കളിപ്രായത്തില്‍ പറമ്പില്‍ കിടക്കുന്നഅണ്ണാന്‍ പാതിയും കാക്കപാതിയും ഒന്നും മാവിന്‍റ ചുവട്ടില്‍ നിന്നും മാറ്റാന്‍ അമ്മ സമ്മതിയ്ക്കില്ല. അതവിടെ കിടന്നോട്ടെ. എപ്പോഴെങ്കിലും കിളിര്‍ത്താല്‍..നല്ല ചക്കരിച്ചി മാവായിവരും...
....തൂവികിടന്ന കുറെ വിത്തുകള്‍...നനവുതട്ടിയപ്പോള്‍.. ഓരോന്നോരോന്നായി കിളിര്‍ത്തു തുടങ്ങി..
അതവിടെ നിന്നു. പതുക്കെ പതുക്കെ ഇലകള്‍ വന്നു..ആരും ശ്രദ്ധ കൊടുത്തില്ല..എന്തിന്..
കാട്ടുചെടികളുടെ ഇടയില്‍.. ആരും കാണുന്നു പോലുമില്ല..നിറയെ കൊടിത്തൂവ ചെടികള്‍..ചുറ്റിപ്പിണഞ്ഞു കിടന്നു..ആരും നോക്കാന്‍ പോലും ധൈര്യപ്പെട്ടില്ല..അവിടേയ്ക്ക്..അങ്ങോട്ടടുത്താല്‍ പിന്നെ കൊടിത്തൂവയുടെ ഇലയില്‍ തട്ടും. പിന്നെയാചൊറിച്ചില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കും... പതുക്കെ പതുക്കെ വളര്‍ന്നു തുടങ്ങി..ഒരു ശിശിരത്തില്‍ കാര്‍ത്തികമാസത്തില്‍ ഒരു ദിവസം പൂവിട്ടു..ദൂരെ നിന്നവര്‍ പോലും കണ്ടു..
അതാ ആ കാട്ടുചെടികള്‍ക്കിടയില്‍ ഒരു പുതിയ ചെടി പൂവിട്ടു നില്‍ക്കുന്നു.ഇതുവരെ ഇങ്ങനൊരെണ്ണം ആരും കണ്ടിട്ടില്ല, ഇതിനു മുമ്പ്.. മനോഹരമായ പൂക്കള്‍.എല്ലാവരും ദൂരെ നിന്നാസ്വദിച്ചു.
ഒരു തേനീച്ച എവിടെ നിന്നോ പറന്നു വന്നു.പൂവിന്‍റടുത്തിരുന്നു.പതുക്കെ തേന്‍നുകരാനാഞ്ഞു.
പെട്ടെന്നു തന്നെ തലയൊന്നു കുടഞ്ഞു. പറന്നകന്നു.അല്പം കഴിഞ്ഞു. അതാ ഒരുപറ്റം കൂട്ടുകാരുമായി വീണ്ടും വന്നു.
എല്ലാവരും പൂക്കുലയ്ക്കു ചുറ്റം വന്ന് നൃത്തം വെച്ചു.ആരും തേന്‍ കുടിയ്ക്കുവാന്‍ മുതിര്‍ന്നില്ല.അല്പം കഴിഞ്ഞു എല്ലാവരും പറന്നകന്നു.
ദിവസങ്ങള്‍ കടന്നുപോയി പൂവു കൊഴിഞ്ഞു.ചെറിയ കായ്കള്‍ പ്രത്യക്ഷപ്പെട്ടു.അവിടവിടെയായി ,
കാണാന്‍ നല്ല ചന്തമുള്ള കായ്കള്‍.മരത്തില്‍ തത്തിക്കളിച്ചു വരുകയായിരുന്നു അണ്ണാറക്കണ്ണന്‍.അവനപ്പോളാണ് അതുകണ്ടത്.അവനോര്‍ത്തു.ഇപ്പോഴെ ഇത്രചന്തം. പാകമാകുമ്പോള്‍ എന്തായിരിയ്ക്കും ഒരു ശേല്.തിന്നുമ്പോള്‍ അതിലുംരസമായിരിയ്ക്കും.അവന്‍ മനസ്സില്‍ കണക്കുകൂട്ടി.ഇങ്ങനെ ഇതുവരെഒരു ഫലം കണ്ടിട്ടേയില്ല. ഒരു ചെടിയിലും.
ദിവസങ്ങള്‍ കടന്നു പോയി. പഴങ്ങള്‍ ഏകദേശം പാകമാകാറായി.അണ്ണാറക്കണ്ണന്‍റ ഒരു കണ്ണ്
എന്നും അതിലുണ്ട്.
ആ പച്ചപ്പനം തത്ത അറിയാതെ വന്നിരുന്നതാണ് അതിന്‍റ കൊമ്പില്‍.കാവലു പോലെ നിന്ന അണ്ണാറക്കണ്ണന്‍ ഓടി അവളുടെ അടുത്തു ചെന്നു.
ചോദിച്ചു..
“എന്ത് എന്താണിവിടെ കാര്യം?”
“നിനക്കോ”
“ഞാന്‍ എന്നു തൊട്ടേ കാവലാണ്. ഞാനാണാദ്യം കണ്ടത്.ഇതെന്‍റ സ്വന്തം.”
“ആദ്യം കണ്ടതുകൊണ്ട് സ്വന്തമാകുമോ...ങാഹാ നീയിതു മുഴുവനും ഭക്ഷിയ്ക്കുമോ?”
“ഇല്ല ഓരോ ദിവസവും ഓരോന്ന്.”
“ഞങ്ങള്‍ പറവകള്‍.ഞങ്ങളുടെ പാരമ്പര്യ സ്വത്ത് ഈ പഴങ്ങള്‍.ഇതുഞങ്ങള്‍ക്കും സ്വന്തം.”
വീണ്ടും ദിവസങ്ങള്‍ കടന്നുപോയി. അണ്ണാറക്കണ്ണനോര്‍ത്തു.ഇനി അധികം ദിവസം കാത്തിരിയ്ക്കേണ്ട.ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം.പിന്നെ തിന്നു തുടങ്ങാം.
നല്ല നിലാവുള്ള ഒരു രാത്രി.അതാ, ഒരു ചിറകടിയൊച്ച.അണ്ണാന്‍ നാലുപാടും നോക്കി.അവന്‍ തന്നെ. ആ കടവാതില്‍.അണ്ണാന്‍ പിറുപിറുത്തു.ഇവനും ഇവിടെ...
“അതെ, ഞാനും ഇതിന്‍റ അവകാശിയാണ്.ഞങ്ങള്‍ക്കും പറഞ്ഞിരിയ്ക്കുന്നത് പ്രകൃതിയിലെ
പഴവര്‍ഗ്ഗങ്ങള്‍ തിന്നു ജീവിയ്ക്കാനാണ്.”
“പക്ഷേ, ഞാനാണാദ്യം കണ്ടത്.അതുകൊണ്ടിതെന്‍റെ സ്വന്തം.”അണ്ണാറക്കണ്ണന്‍ ബാലിശമായ
വാദഗതികള്‍ പറഞ്ഞ് അവകാശം സ്ഥാപിച്ചെടുക്കാന്‍ വീണ്ടും ഒരു ശ്രമം ...
“നീ വിഢിത്തം പറയരുത്.ആദ്യം കണ്ടതുകൊണ്ട് ഒന്നും ആരുടെയും സ്വന്ത മാകില്ല.”
ദിവസങ്ങള്‍ കഴിഞ്ഞു.
ഒരു കുല അതാ പഴുത്തു പാകമായി.അണ്ണാറക്കണ്ണന്‍ പതുക്കെ ആരും കാണാതെ തത്തി തത്തി
പഴത്തിന്‍റടുത്ത് ചെന്നിരുന്നു.ആരെങ്കിലും കാണുന്നുണ്ടോന്ന് ചുറ്റിനും നോക്കി. ഒന്നുകൂടി ഉറപ്പു വരുത്തി.ഇല്ല ആരും ഇല്ല.ധൈര്യമായി.
ഹാ, എത്ര സുന്ദരമായ പഴങ്ങള്‍.മനസ്സില്‍ പറഞ്ഞു,ചുവന്നുതുടുത്ത് രക്തവര്‍ണ്ണം.
പതുക്കെ വളരെപതുക്കെ ഒന്നു കടിച്ചു.
“…..ങേ……”
വന്നതുപോലെ പിന്നോട്ടു പോയി.
തത്തി തത്തി അടുത്ത മരക്കൊമ്പില്‍ പതുങ്ങി.തന്നെ ആരും കാണേണ്ട,മനസ്സില്‍ കരുതി.
അതാ , അവളെത്തി.പച്ചപ്പനംതത്ത.അവളും ഒളികണ്ണിട്ടു നോക്കി.
‘ആഹാ...പഴുത്തുതുടങ്ങി.’അവളും ആത്മഗതം പറഞ്ഞു.
ഇനി ഉത്സവമാണ്.
ചുറ്റിനും പരതി.ആരെങ്കിലുമുണ്ടോ.
ഇല്ല. ആരുമില്ല.
”ത ന്‍റെ ചുണ്ടു പോലെ ചുവന്നു തുടുത്ത പഴം.”
പതുക്കെ ചുള്ളിക്കമ്പു പോലത്തെ കാലുകള്‍ നിരക്കി നിരക്കി അവള്‍ പഴത്തിന്‍റെടുത്തു ചെന്നു.
ചുറ്റും നോക്കി.ഒന്നുകൂടി ഉറപ്പു വരുത്തി.ഒന്നു കൊത്താം.ഒറ്റകൊത്തിനു പകുതിയകത്താക്കണം.ഉറച്ചു.
ആഞ്ഞ് ഒറ്റകൊത്ത്.
“ങേ,ഇങ്ങനെയോ,…..”
പറന്ന് അടുത്ത മരത്തിലിരുന്ന് പതുങ്ങി ഒളികണ്ണിട്ടു നോക്കിക്കൊണ്ടേയിരുന്നു.
സന്ധ്യ മയങ്ങി.ഇന്നിനി ഈ മരത്തില്‍ തങ്ങാം .അവള്‍ കണക്കു കൂട്ടി.
അണ്ണാന്‍ രംഗനിരീക്ഷണം നടത്തിക്കൊണ്ടേയിരുന്നു.
അതാ, ചിറകടിയൊച്ച.
അവനടുത്തു വന്നു.ചുറ്റിനും ഒന്നു പറന്നു.ആരുമില്ല.ഇല്ലെങ്കിലും ഇതെന്‍റെ യാമം.ആരിവിടെ വരാന്‍.അവനോര്‍ത്തു.
അതാ, പഴുത്തു ചുമന്നുകിടക്കുന്ന ഫലങ്ങള്‍.ഒറ്റ റാഞ്ച്, കാലുകളില്‍ ഒരെണ്ണം.അടുത്ത മക്കൊമ്പിലേയ്ക്ക്.ഒറ്റവായ്ക്കകത്താക്കണം—വായിലോട്ട്—
“ ങേ,..ഇങ്ങനെയോ…..?”
ഞാനിവിടുണ്ടേ...
ഞാനും......
പകലു രുചി നോക്കിയവര്‍ രണ്ടുപേരും കടവാതിലിനടുത്തെത്തി.
മുഖത്തോടു മുഖം നോക്കി മൂവരും.ഒരുമിച്ചു പറഞ്ഞു.
“ എന്തായിത് , ഉപ്പുരസമുള്ള പഴമോ.ഇതാദ്യമായാണ് ഇങ്ങനെ...”
കൂട്ടത്തിലെ കാരണവര്‍ കടവാതില്‍
ലോകം കണ്ടവന്‍ പ്രത്യയ ശാസ്ത്രമോതി.
“ അങ്ങിനെയും ഉണ്ട് കൂട്ടുകാരെ ചില ഫലങ്ങള്‍.വിത്തിനു നനവു കിട്ടിയത് കണ്ണുനീര്‍ തുള്ളിയില്‍
നിന്നായിരിയ്ക്കാം. അതില്‍ മുളച്ച ചെടിയായിരിയ്ക്കാം.ആ ഫലങ്ങള്‍ ഉപ്പുള്ളതായിരിയ്ക്കും."
അപ്പോഴാണ്ആതേനീച്ചയും കൂടെ ചേര്‍ന്നത്.
അതെ പൂവിന്‍റെ തേനിനും ഉപ്പുരസമായിരുന്നു.
“ അങ്ങിനെയും ഉണ്ട് കൂട്ടുകാരെ ചില ഫലങ്ങള്‍.വിത്തിനു നനവു കിട്ടിയത് കണ്ണുനീര്‍ തുള്ളിയില്‍
ReplyDeleteനിന്നായിരിയ്ക്കാം. അതില്‍ മുളച്ച ചെടിയായിരിയ്ക്കാം.ആ ഫലങ്ങള്‍ ഉപ്പുള്ളതായിരിയ്ക്കും."
വ്യത്യസ്തയുണ്ട്, കണ്ണീരിൽ നിന്ന് നനവു കിട്ടി തേനും ഫലവും ഉപ്പായവ, അത്തരം ഫലങ്ങൾ ഭൂമിയുടെ ഉപ്പായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം! നന്നായി.
ReplyDeleteനന്നായി,ആശംസകള്‍ !
ReplyDeleteകുസുമം വലിയ കാര്യം പറയുന്നു ......അത് പറയാന്‍ വേണ്ടി ഒരു കഥയും ....ഇത് മുത്തശ്ശി കഥ ആണോ .
ReplyDeleteനന്നായി പറഞ്ഞു
ഈ ആഴ്ചത്തെ ദേശാഭിമാനി വാരികയില്‍പ്രസിദ്ധീകരിച്ചത്കൊണ്ട് ആശംസകള്‍
കലക്കി ചേച്ചി ഈ കഥ. കുട്ടിക്കഥകള്‍ എഴുതാന്‍ ചേച്ചിക്ക് കഴിയും ട്ടോ. ആ വഴിക്കൊന്നു നോക്കുന്നത് നന്ന്. ഈ കഥ കുട്ടികള്‍ക്ക് അയച്ചു കൊടുക്കാം ന്നാ ആദ്യം വിചാരിച്ചേ. അവസാന വരികളില്‍ കഥ മാറി മറിഞ്ഞു. പുതുവത്സര ആശംസകളോടെ ...
ReplyDeleteകുട്ടികഥ കൊള്ളാം ട്ടോ...
ReplyDeleteആശംസകള്‍....ഭാനു പറഞ്ഞതുപോലെ...
ബാലസാഹിത്യം ഒന്ന് ശ്രമിച്ചുകൂടെ ചേച്ചി
കൊള്ളാമല്ലൊ കഥ നന്നായിട്ടുണ്ട് ....... പ്രസിദ്ധീകരിച്ചതാണല്ലെ... ഇനിയും ധാരാളം രചനകൾ അച്ചടി മഷി പുരളാൻ ഇടയാകട്ടെ..
ReplyDeleteആദ്യമേ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
ReplyDeleteപഴയ രചനകളില്‍ നിന്ന് അല്പം വ്യത്യാസം തോന്നി.
നന്നായിരിക്കുന്നു മാറ്റം. കണ്ണുനീരിന്റെ ഉപായി വിരിഞ്ഞ ഫലം.
കൊള്ളാം നന്നായിട്ടുണ്ട്...
ReplyDeleteഎല്ലാവര്‍ക്കും പുതുവത്സരാശംസകള്‍...
ശ്രീനാഥന്‍..മാഷേ ആദ്യമേ വന്നു കമന്‍റിയതില്‍ സന്തോഷം.
ReplyDeleteകുഞ്ഞൂസ് (Kunjuss)..സന്തോഷം കുഞ്ഞുസെ
MyDreams ..ശരിയാണ് മാഷേ ഇതിന് ഒരുപാട് അര്‍ത്ഥങ്ങളെടുക്കാം
ഭാനു കളരിക്കല്‍ ...വേണമെങ്കില്‍ കുട്ടികള്‍ക്കും ആക്കാം.
Geetha ..നോക്കാം ഗീത. സന്തോഷം
ഉമ്മുഅമ്മാർ ...സന്തോഷം ഉമ്മു. തിരിച്ചു വരാതെ രണ്ടു മൂന്നെണ്ണം ഓരോസ്ഥലത്ത് കിടപ്പുണ്ട്. ഒരു പ്രതീക്ഷ ഇല്ലാതില്ല.
പട്ടേപ്പാടം റാംജി..സന്തോഷം റാംജീ
താന്തോന്നി/Thanthonni..നന്ദി പ്രവീണ്‍
ReplyDeleteമസനോബു ഫുക്കുവോക്ക എന്ന ജാപ്പാനീസ് മനുഷ്യൻ കാലമത്രയും പറഞ്ഞത് കളയെ നശിപ്പിക്കതെ അതിനിടയിൽ മുളച്ചുവരുന്ന വിത്തുകളെക്കുറിച്ചാണ്. നമ്മളാകട്ടെ കളനാശിനിയുടെ ആരാധകരും. പ്രകൃതിയിൽ നിന്നു വരുന്ന എല്ലാ ഫലങ്ങൾക്കും മധുരം വേണമെന്നത് നമ്മുടെ വാശിയാണല്ലോ.
ReplyDeleteപിന്നെ ഒരുപാട് അവകാശികളും, ഭൂമിയുടെ മുകളിൽ. ബഷീർ പറയുന്ന പോലെ എല്ലാവരും അവകാശികളാകുന്ന കാലം എന്ന് വരും. യഥാർത്ഥത്തിൽ ആരാണ് അവകാശികൾ?
ഭൂമിയിൽ കണ്ണീരിന്റെയായാലും വിയർപ്പിന്റെയായാലും ഉപ്പുവീഴണം എങ്കിലേ കരുത്തുള്ള ഫലം വരൂ.
കഥയിൽ, അത് കുട്ടികൾക്കായാലും വലിയവർക്കായാലും, ഒരുപാട് തത്വങ്ങൾ കയറി വരുന്നത് നന്നല്ല.ഇത് ഒരു സംവാദാത്തിന്റെ തലത്തിലേക്ക് പോയി. കഥാംശം കുറഞ്ഞും പോയി. സാരമില്ല ചില നല്ല കാര്യങ്ങൾ മധുരം കുറച്ചും പറയാം.
പുതുവത്സരാസംസകള്‍...ഇതുപോലെ നല്ല കഥകള്‍ പുതുവര്‍ഷത്തിലും പ്രതീഷിക്കുന്നു
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteദേശാഭിമാനിയിൽ വന്നതിൽ അഭിനന്ദനങ്ങൾ!
ബഷീറിന്റെ കഥകളെ പോലെ ഭൂമിയിലെ എല്ലാജീവികൾക്കും അവകാശപ്പെട്ട പഴം..,അതേവായനാനുഭവം തരുന്ന ഒരു കഥ...
ReplyDeleteകണ്ണീരിന്റെ ഉപ്പുവീണ് കിളിർത്തുവന്ന മരത്തിലുണ്ടായത് എന്ന ഭാവന....
ദേശാഭിമാനിയിൽ പോലും പ്രസിദ്ധീകരിച്ച അംഗീകാരം....
ഇനിയെന്ത് വേണം ഈ പുതുവർഷത്തെ വരവേൽക്കുവാൻ ബൂലോഗത്തിലെ ഈ സൌഗന്ധിക കുസുമത്തിന്....!
ഭാവുകങ്ങളും,അഭിനന്ദനങ്ങളും നേരുന്നു...കേട്ടൊ
നല്ല ഒരു ബാലസാഹിത്യത്തിന്റെ വായനാനുഭവം ഉണ്ടാക്കി.
ReplyDeleteബാലസാഹിത്യം അത്ര മോശപ്പെട്ട സാധനം ഒന്നുമല്ല കേട്ടോ,അതെഴുതണമെങ്കില്‍ അസാധ്യ ബുദ്ധിമുട്ടുണ്ട്.
സംഗതി വളരെ നന്നായിട്ടുണ്ട് പക്ഷെ, കണ്ണുനീരിന്റെ ഉപ്പ്,
കുട്ടികള്‍ ആസ്വദിക്കുമോ..ന്നൊരു ശങ്ക.
എനിക്ക് ഈ കഥ നന്നായി രസിച്ചു. എന്താണെന്നോ കാര്യം? ഞാനല്ലേ (പച്ചപ്പനം തത്ത) ഈ കഥയിലെ നായിക! ഹോ, അങ്ങിനെ ചേച്ചിയുടെ ഒരു കഥയിലെ നായികയാകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയല്ലേ? സന്തോഷായി ചേച്ചി. പിന്നെ കഥയുടെ അവസാനം കലക്കി. അഭിനന്ദനങ്ങള്‍.
ReplyDeleteആശംസകള്‍
ReplyDeleteനാട്ടിലേക്ക് വിളിക്കുമ്പോള്‍ മോള്‍ എപ്പോഴും ചോദിക്കും ഉപ്പ നല്ല കഥകള്‍ കാണുമ്പോള്‍ പറഞ്ഞു തരണേ എന്ന് ... ഇന്ന് എന്തായാലും പറയാന്‍ പോവുന്ന കഥ കുസുമം ടീച്ചറുടെ കഥയാണ്‍...
ReplyDeleteപുതുവത്സരാശംസകള്‍ :)
എന്‍.ബി.സുരേഷ് --അഭിപ്രായങ്ങള്‍ തന്ന് തെറ്റുകള്‍ ചൂണ്ടിക്കാട്ടി വളരാന്‍
ReplyDeleteസഹായിക്കുന്ന സുഹൃത്തിന്‍റ എല്ലാ നിര്‍ദ്ദേശങ്ങളും മാനിയ്ക്കുന്നു.
Thommy ..സന്തോഷം തൊമ്മീ..ശ്രമിയ്ക്കാം
Sabu M H said.. സാബൂ നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
മാഷേ..ഇ ബഷീറിന്‍റ പോലെയെന്നൊക്കെ പറയണമായിരുന്നോ..അതിത്തിരി കടന്ന കൈയ്യായിപ്പോയില്ലേ?
അഭിനന്ദനങ്ങള്‍ക്ക് ഒരു പാടു സന്തോഷം
appachanozhakkal..വെറുതെ എഴുതിയതാണ്. കുറെ കാര്യങ്ങള്‍
ReplyDeleteമനസ്സില്‍ ഓര്ത്തുകൊണ്ട്.ഒരു ബാല സാഹിത്യ ടച്ചുണ്ട്. കുട്ടികള്‍ക്കുള്ള
മൂന്നു നാലെണ്ണം വേറെ എഴുതി വെച്ചിട്ടുണ്ട്. എവിടേലും ഒന്നയച്ചു കൊടുക്കണം. അഭിനന്ദനങ്ങള്‍ക്ക് സന്തോഷം
Vayady said..
അങ്ങിനെ ചേച്ചിയുടെ ഒരു കഥയിലെ നായികയാകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയല്ലേ? സന്തോഷായി ചേച്ചി.
വായാടീ..ഇല്ലെങ്കില്‍ തന്നെ താന്‍ ഈ ബൂലോകത്തിലെ ഒരു നായികയാണെടോ..ഞാനങ്ങനെയാണു കരുതിയിരിയ്ക്കുന്നത്.
അഭിനന്ദനങ്ങള്‍ക്ക് സന്തോഷം
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്
നന്ദി.സി.പി.
ഹംസ ...
ഓ..എനിയ്ക്കൊരുപാടു സന്തോഷമായി..മോളോട് എന്‍റ പ്രത്യേക അന്വേഷണം പറയണം.
കഥ കൊള്ളാം
ReplyDeleteആശംസകള്‍
കുസുമം കഥ നന്നായിട്ടുണ്ട് ..കുട്ടികള്‍ക്ക് വേണ്ടിയും ആവാം ഈ രചന ..ഈ കഥയില്‍പലകാര്യവും അടങ്ങിയിട്ടുന്ടെന്നു മനസ്സിലാകുന്നു ..വിത്ത് കണ്ണീര്‍ ത്തുല്ലിയാല്‍ നനവ്‌തട്ടി കിളുര്‍ത്തു വളര്‍ന്നു കായ്‌ഫലംതരുമ്പോള്‍ ഉപ്പുരസം കാണും എന്നാ സൂചന ..
ReplyDeleteഇതിനൊരു ഉപമ പറഞ്ഞോട്ടെ ?ഒരു ഗര്‍ഭിണിയായ സ്ത്രി എന്നും ദുഖിത യായി കഴിഞ്ഞാല്‍ അതിന്‍റെ ദോഷം പിറക്കുന്ന കുഞ്ഞില്‍ കാണുമെന്ന് പറയപ്പെടുന്നു .അതുകൊണ്ടാവാം ഗര്‍ഭിണികള്‍ സന്തോഷവതിയായിരിക്കണമെന്നു പറയുന്നത്
കണ്ണുനീർത്തുള്ളിയൊന്നുമല്ല കാരണം.
ReplyDeleteപൂത്തുനിന്നപ്പോൾ കീടനാശിനി തളിച്ചുകാണും.
ഇപ്പോൾ രുചിയല്ലേ മാറിയത് ഇനി രൂപവും മാറും.
നല്ല കഥ
ആശംസകള്‍
ismail chemmad..സന്തോഷം ഇസ്മയിലെ
ReplyDeleteവിജയലക്ഷ്മി ...ശരിയാണ് ഞാനും അതു കേട്ടിട്ടുണ്ട്
നന്ദി വിജയലക്ഷ്മി.
Kalavallabhan ..എനിയ്ക്ക് ഈ കമെന്‍റ് ഇഷ്ടപ്പെട്ടു.
എന്നാലാരും ചെല്ലാത്ത കാട്ടിലാണ് ചെടി നില്‍ക്കുന്നത്.
ഈ ബ്ലോഗിലെങ്ങിനെ കയറി?
ഗദ്യം നന്നാവുന്നുണ്ട്
ReplyDelete:-)
ചെറിയ വാചകങ്ങള്‍ കോര്‍ത്ത് നല്ലൊരു കുഞ്ഞിക്കഥ പറഞ്ഞു. കണ്ണുനീരിന്റെയും വിയര്‍പ്പിന്റെയും ബാക്കിപത്രങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഉപ്പാണെങ്കിലും രുചി കൂടുതല്‍ ആയിരിക്കും.
ReplyDeleteകഥ നല്ല സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട്.
ആശംസകള്‍...
പുതുവത്സരാശംസകള്‍...
ReplyDeleteഉപാസന || Upasana..
ReplyDeleteസന്തോഷം..താങ്കളുടെ വിലയേറിയ അഭിപ്രായത്തിന്.
ഇസ്മായില്‍ കുറുമ്പടി (തണല്‍)..
വളരെ പെരുത്തു സന്തോഷം
Jishad Cronic ..നന്ദി ജിഷാദേ...
കുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും ആസ്വാദ്യകരമായ നല്ല കഥ. ഏറെ informative. അതെ സമയം ഏറെ ആകര്‍ഷകവും.
ReplyDeleteവളരെ നല്ല കഥ!
ReplyDeleteകുഞ്ഞുകഥ; വലിയ കഥ!
അഭിനന്ദനങ്ങൾ!
കുസുമ ചേച്ചി , നല്ല കഥ , എനിക്കൊത്തിരി ഇഷ്ടായി ,നന്മനിറഞ്ഞ പുതുവര്‍ഷാശംസകള്‍ ..
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteഈ കൊടിത്തൂവ എന്നത് ലോപിച്ച് കൊടൂത്ത എന്നായിട്ടുണ്ട് എന്റെ നാട്ടില്‍ :)
salam pottengal..വളരെ സന്തോഷം
ReplyDeletejayanEvoor...നന്ദി ജയന്‍
നേന സിദ്ധീഖ് ...ഓ നേനക്കുട്ടി ആദ്യമായി വന്നു സന്തോഷം..പിന്നെ
എന്നെ മാമിയെന്നോ..ആന്‍റിയെന്നോ വിളിച്ചാല്‍.മതി.മാമിയെന്നാല്‍ അഛന്‍പെങ്ങള്‍ എന്ന അര്‍ത്ഥം.
നിശാസുരഭി
ഞങ്ങളുടെ നാട്ടില്‍ ചൊറിഞ്ഞണം എന്നും പറയും
കുട്ടികള്‍ക്കു വേണ്ടി ഗൌരവതരമായ
ReplyDeleteരചനകള്‍ തുലോം കുറവാണ്.ഈ കഥ
അതിനു പരിഹാരമാണ്.ദേശാഭിമാനി
തന്നത് നല്ല അംഗീകാരം തന്നെയാണ്.
നല്ല കഥ..അത് ലളിതമായി പറയുകയും ചെയ്തു..
ReplyDeleteമുകളില്‍ പറഞ്ഞ പോലെ ബാലസാഹിത്യം നന്നായി വഴങ്ങും എന്ന് തോന്നുന്നു..
ആശംസകള്‍
നന്നായി കഥ.
ReplyDeleteപുതുവത്സരാശംസകൾ നേരുന്നു.
നന്നായി ഈ ചെറിയ വലിയ കഥ...ആശംസകള്‍
ReplyDeleteകഥയില്‍ നല്ല സന്ദേശം പങ്കുവെക്കുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാം .ആശംസകള്‍
ReplyDeleteജയിംസ് സണ്ണി പാറ്റൂര്‍..രണ്ടു മൂന്നു കഥകള്‍ കുട്ടികള്‍ക്കുള്ളത് എഴുതിയിട്ടുണ്ട്
ReplyDeleteഎവിടെലും ഒന്നയച്ചുനോക്കണം മാഷേ..
Villagemaan ..ശ്രമിയ്ക്കാം..നല്ല അഭിപ്രായത്തിനു നന്ദി
മുകിൽ ..നന്ദി വാര്‍മുകിലേ...
Gopakumar V S (ഗോപന്‍ )
ഈ ചെറിയ വലിയ കഥ...അതു കൊള്ളാം ഗോപന്‍
Abdulkader kodungallur ..സന്തോഷം..മാഷേ..
....അവരൊക്കെ ഭൂമിയുടെ അവകാശികള്‍. അവരേയും കണ്ണീരു കുടിപ്പിച്ചേ അടങ്ങൂ പുതിയകാലം. കഥ നന്നയി. പുതുവത്സരാശസംകള്‍!
ReplyDeleteകണ്ണീരിന്റെ ഉപ്പു കുടിച്ചാലേ സുഖത്തിനു ഇത്ര മധുരമോ എന്ന് തിരിച്ചറിയാന്‍ കഴിയൂ ...അഭിനന്ദനങ്ങള്‍
ReplyDeleteനല്ല വായനാനുഭവം. ആശയസമ്പുഷ്ടം. കുഞ്ഞുമനസ്സുകള്‍ക്കുപോലും വലിയ ചിന്തകള്‍ നല്കുന്ന രചനാ രീതി.
ReplyDeleteഎല്ലാ ഭാവുകങ്ങളും
ആദ്യം കണ്ടത് കൊണ്ടു ഒന്നും സ്വന്തമാവില്ല, പക്ഷെ ആദ്യം കണ്ടത് കൊണ്ടു തനിക്കാണ് അതിന്റെ അവകാശം എന്ന് വാദിക്കുന്നത് സ്വാര്‍തഥാ ആണോ അതോ വാശിയോ ..........?ഈ പ്രതിപാദനം ആണ് ഈ കഥയില്‍ എനിക്ക് ഇഷ്ട്ടമായത് , നമ്മള്‍ പലപ്പോഴും അങ്ങനെ അല്ലേ,
ReplyDeleteമനോഹരമായ കുഞ്ഞുകഥ ..ഇഷ്ടപ്പെട്ടു ...പുതുവത്സരാശംസകളും അഭിനന്ദനങ്ങളും
ReplyDeleteഒരു കൊച്ചു കുട്ടിക്കഥ യിലൂടെ, വലിയൊരു ആശയം പറഞ്ഞിരിക്കുന്നു........ നന്നായിട്ടുണ്ട്
ReplyDeletekhader patteppadam
ReplyDeleteറാണിപ്രിയ
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
അനീസ
രമേശ്‌അരൂര്‍
മനോഹര്‍ കെവി
നല്ല അഭിപ്രായങ്ങള്‍ തന്ന് എന്നെ പ്രോല്‍സാഹിപ്പിക്കുന്ന നിങ്ങള്‍ക്കേവര്‍ക്കും എന്‍റ സ്നേഹം നിറഞ്ഞ നന്ദി.
ഒരു ശിശിരത്തില്‍ കാര്‍ത്തികമാസത്തില്‍ ഒരു ദിവസം പൂവിട്ടു..ദൂരെ നിന്നവര്‍ പോലും കണ്ടു..
ReplyDeletekadha valare nannayyittundu..enikku nalla isttaayiii...theere boradichilla..vayichinganee pokanthoniii....kurachu samayathekku aa annarakkanateyum thathayudeyumokke koodi poyapole thonnii...puthiya varshathilekkulla kalveppu nannyyittundu..iniyum nannayi ezhuthan kazhiyattee...
chechikkum kudumbathinum puthuvalsaraasamsakal...
ഒരു ശിശിരത്തില്‍ കാര്‍ത്തികമാസത്തില്‍ ഒരു ദിവസം പൂവിട്ടു..ദൂരെ നിന്നവര്‍ പോലും കണ്ടു..
ReplyDeleteeethaa ee karthika maasam??
കാര്‍ത്തികമാസം എന്നാല്‍ വൃശ്ചികമാസം..കാര്‍ത്തിക വരുന്നമാസം
ReplyDeleteദേശാഭിമാനിയിലോക്കെ വന്നു അല്ലെ.
ReplyDelete(വരും വരും. കണ്ണൂരാന്റെ അനുഗ്രഹമുണ്ടല്ലോ! ഹഹഹാ..)
ആശസകള്‍ നേരുന്നു
അച്ചടി മാധ്യമങ്ങളില്‍ നമ്മുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചുകാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെ പ്രസിദ്ധീകരിച്ചാല്‍ ഒരുപാട് പേര്‍ വായിക്കുകയും , വായിച്ചവരാല്‍ അറിയപ്പെടുകയും ചെയ്യും എന്നത്കൊണ്ടാണ് നമ്മള്‍ അങ്ങനെ ആഗ്രഹിക്കുന്നത്. ഇ-വായനയുടെ ഇക്കാലത്ത് ഇ-എഴുത്തിനായിരുന്നു ഏറ്റവും കൂടുതല്‍ റീച്ചബിലിറ്റി കിട്ടേണ്ടിയിരുന്നത്. അതില്ലാത്തത്കൊണ്ട് പ്രിന്റ്മീഡിയകളോട് നമുക്ക് ഇപ്പോഴും വല്ലാത്തൊരു പ്രലോഭനമാണ്. എന്നാലും എത്ര പേര്‍ വായിച്ചെന്നോ , വായിച്ചവരുടെ പ്രതികരണം എന്തെന്നോ ഉള്ള ഫീഡ് ബാക്ക് പ്രിന്റ് മീഡിയകളില്‍ നിന്ന് കിട്ടുന്നില്ല. നേരെ മറിച്ച് ബ്ലോഗില്‍ നിന്ന് നമുക്ക് നേരിട്ടുള്ള പ്രതികരണങ്ങള്‍ക്ക് പുറമെ വ്യക്തിപരമായ ബന്ധങ്ങള്‍ പോലും ലഭിക്കുന്നു. നാളെ ഒരു പക്ഷെ ഇ-വായന സാര്‍വ്വത്രികമാകുമ്പോള്‍ ബ്ലോഗ് ആയിരിക്കും എല്ലാവരെയും പ്രലോഭിപ്പിക്കുക എന്ന് തോന്നുന്നു.
ReplyDelete(ഈ ആഴ്ചയിലെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത് എന്ന് തലക്കെട്ടില്‍ കണ്ടത്കൊണ്ട് എഴുതിയതാണ് മേലെയുള്ള വരികള്‍. അസ്ഥാനത്തായിപ്പോയെങ്കില്‍ ക്ഷമിക്കുക)
നല്ലൊരു ആശയം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു, ആശംസകള്‍.
കണ്ണൂരാന്‍ / K@nnooraan...കണ്ണൂരാനെ വന്നതില്‍ ഒരുപാടു
ReplyDeleteസന്തോഷമുണ്ട്.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ...താങ്കളുടെ വിലയേറിയ കമെന്‍റിന് ഒരുപാടു നന്ദി.
kollam chechi...
ReplyDeleteappozhe happy newyear ketto
ചേച്ചിയെ കലക്കീട്ടാ
ReplyDeleteവിത്തിനു നനവു കിട്ടിയത് കണ്ണുനീര്‍ തുള്ളിയില്‍
നിന്നായിരിയ്ക്കാം
kusumechi,
ReplyDeletekatha valare nannayirickunnu,
abhinandhanangal.
appo kanneerinum enganoyoru prayojanamundu ennu theliyichu.
aashamsakal
ReplyDeletepournami സന്തോഷം പൌര്‍ണ്ണമി തിങ്കളേ..
ReplyDeleteപത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല )
വീണ്ടും വന്ന് കമന്‍റിയതില്‍ ഒരുപാടു സന്തോഷമുണ്ട്
joejoseph..കഥവായിച്ചുവല്ലേ..ചേച്ചിക്കു സന്തോഷമായി..
സുജിത് കയ്യൂര്‍..നന്ദി സുജിത്തേ.
തത്തമ്മയും അണ്ണാറക്കണ്ണനും തേനീച്ചയും എല്ലാം കൂടി എന്നെ വർഷങ്ങൾ പിറകോട്ടു കൊണ്ട് പോയി. കണ്ണുനീരിന്റെ ഉപ്പുരസമുള്ള പഴം.അതും ഇഷ്ടമായി.
ReplyDeleteകുഞ്ഞുകഥയിലൂടെ
ReplyDeleteവലിയ കാര്യം.
ഞാൻ ഇവിടെ വരാൻ വൈകിയെന്നേയുള്ളൂ.
ReplyDeleteകഥ നേരത്തെ വായിച്ചു.
ഇനിയും വാരികകളിൽ കഥകൾ നിറയട്ടെ..........
ആശംസകൾ.
ഉപ്പിൽ വിളഞ്ഞതുകൊണ്ടയിരിക്കും പഴങ്ങൾക്കുപോലും ഉപ്പെന്നു പറയുന്നത് ശരിയല്ല. കറുത്ത പശു പച്ചപ്പുല്ല് തിന്ന് വെളുത്ത പാലിനു പകരം പച്ച നിറത്തിൽ പാലു തരേണ്ടി വരില്ലെ...?!
ReplyDeleteഅതൊരു പക്ഷെ,വിലക്കപ്പെട്ട കനി ആയിരിക്കും...!
ആർക്കും ഭക്ഷിക്കാൻ വേണ്ടിയല്ല. കൺകുളിർക്കെ കണ്ട് ഭംഗി ആസ്വദിപ്പിക്കാനായിരിക്കും അതിന്റെ ജന്മോദ്ധ്യേശം...!!
ബാലകഥകൾ പരീക്ഷിച്ചു നോക്കണം ട്ടൊ...
വിജയിക്കും...
ആശംസകൾ....
This comment has been removed by the author.
ReplyDeletesreee ...വളരെ സന്തോഷം ശ്രീ..ഞാനും പിറകോട്ടു സഞ്ചരിച്ചു കഥയെഴുതാന്‍...
ReplyDeletenikukechery..ഇവിടെ ആദ്യമായാണ് അല്ലേ..സന്തോഷമുണ്ട് വന്നതില്‍
Echmukutty ..എച്ചും കുട്ടി ഈപശു ഒരു ഐശ്വര്യത്തിന്‍റ ലക്ഷണമായതിനാല്‍ അതെന്‍റ ബ്ലോഗില്‍ വരുന്നത് എനിയ്ക്കു സന്തോഷമാണെ..
വീ കെ ...മൂന്നു നാലു ബാല കഥകളെഴുതിയിട്ടുണ്ട്..ഒന്നു രണ്ടെണ്ണം ഓരോ സ്ഥലത്തു വിട്ടിട്ടുണ്ട്. പിന്നെ സുകുമാരന്‍ സാര്‍ പറഞ്ഞതുപോലെ ബ്ലോഗിലുള്ള എഴുത്തിന്‍റയും കമന്‍റിന്‍റയും അത്രയും സംതൃപ്തി എവിടെ അയച്ച് പബ്ലിഷ് ചെയ്താലും ലഭിക്കില്ല.
വ്യത്യസ്ഥമായ പോസ്റ്റ്..!
ReplyDeleteആശംസകള്‍
നന്ദി ലക്ഷ്മി...അങ്ങിനെ തന്നെയോ പേര്?
ReplyDeleteകണ്ണുനീരിന്റെ ഉപ്പു നിറഞ്ഞ ഫലങ്ങള്‍..കഥ ഇഷ്ടായി ...
ReplyDeleteശ്രീദേവി നന്ദി
ReplyDelete