള്‍ പാഞ്ചാലി എന്ന് ആത്മഗതം പറയുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.



    എന്‍ കളുത്തു പോലെ വാ നിന്‍ കളുത്ത് എന്നു പറഞ്ഞിരിക്കുന്നത്

    മധ്യം തിരുവിതാം കൂറിലുള്ള ഒരു പറച്ചിലാണ്. അതായത് തന്‍റ കഴുത്തിലെ താലി പറിച്ചിരിക്കുന്ന ഒരു വിധവ തന്നെപ്പോലെ യുള്ള കൂട്ടിനെ ആയിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇല്ലെങ്കില്‍ അങ്ങിനെ ആകാന്‍ ആഗ്രഹിക്കും

    ReplyDelete
  31. ഇതുവരെ ചേച്ചി എഴുതിയതില്‍ നിന്ന് വേറിട്ട ഒരു ആഖ്യാനശൈലിയായി തോന്നി.
    ആശംസകള്‍

    ReplyDelete
  32. വരട്ടെ പുതിയൊരു വ്യാഖാനം.

    ReplyDelete
  33. വരട്ടെ പുതിയൊരു വ്യാഖാനം.

    ReplyDelete
  34. തികച്ചും വേറിട്ട ഒരു വായന സമ്മാനിച്ച ഒരു പോസ്റ്റ്‌..ഇങ്ങനെ ഒരു വ്യാഖാനം ആദ്യം വായിക്കുകയാണ്..എഴുത്ത് വളരെ നന്നാവുന്നുണ്ട്..എപ്പോഴാണാവോ പുസ്തകം ആകുന്നതു?? ഒരു കോപ്പി ബുക്ക്‌ ചെയ്തിരിക്കുന്നു...പിന്നെ ഈ പാഞ്ചാലി പരിപാടി ഇപ്പോഴും തുടരുന്നുണ്ട്, അങ്ങ് ഹരിയാനയില്‍..മിക്കവാറും സൈനിക കുടുംബങ്ങളില്‍..കാരണം, എപ്പോഴും ഏതെന്കിലും ഒരു ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരിക്കും.."ലീവില്‍".

    ReplyDelete
  35. പാഞ്ചാലി...ഇന്നും സ്ത്രീകളെ വായ മൂടി പുരുഷന്റെ വരുതിക്ക് നിര്‍ത്താനും സമൂഹത്തില്‍ ഒക്കുമ്പോള്‍ ഒക്കെ കൊട്ട് കൊടുക്കാനും ഉപയോഗിക്കുന്ന പദം എന്ന് പോലും പലപ്പോഴും തോന്നാറുണ്ട്...

    എന്നാലും വീതിച്ചു എടുത്തോ എന്ന് കേട്ട ഉടനെ അമ്മയെ തിരുത്താതെ അനുസരിക്കാന്‍ ഇറങ്ങി പുറപ്പെട്ട മക്കളുടെത് മാതൃ ഭക്തിയോ അതോ സ്വാര്ധതയോ എന്ന് മനസ്സില്‍ സംശയവും..!!നല്ല വായനയും ചിന്തയും തന്നു കേട്ടോ..ആശംസകള്‍...

    ReplyDelete
  36. നന്നായിരിക്കുന്നു. പാഞ്ചാലിയുടെ കഥ എന്നും വിസ്മയിപ്പിചിട്ടുണ്ട്

    ReplyDelete
  37. ഇസ്മായില്‍ കുറുമ്പടി (തണല്‍)

    khader patteppadam

    SHANAVAS


    ente lokam

    MINI.M.B

    നിങ്ങളുടെ എല്ലാം നല്ല അഭിപ്രായത്തിന് ഒരു പാടു സന്തോഷം.

    ReplyDelete
  38. ഇത് കൊള്ളാമല്ലോ ഈ ശൈലി എനിക്ക് റൊമ്പ പിടിച്ചു...ചേച്ചി വേറിട്ട രീതി പരീക്ഷണത്തില്‍ ചേച്ചി വിജയിച്ചു ..വായിക്കാന്‍ രസമുണ്ട്.. ആശംസകള്‍..

    ReplyDelete
  39. ഉമ്മു അമ്മാര്‍.
    നന്ദി ഉമ്മു അമ്മാറെ

    ReplyDelete
  40. പാജാലി തന്നെ ഒരു കന്ഫുസിംഗ് ആണ്, അഞ്ചു പേര്‍ക്ക് ഭാര്യാ ആയിരുന്നപ്പോഴും ഭീമനു വേര്‍ ഒരു സ്ത്രീ ബന്ദം ഉണ്ട് എന്ന് എവിടെയോ വായിച്ചതായി ഓര്‍മ്മിക്കുന്നു. എന്നാല്‍ ശരിക്കും ഓര്‍മയില്ല.

    ReplyDelete
  41. പാഞ്ചാലീ മനസ്സിലൂടെയുള്ള ഈ യാത്ര ഇഷ്ടപ്പെട്ടു.
    മനോജേ അത് ഹിഡുംബി യാണ് .അതില്‍ ഉണ്ടായ പുത്രനാണ് കുരുക്ഷേത്രത്തില്‍ പാണ്ഡവര്‍ക്കു വേണ്ടി രക്ത സാക്ഷിയായ ഘടോല്‍കജന്‍..

    ReplyDelete
  42. mottamanoj
    രമേശ് മാഷ് സംശയം തീര്‍ത്തു തന്നല്ലോ.
    രമേശ്‌ അരൂര്‍..നന്ദി രമേശ്

    ReplyDelete
  43. മഹാഭാരതത്തില്‍ നിന്നെടുത്ത ഒരു കഥാതന്തുവില്‍ നിന്ന് നെയ്ത ഈ കഥ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങിനെ... ചേച്ചി ഭംഗിയായി എഴുതി... കഥ വായിച്ച് അവസാന ഭാഗത്തെ ആ തമിഴ് പ്രയോഗത്തിലായിരുന്നു എന്റെ സന്ദഹം. ചേച്ചി സാബുവിനു കൊടുത്ത മറുപടി വായിച്ചതോടെ അതു വ്യക്തമായി...

    ReplyDelete

Related Posts Plugin for WordPress, Blogger...