“പെറ്റ വയറിന്‍റ വേദന അല്ലാത്തവര്ക്ക് പറഞ്ഞാല്‍ മനസ്സിലാകത്തില്ല.”
ഇത് ഞങ്ങളുടെ നാട്ടില്‍ പറയുന്ന ഒരു പറച്ചിലാണെ.
ഇത് ഞങ്ങളുടെ നാട്ടില്‍ പറയുന്ന ഒരു പറച്ചിലാണെ.
പെണ്മക്കള് പ്രായമായാല്‍ അച്ഛന്മാരെക്കായിലും കൂടുതല്‍ അമ്മമാര്‍ക്കായിരിയ്ക്കും കെട്ടിച്ചുവിടാന്‍ തിരക്കു കൂടുതല്‍ എന്നാണ് എന്‍റ അഭിപ്രായം.തിരിച്ചും കാണുമായിരിയ്ക്കും.ഞാന്‍ തര്‍ക്കിയ്ക്കുന്നില്ല
പണ്ട് എന്‍റയൊക്കെ കല്യാണം നടക്കുമ്പോള്‍ അതിന്‍റ പിന്നില്‍ ഒരു ഏജന്‍റായിരുന്നു.അവരെ നാട്ടിന്‍ പുറങ്ങളില്‍ പച്ച മലയാളത്തില്‍ തരകന്‍മാരെന്നും ദല്ലാളന്‍മാരെന്നും ഒക്കെ പറയും.ഇപ്പോളിസ്ഥാനം കൈയ്യടക്കി വെച്ചിരിയ്ക്കുന്നത് മാര്യേജ് ബ്യൂറോക്കാരും അതിനൊപ്പം പേപ്പറുകാരുമാണ്.കുറഞ്ഞപക്ഷം ഒരു രണ്ടു പ്രാവശ്യമെങ്കിലും പേപ്പറില്‍ കൊടുക്കും.പിന്നെ ഈ നാട്ടില്‍ കാണുന്നഎല്ലാ ബ്യൂറോകളിലും പോയി രജി സ്ററരു ചെയ്യും.
പിന്നെ അവരു വിളിയ്ക്കുന്നതും പ്രതീക്ഷിച്ചുള്ള ഒരു ഇരിപ്പാണു.ഈ പയറ്റെല്ലാം കഴിഞ്ഞാണ് ഒരു സുഹൃത്തിന്‍റ നിര്‍ദ്ദേശപ്രകാരം എന്‍റ അതിയാന്‍ മോള്‍ക്കുവേണ്ടി കേരള മാട്രിമോണിയില്‍ പേരു രജി സ്ററരു ചെയ്തത്. ഒരു ദിവസം സിറ്റിയിലെ അവരുടെ ഓഫീസില്‍ പോയി രജി സ്ററരു ചെയ്ത് ഐഡി നമ്പരും ബാക്കി കാര്യങ്ങളും ഒക്കെ എനിയ്ക്കു കൈമാറി,അദ്ദേഹം എനിയ്ക്ക് ഒരു പുതിയജോലി കൂടി തന്നു.എന്നും വൈകിട്ട് വന്നാല്‍ ഒരു രണ്ടു മണിക്കുറോളം കേരളാ മാട്രിമോണില് ചെറുക്കനേ തപ്പല്.വയസ്സു കാലത്ത് ഞാനൊരു കംപ്യൂട്ടര്‍ ഡിപ്ലോമായെടുത്തതുകൊണ്ടു പറ്റിപ്പോയ കുരിശായിരുന്നു അത്.ഏതായാലും ഞാന്‍ പതുക്കെ അതുമായി അങ്ങ് അഡ്ജസ്റ്റായി. സാധാരണ ഞാനറിഞ്ഞടുത്തോളം കുട്ടികള്‍ തന്നെ കൈകാര്യം ചെയ്തിട്ട് അവസാനമാകുമ്പോള്‍ രക്ഷകര്‍ത്താക്കളിലേയ്ക്ക് പന്ത് കൈമാറുന്നതാണ് പതിവ്. ഒന്നാമതായി ഈ നെറ്റു നോക്കാനും മറ്റും ഒരു ഒരു വിധപ്പെട്ട രക്ഷകര്‍ത്താക്കള്‍ക്ക് ഇപ്പോഴും അറിവില്ല.
സായിപ്പിന്‍റ ഭാഷയിലൊട്ടുമെ പ്രാവീണ്യം ഇല്ലാതിരുന്ന ഞാന്‍ പതുക്കെ പതുക്കെ അതില്‍ തെളിയാനും തുടങ്ങി.മോള് അച്ഛന്‍റടുക്കല്‍ എന്നെപ്പറ്റി കമന്‍റും പറഞ്ഞു."എന്‍റ കല്യാണം നടന്നില്ലെങ്കിലെന്തുവേണ്ടി അമ്മേടെ വൊക്കാബുലറി മെച്ചപ്പെട്ടല്ലോയെന്ന്.”അതൊരു പച്ചപ്പരമാര്ത്ഥം ആയിരുന്നു.
ഇനിയാണ് സംഭവബഹുലം.
ഒരു ദിവസം ഒരു ചെറുക്കന്‍റ എക്സ് പ്രസ്സ് ഇന്ററസ്റ്റ് എന്‍റ മെയിലില്‍ വന്നു കിടക്കുന്നു.റഫറന്‍സിന് കൊടുത്ത മെയി ല്‍ ഐഡി.അത് ആരുടെയാണെന്ന് അയക്കുന്നയാളിന് അറിയില്ലല്ലോ. ഞാനതിനു ഒരു മറുപടിയും കൊടുത്തു.പിന്നെ അടുത്തപടി ജാതകം ചോദിക്കലും പാസ്സ് വേഡിട്ടു സൂക്ഷിച്ചു പൊതിഞ്ഞു വെച്ചിരിക്കുന്ന ഫോട്ടോ ചോദിക്കലും ഒക്കെയായിരുന്നു. ആ ചടങ്ങുകളുംകഴിഞ്ഞു. കാണാന്‍ വലിയ കുഴപ്പമില്ലാത്ത പയ്യന്‍ . ഇത്രയും ആയപ്പോള്‍ മെയിലിന്‍റ മറ്റെ തുമ്പില്‍ പിടിച്ചിരിയ്ക്കുന്ന കക്ഷിക്ക് കുറച്ചുകൂടി ഇങ്ങേ തുമ്പിലോട്ടുള്ള ദുരം കുറഞ്ഞതുപോലെയായി.വീണ്ടും ഒരു കുഞ്ഞുമെയിലയച്ചിരിക്കുന്നു.വിവരം അന്വേഷിച്ചുകൊണ്ട്.തിരിച്ചു മറുപടി കൊടുത്തു.ജാതകം നോക്കിയിട്ടറിയിക്കാം. വേണ്ടാന്നുണ്ടെങ്കില്‍ രക്ഷപ്പെടാനുള്ള ആകെ ഉപാധി ഇതുമാത്രമാണ്.
അങ്ങിനെ ജാതകംനോക്കാന്‍ പതിവുപോലെ ഒരു ഞായറാഴ്ച ഒരു നാലഞ്ചെണ്ണവുമായി അദ്ദേഹം യാത്ര തിരിച്ചു.ഭാഗ്യക്കുറിയുടെ റിസള്‍ട്ടറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ കാത്തിരുന്നു.തിരിച്ചു വന്നപ്പോള്‍ മനസ്സിലായി കക്ഷിയുടെ ജാതകം ചേരുന്നില്ല.ഞാനങ്ങോട്ടു മെയിലയച്ചു.പയ്യന്‍ വേറെ പെണ്ണിനെ നോക്കട്ടെയെന്നു കരുതി.ഒരു ദിവസം ഒരു ചെറുക്കന്‍റ എക്സ് പ്രസ്സ് ഇന്ററസ്റ്റ് എന്‍റ മെയിലില്‍ വന്നു കിടക്കുന്നു.റഫറന്‍സിന് കൊടുത്ത മെയി ല്‍ ഐഡി.അത് ആരുടെയാണെന്ന് അയക്കുന്നയാളിന് അറിയില്ലല്ലോ. ഞാനതിനു ഒരു മറുപടിയും കൊടുത്തു.പിന്നെ അടുത്തപടി ജാതകം ചോദിക്കലും പാസ്സ് വേഡിട്ടു സൂക്ഷിച്ചു പൊതിഞ്ഞു വെച്ചിരിക്കുന്ന ഫോട്ടോ ചോദിക്കലും ഒക്കെയായിരുന്നു. ആ ചടങ്ങുകളുംകഴിഞ്ഞു. കാണാന്‍ വലിയ കുഴപ്പമില്ലാത്ത പയ്യന്‍ . ഇത്രയും ആയപ്പോള്‍ മെയിലിന്‍റ മറ്റെ തുമ്പില്‍ പിടിച്ചിരിയ്ക്കുന്ന കക്ഷിക്ക് കുറച്ചുകൂടി ഇങ്ങേ തുമ്പിലോട്ടുള്ള ദുരം കുറഞ്ഞതുപോലെയായി.വീണ്ടും ഒരു കുഞ്ഞുമെയിലയച്ചിരിക്കുന്നു.വിവരം അന്വേഷിച്ചുകൊണ്ട്.തിരിച്ചു മറുപടി കൊടുത്തു.ജാതകം നോക്കിയിട്ടറിയിക്കാം. വേണ്ടാന്നുണ്ടെങ്കില്‍ രക്ഷപ്പെടാനുള്ള ആകെ ഉപാധി ഇതുമാത്രമാണ്.
വീണ്ടും ഒരാഴ്ചയുടെ തുടക്കം ആയി.പതിവുപോലെ വൈകുന്നേരം വന്നു.ആദ്യത്തെ ജോലി.കംപ്യുട്ടര്‍ ഓണ്‍ ചെയ്തു. നെറ്റു കണക്‍ഷന് ഓണാക്കി.പെണ്ണു കാണാന്‍വരുന്ന ചെറുക്കനെ സ്വീകരിക്കാനുള്ള ആകാംക്ഷയോടെ മെയില്‍ ഇന്‍ബോക്‍സു തുറന്നു.അതാ കിടക്കുന്നു ഒരെണ്ണം.നോക്കിയപ്പോഴേ മനസ്സിലായി.ഇതു പഴയ കക്ഷിയുടെ ആണെന്ന്. വായിച്ചു വന്നപ്പോള്‍ നല്ല മധുരം. വീണ്ടും വീണ്ടും വായിച്ചു.അപ്പോളാണ് മനസ്സിലായത് പ്രേമലേഖനത്തിനിത്രയും മധുരമുണ്ടെന്ന്.ആദ്യമായി വായിച്ച പ്രേമലേഖനത്തിന്‍റ മധുരം ഇപ്പോഴും നാവില് നിന്നും പോകുന്നില്ല.
എന്‍റ നല്ല കാലത്ത് മിക്‍സഡ് കോളേജില് പഠിക്കുമ്പോള്‍ ഇങ്ങനൊരെണ്ണം വായിക്കാന്‍ യോഗം വന്നില്ലല്ലോ എന്നുള്ള ഒരു നഷ്ടബോധം അപ്പോഴാണ് എനിയ്ക്കുണ്ടായത്.
തിരിച്ചു എന്‍റ മറുപടി മെയിലു കിട്ടിയ പാവം പയ്യന് ........
ഞാന്‍ ഉദ്ഘാടനം ചെയ്യാം
ReplyDelete:)
അയ്യോ അയ്യയ്യോ //മകളുടെ കല്യാണം നടന്നില്ലെങ്കില്‍ എന്താ മിസ്സിസ് ആയ അമ്മയ്ക്ക് മിസ്സ് ചെയ്ത പ്രേമലേഖനം (മധുരമുണ്ട് പോലും ! വയസ്സ് ഇതെത്ര യായെന്നാ വിചാരം )വായിക്കാന്‍ പറ്റിയില്ലേ :))))
ReplyDeleteഎന്തായാലും പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞല്ലോ? പണ്ടൊക്കെ പ്രേമലേഖനം കിട്ടുന്നതിനു യാതൊരു പഞ്ഞവും ഇല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതിന് മിക്സഡ് എന്നൊന്നും ഇല്ലായിരുന്നു. ഇന്നാണ് എഴുത്തില്ലാത്തത്. എല്ലാം ഫോണ്‍ വഴി അല്ലെ? അറിയാത്ത പലതും കാണാനും പഠിക്കാനും ആയല്ലോ.
ReplyDeleteഫോണ്ട് എന്താ ഇങ്ങിനെ പല വലിപ്പത്തില്‍ കാണുന്നത്?
വലിപ്പവും അല്പം കൂടുതലാണ്.
ആശംസകള്‍.
നല്ല നർമ്മം പൂശീട്ട് തന്നെ മരുമോനെ തേടലും,പരിണാമങ്ങളും വിവരിച്ചിരിക്കുന്നു...
ReplyDeleteപ്രണയം ഒട്ടുമില്ലെങ്കിലും..., അതിലും സൂപ്പർ പ്രണയലേഖനങ്ങൾ ഞാനയച്ചു തരാം കേട്ടൊ.പണ്ടെല്ലാം ഇതിന്റെയെല്ലാം ഉസ്താദായിരുന്ന എന്റെ കൈയ്യിൽ അത്രയധികം സ്റ്റൊക്കുണ്ടിവ...
ഹായ്! എന്തായാലും ഇക്കാലത്ത് പ്രണയലേഖനം വായിച്ച് സായൂജ്യമടയാറായല്ലോ, ഓരോരുത്തരുടെ ഒരു ഭാഗ്യേയ്!
ReplyDeleteകൊള്ളാം.. പയ്യന്മാർ ഒരു ഐഡി കിട്ടുമ്പോഴേക്കും സ്റ്റോക്കിലിരിiക്കുന്ന പ്രണയലേഖനം പോസ്റ്റും അല്ലേ. എന്തായാലും രസകരമായ അനുഭവം ല്ലേ..
ReplyDeleteമോളുടെ പേരിലാണെങ്കിലും പ്രണയലേഖനം വായിച്ചല്ലോ അത് മതി..ഓ അതിനിപ്പോള്‍ പ്രായം ഒന്നും നോക്കാന്‍ ഇല്ലാന്നേ :) .ഞാന്‍ ഓടി.പിന്നെ ഫോണ്ട് എന്തോ പ്രോബ്ലം ഉണ്ട്.ചില അക്ഷരങ്ങള്‍ വലുതായും,ചിലത് വളരെ ചെറുതായും കാണുന്നു..
ReplyDeleteചേച്ചീ മിസ് ചെയ്യല്ലേ....!
ReplyDeleteഹഹ കൊള്ളാം...
ReplyDeleteചുളുവിലൊരു പ്രണയലേഖനം വായിക്കാന്‍ കഴിഞ്ഞല്ലോ...?
@ മുരളിയേട്ടാ കുറച്ച് പ്രണയലേഖനങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍
...ഹിഹി..
ഹി ഹി .....കൊള്ളാം അവിടെയും പ്രേമമാമോ ? അതേയ് എവിടെ ആ പ്രേമം ലേഘനം ..........:)
ReplyDeleteഫോണ്ട് മാറി പോയി ഇടക്ക് ഇടക്ക് അത് ഒന്ന് ശരിയാക്കിയാല്‍ നന്നായിരുന്നു
പാവം പയ്യന്!
ReplyDeleteഒരുവിധം വായിച്ചു തീര്‍ത്തു.
ReplyDeleteകൊള്ളാം..കൊള്ളാം ,ചെറുക്കനെ തപ്പുന്ന തിരക്കില്‍ പോസ്റ്റില്‍ ഇടയ്ക്കിടെ വന്ന "കുഞ്ഞന്‍"മാരെ കണ്ടില്ല ല്ലേ..,
എന്നെ നേരത്തെ കെട്ടിച്ചു വിട്ടതിനാല്‍ പ്രേമ ലേഖനം വായിക്കാനുള്ള ഭാഗ്യമുണ്ടായില്ല.
പ്രേമത്തിനും പ്രേമലേഖനത്തിനും പ്രായം ഒന്നുമില്ലല്ലോ...മോളുടെ കെയറോഫിൽ എങ്കിലും ഒരെണ്ണം കിട്ടിയല്ലോ ല്ലേ...?
ReplyDeleteരമേശ്‌അരൂര്‍
ReplyDeleteപട്ടേപ്പാടം റാംജി
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
ശ്രീനാഥന്‍
മുകിൽ
Sreedevi
ആളവന്‍താന്‍
റിയാസ് (മിഴിനീര്‍ത്തുള്ളി)
MyDreams
khader patteppadam
~ex-pravasini*
കുഞ്ഞൂസ് (Kunjuss)
കെട്ടിക്കാന്‍ പ്രായമായ പെണ്‍മക്കളുള്ളവര്‍ക്കും..കെട്ടാന്‍ പോകുന്ന പയ്യന്‍മാര്‍ക്കും..(വിമലിനെപ്പോലെ)..എല്ലാവരും അറിയാനാണ് ഈ പോസ്റ്റിട്ടത്..
അത് കലക്കി. യഥാർത്ഥത്തിൽ ആ പയ്യനെ പറ്റിച്ചതല്ലേ. ആദ്യമേ അമ്മയാണെന്ന് പറഞ്ഞിരുന്നെങ്കിൽ അമളി പറ്റുമായിരുന്നോ. ഒരു തരത്തിൽ അത് നന്നായി. സ്വന്തമായി ഒരു പ്രേമലേഖനം കിട്ടിയല്ലോ. ഇത് വായിച്ചപ്പോൾ ആ പ്രേമലേഖനം എങ്ങനെയിരിക്കും എന്നറിയാനൊരാശ. അല്ല നമ്മുടെ ചെറുപ്പക്കാർക്ക് പ്രേമലേഖനം എഴുതാൻ അറിയാമോ എന്നറിയാമല്ലോ. അക്ഷരത്തെറ്റുകൾ അവിടവിടെ കാണുന്നു. അത് ഒഴിവാക്കുമല്ലോ. തമാശ ഇത്തിരികൂടി ആകാംഷയിട്ട് കൊഴുപ്പിക്കാമായിരുന്നു.
ReplyDeleteഅമ്പടാ! ഇത് ഇഷ്ടമായി.......
ReplyDeleteപ്രേമലേഖനം വരുന്ന ഒരു വഴിയേ!
ഓരോരുത്തരുടെ ഓരോ സമയമെ!
ReplyDeleteആരുടെ സമയം എന്നു പറയുന്നില്ല ;)
ആഹാ!!! ചേച്ചിയുടെ രചനകളില്‍ വളരെ വ്യത്യസ്തമായ എഴുത്തും കഥയും.
ReplyDeleteഓരോ കഥയ്ക്കും അതിന്റേതായ രീതിയില്‍ ഭാഷയെ മെരുക്കുവാനുള്ള ചേച്ചിയുടെ കഴിവിനെ ഉയര്‍ത്തി പിടിക്കാതെ വയ്യ.
മോളുടെ പേര് പറഞ്ഞു ,അമ്മ നിത്യവും മെയില്‍ ചെക്കു ചെയ്യുന്നത് എന്തിനാണ് എന്ന് ഇപ്പോഴല്ലേ മനസിലായത്
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്‍.ബി.സുരേഷ്
ReplyDeleteEchmukutty
Sabu M H
ഭാനു കളരിക്കല്‍
ismail chemmad
sreee
എന്‍റ അനുഭവം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കിട്ടിയ ഈ അവസരത്തിന് ഞാന്‍ നന്ദി പറയട്ടെ
അയ്യോ! എന്റെ കമെന്റ് ഞാൻ ഡിലീറ്റ് ചെയ്തു പുതിയതു ഇടാൻ തുടങ്ങിയതാണു.അപ്പോഴെക്കും ടീച്ചർ നന്ദി പറഞ്ഞു. മറുപടി എഴുതാൻ ടീച്ചർ പഠിച്ചോ?പാവം പയ്യൻ
ReplyDeleteഅങ്ങനെ കുസുമം ചേച്ചിക്കും ചുളുവില്‍ ഒരെണ്ണം തടഞ്ഞല്ലേ.ട്രീറ്റ് ചെയ്യാന്‍ മറക്കൊല്ലേ :) ഈ മാട്രി കൊണ്ട് അപ്പോള്‍ ഇങ്ങനേം ചില ഗുണങ്ങളുണ്ടല്ലേ.വിവരങ്ങള്‍ക്ക് നന്ദ്രി നന്ദ്രി.
ReplyDeleteഹ!!
ReplyDeleteകൊള്ളാം!
അമ്മമാരും മോഡേൺ ആയി; സ്മാർട്ടും!
നിഷ്ക്കളങ്കമായ ഈ എഴുത്തിന് നന്ദി. ഇത് വല്ലാതെ ഇഷ്ടപ്പെട്ടു. സാധാരണ ആരും അനുഭവം ഉണ്ടെങ്കിലും എഴുതാന്‍ തുനിയാത്ത ഒരു സംഭവം മനോഹരമായി അതില്‍ സ്വാഭാവികമായും അടങ്ങിയ നര്‍മ്മത്തോടെ അവതരിപ്പോള്‍ അത് തികച്ചും ഹൃദ്യമായി.
ReplyDeleteവിവാഹത്തിനു ജാതകം വേണമെങ്കിലും പ്രേമിക്കാന്‍ ജാതകം വേണ്ടല്ലോ അല്ലെ? ആ ചെറുക്കന്‍ ചിലപ്പോള്‍ ഈ പോസ്റ്റ് വായിച്ചിരിക്കും, അങ്ങിനെ ആക്കിടി പറ്റിയ മറ്റുള്ളവരില്‍ ചിലര്‍ തീര്‍ച്ചയായും വായിച്ചിരിക്കും.
നൂതനാനുഭവങ്ങളുടെ രസകരമായ വിവരണം നന്നായി.
ReplyDeleteസുരേഷേട്ടന്‍ പറഞ്ഞ പോലെ ആ പ്രേമലേഖനം കൂടി പോസ്റ്റ് ചെയ്യണേ.
ReplyDeleteപിന്നെ ചേച്ചി അയച്ച മറുപടി എന്തായിരുന്നു.അതറിയാന്‍ മോഹം.ഈ വയസ്സാം കാലത്ത് ഒരു പ്രേമ ലേഖനം എഴുതാനും കഴിഞ്ഞല്ലോ?
എത്ര നിഷ്കളങ്കമായ എഴുതാ.നല്ല മനസ്സുല്ലവര്‍ക്കെ ഇങ്ങനെ കഴിയൂ.
ചേച്ചീ ഒരു കാര്യം പേര്‍സണല്‍ ആണേ. മോളെ കെട്ടിച്ചയച്ചില്ലേ ?
കണ്ടമാനം പരസ്യങ്ങള്‍ കാണാം. പയ്യന്‍മാരെല്ലാം ഇരുന്ന് സെര്‍ച്ച് ചെയ്യുന്നതും കാണാം
ReplyDeleteപക്ഷെ കല്യാണങ്ങള്‍ വല്ലതും കാര്യമായി നടത്തുണ്ടോ ഈ കമ്പ്യൂട്ടര്‍ ബ്രോക്കര്‍?
മകളുടെ വിവാഹം ഏറ്റവും പെട്ടെന്ന് ഏറ്റവും അനുയോജ്യനായ വരനുമായി നടക്കട്ടെ എന്നാശംസിക്കുന്നു
കൊള്ളാം... പണ്ട് കേരള മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്ത എന്റെ ഫ്രണ്ട് ന്റെ മെയില്‍ലേയ്ക്ക് സ്വന്തം ചേട്ടന്റെ ആലോചന വന്നു ... മാട്രിമോണിയല്‍കാര്‍ തന്നെ നല്ല ആലോചന കണ്ടു പിടിച്ചു കൊടുത്തതാണ് .
ReplyDeleteമധുരമുണ്ട്
ReplyDeletesreee
ReplyDeleteജിപ്പൂസ് s
jayanEvoor
Salam
പള്ളിക്കരയില്‍
താന്തോന്നി/Thanthonni
ഒരുമയുടെ തെളിനീര്‍
lakshmi
Thommy
അല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടാണേലും നിങ്ങള്‍ക്കെല്ലാവര്‍ക്കും
ഇതു രസിച്ചല്ലോ. ഉള്ളതു പറയാമല്ലോ ഞാനെല്ലാവരോടും ഇപ്പോഴും റെക്കമെന്‍റു ചെയ്യുന്നത് കേരള മാട്രി തന്നെയാണെ.എല്ലാം ബിസിനസ്സാണേലും തമ്മിഭേദം തൊമ്മന്‍ തന്നെ.
മധുരമേറെയാണതിനല്ലേ?
ReplyDeleteഅയ്യോ ദേ ഉറുമ്പ് ഈ പോസ്റ്റില്‍ മുഴുവന്‍!!
ഹെ ഹെ ഹേ.. :))
ആ മോളുടെ കഷ്ടകാലം.ഒരു പ്രേമലേഖനം വായിക്കാനുള്ള ചാൻസ് പോയി.
ReplyDeleteഇപ്പോള്‍ ഇമെയിലും എസ് എം എസും അല്ലെ പ്രേമത്തിന്റെ പുതിയ തലങ്ങള്‍ , എങ്കിലും പ്രേമലേഖനം വായിക്കുന്ന സുഖം അതൊന്നു വേറെ തന്നെ അല്ലെ ടീച്ചറെ ?
ReplyDeleteThis comment has been removed by the author.
ReplyDeleteകുസുമം,
ReplyDeleteഅവതരണം ഭംഗിയായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
പിന്നെ ഒരു സ്വകാര്യം,
'ആ പ്രേമലേഖനത്തിന്റെ ഒരു ഫോട്ടോ കോപ്പി അയച്ചു തരാമോ? പുറത്ത് പറയേണ്ട.'
ithanu paryaunnthu varanullath mail vazhiyum varum ennu :)
ReplyDeleteപണ്ട് സുഹൃത്തിന്റെ മൂത്താപ്പ അവനു അവന്റെ കാമുകി എഴുതിയ പ്രേമലേഖനം പിടിച്ചു ഒറ്റ ശ്വാസത്തില്‍ എല്ലാം വായിച്ചു എനിട്ട് പറഞ്ഞു, ഇത് എന്ത് പ്രേമലേഖനം ഇതില്‍ ഈ പ്രേമത്തിനും ഇതിലെ വരികള്‍ക്കും തീവ്രതയില്ല അതുകൊണ്ട് മോന്‍ ഈ പ്രേമം ഇന്നത്തോടെ നിര്‍ത്തിക്കോ എന്ന്.
ReplyDeleteഎന്തായാലും ഓസിനു ഒന്നു ഒപ്പിച്ചെടുത്തു. :)
നിശാസുരഭി
ReplyDeletenikukechery
appachanozhakkal
pournami
Jishad Cronic
സുജിത് കയ്യൂര്‍
എല്ലാവര്‍ക്കും എന്‍റ സ്നേഹം നിറഞ്ഞ സന്തോഷം. ഏതായാലും നിങ്ങള്‍ എനിക്കു കിട്ടിയ പ്രേമലേഖനത്തിന്‍റ പേരില്‍ രസിച്ചല്ലോ.
ഈ പ്രായത്തിൽ ചേച്ചി പ്രേമലേഖനം ആസ്വദിച്ചതോർക്കുമ്പോൾ ചിരിവരുന്നു.സുരേഷ് മാഷ് പറഞ്ഞത് പോലെ ആദ്യമേ അവനോട് പറയാമായിരുന്നു,അമ്മയാണെന്ന്.
ReplyDeleteനല്ല രസമുള്ള പോസ്റ്റ്.
മധുരമീ പ്രണയലേഖന നൊമ്പരം
ReplyDeletemoideen angadimugar
ReplyDeleteഎന്‍റെ ഉദ്ദേശവും അതാണേ..നിങ്ങളെ ചിരിപ്പിക്കുക
Abdulkader kodungallur
ഹാ..ഹാ കൊള്ളാം
rasakaramayittundu.... aashamsakal..........
ReplyDeleteനല്ല രസകരമായ പോസ്റ്റ് ...നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു സ്ഥിതീകരിച്ചു..ആശംസകള്‍..
ReplyDelete“മോളെ കെട്ടിക്കേം ചെയ്യാം, മോൾക്ക് വരുന്ന പ്രേമലേഖനങ്ങൾ ഓസ്സിലു വായിക്കുകയും ചെയ്യാം...” കൊള്ളാല്ലൊ... ഈ പരിപാടി...!!
ReplyDeleteha..chechi..kollalo....:) angane chuluvil oru premalekhanavum kitty....checheede oru bhagyame....:)
ReplyDeleteങ്ങാഹാ..ഇത് കൊള്ളാമല്ലോ കുസുമം..
ReplyDeleteഞാനും ഒരു സണ്‍-ഇന്‍-ലോയേ നോക്കുന്ന തിരക്കിലാ..
gochu gally, ennit kittiyo marumakane?
ReplyDeletejayarajmurukkumpuzha
ReplyDeletethank u jayaraj
വിജയലക്ഷ്മി..
വീ കെ
Geetha
mayflowers
ഫെമിന ഫറൂഖ്
ങാ...എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു. അല്ലേ. നല്ല പയ്യന്മാര്‍ കേരള മാട്രീലൊണ്ടു
കേട്ടോ.. പക്ഷെ തപ്പുമ്പോളിങ്ങനെയും വല്ലതും ഒക്കെ നടക്കും. അതൊക്കെ തമാശരൂപത്തില്‍ കണ്ട് മുന്നേറണം. ചില ചെറുക്കന്മാര്‍ വെറും രസത്തിനിറങ്ങുന്നവരും കാണും. 3 മാസത്തേയ്ക്ക് 2500രൂപ.