Wednesday, August 18, 2010

ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും

ആള്‍ക്കാര്‍ വന്നും പോയും ഇരിക്കുന്നു. നാട്ടില്‍ നിന്നും എല്ലാവരും എത്തിയിട്ടുണ്ട്. ഇതിനുമുന്‍പ് ചേച്ചിയുടെ വിവാഹത്തിനേ ഇതുപോലെ എല്ലാവരും എത്തിയിട്ടുള്ളു, അവനോര്‍ത്തു.


എല്ലാം എത്രയെളുപ്പം. ഇത്രപെട്ടെന്ന് ഇതുസംഭവിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. തന്റെ എല്ലാമായ അമ്മ, ചേച്ചിയുടെ അഭാവത്തില്‍ താനായിരുന്നു അമ്മയുടെ എല്ലാം.താന്‍കൂടി പോയപ്പോള്‍ ഒരു ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെയായി എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.


അഛന്‍ അവിടെ നിര്‍വികാരനായിരിക്കുന്നു!


പെട്ടെന്നുള്ള സംഭാഷണമാണ് ചിന്തയില്‍ നിന്നും തന്നെ ഉണര്‍ത്തിയത്.


“എപ്പോഴാണ് തുടങ്ങേണ്ടത്.?’ കരയോഗം പ്രസിഡന്‍റാണ്, അഛനോട്.


“മോള്‍ വന്നാല്‍ ഉടനേ.” അഛന്‍.


“ഇപ്പോഴെങ്കിലും പറയണം,ഇല്ലെങ്കില്‍ പറ്റില്ല“.


“ഒരാള്‍കൂടിയുണ്ട് അഛാ”


“വേറെയാര്?” അഛന്റെ കണ്ണുകളില്‍ ആശ്ചര്യം!


അവന്‍ വീണ്ടും പറഞ്ഞു. “ഒരാള്‍കൂടി വരാനുണ്ട്, ഉടനെയെത്തും.”


അവനോര്‍ത്തു, അഛന്‍ ഒന്നും മിണ്ടുന്നില്ല. അഛനല്ലെങ്കിലും അങ്ങിനെയാണല്ലോ. ആവശ്യമില്ലാതെ ഒന്നും സംസാരിക്കാറില്ല.കണ്ടിരുന്നുകാണാം എന്നഭാവമാണെപ്പോഴും. അഛനും അമ്മയും തമ്മിലുള്ള. ഒരു അന്തരവും അതായിരുന്നു. അഛനറിയാതെ അമ്മയുടെ സ്വന്തമായി ആരാണെന്നുള്ള അര്‍ത്ഥത്തില്‍ അഛന്‍ അമ്മയുടെ ശരീരത്തിനെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നുവോ? തനിക്കുതോന്നിയതാവാം.


സ്വസ്ഥമായിരിക്കാനാണ് ഈമൂലയിലേക്കുപോന്നത്. അമ്മ കിടക്കുന്നതു കാണുകയും ചെയ്യാം.


താന്‍ എത്തിയപ്പോഴേക്കും ഓപ്പറേഷന്‍റ ഡേറ്റ് തീരുമാനിച്ചു കഴിഞ്ഞിരുന്നല്ലൊ. ചേച്ചിക്ക് എത്താന്‍ വീണ്ടും ദിവസങ്ങളെടുക്കുമായിരുന്നു.

ഹാര്‍ട്ടിന്‍റ ഭിത്തിയിലോട്ടുള്ള രക്തക്കുഴലില്‍ സിവിയര്‍ ബ്ലോക്കായിരുന്നു.


അമ്മയാണ് ധൈര്യ പൂര്‍വ്വം ഡോക്ടറോടു പറഞ്ഞത്,


“രക്ഷപ്പെടുന്നെങ്കില്‍ പെടട്ടെ ഡോക്ടര്‍,ഇല്ലെങ്കില്‍ വേണ്ട,എനിക്കിനി ഒന്നും പേടിക്കാനില്ല. മക്കളും മരുമക്കളും എല്ലാം ആയി;പിന്നെ അദ്ദേഹത്തിന്‍റ കാര്യം. ഒറ്റപ്പെടും. അതുഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്,വേറെ ഒരു കൂട്ടിനെ കണ്ടെത്തിക്കോണം എന്ന്.”


കുടുംബ സുഹൃത്ത് കൂടിയായ ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു,


“ആവശ്യമില്ലാത്തതൊന്നും ചിന്തിക്കാതെ ഗീതാമണി.”


“പിന്നെ, ഒരുകാര്യം മാത്രം നടന്നില്ല.”


“എന്ത്? ”


“എന്റെ രചനകള്‍ ഒന്നും പുസ്തകമാക്കാന്‍ പറ്റിയില്ല.”


അഛന്‍ നര്‍മ്മം കലര്‍ത്തി മറുപടി പറഞ്ഞു.

“അതിനെന്താ, ഓപ്പറേഷന്‍ കഴിയട്ടെ, നമുക്ക് ഗ്രാന്റായി പ്രൈംമിനിസ്ടറെ തന്നെ വരുത്തി ഒരു പുസ്തക പ്രകാശനം നടത്താം.”

അതുകേട്ട് അമ്മ പൊട്ടിച്ചിരിച്ചത് ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു.


അമ്മയുടെ എഴുത്തിനെപ്പറ്റി അഛന് ഒരു മതിപ്പും ഇല്ലായെന്ന് അമ്മ ഇടയ്ക്കിടക്ക് പറയുമായിരുന്നു. താനും ചേച്ചിയും പോയികഴിഞ്ഞപ്പോള്‍ അമ്മയുടെ കൂട്ട് ആ
ലാപ് ടോപ്പ് ആയിരുന്നല്ലൊ.താന്‍ ‘ബ്ലോഗും‘ കൂടി റെഡിയാക്കി കൊടുത്തപ്പോള്‍ അമ്മ നല്ല സന്തോഷവതിയായി. അമ്മയുടെ കവിതയും, കഥയും എല്ലാം അപ് ലോഡ് ചെയ്തുകൊണ്ടിരുന്നു. ബ്ലോഗുവായനക്കാരുടെ കൂട്ടത്തില്‍ അങ്ങിനെ ഞങ്ങളും ഇടം നേടി.


ഒരു വണ്ടി വന്നു നിന്ന ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ചേച്ചിയോ, അതോ അയാളോ ?

ചേച്ചിയാണ്, കൂടെ കുട്ടിയും അളിയനും ഉണ്ട്. എങ്ങനെ ചേച്ചിയെ അഭിമുഖീകരിക്കും.


ചേച്ചി അമ്മയുടെ അടുത്തെത്തി.താനും അമ്മയുടെ അടുത്തുചെന്നു.


നിര്‍നിമേഷയായി, അമ്മയുടെ ജഡത്തെ ഉറ്റു നോക്കിക്കൊണ്ടു നില്‍ക്കുന്ന ആ മനസ്സില്‍ ഇപ്പോള്‍ എന്തായിരിക്കും. തനിക്കതു വായിക്കാന്‍ പറ്റും. ‘ഇതാ അമ്മാ ഞാന്‍ എത്തിയിരിക്കുന്നു, അമ്മയെ മോര്‍ച്ചറിയില്‍ കിടത്താതെ അന്ത്യ യാത്ര നല്‍കാന്‍.അതുകൊണ്ടാണല്ലൊ അമ്മക്കു

ഗുരുതരം ആണെന്നറിഞ്ഞ ഉടനേ ഞങ്ങള്‍ തിരിച്ചത്. അമ്മയുടെ ആഗ്രഹവും അതായിരുന്നല്ലൊ.ഒരിക്കലും മരിച്ചുകഴിഞ്ഞാല്‍ മോര്‍ച്ചറിയില്‍ കിടത്തരുതെന്ന്‘.


ചേച്ചി തന്നെക്കണ്ടു.പൊട്ടിക്കരഞ്ഞ് കൊണ്ട് ചേച്ചി തന്നെ കെട്ടിപ്പിടിച്ചു. “ കുട്ടൂ, നമ്മുടെ അമ്മ ...”


ചേച്ചി നല്ലവണ്ണം ഒന്നുകരയട്ടെ.താന്‍ പതുക്കെ മുകളിലോട്ടു കൊണ്ടുപോയി,ചേച്ചിയുടെ മുറിയില്‍, അവിടെയാരും ഇല്ല.


ചേച്ചിയുടെ കരച്ചില്‍ അല്പം കുറഞ്ഞു തുടങ്ങിയതോടെ താന്‍ പറഞ്ഞുതുടങ്ങി,


“ചേച്ചീ, നമ്മളെപ്പോലെ തന്നെ അമ്മയ്ക്കു പ്രിയപ്പെട്ട ഒരാളുകൂടി ഇനി വരാനുണ്ട്. അയാള്‍ക്കു വേണ്ടിയാണ് അമ്മ ഇനി കിടക്കുന്നത്. പക്ഷെ നമ്മള്‍ക്കാര്‍ക്കും അയാളെ അറിയില്ല,കണ്ടിട്ടില്ല. അമ്മയും കണ്ടിട്ടില്ല. പക്ഷേ നമ്മളെയെല്ലാം അയാള്‍ക്കറിയാം. അമ്മ ഇടയ്ക്കു് മെയിലില്‍ എന്നോടു സൂചിപ്പിച്ചിട്ടുണ്ട്.“


അമ്മയുടെ ബ്ലോഗിലെ പേജെടുത്ത് അമ്മകാണിച്ചു തന്നിട്ടുള്ള അയാളുടെ ഫോട്ടോ ചേച്ചിക്കു കാണിച്ചു കൊടുത്തു.


“ഓപ്പറേഷന്‍റ തലേന്നാണ് അമ്മ എന്നോട് എല്ലാം പറഞ്ഞത്. ഞാന്‍മാത്രമേ മുറിയിലുണ്ടായിരുന്നുള്ളു.

അമ്മ എന്നെ കട്ടിലില്‍ പിടിച്ചിരുത്തി.“


‘എന്താ അമ്മേ, അമ്മയുടെ കഥയോ കവിതയോ വല്ലതും വായിക്കാനാണോ.’


‘അല്ലാ, ആ ബാഗിങ്ങെടുക്ക്.’


ഞാന്‍ബാഗെടുത്തു കൊടുത്തപ്പോള്‍അതില്‍നിന്നും ഒരുചെറിയഡയറിയില്‍കുറിച്ചിട്ടിരുന്ന ഒരു നംമ്പര്‍ എന്‍റ മൊബൈലില്‍ ഫീഡുചെയ്യാന്‍ പറഞ്ഞു. എന്നിട്ടു പറഞ്ഞു,

‘മോന്‍ ഈ നംമ്പര്‍ ഓര്‍ത്തോണം’

‘എന്തിനാ, ഇതാരുടെ നംമ്പര്‍?’‘മോനു മാത്രമേ അതു പറഞ്ഞാല്‍ മനസ്സിലാവുകയുള്ളു. അതുകൊണ്ടാണ് മോനെ ഏര്‍പ്പാടുചെയ്യുന്നത്.‘


“അമ്മ ആ കഥ മുഴുവന്‍ എന്നോടു പറഞ്ഞു. ഞാനായിരുന്നല്ലൊ അമ്മയുടെ സാഹിത്യ നിരൂപകന്‍.അമ്മയെപ്പോഴും എന്നോടു അത് പറയുമായിരുന്നു. ഞാന്‍ പോയി കഴിഞ്ഞപ്പോള്‍ അയാളായിരുന്നു അമ്മയുടെ സാഹിത്യ നിരൂപകന്‍. രചനകള്‍ മെയിലില്‍ കൂടി അയച്ചു കൊടുക്കും. അയാള്‍ തെറ്റുതിരുത്തി തിരികെ അയച്ചുകൊടുക്കും. ബ്ലോഗിലെ അയാളുടെ കമന്‍റുകള്‍ ആദ്യമാദ്യം അമ്മക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. നിശിതമായിട്ടുള്ള വിമര്‍ശനം.ഒരുദിവസം മെയിലില്‍ കൂടി അയാള്‍ക്ക് രണ്ടു കണക്കിനു കൊടുത്തു അത്രേ!


അമ്മയെക്കാളും പത്തു പന്ത്രണ്ടു വയസ്സിനിളയതായ അയാള്‍ അമ്മയ്ക്ക് അമ്മയുടെ കൊച്ചനുജനെപ്പോലെയായിരുന്നു. അയാള്‍ക്ക് അയാളുടെ മൂത്തസഹോദരിയെപ്പോലെയും.

.അയാളുടെബഹുമാനം കലര്‍ന്നുള്ള മെയിലുകളാണ് അയാളെ അമ്മയുടെ നല്ല സുഹൃത്ത് ആക്കിയത്.

അമ്മ അങ്ങിനെ ആരെയും അടുപ്പിക്കുന്ന കൂട്ടത്തിലല്ലല്ലൊ. ഒരിക്കലും കാണാത്ത അയാളുടെ മെയിലുകള്‍ മക്കളുടെ മെയിലുകള്‍ക്കൊപ്പം

വേറെ സ്വകാര്യ ഐ.ഡി.യില്‍ അമ്മ പ്രതീക്ഷിച്ചിരിക്കുമായിരുന്നു. ഇഷ്ടംപോലെ വന്നിരുന്ന മറ്റുള്ള ബ്ലോഗേഴ്സിന്‍റ മെയിലുകള്‍ കൂട്ടത്തോടെ തന്നെ ഡിലീറ്റ് ചെയ്ത് വിടുന്ന പതിവായിരുന്നു അമ്മക്ക്.“


"അയാളെപ്പോഴെത്തും?"


"ഇപ്പോഴെത്തും, ഞാന്‍ മരണവിവരം അറിയിച്ചപ്പോള്‍ തന്നെ അയാള്‍ ഉടനേ പുറപ്പെടുന്നു എന്ന് പറഞ്ഞു.”


പടിക്കല്‍ ഒരു കാറ് വന്ന ശബ്ദം, അവന്‍ മുകളില്‍ നിന്നും നോക്കി.


"ചേച്ചി, അതെ... അത് അയാള്‍തന്നെ."


അവനോര്‍ത്തു, അമ്മയോടു ചെയ്യാവുന്ന ഏറ്റവും വലിയ മരണാനന്തര ചടങ്ങ് അയാളെ സ്വീകരിക്കലാണ്. അവര്‍ താഴേക്ക് ചെന്നു.

അയാള്‍ അഛന്‍റടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തുന്നു,


"ഞാന്‍ ചേച്ചിപ്പെണ്ണിന്‍റ ...”


അഛനാണ് അത് പൂരിപ്പിച്ചത്.


..........അനിയന്‍ ചെറുക്കന്‍!”

അഛന്‍റ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.


അഛന്‍റ കയ്യിലിരുന്ന അമ്മയുടെ ഡയറി അപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയില്‍ പ്പെട്ടത്.

ചടങ്ങുകളെല്ലാം കഴിഞ്ഞു. അയാള്‍ ഞങ്ങളോട് യാത്ര ചോദിച്ചു. അയാള്‍ക്ക് കൊടുക്കാന്‍ അമ്മ ഏല്പിച്ചിരുന്ന എഴുത്തും ആ നിറഞ്ഞ പേപ്പര്‍ ബാഗും താന്‍ അയാള്‍ക്ക് നിറകണ്ണുകളോടെ കൈമാറി.


അങ്ങകലേക്ക് നീങ്ങിപ്പോകുന്ന കാറിന്റെ പിന്‍‌സീറ്റില്‍ ആ പേപ്പര്‍ബാഗ് നെഞ്ചോട് ചേര്‍ത്ത് അയാള്‍. പേപ്പര്‍ ബാഗിലെ കടലാസ്സുകള്‍.... അമ്മയുടെതിരുശേഷിപ്പുകള്‍... ഉചിതമായ കൈകളിലേക്ക്....

9 comments:

  1. WHO M I? said..
    thank u sister

    ഈ കമെന്‍റു് ഇവിടെ കിടക്കുന്നതു കൊണ്ട് ഞാന്‍ ഈ പോസ്റ്റു
    ഡിലീറ്റു ചെയ്യാത്തത്

    ReplyDelete
  2. hehehe ...enthina ee katha delete chyunathu ...nalla kathayaa ketto


    dont delte it but onnu edit chythaal ithilum nalla kathayavum ..onnu koodi outhkam nallathaa

    ReplyDelete
  3. my dreams,( ist copy de mukalil)
    angineyalla. ithinte oru copy de ii mukalil kidakkunnu. ariyathe onnukuudi ayi.athukondanu. oru comment aadyam veenu athukondu ii copy delete cheyaththathu ennanu paranjathanu. kuuttaththilum comment kandu orupatu santhoshamundu..mukalil oththiripper comment ittittundu


    thommy thank u very much

    ReplyDelete
  4. nannayirikkunnu......ezhuthinte reethy....
    pinne ottappedalinte nalukalil ezhuthinte lokathu mathram jeevikkumpol ingane thettukal thiruthanum...ithiri sneham pankuvekkanum kure kunjanujanmarum aniyathimarum ........athu veroru sukham aashamsakal

    ReplyDelete
  5. നന്നായി എഴുതി ...മനസ്സില്‍ തൊടുന്നു ..മരണം ഒരു മനുഷ്യനെ ലോകത്തേക്ക് ഒന്ന് കൂടി വ്യക്തമായി പരിചയപ്പെടുത്തും ...അതാണ് ഇവിടെ ചേച്ചിപെണ്ണിന് സംഭവിച്ചത് ..എല്ലാര്‍ക്കും അവരെ ശരിക്കും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു ..ഒരു വേല ജീവനോടെ ഇരിക്കുമ്പോള്‍ ഇങ്ങിനെ ഒരു അനിയന്‍ ചെറുക്കനെ കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ ആരും മനസ്സിലാക്കുമായിരുന്നില്ല അതിന്റെ അര്‍ത്ഥത്തില്‍ ...സംശയവും വഴക്കും ശകാരവും ഒരു പക്ഷെ ഏറ്റു വങ്ങേണ്ടി വരുമായിരുന്നു ...

    ReplyDelete

Related Posts Plugin for WordPress, Blogger...