Friday, September 24, 2010

ഒ എന്‍ വിയ്ക്കൊരു പൂച്ചെണ്ട്.

                   


   കവിത തന്‍ കസ്തൂരി കടഞ്ഞെടുത്ത്
   ഓം കാരമായ് തന്നൊരോയെന്‍വിയ്ക്ക്
   ഒരുന്നൂറു പൂച്ചെണ്ടു  കൊണ്ടിവിടെ
   ഒരു നല്ല ആശംസ അര്‍പ്പിച്ചിടട്ടെ!

    ഒരു ചരമഗീതം ഭൂമിതന്‍റ
    ഒരുന്നൂറു  മനസ്സുകളിലലയടിച്ചു
    ഒത്തൊരുമിച്ചൊരു പ്രതിജ്ഞ നല്‍കാം!
    ഒരു നാളും കരയിയ്ക്കില്ലീഭൂമിയെ നാം
    ഒരു വയല്‍ പോലും നികത്തിടില്ല.
    ഒരു മരം പോലും മുറിച്ചിടില്ല.
    ഒരുമിച്ചു നിന്നൊന്നേറ്റു ചൊല്ലൂ
    ഒരു നല്ല നാളേയ്ക്കായേറ്റു ചൊല്ലൂ....

28 comments:

 1. നമ്മുടെ പ്രിയപ്പെട്ട കവി ഒ എന്‍.വിയ്ക്ക്.ഏറ്റവും വലിയ പുരസ്ക്കാരം..
  നമുക്ക് മലയാളികള്‍ക്ക് വീണ്ടും അഭിമാനിയ്ക്കാം..

  ReplyDelete
 2. ഇവിടെ പോസ്റ്റിടുമ്പോള്‍ ഇനിയെങ്കിലും ഒരു മെയില്‍ അയക്കുക..
  അറിയാത്തതുകൊണ്ടാണ് വരാതിരുന്നത്...
  എല്ലാം ഒന്ന് വായിക്കട്ടെ അഭിപ്രായം അതിനു ശേഷം..

  ReplyDelete
 3. നമ്മുടെ പ്രിയപ്പെട്ട കവി ഓ.എന്‍.വിക്ക് അവാര്‍‌ഡ് കിട്ടിയതില്‍ വളരെ സന്തോഷം. അദ്ദേഹത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍.

  ReplyDelete
 4. അര്‍ഹതപ്പെട്ട അംഗീകാരം.

  ReplyDelete
 5. അതേ, സന്തോഷം. ഒപ്പം അദ്ദേഹത്തിന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥനയും.!

  ReplyDelete
 6. അതെ, അഭിമാനിക്കാം..അഭിമാനംകൊണ്ടു നീണ്ടുനിവർന്നു, ശിരസ്സുയർത്തിപ്പിടിച്ചൂ നിൽക്കാം

  ReplyDelete
 7. അതെ.നമുക്ക്‌ അഭിമാനിക്കാം, ആശംസകള്‍ നേരാം.
  (ഒരു അഭിപ്രായം പ്രകടിപ്പിച്ച്ചോട്ടെ.മൂന്നാമത്തെയും നാലാമത്തെയും വരികളിലെ ആവര്‍ത്തനം ശ്രദ്ധിക്കുക. പ്രാസത്തിനു ശ്രമിക്കുമ്പോള്‍ അര്‍ഥവ്യത്യാസം വരുന്നുണ്ട്.
  'ഒരു നൂറ്' എന്നതിനു പകരം 'നൂറ്' എന്നോ 'ഒരുന്നൂറു' എന്നോ ആവാം,
  'ഒരു നല്ലൊരാശംസ' എന്നതിന് പകരം 'നല്ലൊരാശംസ' എന്നോ 'ഒരു നല്ല ആശംസ'എന്നോ ആവാം . അല്ലെങ്കില്‍ ആവര്‍ത്തനം ആയിപോകും.)
  എന്റെ അഭിപ്രായം ശരിയല്ലെങ്കില്‍ ക്ഷമിക്കുക

  ReplyDelete
 8. കവിത നന്നായിരിക്കുന്നു . അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ . തണല്‍ പറഞ്ഞ തിരുത്തുകള്‍ അനിര്‍വാര്യം. അപ്പോള്‍ ഓ.എന്‍ വിക്കുള്ള പൂച്ചെണ്ടു മനോഹരമാകും

  ReplyDelete
 9. സിദ്ധീക്ക് തൊഴിയൂര്‍ ..ഇനി അറിയിയ്ക്കാം ..വന്നതില്‍ സന്തോഷം

  Vayady

  പട്ടേപ്പാടം റാംജി

  Raghunath.O

  ആളവന്‍താന്‍

  മുകിൽ ----

  അതെ


  നമുക്കെല്ലാം അഭിമാനിയ്ക്കാം, സന്തോഷിയ്ക്കാം...വീണ്ടും ഒരുപാടു കവിതകളെഴുതാനദ്ദേഹത്തിന് ആയുരാരോഗ്യം കൊടുക്കാന്‍ ഈശ്വരനോടു പ്രാര്‍തിഥിയ്ക്കാം..

  ഇസ്മായില്‍ കുറുമ്പടി
  തെറ്റു തിരുത്തി..ചൂണ്ടിക്കാട്ടിയതില്‍ ഒരുപാടുസന്തോഷം
  Abdulkader kodungallur ..
  സന്തോഷം..അഭിപ്രായം സന്തോഷത്തോടുകൂടി മാനിച്ചു.

  Abdulkader kodungallur

  ReplyDelete
 10. അദ്ദേഹത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍.

  ReplyDelete
 11. ഞാനും സന്തോഷിക്കുന്നു.

  ReplyDelete
 12. ഉഗ്ഗ്രന്‍ way of congratulation

  ReplyDelete
 13. മലയാളിയുടെ അഭിമാനം വാനോളം ഉയരട്ടെ...

  ഇത് അംഗീകരിക്കാത്ത ഒരാളെ ഉണ്ടാകൂ...
  ആരാണെന്ന് ഞാന്‍ പറയാതെ എല്ലാര്‍ക്കും അറിയാം(N.B.സുരേഷ്)

  ReplyDelete
 14. അർഹതപ്പെട്ട അംഗീകാരം ‘അദ്ദേഹം’ നേടി. ഇപ്പോൾ ത്തന്നെ എഴുതിയത് സമയോചിതം തന്നെ. ഞാനും ആ സന്തോഷത്തിൽ പങ്കു ചേരുന്നു, ആശംസകൾ........

  ReplyDelete
 15. അടുത്ത തലമുറയില്‍നിന്ന് കടംവാങ്ങിയ ഭൂമായാണിത്,പോറലേല്‍ക്കാതെ തിരിച്ചുകൊടുക്കണം

  ReplyDelete
 16. അടുത്ത തലമുറയില്‍നിന്ന് കടംവാങ്ങിയ ഭൂമായാണിത്,പോറലേല്‍ക്കാതെ തിരിച്ചുകൊടുക്കണം

  ReplyDelete
 17. Jishad Cronic

  ഭാനു കളരിക്കല്‍
  വി.എ || V.A
  ആയിരത്തിയൊന്നാംരാവ്
  താന്തോന്നി/Thanthonni
  thank u all

  ReplyDelete
 18. nannaayirittund abhinandanam..
  abinandhanamgal kusumam chechi...

  ReplyDelete
 19. ee samarppanam athimanoharam..... aashamsakal..........

  ReplyDelete
 20. ഹായ്..കവിത യിലെ ആത്മാര്‍ത്ഥത
  ഓ എന്‍ വി യോടുള്ള ആദരം
  എല്ലാം ഇഷ്ടപ്പെട്ടു ..
  എന്റെ പ്രധാന ബ്ലോഗ്‌ കാണാന്‍ ക്ഷണിക്കുന്നു -നേരത്തെ ഫോളോ ചെയ്യുന്നത് ഇതേ പേരില്‍ ആദ്യം സൃഷ്ടിച്ച ബ്ലോഗാണ് .
  www.remesharoor.blogspot.com

  ReplyDelete
 21. പ്രിയപ്പെട്ട കവി ഒ എന്‍.വിയ്ക്ക് അഭിവാദ്യങ്ങള്‍..!!

  ReplyDelete
 22. Aashamsakal, bhoomiyude kavikku !


  www.ilanjipookkal.blogspot.com

  ReplyDelete
 23. കൊള്ളാം, നല്ല ആശംസകള്‍ തന്നെ

  നന്ദി, ആശംസകള്‍

  ReplyDelete
 24. jazmikkutty

  thank u
  jayarajmurukkumpuzha thank u jayaraj

  രമേശ്‌അരൂര്‍ ...എനിയ്ക്ക് അദ്ദേഹത്തിന്‍റ കവിതകള്‍ ഒരുപാടിഷ്ടമാണ്
  നന്ദി രമേശ്
  ﺎലക്ഷ്മി~ സന്തോഷം

  umfidha thank u

  Gopakumar V S thank u

  ReplyDelete
 25. "ഒരു ചരമഗീതം ഭൂമിതന്‍റ
  ഒരുന്നൂറു മനസ്സുകളിലലയടിച്ചു
  ഒത്തൊരുമിച്ചൊരു പ്രതിജ്ഞ നല്‍കാം!
  ഒരു നാളും കരയിയ്ക്കില്ലീഭൂമിയെ നാം
  ഒരു വയല്‍ പോലും നികത്തിടില്ല.
  ഒരു മരം പോലും മുറിച്ചിടില്ല.
  ഒരുമിച്ചു നിന്നൊന്നേറ്റു ചൊല്ലൂ
  ഒരു നല്ല നാളേയ്ക്കായേറ്റു ചൊല്ലൂ..."
  നന്നായി ..ഞാനും ഏറ്റു ചൊല്ലുന്നു ...ഇതിലും മീതെ ഇനി എങ്ങിനെ ആശംസകള്‍ നല്‍കും .."ഒരു നാളും കരയിയ്ക്കില്ലീഭൂമിയെ നാം" .

  ReplyDelete
 26. ഞാനും, ഏറെ സ്നേഹിക്കുന്നു…. ബഹുമാനിക്കുന്നു“ ഒ എൻ വി “ എന്ന അനുഗ്രഹീത കവിയെ.

  ReplyDelete
 27. ആദില ..
  സന്തോഷം
  sm sadique
  വീണ്ടും വന്നുവല്ലോ..സന്തോഷം

  ReplyDelete

Related Posts Plugin for WordPress, Blogger...