Friday, November 22, 2013

അവര്‍ക്കും ഈ ഭൂമിയില്‍ ജീവിയ്ക്കാനവകാശം ഇല്ലേ?






ഞാനിന്നുവരെ വായിച്ച വാര്‍ത്തകളിലേയ്ക്കും വെച്ച് ഏറ്റവും അധികം തമാശ തോന്നിയ ഒരു വാര്‍ത്ത നിങ്ങളുമായി പങ്കു വെയ്ക്കട്ടെ. അതായത് നവംമ്പര്‍22 2013ല്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ വന്നതാണ്.
അറവുശാലകളില്‍ മൃഗങ്ങളെ തലയ്ക്കടിച്ചു കൊല്ലുന്നവര്‍ക്കെതിരെ നിയമ നടപടി.

  അറവുശാലകളില്‍ മൃഗങ്ങളെ തലയ്ക്കടിച്ചു കൊല്ലുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതു വായിച്ചപ്പോള്‍ വളരെ ആശ്വാസം തോന്നി.ഇനി ആ മിണ്ടാപ്രാണികളെ കൊല്ലുകയില്ലല്ലോ എന്നു വിചാരിച്ചു. പക്ഷെ  തുടര്‍ന്ന് വാര്‍ത്തയുടെ ബാക്കിഭാഗം  വായിച്ചപ്പോള്‍ വളരെ വിചിത്രമായിട്ടു തോന്നി.
  അതായത് കാറ്റില്‍ഗണ്‍ ഉപയോഗിച്ച് തലയില്‍ വെടിവെച്ചുവണം മൃഗങ്ങളെ കൊല്ലാനെന്നും അതില്ലാത്ത അറവുശാലകളി‍ല്‍  മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തുമുറിച്ച് കൊല്ലുന്നരീതി മാത്രമേ തുടരാവൂവെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിന് തൊട്ടടുത്തവരി ഇതാണ്.
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് കര്‍ശന നടപടിക്ക് തദ്ദേശസ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇങ്ങനെയാണോ ക്രൂരത അവസാനിപ്പിക്കുന്നത്. ? മൂര്‍ച്ചയേറിയ കത്തിവെച്ച് കഴുത്തുമുറിച്ച് അല്ലെങ്കില്‍ കാറ്റില്‍ഗണ്‍ ഉപയോഗിച്ച് തലയ്ക്ക് വെടിവെച്ചു കൊന്നാണോ
ക്രൂരത അവസാനിപ്പിയ്ക്കുന്നത്.
 മിണ്ടാപ്രാണികള്‍ക്ക് ചോദിയ്ക്കാനും പറയാനും സംഘടന ഇല്ലല്ലൊ. ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കുന്നതുപോലെ കൊന്ന്അവയോടുള്ള ക്രൂരത അവസാനിപ്പിക്കുന്നത്രേ. ഇതൊരു നല്ല തമാശയല്ലെങ്കില്‍ മറ്റെന്താണ്.?
നമ്മുടെ പ്രിയകഥാകാരന്‍ വൈയ്ക്കം മുഹമ്മദു ബഷീറിന്‍റ വാക്കുകള്‍ ഞാനൊന്നു കടം കൊള്ളട്ടെ.
---- പൂക്കള്‍ക്കും പുഴുക്കള്‍ക്കും പ്രാണികള്‍ക്കും നാല്‍ക്കാലികള്‍ക്കും എല്ലാവര്‍ക്കും കൂടി ദൈവം ഉണ്ടാക്കിയതാണ് ഈ ഭൂമി. അല്ലാതെ ഇരുകാലി മൃഗങ്ങള്‍ക്കു മാത്രമുള്ളതല്ല.

7 comments:

  1. ഞാൻ ഇപ്പൊൾ സസ്യഭുക്കാണ്....കാരണാം ഇത്തരം കൃത്യങ്ങൾ കണ്ട് മനസ് വേദനിച്ചത് കൊണ്ടാണ്.വീട്ടിൽ ജോലികാരില്ലാതിരുന്ന ദിവസം,കുറച്ച് ഗസ്റ്റുകൾ എത്തി.4 കോഴിയെ വാങ്ങണം എന്ന് അമ്മ.കാറെടുത്ത് അടുത്തുള്ള ‘കോഴിക്കടയിൽ’ (പൌൾട്രി ഫാമിൽ) എന്റെ മുന്നിൽ വച്ച് തന്നെ നാലുകോഴികളെ പിടിച്ച് കഴുത്ത് ഞെക്കി പിരിച്ചെടുത്ത്..അയാൾ പൂടപിന്നി....ഹോ..ആ കോഴികളുടെ വിളിയും ആ കാഴ്ചയും...അതു പോലെ മറ്റൊരു സ്ഥലത്ത് ഒരു കാളയുടെ നെറ്റിയിൽ കൂടം കൊണ്ട് അടിച്ചു ,പൊട്ടിച്ച് കൊല്ലുന്ന കാഴ്ച...ഇതൊക്കെ ഇപ്പോഴും എന്നെ ..വല്ലാത്ത ഒരവസ്ഥയിൽ എത്തിക്കുന്നു....

    ReplyDelete
  2. അത്ര ലാഘവത്തോടെ ഉത്തരം ഉത്തരം കണ്ടുപിടിക്കാനാവാത്ത കുഴപ്പംപിടിച്ച പ്രശ്നമാണിത്. മിശ്രഭുക്കായ മനുഷ്യൻ ആദിപുരാതനകാലം മുതൽ തന്റെ ഭക്ഷ്യ ആവശ്യങ്ങൾക്ക് മൃഗങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. വ്യക്തിപരമായി സസ്യാഹാരമാണ് എനിക്കിഷ്ടം. അഹിംസാവാദത്തോട് യോജിക്കുകയും ചെയ്യുന്നു. എന്നാലും, ഈ പ്രശ്നത്തിൽ ഉത്തരം കിട്ടിയിട്ടില്ലാത്ത ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.

    ReplyDelete

  3. :( കോഴി , മീന്‍ ഒക്കെ കഴിക്കുന്ന ആളെന്ന രീതിയില്‍ എന്താ ഇപ്പൊ ഇതിനു കമന്റ് ഇടുക എന്നറിയില്ല :(

    ReplyDelete
  4. കൊല്ലെണ്ടത് എങ്ങനെയെന്നു തീരുമാനിച്ചാൽ മതി

    ReplyDelete
  5. പോസ്റ്റ് ഇന്നലെ കണ്ടിരുന്നു.

    പ്രദീപ് മാഷുടെ അഭിപ്രായമാണ് എന്‍റേയും.. കൊല്ലുന്നുവെങ്കില്‍ വേദന ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് പറയാമെന്നു തോന്നുന്നു. അതെങ്ങനെ എന്ന് എനിക്കുമറിയില്ല.

    ReplyDelete
  6. കൊന്നാൽ പാപം തിന്നാൽ തീരുമല്ലൊ അല്ലേ കുസുമംജി

    ReplyDelete

Related Posts Plugin for WordPress, Blogger...