Monday, February 21, 2011

മിന്നാമിന്നി

മിന്നാമിന്നിപ്പെണ്ണേ നിന്നില്‍
മിന്നുന്നതെന്താണ്?
മിന്നുന്നതെന്താണ്?


മറ്റാരും കാണാതെ
മാളോരും കാണാതെ
മുത്താരം കുന്നില്‍ ചെന്നൊരു
മുത്തു വിഴുങ്ങി ഞാന്‍.
മുത്തു വിഴുങ്ങി ഞാന്‍.
മുത്തെന്‍റെ ഉള്ളില്‍ കിടന്നു
മുനിഞ്ഞു കത്തുമ്പോള്‍
മത്താപ്പിന്‍ വെട്ടംപോലൊരു
വെട്ടം വന്നല്ലോ.
രാവേറെ ചെല്ലുമ്പോള്‍
രാപ്പാടികള്‍ പാടുമ്പോള്‍
മത്താപ്പിന്‍ വെട്ടവുമായ് ഞാന്‍
മണ്ടി നടക്കുമ്പോള്‍
മണ്ടന്‍മാരാം മാളോരില്‍ ചിലര്‍
മിണ്ടാതെന്‍റ പിമ്പേ കൂടും
മത്താപ്പിന്‍ വെട്ടം ഞാന്‍
മിണ്ടാതെ കെടുത്തീടുമ്പോള്‍
വഴിയില്‍ നേര്‍വഴികാണാതെ
വലഞ്ഞു പോകുന്നയ്യോപാവങ്ങള്‍.
വലഞ്ഞു പോകുന്നയ്യോപാവങ്ങള്‍

31 comments:

  1. ഇത് വായിച്ചപ്പോള്‍ കുട്ടികളുടെ ഒരു പാട്ട് ഓര്‍മ വന്നു.

    "മിന്നാ മിനുങ്ങെ..
    മിന്നാ മിനുങ്ങെ..
    മിന്നിത്തെളിഞ്ഞാട്ടെ
    വട്ടം കറങ്ങിപ്പാട്ടും പാടി ആടിക്കളിക്കാലോ
    ചെന്താമാരത്തിന്റെ കൊമ്പത്ത് നിന്നൊരു പൂ പറിച്ചോട്ടെ,
    നാളേ വരുമ്പോള്‍ അമ്പിളിമാമനെ കൊണ്ടത്തരാമോ നീ?"

    ReplyDelete
  2. മിന്നാമിന്നി ആയാലും മറ്റ് ആരായാലും ഉള്ള വെട്ടം അണയ്ക്കാതെ മണ്ടന്മാരായ ഞങ്ങൾക്ക് നേർവഴി കാണിക്കു കുസുമം ചേച്ചീ
    എന്തായാലും ചൊല്ലിപ്പാടാം ഈ കവിത
    ആശംസകൾ…………….

    ReplyDelete
  3. Beautiful poem in very simple language...

    ReplyDelete
  4. ഇതുകൊള്ളാം, നന്നായി പാടാൻ പറ്റുന്ന കവിത

    ReplyDelete
  5. ലളിതം സുന്ദരം

    ReplyDelete
  6. ഒരു കുഞ്ഞിക്കവിത കൊച്ചുകൂട്ടുകാര്‍ക്ക് ചൊല്ലിക്കൊടുക്കാന്‍ പറ്റും

    ReplyDelete
  7. വെട്ടം കെടുത്തരുതേ നീ, മിന്നാമിന്നീ...

    ReplyDelete
  8. മത്താപ്പിന്‍ വെട്ടവുമായ് ഞാന്‍
    മണ്ടി നടക്കുമ്പോള്‍
    മണ്ടന്‍മാരാം മാളോരില്‍ ചിലര്‍
    മിണ്ടാതെന്‍റ പിമ്പേ കൂടും

    നല്ല ഈണം ചൊല്ലാന്‍.

    ReplyDelete
  9. ഈ പാട്ട് വായിച്ചിട്ട് എനിക്ക് ചിരി വരുന്നു ...കുട്ടിത്തം വീണ്ടു കിട്ടിയത് കൊണ്ടാകാം :)

    ReplyDelete
  10. ഒന്നാം ക്ലാസ്സില്‍ എത്തിയ പ്രതീതി.
    ഈണമുള്ള കുഞ്ഞിക്കവിത.

    ReplyDelete
  11. ഖാദര്‍ പട്ടെപ്പാടത്തിന്റെ കുഞ്ഞിപ്പാട്ടുകള്‍ പാടി ഒരു കുട്ടിയായി ഇങ്ങോട്ട് വന്നപ്പോള്‍ ഇവിടെയിതാ കുട്ടിക്കവിതയുടെ “പന്തവും കൊളുത്തിപ്പട” മിന്നാമിന്നിയോട് പറയൂ കുഞ്ഞുങ്ങള്‍ക്ക് വെട്ടം കെടുത്തരുതെന്ന്. വലഞ്ഞുപോകും പാവങ്ങള്‍.

    ReplyDelete
  12. മിന്നാമിനുങ്ങും
    കുട്ടിക്കവിതയും ഇഷ്ടമായി

    ആശംസകൾ!

    ReplyDelete
  13. മുത്താരം കുന്നിലെ മുത്തിന്റെ ഇത്തിരിവെട്ടം നല്ല രസമായി തോന്നി.

    ReplyDelete
  14. mayflowers
    sm sadique
    Shukoor
    moideen angadimugar
    zephyr zia
    സുജിത് കയ്യൂര്‍
    lakshmi
    കെ.എം. റഷീദ്
    khader patteppadam
    പട്ടേപ്പാടം റാംജി
    രമേശ്‌അരൂര്‍
    ~ex-pravasini*

    ajith
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
    ശ്രീനാഥന്‍
    എല്ലാവര്‍ക്കും നന്ദി. നമുക്കിടയ്ക്കിടയ്ക്ക് കുട്ടികളാകാം. ഇങ്ങനെയല്ലെ പറ്റൂ. നമുക്ക് ആ കാലത്തിലേയ്ക്ക് തിരികെ പോകാന്‍. ഇങ്ങിനി വരാതെ പോയ ആ നല്ല നാളുകളെ നമുക്കിങ്ങനെയെങ്കിലും തിരിച്ചു പിടിയ്ക്കാം

    ReplyDelete
  15. ഹായ്‌ നല്ല ട്യൂണിലൊക്കെ പാടാം ഇത്!

    ReplyDelete
  16. കുഞ്ഞിക്കവിത വളരെ നന്നായിട്ടുണ്ട്... നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നു...

    ReplyDelete
  17. കുസുമം ടീച്ചറെ ഒന്നാം ക്ലാസ്സില്‍കൊണ്ടിരുത്തിയല്ലോ....നനായിരിക്കുന്നു.

    ReplyDelete
  18. നല്ല മിന്നിത്തിളക്കമുള്ള ഒരു കുട്ടിക്കവിതതന്നെയിത് കേട്ടൊ കുസുമംജി..
    പാടി കൊടുക്കാം...ചൊല്ലിക്കളിക്കാം...!

    ReplyDelete
  19. എന്‍റെ മോനെ ഒന്ന് ചൊല്ലി കേള്‍പ്പിക്കണം..ലളിത സുന്ദരമായ വരികള്‍

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. കുട്ടിത്തം വീണ്ടും കൊണ്ട് വന്ന ലളിത മനോഹര വരികള്‍ ഹൃദ്യമായി.

    ReplyDelete
  22. chollan sughamulla oru kavitha ..

    ReplyDelete
  23. ആളവന്‍താന്‍
    കുഞ്ഞൂസ് (Kunjuss)
    അതിരുകള്‍/മുസ്തഫ പുളിക്കൽ
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
    ശ്രീദേവി said...
    pournami said..
    jayarajmurukkumpuzha said...

    എല്ലാവരോടും എന്‍റ സന്തോഷം അറിയിക്കട്ടെ.

    ReplyDelete
  24. കൊള്ളാം ഈ കുഞ്ഞിക്കവിത.
    ഞാനും ഒന്നു നോക്കുന്നുണ്ട്.

    ReplyDelete
  25. ജയിംസ് സണ്ണി പാറ്റൂര്‍.
    ഒരു കൈ നോക്കൂ മാഷേ
    ഇസ്മായില്‍ കുറുമ്പടി (തണല്‍)

    സന്തോഷം ഇസ്മയിലേ..

    ReplyDelete
  26. വാക്കുകളെ നന്നായി ക്രമീകരിച്ചിരിക്കുന്നു...!
    ആശയത്തോടെ നീതിപുലര്‍ത്തിയ വരികള്‍,
    നന്നായിട്ടോ....

    ReplyDelete
  27. ഷമീര്‍ തളിക്കുളം
    നന്ദി ഷമീര്‍.

    ReplyDelete

Related Posts Plugin for WordPress, Blogger...