Sunday, October 3, 2010

“ഹാപ്പി ജേണി ഈസ്റ്റേണ്‍ റെയില്‍ വേ...!”

         
                

പെട്ടിയുടെ അടിയില്‍ വെച്ചിരുന്ന ആചെറിയ ഡപ്പയില്‍  തന്‍റ കണ്ണുകള്‍      ഉടക്കി .പതുക്കെ അതു തുറന്നു.ആ മഞ്ഞ നൂലില്‍ നോക്കിയിരുന്നപ്പോള്‍ മനസ്സ്  പുറകോട്ടു  പറന്നു.....

       തിരുവനന്തപുരം സെന്‍ട്രല്‍  റെയില്‍ വേസ്റ്റേഷന്‍. വെളുപ്പിനു നാലു മണി. ഗുരുവായൂര്‍ ചെന്നൈ എക്സപ്രസ്സ് ട്രെയിന്‍ വന്നു നിന്നു. സ്റ്റേഷന്‍റ പുറത്തോട്ടിറങ്ങി. എപ്പോഴും  ഡിസ്പ്ളേയില്‍   ആ ചുവന്ന അക്ഷരങ്ങള്‍യാത്രാമംഗളം- തെന്നി മാറുന്നത്  തന്‍റ ഒരു കൌതുക കാഴ്ചയാണ്.

ഹാപ്പി ജേര്‍ണി സതേണ്‍ റെയില്‍ വേ..

പരിസരം മൊത്തം ആട്ടിന്‍പറ്റം പോലെ മനുഷ്യര്‍.കൂട്ടം കൂട്ടമായി കുത്തിയിരിക്കുന്നു. വെറും തറയില്‍.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനോടു
ചോദിച്ചു ,സംശയനിവാരണത്തിനായി.
എവിടെ നിന്നാണ് ഇത്രയും ആള്‍ക്കാര്‍?”

അതോ, അത് ബീഹാറികളാണ്.ഇവിടെ റോഡുപണിക്കു കൊണ്ടിറക്കിയിരിക്കുകയാണ്.

   അദ്ദേഹം  തന്‍െറ  സംശയരൂപത്തിലുള്ള  നോട്ടം കണ്ടിട്ട് ബാക്കി കൂടി  ചോദിക്കാതെ തന്നെ       വിശദീകരിച്ചു.
അവര്‍ക്കിവിടെ ഗള്‍ഫു പോലെയാണ്. കൂലിയുടെ പകുതി ഇടത്തട്ടുകാരായ  ഏജന്‍റുമാര്‍ എടുത്താലും ബാക്കി കിട്ടുന്ന തുക അവിടെ കിട്ടുന്നതിന്‍റ മൂന്നിരട്ടി കിട്ടും.ഇപ്പോഴും വടക്കേ
ഇന്‍ഡ്യയിലൊക്കെ തുച്ഛമായ  കൂലിയല്ലെ കൊടുക്കുന്നത്.അദ്ദേഹത്തിന്‍റ വാക്കുകളില്‍
അതിന്‍റ പ്രതിഷേധം നിഴലിക്കുന്നതുപോലെ എനിക്കു തോന്നി.

തന്നെയവിടെ നിര്‍ത്തിയിട്ട് അദ്ദേഹം വണ്ടിയെടുക്കാന്‍  പോയി.

തന്‍റ ശ്രദ്ധ വീണ്ടും  അവരിലേക്കു തിരിഞ്ഞു. കൂട്ടത്തില്‍ ഒരെണ്ണം മാത്രം ഒറ്റപ്പെട്ടു് മാറിയിരിക്കുന്നു.പാറിപ്പറന്ന മുടി. വെള്ളം കണ്ടിട്ടില്ലാത്ത ഉടുതുണി. എന്‍റ  ശ്രദ്ധ മുഴുവന്‍
അവനിലേക്കു  തിരിഞ്ഞു..
ഒരു പതിനേഴു വയസ്സ് കഷ്ടിച്ചു പ്രായം. നിഷ്ക്കളങ്കമായ മുഖം. നോട്ടം ദയനീയം. പതുക്കെ അവന്‍റ അടുത്തുചെന്നിരുന്നു.
അദ്ദേഹത്തിന്‍റ ഭാഷയില്‍ പറഞ്ഞാല്‍ ഏതലവലാതിയെ കണ്ടാലും കുശലം തിരക്കും.

ശരിയാണ്. പണ്ടുതൊട്ടേ    തന്‍െറ യൊരു  ബലഹീനതയാണ് .  ഭിക്ഷക്കാരു വന്നാലും അവരുടെ ഊരും പേരും എല്ലാം ചോദിക്കും.എന്നിട്ടേ ഭിക്ഷ കൊടുക്കുകയുള്ളു.

ഇതങ്ങനെയല്ല... അവന്‍റ കണ്ണുകള്‍ , ...അതിലെ ദയനീയത...   എന്നെ  മാടിവിളിച്ചതാണ്.
ഹിന്ദിയില്‍ ചോദിച്ചു.
        ആപ് കാ നാം ക്യാഹെ   ജീ..     ?
         (പേരെന്ത്)
        “  പങ്കജ്  സിന്‍ഹാ..


വീണ്ടും ഹിന്ദിയില്‍ ചോദ്യങ്ങള്‍ .---മറുപടികള്‍.

വീട്ടില്‍  ആരൊക്കെ, സ്ഥലം എവിടെ.?”
അമ്മ,രണ്ടു കുഞ്ഞനുജത്തിമാര്‍
    എല്ലാം ഒന്നൊന്നായി അവന്‍ പറഞ്ഞു. അങ്ങകലെ  ബീഹാറിലെ ബഗുസാരി ജില്ലയിലെ മട്ടിഹാണി  ഗ്രാമത്തില്‍.അഛന്‍ നേരത്തെ മരിച്ചു.പഠിത്തം ഏഴാംക്ലാസ്സായപ്പോള്‍ നിര്‍ ത്തേണ്ടി വന്നു. പിന്നീട് അമ്മയെയും രണ്ടു കുഞ്ഞുപെങ്ങന്മാരെയും നോക്കാനുള്ള ചുമതല  അവന്‍റ ചുമലിലായി.

ഗോതമ്പു വയലുകളില്‍ കാളയ്ക്കു പകരം കലപ്പ പിടിക്കലായിരുന്നു ജോലി. കലപ്പ പിടിച്ചതിന്‍റ
തഴമ്പ് ആകൊച്ചു ചുമലുകളില്‍.
ഏജന്‍റു കൊടുത്ത ചെറിയ   അഡ്വാന്‍സ് തുക അമ്മയെ ഏല്പിച്ചിട്ട് ഇങ്ങോട്ടു തിരിച്ചത്രെ!  അനുജത്തിമാര്‍ഏഴിലും നാലിലും അവിടെ അടുത്തുള്ളസര്‍ക്കാര് സ്ക്കൂളില്‍ പഠിക്കുന്നു.
വണ്ടിയുടെ ഉച്ചത്തിലുള്ള ഹോണടി കേട്ടാണ്, അദ്ദേഹം വണ്ടിയും കൊണ്ട് നില്പു തുടങ്ങിയിട്ട്
സമയം ഇത്തിരിയായെന്ന് മനസ്സിലായത്.അവന് ഒരു ബൈ പറഞ്ഞ് ഓടി വണ്ടിയില്‍ കയറി.

             എല്ലാം ചോദിച്ചറിഞ്ഞോ?” അദ്ദേഹത്തിന്‍റ കമെന്‍റ്.

ഒരു ചിരിയില്‍ മറുപടി ഒതുക്കി. വണ്ടിയില്‍ ഇരുന്നപ്പോള്‍ മനസ്സ്   അറിയാതെ പിറുപിറുത്തു
ക ഷ്ടം.എന്തൊരു വിധി.പഠിച്ചു നടക്കേണ്ട കുട്ടി.

ദിവസങ്ങള്‍ കടന്നു പോയി.യാന്ത്രികമായ ജീവിതം.മക്കള്‍ അകലെ...ഓഫീസ് .വീട്.ഒരുദിവസം
ഓഫീസ് വണ്ടി കിട്ടാതെ വന്നപ്പോള്‍ ഓട്ടോ പിടിച്ച് സിറ്റി ബസ് പിടിക്കാന്‍  പോയതാണ്. വഴിയരികില്‍  കുഴിയെടുക്കുന്ന ജീവികളെ ഓട്ടോയിലിരുന്ന് വെറുതെ പരതി.പെട്ടെന്നാണ് ആ        ദൈന്യതയാര്‍ന്ന കണ്ണുകളില്‍ തന്‍റ കണ്ണുകള്‍ ഉടക്കിയത്.   യാദൃശ്ചികം എന്നേ പറയേണ്ടു.. സംശയിച്ചതുപോലെ  അവന്‍ തന്നെ. പിക്കാസും മണ്ണുമായി മല്‍പ്പിടുത്തം നടത്തുന്നു
                 ഓട്ടോ നിര്‍ത്തിച്ചു..മനസ്സിലോര്‍ത്തു
ഏതായാലും താമസിച്ചു.ഇനി പതുക്കെ പോകാം.

.
പങ്കജ്..വിളിച്ചു. അവന്‍ തലപൊക്കി.അടുത്തുചെന്നു. നിനക്കെന്നെ മനസ്സിലായോയെന്ന് അവന്‍റ ഭാഷയില്‍ ചോദിച്ചു.
ഭയ്യാ, ആപ് ഹംകോ പഹചാന്‍താഹെ  ക്യാ?”

അവന്‍റ കണ്ണിലൊരു തിളക്കം.മാനത്തെ അമ്പിളിക്കലപോലെ ഒരു വിടര്‍ന്ന ചിരി.

ജീഹാം ദീദീ.
(ആ ചേച്ചീ)

അതെ. അവന്‍ എന്നെ അംഗീകരിച്ചു. അവന്‍റ ദീദീ.
ശരിയാണ്. അവന്‍   കുഞ്ഞനിയനെപ്പോലെ തന്‍റ മനസ്സ് കവര്‍ന്നവനാണ്.അറിയാതെ  ഒരു വാത്സല്യം മനസ്സില്‍ നിറഞ്ഞു.അവന്‍റ കണ്ണുകള്‍ അവിടെയൊക്കെ പരതുന്നു. ഏജന്‍റ് അവിടെ എവിടെയെങ്കിലും കാണും.ഞാന്‍ മനസ്സിലാക്കി.
എവിടെ താമസിക്കുന്നെന്നും ,ബാക്കി കാര്യങ്ങളൊക്കെ തിരക്കി.ഒരു ടെന്‍റ് ദൂരെ ഒരു വെളിമ്പ്രദേശത്ത്  അവന്‍ കാട്ടിത്തന്നു. കുറെ ടെന്‍റുകള്‍ വേറെയും.എനിക്ക് ഒരുപാടു സന്തോഷമായി അവന്‍റ താമസ സ്ഥലം കണ്ടു പിടിച്ചതില്‍. അകലെ നിന്ന് അതാ ഏജന്‍റ് നടന്നു വരുന്നു. അയാള്‍ തന്നെ ഓടിക്കാനുള്ള  പുറപ്പാടിലാണ്. ജോലിയ്ക്ക് തടസ്സം സൃഷ്ടിച്ചതില്‍.ഞാനവനോട് പിന്നീടു കാണാമെന്ന്  പറഞ്ഞ് എളുപ്പം സ്ഥലം വിട്ടു.

         വീണ്ടും പകലുകള്‍ രാത്രികള്‍ക്ക് വഴിമാറി   കടന്നുപൊയ്ക്കൊണ്ടിരുന്നു.അവനിപ്പോള്‍

കുഴിയെടുക്കുന്നത് സിറ്റിയില്‍ നിന്നും കുറച്ചകലെയാണ്.താമസ സ്ഥലം പഴയതു തന്നെ.ഞാന്‍ ഓഫീസു വിട്ടാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഭയ്യായെ കാണാന്‍, അവന്‍റ കൂടാരത്തില്‍ പോകുക പതിവാക്കി.   എന്നും എന്‍റ കയ്യില്‍ അവനു തിന്നാന്‍ കൊടുക്കാന്‍ ഒരു പൊതി ഞാന്‍ കരുതിയിരിക്കും.   ചിലപ്പോള്‍  സൂര്യന്‍  അസ്തമിച്ചു കഴിഞ്ഞായിരിക്കും അവന്‍റ വരവ്. തന്നെ കാണുമ്പോള്‍ അകലെ നിന്നുതന്നെ ദീദീ യെന്നു വിളിച്ച്   ഓടിയെത്തും. തനിക്കറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ അവനുമായി ആശയവിനിമയം നടത്തി.

അവന് എഴുതാനും വായിക്കാനും അറിയാം. വീട്ടിലെ വിവരങ്ങള്‍ അറിയാന്‍  അവന് അതിയായ ആഗ്രഹമുണ്ടെന്ന്  മനസ്സിലായി.  ഒരുദിവസം  ഒരു പേനയും കുറച്ചു പേപ്പറും കവറും ഒക്കെയായിട്ടാണ്  ചെന്നത്. അവന് അമ്പിളി മാമനെ കിട്ടിയ സന്തോഷമായിരുന്നു. കത്തെഴുതി  കൈയ്യില്‍  തന്നു.അഡ്രസ്സും പറഞ്ഞു തന്നു.മറുപടിക്കായി സ്വന്തം അഡ്രസ്സും അകത്തു വെച്ചു.താന്‍ തന്നെ കത്തു പോസ്റ്റു ചെയ്തു.

           ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍റ വീട്ടില്‍ നിന്നും അനുജത്തി എഴുതിയ മറുപടി വന്നു.. അതുവായിച്ച് അവന്‍ ഒരുപാടു സന്തോഷിച്ചു.
ആ എഴുത്തു കുത്തുകള്‍ അങ്ങനെ  തുടര്‍ന്നുകൊണ്ടേയിരുന്നു.ഒപ്പം താനും അവനും അവന്‍റ കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധവും.എഴുത്തില്‍ എപ്പോഴും ഒരുവരി  ഹിന്ദിയില്‍          എനിക്കും കാണും.    ദീദിക്കു സുഖമാണോ?”

അവന്‍റ അമ്മയും അനുജത്തിമാരുമായിപ്പോലും താന്‍ മാനസ്സികമായി ഒരുപാടടുത്തുകഴിഞ്ഞു.
അവന്‍ കുറെശ്ശേ  തന്നില്‍ നിന്നും മലയാളം  വശത്താക്കി ത്തുടങ്ങി.
                       ഒരു ദിവസം അദ്ദേഹം ഒഫീഷ്യല്‍  ടൂറു പോയ ദിവസം, ജോലികഴിഞ്ഞ് അവനെയും കൂട്ടി ഞാന്‍ വീട്ടിലെത്തി.ഗേറ്റില്‍ നിന്നും അകത്തോട്ട് വിളിച്ചിട്ട് അവന്‍ കയറുന്നില്ല.ആകെ പരിഭ്രമം.
   വേണ്ടാ ദീദീ ഞാന്‍ ഇവിടെ നിന്നോലാം.അവന്‍ മലയാളത്തില്‍ പറഞ്ഞൊപ്പിച്ചു.

താന്‍ അവന്‍റ കൈയ്യില്‍ ബലമായി പിടിച്ചു വലിച്ചു വീട്ടില്‍ കൊണ്ടുവന്നിരുത്തി. സോഫായില്‍ പകുതി ഇരുന്നു ഇരുന്നില്ല എന്ന പരുവത്തില്‍. അവന്‍   പറഞ്ഞു, അവന്‍റ നാട്ടില്‍ ജന്മികള്‍ക്കാണ് ടെറസ്സു വീടെന്നും, അതിന്‍റ മുറ്റത്തേ  അവരെ നിര്‍ത്തുകയുള്ളു എന്നും അകത്തേക്കു കേറുവാന്‍ അനുവാദമില്ലായെന്നും മറ്റും.

 അവന് ഇഷ്ടം പോലെ ഭക്ഷണം കൊടുത്തു.അവനായി വാങ്ങി വെച്ചിരുന്ന ഒരു പാന്‍റും ഷര്‍ട്ടു കൊടുത്തു. അവന്‍റ കണ്ണില്‍ ആയിരം തിരിയുള്ള കല്‍വിളക്കു തെളിച്ച വെളിച്ചം. അതിന്‍റ
പ്രകാശം തന്‍െറ മനസ്സില്‍ നിറഞ്ഞു. അവന്‍ പറഞ്ഞു...
        
                                       
  ഏജന്‍റു നല്‍കുന്ന ശമ്പളം പകുതിമാത്രം.പകുതി ഇടനിലക്കാര്‍ക്കുള്ളതാണ്. അത് ആഴ്ചയിലൊരിയ്ക്കല്‍ വീട്ടില്‍ എത്തിക്കും.അമ്മ  മട്ടിഹാണിയില്‍ ഒരു  കൂര തട്ടികൂട്ടുകയാണ്.
. അടുത്ത പൂജയ്ക്ക് നാട്ടില്‍ പോകണമെന്നും പറഞ്ഞു.
ദീദി കൂടെ വരുമോ?” അവന്‍റ നിഷ്ക്കളങ്കമായ ചോദ്യം.താന്‍ നിരാശപ്പെടുത്തിയില്ല.
   ഒരു ദിവസം വരും. നിന്‍റയമ്മ ബസന്തിയെ കാണാന്‍. നിന്‍റ സഹോദരിമാര്‍  കാജലിനെയും
ബാദലിനെയും കാണാന്‍..    ഒരുദിവസം ദീദീ വരും....   അവനെ യാത്രയാക്കി.
            വീണ്ടും ദിവസങ്ങള്‍ കടന്നുപോയി. താന്‍ ഏജന്‍റിന്‍റ നോട്ടപ്പുള്ളിയായി.
അവനുമായിട്ടുള്ള കൂടിക്കാഴ്ച അയാള്‍ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലയെന്ന്  തനിക്കു മനസ്സിലായി. അതുകൊണ്ട് അവന്‍റ അടുത്തേക്കുള്ള പോക്കുവരവിന്‍റ കാലയളവു കൂട്ടി..  അങ്ങിനെയിരിക്കെ    ഒരു ദിവസം  വീണഅടും  അവന്‍റ ടെന്‍റില്‍  ചെന്നു.അന്നവന് അത്യധികം ഉത്സാഹം ആയിരുന്നു.തന്നെ അകത്തു കൊണ്ടുപോയി ഒരു പായില്‍ ഇരുത്തി..

ദീദീ കണ്ണടയ്ക്കാന്‍  അവന്‍  പറഞ്ഞു.  പറഞ്ഞതുപോലെ ഞാന്‍ കണ്ണടച്ചു. തന്‍റ വലതുകൈയില്‍
എന്തോ അവന്‍ കെട്ടുന്നു.ഞാന്‍ പതുക്കെ കണ്ണുതുറന്നു.അതെ , അവന്‍ അവന്‍റ ദീദിക്ക് സാഹോദര്യത്തിന്‍റ പ്രതീകം,.ഒരു മഞ്ഞച്ചരട്....കെട്ടുകയായിരുന്നു.   അവന്  അത്  സ്വര്‍ണ്ണ നൂലിനെക്കാള്‍വിലപിടിപ്പുള്ളതാണെന്ന് അവന്‍റ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.അന്ന്

രക്ഷാബന്ധന്‍ദിനമായിരുന്നു.”. താന്‍ അവന് പതിവായി കൊടുക്കാറുള്ള മധുരപലഹാരങ്ങള്‍‍.
കൊടുത്തു. അന്ന് ഞങ്ങള്‍ രണ്ടുപേരും കൂടി അതുപങ്കിട്ടു.
     ദിവസങ്ങള്‍ വീണ്ടും കടന്നുപോയി.കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു.ജപ്പാന്‍കുടിവെള്ളത്തിന്‍റ
കുഴിയെടുക്കല്‍ ഏകദേശം തീരാറായി. കുഴിയെടുക്കുന്നിടത്തൊന്നും  കാണാഞ്ഞിട്ടാണ് ഞാന്‍ അവന്‍റ     ടെന്‍റിലേക്ക്  പോയത്.അതിനകത്തേക്ക് നോക്കി.അതാ അവിടെ മൂടിപ്പുതച്ച് അവന്‍ കിടക്കുന്നു. താന്‍ അകത്തു കയറി വിളിച്ചു.

                                                    “പങ്കജ്.
    ..ദീദീ...ദീദീ..” അവന്‍െറ അവശതയാര്‍ന്ന സ്വരം

       അടുത്തു ചെന്നു.തൊട്ടു നോക്കി.പൊള്ളുന്ന ചൂട്.  എനിക്കു മനസ്സിലായി . ഡങ്കിപ്പനി സിറ്റിയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഉടനെ എന്തെങ്കിലും ചെയ്യണം തനിയ്ക്ക്
ഉത്തരവാദിത്തം എടുക്കാന്‍ പറ്റില്ലല്ലൊ. കൂട്ടു തൊഴിലാളികളുടെ അടുക്കലേക്ക്
 ചെന്നു.അവര്‍ ഏജന്‍റിന്‍റടുക്കല്‍   അന്നു കാലത്തു തന്നെ പറഞ്ഞിരുന്നു  എന്നാണ് അറിയാന്‍ കഴിഞ്ഞത്.അയാള്‍ അല്പം അകലെ മാറി നില്ക്കുന്നുണ്ടായിരുന്നു. താന്‍ ചെന്ന്
അയാളോട്  കാര്യം പറഞ്ഞു.

 നിങ്ങളുടെ ആരാ അവന്‍”  അയാളുടെ  ചോദ്യം    ഒരു കൊടുങ്കാറ്റുപോലെ..എന്‍റ മനസ്സില്‍
വീണ്ടും..വീണ്ടും ..  ആഞ്ഞടിച്ചു ഞാനൊരാത്മ  പരിശോധന നടത്തി . ശരിയാണ്.തന്‍റ ആരാ അവന്‍.
ഞാന്‍ അവന്‍റ ദീദീ എന്നു പറയാമോ ? പറ്റില്ല. തന്‍െറയും  അവന്‍റേയും മാത്രം ബന്ധം.
പണ്ട് സ്ക്കൂളില്‍, പ്രാര്‍ത്ഥന കഴിഞ്ഞു ചൊല്ലുന്ന  പ്രതിജ്ഞയിലെ ഒരു വരി മനസ്സില്‍  കിടന്നു
പിടയ്ക്കുന്നു.
എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.
എന്‍റ മനസ്സിലൊരു ചോദ്യം പൊന്തി. അതിവിടെ ഇയാളോടു പറയാമോ?  
താന്‍ പറഞ്ഞു അവന് നല്ല പനിയുണ്ട്.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം. ഇല്ലെങ്കില്‍..

തനിക്കത് പൂരിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടിയില്ല.
അയാളതു പൂരിപ്പിച്ചു.വളരെ നിസ്സാരമായി.
കൂടിവന്നാല്‍  അവനങ്ങു ചാകുമായിരിക്കും.


അയാള്‍എത്ര  ലാഘവത്തോടെ പറഞ്ഞു.
  “ചത്താല്‍”.താ ന്‍‍.  ചോദിച്ചു.

മെഡിക്കല്‍  കോളേജിലെ പിള്ളേര്‍ക്ക്.   അയാളൊന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു...
അനാഥ ശവം, അല്ലാതെ ഇതിനെയൊക്കെ പിടിച്ചോണ്ടു വന്നിടത്ത് ശവമെത്തിക്കാന്‍ പറ്റുമോ
എന്‍റ പെങ്ങളേ.  അയാളുടെ സംസാരത്തിന്‍റ  പരിഹാസച്ചുവ എന്നെ തളര്‍ത്തി.നല്ലവണ്ണം മദ്യപിച്ചിരുന്ന അയാള്‍    ദേഷ്യത്തോടെ പറഞ്ഞു നിര്‍ത്തി.
നിങ്ങളു തനിയെ പോകുമോ ,അതോ ഞാനോടിയ്ക്കണോ..

താന്‍ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നും പനിക്കുള്ള ഗുളികകളും ഒരു കുപ്പി വെള്ളവും വാങ്ങി വീണ്ടും അവന്‍റ കൂടാരത്തിലേക്കു ചെന്നു. ആളനക്കം കേട്ടപ്പോള്‍ അവനു മനസ്സിലായി താന്‍ വീണ്ടും ചെന്നു എന്ന്.
അവന്‍റടുത്തിരുന്നു.. അവന്‍ വെള്ളം ചോദിച്ചു.  ഞാന്‍ കുപ്പിയുടെ അടപ്പു തുറന്ന് പതുക്കെ വെള്ളം അവന്‍റ വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു.
അവന്‍     ദീദീ....എന്നു വിളിച്ചുകൊണ്ട്   തന്‍റ കൈകളിറുകെ  പിടിച്ചു.
ഭയ്യാ..താന്‍ മറ്റെ കൈകൊണ്ട് അവന്‍റ തലയില്‍ പതുക്കെ തലോടി..നിമിഷങ്ങള്‍ കടന്നുപോയി...
തന്‍റ കണ്ണുകളില്‍ നിന്നും വീണ ബാഷ്പ കണങ്ങള്‍
അവന്‍റ  മുഖത്ത് ചിന്നിചിതറി.അതവന്‍റ മനസ്സില്‍ കുളിരേകിയോ..?                 ..
  പതുക്കെയെണീറ്റു.  വഴിനീളെ ജോലിയ്ക്കു പറ്റാത്ത മാടുകളെ   കൂട്ടം കൂട്ടമായി അറക്കാന്‍ കൊണ്ടു പോകുന്ന കാഴ്ച കണ്ടു...

അസുഖം കൂടുതലായ അവനെ തിരിച്ചവന്‍റ നാട്ടിലോട്ട് വിടുകയാണെന്ന് ഞാനറിഞ്ഞു.

പിറ്റേന്ന്  കാലത്ത് റെയില്‍ വേ സ്റ്റേഷനില്‍  അവന്‍റ കണ്ണുകള്‍ തനിയ്ക്കവേണ്ടി പരതുന്നു. താന്‍
ഓടി എത്തി. ഇനി നിമിഷങ്ങള്‍ മാത്രം.. അവന്‍ കംപാര്‍ട്ടുമെന്‍റിലെ അഴികള്‍ക്കിടയിലൂടെ തന്നെ വിളിച്ചു...ദീദീ.....അവസാനമായി..താനവന്‍റ അടുത്തുചെന്നു. ആകൈകള്‍ എന്‍റടുത്തേയ്ക്കു
നീണ്ടു. രാഖിയുടെ നുലിഴകളില്‍ അതുപരതി...ഞാനാവിരലുകളില്‍..എന്‍റ കുഞ്ഞനിയനോ..അതോ..എന്‍റ മോനോ..ഒരു മുത്തം..ഒരു ചക്കരമുത്തം..

     ദൈന്യതയാര്‍ന്ന് ക്ഷീണിച്ച  അവന്‍റ കണ്ണുകളില്‍ ജ്വലിച്ച പ്രകാശത്തിന് ആയിരം

സൂര്യന്‍മാരെ തോല്പിക്കുവാനുള്ള തേജസ്സു  താന്‍ കണ്ടു..      


അവനെയും വഹിച്ചുകൊണ്ടു തീവണ്ടി മുന്നോട്ടു നീങ്ങി..അപ്പോഴും  ഞാനാ ചെമന്ന അക്ഷരങ്ങളോര്‍ത്തു.
 ..       

"ഹാപ്പി ജേണി ഈസ്റ്റേണ്‍ റെയില്‍ വേ !"

തിരിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോള്‍ മനസ്സില്‍ പണ്ട് പറഞ്ഞു പതിഞ്ഞ വാചകം
തികട്ടി വന്നു

 “എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.
                                              
                                       


50 comments:

 1. “എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.”

  ReplyDelete
 2. കാരുണ്യം തുളുമ്പി നില്‍ക്കുന്നു.
  ഇത് കഥ തന്നെ ആണോ? അതോ ശരിക്കും സംഭവിച്ചതോ..? എഴുത്ത് അത്ര ഭംഗിയായി.

  ReplyDelete
 3. നന്നായിരിക്കുന്നു കഥ. ഒഴുക്കുണ്ട്..

  ReplyDelete
 4. ദൈന്യതയാര്‍ന്ന് ക്ഷീണിച്ച അവന്‍റ കണ്ണുകളില്‍ ജ്വലിച്ച പ്രകാശത്തിന് ആയിരം


  സൂര്യന്‍മാരെ തോല്പിക്കുവാനുള്ള തേജസ്സു ഞാന്‍ കണ്ടു..

  Nice..
  Best wishes

  ReplyDelete
 5. സത്യം പറഞ്ഞാല്‍ ഇതിന്‍റെ വലിപ്പം കണ്ടിട്ട് പിന്നെ വായിക്കാം എന്ന് കരുതി ..എന്നാലും തുടക്കം ഒന്നും നോക്കാം എന്ന് കരുതി വായന തുടങ്ങി ...പിന്നെ വായിക്കുന്നതിനു പകരം ദീദിയുടെ കൂടെ ഭയ്യയെയും ആ മനുഷ്യ രൂപമുള്ള മദ്യപിച്ച യെജെന്റ്റ് നെയും ഒക്കെ കണ്ടാണ്‌ തിരിച്ച് വന്നത് ..ഇത് സത്യമോ അതോ കഥയോ ? എന്തായാലും ആ കുരുന്നു മനസ്സില്‍ നിന്നും മായാന്‍ അല്‍പ്പം സമയം എടുക്കും ...നന്നായി എഴുതി ...ഇങ്ങിനെയും ജീവിതങ്ങള്‍ ...

  ReplyDelete
 6. സത്യമാണെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ് ചേച്ചീ. എന്തായാലും നന്നായി ചെയ്തത്. എല്ലാ ഇന്ത്യാക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്.!

  ReplyDelete
 7. വാക്കുകള്‍ക്കു മുന്നേ പറക്കുന്ന വികാരങ്ങളാല്‍ തീവ്രം ഈ വിവരണം

  ReplyDelete
 8. ആ അനുഭവ വിവരണം ഹ്രദയത്തിന്റെ ആര്‍ദ്ര തലങ്ങളെ സ്പര്‍ശിച്ചപ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു . എഴുത്തുകാരിക്ക് എന്‍റെ സ്നേഹാര്‍ദ്രമായ ഒരു പൂച്ചെണ്ടു സമര്‍പ്പിക്കുന്നു

  ReplyDelete
 9. നിത്യേനയെന്നോണം നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നല്ല വികാരതീവ്രതോയോടെ അലിവാര്‍ന്ന ശൈലിയില്‍ പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം തൊഴിലാളി മുതലാളി ബന്ധം തന്നെ ഇപ്പോഴും തുടരുന്നു.
  ആശംസകള്‍.

  ReplyDelete
 10. വളരെ ലളിതമായി മനസ്സില്‍ തട്ടും വിധം എഴുതിയിരിക്കുന്നു. നിസ്സഹരായ കുറെ മനുഷ്യരുടെ മുഖം മനസ്സില്‍ തെളിഞ്ഞു. ഹൃദ്യമായിരുന്നു.

  ReplyDelete
 11. വരയും വരിയും : സിബു നൂറനാട്

  മുകില്‍

  the man to walk with


  ആദില

  ആളവന്‍താന്‍

  ആയിരത്തിയൊന്നാംരാവ്

  Abdulkader kodungallur


  പട്ടേപ്പാടം റാംജി

  Abdulkader kodungallur

  Vayady

  എല്ലാവര്‍ക്കും നന്ദി..

  എല്ലാവരും അറിയാന്‍

  ശരിയ്ക്കും ആദ്യത്തെ ഭാഗങ്ങള്‍ അനുഭവം. വെളുപ്പിനെ ആട്ടിന്‍ പറ്റത്തെപ്പോലെ ഇവരെ കൊണ്ടിറക്കിയിരിയ്ക്കുന്നതു കണ്ടതാണ്.
  പിന്നീട് ഒരനുഭവം ഇവിടെ നടന്നത് മനസ്സില്‍ കിടക്കുന്നു. കുറച്ചുനാള്‍ക്കു മുന്‍പ് ഇവരില്‍ രണ്ടുപേര്‍ ഡങ്കിപ്പനി പിടിച്ച് ചികിത്സ കിട്ടാതെ മരിച്ചത്. പിന്നെ ഇവിടെയടുത്ത് ഒരു പ്രൈവറ്റാശുപത്രിയില്‍ ട്രഞ്ചു കുഴിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഇവരില്‍ രണ്ടു കുട്ടികള്‍ കാലുമുറിഞ്ഞു വന്നു.ഭാഷവശമില്ലാതിരുന്ന അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. ഉത്തരവാദിത്വം
  എടുക്കാത്ത ഏജന്‍റു മാരുടെ കാര്യം ഒന്നു പേപ്പറില്‍ കൊടുക്കാമെന്നു കരുതി അതിനുള്ള വട്ടം കൂട്ടിയപ്പോള്‍ ആ കുട്ടികള്‍ ശരിയ്ക്കും പറഞ്ഞാല്‍ എന്‍റ കാലില്‍ തൊട്ടുതൊഴുതിട്ടു പറഞ്ഞു. ദീദീ പേപ്പറില്‍ കൊടുക്കരുതേ..വയറ്റിപിഴപ്പാണേ..നാളെത്തന്നേ പിരിച്ചുവിടുമെന്നും.. അതെന്‍റെ മനസ്സില്‍ ഒരുപാടു വേദന ഉണ്ടാക്കിയ രംഗമായിരുന്നു.അതെല്ലാം കൂടി ചേര്‍ത്ത് കഥയാക്കിയതാണ്. പത്തുപേരറിയുന്നെങ്കില്‍ അറിയട്ടെ എന്നു കരുതി. സോഷ്യലിസം ഇത്രയും
  ഉള്ള കേരളത്തില്‍ പോലും അസംഘിടിത മേഖലയിലുള്ള തൊഴിലാളികള്‍ അനുഭവിയ്ക്കുന്ന വേദനകളാണിത്

  ReplyDelete
 12. നന്നായിരിക്കുന്നു...

  ReplyDelete
 13. "വഴിനീളെ ജോലിയ്ക്കു പറ്റാത്ത മാടുകളെ കൂട്ടം കൂട്ടമായി അറക്കാന്‍ കൊണ്ടു പോകുന്ന കാഴ്ച കണ്ടു..."ഈ കഥയിലെ ഏറ്റവും കാതലെന്നു എനിക്ക് തോന്നിയ വരികളാണിത്.ഉപയോഗം കഴിഞ്ഞാല്‍ എന്തും മനുഷ്യനെന്നോ മൃഗമെന്നോ മതാപിതാക്കളെന്നോ സഹോദരങ്ങളെന്നോ വക തിരിവില്ലാതെ വലിച്ചെറിയുന്ന സംസ്കാരം...കഥ കൃത്രിമത്വം അശേഷം ഇല്ലാതെ അസ്സലായി എഴുതി..കവിത എഴുത്തിനേക്കാള്‍ കൂടുതല്‍ താങ്കള്‍ക്ക് തിളങ്ങാന്‍ കഴിയുക കഥയെഴുത്തിലാണ്.സ്വന്തം മേഖല ഏതെന്നു തിരിച്ചറിഞ്ഞു അതില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ ഇനിയും നല്ല രചനകള്‍ ഉണ്ടാകും ..
  mattonnu മറ്റൊന്ന് കൂടി -കഥയുടെ തലവാചകം "ഹാപ്പി ജേര്‍ണി ഈസ്റ്റെ ണ്‍ റയില്‍വേ "എന്നും കഥയുടെ ആദ്യ പാരഗ്രാഫില്‍
  ഹാപ്പി ജേര്‍ണി സതെണ്‍ റയില്‍ വെ എന്നും ആണ് .കഥ അവസാനിക്കുന്ന ഭാഗത്ത് വീണ്ടും "ഹാപ്പി ജേര്‍ണി ഈസ്റ്റെണ്‍ റയില്‍ വെ എന്നും കാണുന്നു " ഇതില്‍ ഏതാണ് ശരി ?
  ഇത്തരം കൊച്ചു തെറ്റുകള്‍ കൂടി ഒഴിവാക്കിയാല്‍ കഥ ഫിനിഷ്ഡ്‌ ആകും .എല്ലാ വിധ ആശംസകളും ..

  ReplyDelete
 14. രമേശ് സന്തോഷം,
  ആദ്യത്തെ ഹാപ്പി ജേര്‍ണി സതെണ്‍ റയില്‍വെ
  തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ ഒരാള്‍പോകുമ്പോള്‍ കാണുന്ന കാഴ്ച.അടുത്തത് പങ്കജിന് അവിടെ ബീഹാറില്‍
  നിന്നും യാത്രാമംഗളം നേര്‍ന്നു വിട്ട റെയില്‍വേസ്റ്റേഷന്‍

  ReplyDelete
 15. ടാഗേറിന്റെ ഒരു കഥയുണ്ട്. ഹോം കമിങ്ങ്.
  അതിലെ കഥാ പാത്രം ഫതിക് ചക്രവര്‍ത്തി
  എന്ന പയ്യനാണ്. വീട്ടിലെ പട്ടിണി നിമിത്തം
  ബന്ധുവിന്റെ വീട്ടില്‍ അവന്‍ കഴിച്ചു കൂട്ടേണ്ടി
  വരുന്നു. ഒടുവില്‍ വീട്ടിലെത്താന്‍ കൊതിച്ച്
  കൊതിച്ച് പനിച്ചു വിറച്ച് അവന്‍ കിടക്കുന്നു
  ആ ഫതിക് ചക്രവര്‍ത്തി നല്കിയ വ്യഥ അതേ
  യളവില്‍ ഒരു മാത്രയും കുറയാതെ പങ്കജ്
  നല്കുന്നു. ഇതു കഥയാണ്. വളരെ വളരെ
  നല്ല കഥ. നമ്മുടെ ആനുകാലികങ്ങളില്‍
  ജീവിത ഗന്ധിയായ എഴുത്തുകള്‍ അസ്തമിക്കു
  മ്പോള്‍ ബൂലോകത്തിലത് ഉദിച്ചുയര്‍ന്ന്
  പ്രകാശം പരത്തുകയാണെന്ന് ഭവതിയും
  അതിന്റെ പരിപൂര്‍ണ്ണ ഭാഗമായി നിന്ന്
  സാഭിമാനം ഉത്ഘോഷിക്കുന്നു.

  ReplyDelete
 16. ജയിംസ് സണ്ണി പാറ്റൂര്‍
  മാഷേ ,
  ഇത്രയും വലിയ ഒരു എഴുത്തുകാരന്‍റ കഥാപാത്രത്തിനോട് ഈ പാവപ്പെട്ടവളുടെ കഥാപാത്രത്തിനെ ഉപമിക്കാനുള്ള യോഗ്യതയുണ്ടോ?
  താങ്കളുടെ ഈ വലിയ കോംപ്ലിമെന്‍റിന് നന്ദി.

  ReplyDelete
 17. വളരെ നല്ലത്. അനുഭവങ്ങളിൽ നിന്നും ചീന്തിയെടുക്കുന്ന ആശയത്തിന് ആഴം കൂടും. നല്ല ശൈലിയും കൂടി ഒത്തുചേർന്നാൽ, അത് വായനക്കാരുടെ മനസ്സിനെ ത്രസിപ്പിച്ച്, സംഭവത്തിലേയ്ക്ക് ആവാഹിക്കും. എങ്കിലേ ‘കഥ’യാകൂ,കഥയെഴുത്താകൂ. അതാണ് സാഹിത്യമെഴുത്തിന്റെ തത്ത്വം. കഥ പറയുന്നയാളും, കഥാപാത്രങ്ങളും മനസ്സിൽ പതിഞ്ഞു കിടക്കുന്നു, സംഭവം നേരിൽ കണ്ടതുപോലെ. ശ്രീ. ജെയിംസ് പറഞ്ഞതുപോലെ,‘ബൂലോക’ത്തിൽ ഒരു നല്ല കഥകൂടി ഉദിച്ചുവന്നു. എന്തെഴുതിയാലും അതിൽ ഇതുപോലെ ഒരു നല്ല ആശയം കൊടുക്കാൻ എല്ലാവർക്കും കഴിയട്ടെ. (ഇതിനുമുമ്പ് എഴുതിയിട്ടുള്ളതിലാകെ ഈശൈലി കാണുന്നില്ലല്ലൊ. ഇപ്പോൾ.....?) ആശംസകൾ, അഭിനന്ദനങ്ങൾ.......

  ReplyDelete
 18. ദീദി, ഞാനും ആ കൈകളില്‍ സാഹോദര്യത്തിന്റെ വര്‍ണ്ണ നൂല്‍ കെട്ടുന്നു.

  ReplyDelete
 19. Katha manoharam.Hridayasparshiyaya katha yekkal upare enikke istamayathe prameyamane.jathiyudeyum mathathinteyum, stalathinteyum paril vibajikkapedunna indi, indian Railwayil polum southen, estern enne veerthiruvukal undenna bhayanaka satyam kthakari lalithamayi parayunnu, congrats
  dr.rajgopal(Muscat)

  ReplyDelete
 20. ഞാന്‍ ഒരു ഇന്ത്യക്കാരനും!

  ReplyDelete
 21. ഒട്ടേറെ ബീഹാറികളേയും ബംഗാളികളേയും നിത്യവും ഞാനും കാണുന്നു. ഇത് തികച്ചും നടക്കാവുന്നത്. ആ നല്ല മനസ്സുകാണുന്നു.. ഭാരതം എന്റെ നാടാണ്.. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദന്മാരാണ്!!!

  ReplyDelete
 22. kadha assalayi....... nalla avatharanam .............. aashamsakal...........

  ReplyDelete
 23. കണ്ണ് നിറഞ്ഞു പോയി.ആരും ചെയ്യാത്ത കാര്യം.
  ചേച്ചിക്ക് നല്ലത് വരട്ടെ...

  ReplyDelete
 24. വി.എ || -താങ്കളുടെ നല്ല അഭിപ്രായത്തിന് സന്തോഷം.


  Jishad Cronic
  നന്ദി ജിഷാദ്

  ReplyDelete
 25. ഭാനു കളരിക്കല്‍
  ഭാനു ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

  Raju
  thank u raju very much

  ഒഴാക്കന്‍.
  എനിയ്ക്കറിയാം താങ്കള്‍ ഒരു നല്ല ഇന്ത്യക്കാരനും ആണെന്ന്.

  Malayalam Songs
  thanks for listing my blog

  Manoraj
  thank u manoraj

  jayarajmurukkumpuzha
  thanku


  താന്തോന്നി/Thanthonni

  സന്തോഷം

  ReplyDelete
 26. പൂര്‍ണ്ണമായ വികാരതീവൃത പങ്കുവയ്ക്കാന്‍ കഴിഞ്ഞു, വളരെ ഹൃദയസ്പര്‍ശിയായി...

  (ആദ്യം ‘താന്‍’ എന്ന് പറഞ്ഞുതുടങ്ങി, പിന്നെപ്പിന്നെ ‘ഞാന്‍’ എന്ന് മാറിയല്ലോ. ശരിക്കും ‘ഞാന്‍’ എന്നുതന്നെ മതിയായിരുന്നു)

  നന്നായിട്ടുണ്ട്, ആശംസകള്‍

  ReplyDelete
 27. nannaayirikkunnu..nalla ozhukkode ezhuthiyirikkkunnu.

  ReplyDelete
 28. നിത്യജീവിതത്തിലെ സംഭവങ്ങള്‍ ഹൃദയ സ്പര്‍ശിയായ ഭാഷയില്‍.... വായനക്കാരെ പിടിച്ചിരുത്തുന്ന ശൈലി, കഥാകാരിയുടെ വിജയം തന്നെ.ആശംസകള്‍!

  ReplyDelete
 29. വളച്ചുകെട്ടില്ലാത ഋജുവായ അവതരണം മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു. എഴുത്തിന്റെ സത്യസന്ധത എന്ന് പറയുന്നത് ഈ ശൈലിയാണ്. ഭാവുകങ്ങള്‍ !

  ReplyDelete
 30. ഹൃദയസ്പര്‍ശിയായ കഥ

  ReplyDelete
 31. Gopakumar V S (ഗോപന്‍ )
  നന്ദി ഗോപന്‍ . തെറ്റു ചൂണ്ടിക്കാട്ടിയതിനും. ഇനിയും ഇതുപോലെയുള്ള കറക്ഷന്‍ പ്രതീക്ഷിയ്ക്കുന്നു.

  lekshmi. lachu സന്തോഷം ലക്ഷ്മി.

  കുഞ്ഞൂസ് (Kunjuss) വിജയാശംസ സന്തോഷത്തോടെ സ്വീകരിച്ചിരിയ്ക്കുന്നു

  കെ.പി.സുകുമാരന്‍
  മാഷെ അഭിപ്രായത്തിന് ഒരുപാടു സന്തോഷം

  Raveena Raveendran

  താങ്കള്‍ എന്‍െറ ബ്ലോഗില്‍ ആദ്യമായിട്ടാണെന്നു തോന്നുന്നു.
  സന്തോഷം

  ReplyDelete
 32. ഹൃദയസ്പൃക്കായി എഴുതി..
  മാധ്യമം വീക്ക്‌ലിയില്‍ ഇത് സംബന്ധമായ ഒരു കവര്‍ സ്റ്റോറി വായിച്ചിരുന്നു.
  .

  ReplyDelete
 33. നല്ല കഥ ...............അല്ല ,.....ജീവിതം

  ReplyDelete
 34. ശരിക്കും കഥ മനസ്സില്‍ തട്ടി. എന്തൊരു ദുരനുഭവമാണിതൊക്കെ.!

  ReplyDelete
 35. touchy !
  “എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.”

  ReplyDelete
 36. നന്നായിരിക്കുന്നു കഥ

  ReplyDelete
 37. mayflowers
  Vishnupriya.A.R
  നന്ദി ഇവി ടെ ആദ്യ മായാണല്ലെ രണ്ടു പേരും
  വീണ്ടും വരിക
  കുമാരന്‍ | kumaran
  വീണ്ടും വന്നുവല്ലോ സന്തോഷം.

  ഉമ്മുഫിദ
  അതെ “എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.” ഈ ചിന്ത എല്ലാവരിലും ഉണ്ടായാല്‍ എന്തു നല്ലതായിരുന്നു.

  nanmandan
  സന്തോഷം

  ReplyDelete
 38. വന്നു വായിക്കാന്‍ താമസിച്ചു... എഴുത്ത് നന്നായി ഒരു കഥ എന്നതിനേക്കാള്‍ നേരിട്ട് കാണുന്ന അനുഭവം പോലെ ....

  അതെ “എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.”... ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കില്‍ എത്ര സുന്ദരമായി മാറും നമ്മുടെ ഭാരതം.....

  ReplyDelete
 39. അതെ ഹംസ
  എങ്കില്‍ എത്ര സുന്ദരമായി മാറും നമ്മുടെ ഭാരതം

  സന്തോഷം വന്നു വായിച്ചതില്‍

  ReplyDelete
 40. സത്യത്തിൽ കണ്ണു നിറഞ്ഞു.. haunting..
  ഇതു കഥയെന്നു പറഞ്ഞതു കൊണ്ടു അങ്ങനെ വിശ്വസിക്കുന്നു. അനുഭവം എന്നാണ്‌ തോന്നിയത്. മനോഹരം. അഭിനന്ദനങ്ങൾ!

  ReplyDelete
 41. വൈകിയെങ്കിലും സാബു വന്നതില്‍ സന്തോഷം

  ReplyDelete
 42. Nannayittundundu.live story. natural. truth. congrats!.

  ReplyDelete
 43. അപ്പൊ സാഹിത്യത്തിലെ പുലിയായി അല്ലെ!

  നന്നായി വരൂ പുലിച്ചേച്ചീ. ഹഹഹാ.
  (കണ്ണൂരാന്‍ അനുഗ്രഹിച്ചതാ)

  ReplyDelete
 44. എഴുത്തുകാരുടെ കണ്ണിൽ ചുറ്റും കാണുന്നതു തന്നെ വിഷയം.
  ഇന്ന് കേരളത്തിലെ എല്ലാ നാലും കൂടിയ കവലയിലും ആട്ടിൻപറ്റത്തെ പോലെ അതിരാവിലെ കാണുന്ന കാഴ്ച്ച. മനുഷ്യന്റെ രൂപമുള്ള ആട് (മാട്), കറക്കുമ്പോൾ പകുതി കറവക്കാരന്ന് ബാക്കി കുട്ടിയ്ക്ക്.

  ReplyDelete
 45. ഇത് ഞാൻ നേരത്തെ വായിച്ചിട്ടുണ്ട്. നല്ല കഥയാണ്.
  അങ്ങനെ രചനകൾ അച്ചടിയ്ക്കപ്പെട്ട് വലിയ എഴുത്ത്കാരിയാവട്ടെ!
  എല്ലാ ആശംസകളും...

  ReplyDelete

Related Posts Plugin for WordPress, Blogger...