Sunday, December 19, 2010

നവവര്‍ഷപ്പുലരി


      
ഒരു നവ പുലരിക്കായ് കാത്തിരിയ്ക്കുന്നു
ഒരു നൂറു കൂട്ടലും കിഴിയ്ക്കലും പേറി .
ഒരു കൂട്ടം ചതിയുടെ ഛന്ദസ്സുകളോ?
ഒരു സുന്ദര സ്വച്ഛന്ദ നാളുകളോ?
ഇനിയുള്ള നാളുകളില്‍ കാത്തിരിപ്പൂ.
നമുക്കായ്
ഇനിയുള്ള നാളുകളില്‍ കാത്തിരുപ്പൂ.

ഇന്നലെ നീ തന്ന ദുഃഖങ്ങളേ വിട
ഇന്നലെക്കണ്ട പേസ്വപ്നങ്ങളേ വിട
ഇന്നലെ നീ തന്ന വഞ്ചനകള്‍ക്കും വിട
ഇന്നലെയെന്‍ മിഴിയില്‍പ്പെട്ട
നീല നിഴലുകള്‍ക്കും.. വിട

നാളത്തെപ്പുലരിയില്‍
നാംകാണും സ്വപ്നങ്ങള്‍
നാടാടെയുള്ളവ ആയിടട്ടെ.!
നാം കാണും കാഴ്ചകള്‍
നന്മ നിറഞ്ഞവയായിടട്ടെ
നാം കേള്‍ക്കും വാര്‍ത്തകള്‍
ഇമ്പം നിറഞ്ഞവയായിടട്ടെ!
  നമ്മുടെ ചിന്തകള്‍
  നാടിന്‍റെ നന്മയ്ക്കായ് ആയിടട്ടെ.
  നമ്മുടെ കര്‍മ്മങ്ങള്‍
   നാലാള്‍ക്കുനേട്ടം വരുത്തുമാറാ..കട്ടെ.
   നല്ലൊരു ഉദയത്തിനായ്, കാത്തിരിയ്ക്കാം. 
   നവ വര്‍ഷപ്പുലരിക്കായ് കാത്തിരിയ്ക്കാം.

20 comments:

  1. അടുത്ത ഒരു പുതുവര്‍ഷപ്പുലരി കൂടി
    വരാന്‍ പോകുന്നു.
    എല്ലാവര്‍ക്കും എന്‍റെ ക്രിസ്തുമസ് ആശംസകളും
    പുതുവര്‍ഷാശംസകളും

    ReplyDelete
  2. പ്രതീക്ഷകളോടെ...
    ആശംസകള്‍.

    ReplyDelete
  3. വരവേറ്റല്ലോ വളരെ നല്ല വരികളുടെ അകമ്പടിയോടെ.

    നന്നായിരിക്കട്ടെ 2011 എന്നു പ്രാർത്ഥിക്കാം. ചെവിടു തകർക്കുന്നതൊന്നും കേൾക്കാനിടയാവാതെ കണ്ണു പൊട്ടുന്നതൊന്നും കാണാനിടയാവാതെ നമ്മളെ കാക്കട്ടെ പുതുവർഷം.

    സ്നേഹാശംസകൾ ക്രിസ്തുമസിനും പുതുവർഷത്തിനും.

    ReplyDelete
  4. നല്ല ചിന്തകളും പ്രവര്‍ത്തികളും കൊണ്ട് നമുക്ക് ഈ പുതുവര്‍‌ഷം സമ്പന്നമാക്കാം. ഓരോ നവവല്‍‌സരവും എനിക്കൊരു പുതിയ തുടക്കമാണ്‌. നവ വര്‍ഷപ്പുലരിക്കായി ഞാനും കാത്തിരിക്കുന്നു..
    ഹൃദയം നിറഞ്ഞ പുതുവത്സരാശാംസകള്‍!

    ReplyDelete
  5. കവിതയില്‍ പറഞ്ഞിരിക്കുന്ന പോലെ നമുക്കാശിക്കാം. പക്ഷെ പച്ചയായ യാഥാര്‍ത്യങ്ങള്‍ മറുവശത്ത് നിന്നും പല്ലിളിച്ചു കാട്ടുന്നു. റോഡിലെ വളവിലെ പൊന്തക്ക് പിന്നില്‍ ഒളിച്ചിരുന്ന് വടിവാളും കടാരയും അടക്കം പറയുന്നു, ഏതോ വഴിപോക്കന്‍റെ രക്തത്തിനായ് കൊതി പറയുന്നു. എങ്കിലും നമുക്ക് പ്രത്യാശിക്കാം. സമ്പല്‍ സമൃദ്ധമായ ഒരു പുതു വര്‍ഷം ഉണ്ടാവട്ടെയെന്ന്.

    എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ കുസുമത്തെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

    ReplyDelete
  6. ക്രിസ്മസ്-നവവത്സരാശംസകൾ..!
    സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടേയും പുത്തൻ കിരണങ്ങളെവിടെയും പ്രകാശം പരത്തട്ടേ...

    ReplyDelete
  7. കാത്തിരിക്കാം നമുക്ക് ആശകളുമായി.പ്രതീക്ഷകൾ പൂത്തു നിൽക്കുന്നുണ്ട് കവിതയിൽ. എന്റെ നവവത്സരാശംസകൾ!

    ReplyDelete
  8. നമുക്ക് ആശിക്കാം അത്രയല്ലേ കഴിയൂ..
    ("നമ്മുടെ കര്‍മ്മങ്ങള്‍
    നാലാള്‍ക്കുനേട്ടം വരുത്തുമാറാ..കട്ടെ"
    നാലാള്‍ക്കല്ല എല്ലാവര്ക്കും ആയിടട്ടെ.
    'പേസ്വപ്നം' എന്നതിനേക്കാള്‍ 'ദുസ്വപ്നം' എന്നല്ലേ യോജിക്കുക?)
    നന്മയുള്ള മനസ്സിന് നവവത്സരാശംസകള്‍ നേരുന്നു.

    ReplyDelete
  9. നവ വര്‍ഷപ്പുലരിക്കായ് കാത്തിരിയ്ക്കാം
    നാളത്തെപ്പുലരിയില്‍
    നാംകാണും സ്വപ്നങ്ങള്‍
    നാടാടെയുള്ളവ ആയിടട്ടെ.!

    ReplyDelete
  10. നല്ലൊരു പുതുവർഷമാകട്ടെ... നന്മയുടെ പൊൻ കിരണം കണികണ്ടുണരാൻ നമുക്കെല്ലാവർക്കും കഴിയട്ടെ... സ്നേഹവും സമാധാനവും നമ്മിൽ ഉണ്ടാകട്ടെ... ആശംസകൾ..

    ReplyDelete
  11. ക്രിസ്തുമസ് ആശംസകളും
    പുതുവര്‍ഷാശംസകളും

    ReplyDelete
  12. പ്രതീക്ഷ നീറ്ഞ്ഞ വരികള്‍.....എല്ലാ ആശംസകളും

    ReplyDelete
  13. കൈവിടാനാവാത്ത ശുഭപ്രതീക്ഷകളെ മുറുകെ പിടിക്കുക. തന്മയത്വം നിറഞ്ഞ വരികളിലൂടെ നന്മയുടെ പ്രതീക്ഷകള്‍ ഭംഗിയായി വരച്ചിട്ടു. ഇനിയും എഴുതുക

    ReplyDelete
  14. സമ്പല്‍ സമൃദ്ധമായ പുതുവര്‍ഷത്തെ പ്രത്യാശാപൂര്‍വ്വം വരവേല്‍ക്കാം

    ReplyDelete
  15. നല്ല പുലരികള്‍ നേരുന്നു ചേച്ചി, പുതുവത്സര ആശംസകള്‍

    ReplyDelete
  16. ശുഭപ്രതീക്ഷയോടെ......

    ആശംസകള്‍

    ReplyDelete
  17. പട്ടേപ്പാടം റാംജി

    മുകിൽ
    Vayady


    Asok Sadan .


    കുഞ്ഞൂസ് (Kunjuss)...

    ശ്രീനാഥന്‍

    ഇസ്മായില്‍ കുറുമ്പടി (തണല്‍)

    സുജിത് കയ്യൂര്‍ ..

    ഉമ്മുഅമ്മാർ


    അബ്ദുള്‍ ജിഷാദ് .

    ഉഷശ്രീ (കിലുക്കാംപെട്ടി) .

    salam pottengal

    Geetha .
    Aneesa

    Gopakumar V S (ഗോപന്‍ ) s
    എല്ലാവരേയും എന്‍റ സന്തോഷം അറിയിക്കട്ടെ.

    ReplyDelete
  18. നാടിന്‍റെ നന്മയ്ക്കായ് ആയിടട്ടെ....
    നമ്മുടെ കര്‍മ്മങ്ങള്‍.......

    നാലാള്‍ക്കുനേട്ടം വരുത്തുമാറാ..കട്ടെ.
    നല്ലൊരു ഉദയത്തിനായ്, കാത്തിരിയ്ക്കാം.
    നവ വര്‍ഷപ്പുലരിക്കായ് കാത്തിരിയ്ക്കാം

    നല്ല സന്ദേശങ്ങൾ സ്പുരിച്ചുനിൽക്കുന്ന വരികൾ...
    പുതുവർഷം ഇതുപോലെയായിടട്ടേ എന്ന് നമ്മൾക്കാശിക്കാം അല്ലേ

    ReplyDelete
  19. നല്ല വായനാ സുഖം പകരുന്നീ കവിത

    ReplyDelete

Related Posts Plugin for WordPress, Blogger...